Jump to content

സെറാധോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെറാധോ (Cerrado)
സാവന്ന
Vegetation in northwest Minas Gerais, Brazil.
രാജ്യങ്ങൾ  ബ്രസീൽ,  പരഗ്വെ
Part of തെക്കേ അമേരിക്ക
Area 2,045,064 കി.m2 (789,604 ച മൈ)
Map of the Cerrado biome as delineated by the WWF. Yellow line approximately encloses the Cerrado distribution.Satellite image from NASA.

ബ്രസീലിലെ ഉഷ്ണമേഖലാ സവേന ഭൂപ്രദേശമാണ് സെറാധോ, തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ സവേനയാണിത്. വേൾഡ് വൈൾഡ് ഫണ്ട് ഫോർ നേച്ചറിന്റെ കണക്കനുസരിച്ച് സസ്യശാസ്ത്രപരമായി ലോകത്തെ എറ്റവും സമ്പന്നമായ സവേനയും ഇതാണ്. ബ്രസീലിയൻ സംസ്ഥാനങ്ങളായ ഗൊയിയാസ്, ഫെഡറൽ ഡിസ്ട്രിക്ട്, മാറ്റോ ഗ്രോസോ ദു സുൾ, തോകാന്റിൻസ്, മിനാസ് ഗെറായിസ്, ബാഹിയ എന്നിവയുടെ പടിഞ്ഞാറുഭാഗങ്ങൾ തുടങ്ങി സാവോ പോളോയുടെയും പരാനയുടെയും ചിലപ്രദേശങ്ങൾ വരെ 19,16,900 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ സവേന പരന്നു കിടക്കുന്നത്. വടക്കുകിഴക്കേ പരാഗ്വേ, കിഴക്കേ ബൊളീവിയ എന്നിവിടങ്ങൾ വരെ വിസ്തൃതീർണമുണ്ട് സെറാധോവിന്. പ്രധാനനദികളായ സാവോ ഫ്രാൻസിസ്കോ, തോകാന്റിൻസ്, അരാശുയിയ, സിൻകു, പരാഗ്വേ എന്നിവയുടെ ഉയർന്ന ഭാഗങ്ങളൊക്കെ സെറാധോവിലാണ്. വടക്ക് ആമസോൺ താഴ്വര, പടിഞ്ഞാറ് ചാക്കോ, പാന്റനാൽ, വടക്കുകിഴക്ക് കാച്ചിങ്ഗ, കിഴക്കും തെക്കും അറ്റ്ലാന്റിക് വനം എന്നിങ്ങനെയാണ് സെറാധോവിന്റെ അതിർത്തികൾ.

1,600ൽ പരം ജന്തുജാതികൾ, 5,000 സസ്യജാതികൾ എന്നിവ സെറാധോവിലുണ്ട്. ബ്രസീലിന്റെ കന്നുകാലിവളർത്തലിന്റെ 70% ഈ പ്രദേശത്താണ്. ധാന്യങ്ങൾ, സോയാപ്പയർ, പയറുവർഗങ്ങൾ, ചോളം, അരി എന്നിവ ഇവിടെ കൃഷി ചെയ്യുന്നു. 2006ലെ ലോകഭക്ഷ്യപുരസ്കാരം സെറാധോവിനെ കാർഷിക ഭക്ഷ്യയോഗ്യമേഖലയാക്കിയതിനാണ് ലഭിച്ചത്.

"https://ml.wikipedia.org/w/index.php?title=സെറാധോ&oldid=3058755" എന്ന താളിൽനിന്ന് ശേഖരിച്ചത്