സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ
(എസ്‌.എസ്‌.എഫ്‌)
സ്ഥാപിതം 1973 ഏപ്രിൽ 29
തരം വിദ്യാർത്ഥി സംഘടന
ആസ്ഥാനം സ്റ്റുഡന്റ്‌സ്‌ സെൻറെർ
Location
തുടക്കം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
മാതൃസംഘടന സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ

കേരളത്തിലെ ഇസ്ലാമിക പണ്ഡിത സഭയായ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമയുടെ[1] നേതൃത്വത്തിലുള്ള മുസ്‌ലിം വിദ്യാർത്ഥി സംഘടനയാണ്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (എസ്‌. എസ്‌. എഫ്‌).

ധാർമിക വിപ്ലവം എന്നതാണ്‌ സംഘടനയുടെ മുദ്രാവാക്യം. 1973 ഏപ്രിൽ 29-ന് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൽ വെച്ച് രൂപം കൊണ്ട സംഘടനക്ക്‌ ഇന്ന്‌ കേരളത്തിൽ 6000 ത്തിൽ അതികം ശാഖകളുണ്ട്. കോഴിക്കോട്‌ മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററാണ്‌ സംസ്ഥാനയുടെ ആസ്ഥാനം. 14 ജില്ലാ കമ്മിറ്റികൾക്കു പുറമേ, കേരളത്തിനു പുറത്ത്‌ നീലഗിരി, കോയമ്പത്തൂർ, ബാംഗ്ലൂർ, മുംബൈ, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലും സംഘടനക്ക്‌ കമ്മിറ്റികളുണ്ട്‌. ആകെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നു. ദേശീയ തലത്തിൽ സന്കടനയുടെ രൂപം അഥവാ മുസ്ലിം സ്റ്റുഡന്റ്‌സ്‌ ഓർഗനൈസേഷൻ എന്ന പേരിൽ അറിയപ്പെടുന്നു . പ്രവാസ ലോകത്ത്‌ സംഘടനയുടെ ഘടകം, രിസാല സ്‌റ്റഡി സർക്കിൾ (ആർ.എസ്‌.സി RSC). എന്ന പേരിൽ പ്രവർത്തിക്കുന്നു.[2] രിസാല വാരിക സംഘടനയുടെ മുഖപത്രവും ഇസ്ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ[3] സംഘടനയുടെ പ്രസാധനായവുമാണ്‌.[4]

പ്രവർത്തനങ്ങൾ[തിരുത്തുക]

പ്രാദേശിക യൂണിറ്റുകളോടൊപ്പം കാമ്പസുകളിലും സംഘടന പ്രവർത്തിക്കുന്നുണ്. വിദ്യാഭ്യാസ ,സാംസ്‌കാരിക രംഗത്ത് ഇടപെടാൻ കഴിഞ്ഞ നാൽപതു വർഷത്തെ പ്രവർത്തനങ്ങളിലൂടെ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മുസ്ലിം മത നേതാക്കളുടെ ആശിർവാദത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്. പ്രാഥമിക ലക്ഷ്യം മത -ഭൗതിക വിദ്യാർത്ഥികളുടെ സംയുക്തമായ പ്രവർത്തനമായിരുന്നു . വിദ്യാർത്ഥികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ സംരക്ഷണം നൽകിക്കൊണ്ടാണ് സംഘടന പ്രവർത്തിക്കുന്നത്.സാഹിത്യോത്സവ് എന്ന പേരിൽ കേരളത്തിലെ വാർഡുകൾ മുതൽ വിവിധ ജില്ലാതലം വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് ഇസ്ലാമിക പരിപാടികൾ വർഷം തോറും നടത്താറുണ്ട്.

ഭാരവാഹികൾ[തിരുത്തുക]

===പ്രസിഡൻറ്== ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം

===ജനറൽ സെക്രട്ടറി=കെ അബ്ദുറഷീദ് കണ്ണൂർ

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

 • രിസാല (വാരിക)
 • പ്രവാസി രിസാല
 • കാമ്പസ് രിസാല

കീഴ്ഘടകം[തിരുത്തുക]

 • മഴവിൽ സംഘം

സംഘടന ഉയർത്തിയ മുദ്രാവാക്യങ്ങൾ[തിരുത്തുക]

 • "ധാർമ്മിക വിപ്ലവം സിന്ദാബാദ്"

☆സമരമാണു ജീവിതം"

☆നെഞ്ചുറപ്പണ്ടോ നേരിൻറെ പക്ഷത്ത് നിൽക്കാൻ..

==സാഹിത്യോത്സവ്== (ഏഷ്യയിലെ രണ്ടാമത് വലിയ യുവജനോത്സവം ) കേരളത്തിലെ പഞ്ചായത്തുകളിലെ വാർഡുകൾ മുതൽ നീലഗിരി ജില്ലയിലെയും വിവിധ ഭാഗങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ഏഷ്യയിലെ ഇസ്ലാമിക കലാപരിപാടിയാണ് സാഹിത്യോത്സവ്.യൂനിറ്റ് ഘടകങ്ങളിൽ നിന്നും വിജയിച്ചവരെ യഥാക്രമം സെക്ടർ തലത്തിലും ഡിവിഷൻ തലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ച് സംസ്ഥാന തലത്തിൽ മത്സരം നടത്താറുണ്ട്.2015ലെ 22-ാമത് സാഹിത്യോത്സവ് കോഴിക്കോട് കാരന്തൂർ മർകസു സഖാഫത്തി സുന്നിയ്യയിൽ നടന്നു. 2500 പ്രതിഭകൾ പങ്കെടുത്ത മത്സരത്തിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി.[5] [6]

സ്റ്റുഡന്റ്‌സ്‌ സെൻറെർ[തിരുത്തുക]

സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ ആസ്ഥാനം.

പുറം കണ്ണികൾ[തിരുത്തുക]


അവലംബങ്ങൾ[തിരുത്തുക]

 1. സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള. http://www.syskerala.com/. 
 2. http://www.doolnews.com/risala-study-centre-ifthar-sangamam-malayalam-news-232.html
 3. ഐ പി ബി, ഇസ്ലാമിക്‌ പബ്ലിഷിംഗ് ബ്യൂറോ. http://www.ipbkerala.com/. 
 4. http://www.ssfkerala.org/. 
 5. | മീഡിയവൺ ടിവി വെബ്സൈറ്റ്
 6. | സിറാജ് ദിനപത്രം