പാന്റനാൽ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ബ്രസീൽ, ബൊളീവിയ [1] |
Area | 87,871, 187,818 ha (9.4584×109, 2.02166×1010 sq ft) |
മാനദണ്ഡം | vii, ix, x[2] |
അവലംബം | 999 |
നിർദ്ദേശാങ്കം | 18°00′00″S 56°30′00″W / 18.00000°S 56.50000°W |
രേഖപ്പെടുത്തിയത് | 2000 (24th വിഭാഗം) |
Endangered | – |
ലോകത്തെ ഏറ്റവും വലിയ ചതുപ്പനിലമാണ് ബ്രസീലിലെ പാന്റനാൽ നേർത്ത ചരിവുള്ള ഈ പ്രദേശത്തു കൂടി ഒട്ടേറെ നദികൾ ഒഴുകിപ്പോകുന്നു. ചതുപ്പ് എന്നർത്ഥമുള്ള പാന്റനൂ എന്ന പോർച്ചുഗീസ് പദത്തിൽ നിന്നാണ് പാന്റനാൽ ഉണ്ടായത്. ബ്രസീലിലെ മാത്തു ഗ്രോസു, മാത്തു ഗ്രോസു ദു സുൾ എന്നീ സംസ്ഥാനങ്ങളിലും ബൊളീവിയ, പാരഗ്വായ് എന്നിവടങ്ങളിലെ കുറച്ചു ഭാഗത്തുമായി വ്യാപിച്ചു കിടക്കുന്ന പാന്റനാലിന് 1,50,000 ച.കീ.മി യാണ് വിസ്തൃതി. മഴക്കാലത്ത് ഇവിടെ വെള്ളം പൊങ്ങി 80 % സ്ഥലവും മുങ്ങിപ്പോകും.
പ്ലാനാൾട്ട മലമ്പ്രദേശത്തുനിന്നു പാരഗ്വായ് നദിയിലൂടെ ഒഴുകിവരുന്ന വെള്ളം ശേഖരിക്കപ്പെടുന്ന വിശാലമായൊരു പാത്രമാണ് പാന്റനാൽ. ഇതുവഴി ഒഴുകിപ്പോകുന്ന ചെറുതും വലുതുമായ നദികൾ വർഷങ്ങൾ കൊണ്ട് നിക്ഷേപിച്ച ഏക്കൽ അടിഞ്ഞാണ് പൌരാണികകാലത്ത് ഭീമാകാരമായ ഭൂവിള്ളലായിരുന്ന പാന്റനാൽ ഇന്നത്തെ രൂപത്തിലായത്. ഈ ചതുപ്പു കടലിന്റെ പടിഞ്ഞാറും വടക്കുപടിഞ്ഞാറും ചിക്കിറ്റാനോ ഊഷരവനങ്ങളും തെക്കുപടിഞ്ഞാറു ശുഷ്ക ചാക്കോ വനങ്ങളും തെക്ക് ആർദ്ര ചാക്കോ വനങ്ങളുമാണ്. വടക്കും കിഴക്കും സെറാധോ പുൽപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നു. പ്രതിവർഷം 1000-400 മില്ലി മീറ്റർ മഴയാണ് പാന്റനാലിൽ ലഭിക്കുന്നത്. ഡിസംബർ മുതൽ മേയ് വരെയുള്ള മഴക്കാലത്ത് ഇവിടെ മൂന്നു മീറ്ററോളം വെള്ളം പൊങ്ങും.
പാന്റനാൽ പ്രദേശത്തെ 99 % സ്ഥലവും സ്വകാര്യ ഭൂവുടമകളുടേതാണ്. കൃഷിക്കും കാലിവളർത്തലിനുമായി അവർ ഈ സ്ഥലം ഉപയോഗിക്കുന്നു. പ്രകൃതിദത്തമായ ഒരു ജലശുദ്ധീകരണ സംവിധാനം കൂടിയാണിത്.3500 ജാതി സസ്യങ്ങൾ, 650 ജാതി പക്ഷികൾ, 400 ജാതി മീനുകൾ, 100 ജാതി സസ്തനികൾ, 80 ജാതി ഉരഗങ്ങൾ എന്നിവ പാന്റനാലിൽ കാണുന്നു. ഒരു കോടിയോളം ചീങ്കണ്ണികളാണ് ഇവിടെ വസിക്കുന്നത്. ഹയസിന്ത് തത്തകളുടെ ജന്മസ്ഥാനം കൂടിയാണ് പാന്റനാൽ. വംശനാശഭീഷണി നേരിടുന്ന ഈ തത്തകൾക്ക് ഒരെണ്ണത്തിന് കരിഞ്ചന്തയിൽ 10,000 യു.എസ്. ഡോളർ വിലയുണ്ട്.
ടൂറിസം, വനനശീകരണം, കാട്ടുതീ, സമീപപ്രദേശങ്ങളിലെ കൃഷിരീതികൾ, എണ്ണക്കുഴലുകൾ എന്നിവ പാന്റനാലിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണ്. പ്രദേശത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 1981 ൽ ചതുപ്പുനിലത്തിന്റെ 1350 ച.കി.മീ. ഭാഗം പാന്റനാൽ മാത്തു ഗ്രോസെൻസ് നാഷണൽ പാർക്കായി പ്രഖ്യാപിച്ചു.
-
ഹയസിന്ത് തത്ത(]Hyacinth macaw)
-
Giant anteater in the Pantanal
-
Jaguar in the Pantanal
-
Yacare caiman
- ↑ Error: Unable to display the reference properly. See the documentation for details.
- ↑ ലോകപൈതൃകസ്ഥാനം https://whc.unesco.org/en/list/999.
{{cite web}}
: Missing or empty|title=
(help)