സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി. വിഭാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനം കേരളത്തിലെ സുന്നികളിലെ ഒരു വിഭാഗമായ എ.പി. വിഭാഗം സമസ്തയെ കുറിച്ചുള്ളതാണ്. സമാന നാമത്തിൽ സുന്നികളിലെ ഇ.കെ. വിഭാഗത്തിനും സംഘടനയുണ്ട്.

കേരളത്തിലെ പരമ്പരാഗത മുസ്ലിങ്ങളിലെ ഒരു പണ്ഡിത സംഘടനയാണ് സമസ്ത എപി വിഭാഗം. കേരളത്തിലെ പ്രഥമ മുസ്ലിം യാഥാസ്ഥിതിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. വിഭജിച്ചു പല വിഭാഗങ്ങളായി മാറിയിരുന്നു ഇതിൽ ഇകെ അബൂബക്കർ മുസ്ലിയാർ നേതൃത്വം കൊടുത്തിരുന്ന വിഭാഗം ഇകെ സമസ്തയെന്നും എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം കൊടുക്കുന്ന വിഭാഗം എപി സമസ്തയെന്നും വിശേഷിപ്പിക്കപ്പെട്ടു പോരുന്നു. ഇകെ സമസ്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന ഔദ്യോഗിക നാമത്താലും എപി സമസ്ത സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്നീ പേരുകളിലും അറിയപ്പെടുന്നു അറിയപ്പെടുന്നത് ചുരുക്കത്തിൽ സമസ്ത എന്നറിയപ്പെടുന്ന ഈ പണ്ഡിതസഭകളുടെ ഉന്നത കമ്മിറ്റി 'മുശാവറ' (കൂടിയാലോചനാ സമിതി) എന്നപേരിൽ അറിയപ്പെടുന്നു സമസ്തയുടെ കേന്ദ്ര മുശാവറയുടെ ഉന്നത സമിതി 'സമസ്ത ഫത്വ കമ്മിറ്റി' എന്നപേരിൽ അറിയപ്പെടുന്നു. സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ(എപി വിഭാഗം)യുടെ നിലവിലെ അധ്യക്ഷൻ ഒതുക്കുങ്ങൽ ഇ സുലൈമാൻ മുസ്‌ലിയാരും ജനറൽസെക്രട്ടറി എ പി അബൂബക്കർ മുസ്ലിയാരുമാണ്.

രൂപീകരണ ചരിത്രം[തിരുത്തുക]

മലബാർ കലാപാനന്തരം കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചു മുസ്ലിം ഐക്യസംഘമെന്ന പേരിൽ വിദ്യാസമ്പന്നരായ മുസ്ലിം പുരോഗമന ചിന്താഗതിക്കാർ രംഗത്ത് വന്നതാണ് യാഥാസ്ഥിതിക പണ്ഡിതന്മാർ ഒരുമിച്ചു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ പണ്ഡിത കൂട്ടായ്മയ്ക്ക് രൂപം കൊടുക്കാൻ കാരണം. വരക്കൽ മുല്ലക്കോയ, പാങ്ങിൽ അഹ്മദ് മുസ്ലിയാർ , ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്ലിയാർ , പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാർ, വാളക്കുളം ബാരി മുസ്‌ലിയാർ എന്നിവരടങ്ങുന്ന സൂഫിയോഗികളും യാഥാസ്ഥിതിക പണ്ഡിതന്മാരുമാണ് ഈ കൂട്ടായ്മയുടെ പ്രേരകമായി വർത്തിച്ചത്.[1]

ഇതോടെ പുരോഗമന ചിന്താഗതിക്കാർക്കെതിരായി പാങ്ങിൽ അഹ്മദ് മുസ്ലിയാരുടെ നേതൃത്വത്തിൽ യാഥാസ്ഥിതിക പണ്ഡിതന്മാരും സൂഫികളും യോഗം കൂടുകയും ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ കൂട്ടായ്മ ഉണ്ടാക്കുകയും ചെയ്തു എന്നാൽ ജംഇയ്യത്തുൽ ഉലമയെന്ന പേര് പുരോഗമന വീക്ഷണക്കാർ രെജിസ്റ്റർ ചെയ്തിരുന്നതിനാൽ നിയമ നടപടികൾ ഭയന്നു യാഥാസ്ഥിതിക പണ്ഡിതർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് പേര് മാറ്റി 1926 ഇൽ സംഘടനാ രെജിസ്റ്റർ ചെയ്തു.കാലക്രമേണ എസ്.വൈ.എസ് , എസ്.എസ്.എഫ് എസ്.ബി.എസ് ജംഇയ്യത്തുൽ മുഅല്ലിം എന്നീ പോഷക സംഘടനകളും മദ്രസ്സ വിദ്യാഭ്യാസ ബോർഡ് അടക്കമുള്ള വിദ്യഭ്യാസ കൂട്ടായ്മയും മത സ്ഥാപനങ്ങളും വിദ്യാലയങ്ങളും സമസ്തയ്ക്കു കീഴിൽ പ്രവർത്തനമാരംഭിച്ചു.

പിളർപ്പുകൾ[തിരുത്തുക]

1966, 67 , 89 തുടങ്ങി വിവിധ കാലയളവുകളിൽ സംഘടനാ പിളർപ്പുകൾക്കു സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ സാക്ഷ്യം വഹിച്ചിട്ടുണ്ട് .സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ , സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ എന്നിങ്ങനെ നാല് വിഭാഗമായാണ് സമസ്ത ഇന്ന് പ്രവർത്തിക്കുന്നത്. സമസ്തയിൽ ലീഗുകാർ നുഴഞ്ഞു കയറുകയും മുസ്ലിംകളിലെ അവാന്തരവിഭാഗമായ വഹാബികളുടെ മുടന്തൻ ആശയങ്ങൾ സമസ്തയിൽ വരുത്താൻ കഠിനധ്വാനം ചെയ്യുകയും ചെയ്തിരുന്നു. പലപ്പോഴും അതിന് എതിർ നിന്നവർ തികഞ്ഞ മതബോധമുള്ള പണ്ഡിതന്മാരായിരുന്നു. പ്രധാനിയാണ് കെ.കെ സ്വദഖതുല്ല മുസ്ലിയാർ, അദ്ദേഹം അതിനെതിരെ ശക്തമായി പ്രതികരിച്ചതിനാൽ അദ്ദേഹത്തെ പുകയിട്ട് പുറത്ത് ചാടിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് മൈക്ക ഒരു പ്രശ്‌നമാക്കി അദ്ദേഹത്തെ സമസ്തയിൽ നിന്നും പുറത്താക്കുന്നത്. പിളർപ്പുകളിൽ ഏറെ പ്രസക്തമായ പിളർപ്പാണ് 1989 ലേത്. സമസ്തയുടെ യുവജന വിഭാഗ സമ്മേളനം എറണാകുളത്ത് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മുസ്ലിം ലീഗ് ഈ സമ്മേളനത്തിന് എതിരായിരുന്നു. സമസ്തയിൽ മുസ്ലിം ലീഗിനെന്തു കാര്യം എന്നു ചോദിക്കരുത്. നടേ സൂചിപ്പിച്ചതാണല്ലോ സമസ്ത ലീഗിന്റെ വരുതിയാലാക്കാനാണ് ശ്രമിച്ചത്. അതിനു തടസമായിരുന്നു എസ്.വൈ.എസ് അത്‌കൊണ്ടാണ് അവർ അത് തടഞ്ഞത്. ലീഗിന്റെ താക്കീത് വക വെക്കാതെ സയ്യിദ് അബ്ദുൽ റഹിമാൻ ഉള്ളാൾ, എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ , കാന്തപുരം അബൂബക്കർ മുസ്‌ലിയാർ എന്നീ സമസ്ത നേതാക്കൾ എസ്.വൈ.എസ് സമ്മേളനം എറണാകുളത്ത് നടത്തി.[2] തുടർന്ന് ലീഗിനോട് അനുഭാവമുള്ള ഇതര സമസ്ത നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകുകയും രാഷ്ട്രീയത്തിനൊത്ത് മതം പറയാൻ ഞങ്ങൾ തയ്യാറല്ല എന്ന് പറഞ്ഞ് അബ്ദു റഹ്മാൻ ഉള്ളാൾ , കാന്തപുരം മുസ്ലിയാർ എന്നിവരുടെ കീഴിൽ ഒരു കൂട്ടം പണ്ഡിതർ സമസ്ത മുശാവറയിൽ നിന്ന്‌ ഇറങ്ങിപ്പോരുകയും ചെയ്തു. അപ്പോൾ അവർ പറഞ്ഞ പ്രശസ്തമായ ഒരു വാക്കുണ്ട്. ഏകനാണേലും സത്യത്തന്റെ ഭാഗത്തേ ഞങ്ങൾ നിൽക്കൂ. അവരെ പിന്നീട് സമസ്തയിൽ നിന്നും പുറത്താക്കി എന്ന് മറ്റവർ പറഞ്ഞു. ഇറങ്ങിപ്പോന്നവരെ പിന്നെ പുറത്താക്കേണ്ടതില്ല. പാവം. കൊടിയത്തൂർ മുഹാബലഃ വിഷയത്തിലും ഇരു കൂട്ടരും വ്യത്യസ്ത നയങ്ങൾ സ്വീകരിച്ചതോടെ രണ്ടും പേരും രണ്ടു വിഭാഗങ്ങളായി പ്രവർത്തനം തുടങ്ങി. മുസ്ലിം ലീഗുമായുള്ള സൗഹൃദം , ലീഗിലെ മുജാഹിദ് സ്വാധീനം, മുസ്ലിം ഐക്യം മുൻനിർത്തി ശരീയ വിവാദത്തിൽ പരിഷ്കർത്താക്കളോടൊപ്പം വേദി പങ്കിട്ടത് സ്ഥാപിത ലക്ഷ്യത്തിനു വിരുദ്ധമാണെന്നാരോപിച്ചു തുടങ്ങിയ വാക്കുതർക്കങ്ങൾ എന്നിവയൊക്കെയും ഈ പിളർപ്പിന് ആക്കം കൂട്ടിയിരുന്നു. മുശാവറ ബഹിഷികരിച്ച് സത്യത്തിന്റെ പാതയിൽ നിന്നവർക്ക്‌ എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നതിനാൽ അവർ എപി സമസ്തയെന്നും മറു വിഭാഗത്തിന് ഇകെ അബൂബക്കർ മുസ്ലിയാർ നേതൃത്വം കൊടുത്തതിനാൽ അവർ ഇകെ സമസ്തയെന്നും അറിയപ്പെട്ടു പോന്നു. സമസ്ത കേരള സുന്നി ജംഇയയ്യത്തുൽ ഉലമ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ എന്നിങ്ങനെയാണ് കാന്തപുര വിഭാഗം നേതൃത്വം നൽകുന്ന പണ്ഡിത സഭകൾ അറിയപ്പെട്ടു പോരുന്നത്. എസ്.എസ്.എഫ് ,എസ് വൈ എസ് എസ്.ബി.എസ് എന്നീ സമസ്തയുടെ പോഷക സംഘടനകൾ കാന്തപുരം വിഭാഗത്തോടൊപ്പം ചേർന്നപ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇകെ വിഭാഗത്തോടൊപ്പം ഉറച്ചു നിന്നു.

സേവനങ്ങൾ[തിരുത്തുക]

ഇസ്‌ലാമിക് എഡ്യൂക്കേഷൻ ബോർഡ്

ഇതര സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്നു [അവലംബം ആവശ്യമാണ്]

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്

അറബി, ഇംഗ്ലീഷ്, ഉർദു, കന്നഡ, അറബി-മലയാളം, അറബിത്തമിഴ് തുടങ്ങിയ ഭാഷകളിൽ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. വിശ്വാസ ശാസ്ത്രം, കർമ്മ ശാസ്ത്രം ,ചരിത്രം, ആത്മശുദ്ധീകരണം ,ഖുർആൻ പഠനം, അറബി വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ ക്ലാസ്സുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ആണ് സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കുന്നത്. [അവലംബം ആവശ്യമാണ്]

ജാഇയത്തുൽ ഹിന്ദ്

ഇന്ത്യയിലെയും കേരളത്തിലെയും ഇസ്ലാമിക ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടയ്മയാണ് ജാമിയത്തുൽ ഹിന്ദ്‌. [അവലംബം ആവശ്യമാണ്]

സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ പി വിഭാഗം) മുശാവറ അംഗങ്ങൾ[തിരുത്തുക]

സമസ്തയുടെ തെരെഞ്ഞെടുക്കപ്പെട്ട ഉന്നതരായ  പൺടിതരുടെ കൂടിയാലോചനാ സമിതായാണ് മുശാവറ.40 അംഗങ്ങളാണ് ഈ സമിതിയിലുള്ളത്.മതപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക,സാമൂഹിക തിന്മകളെ തുടച്ച് നീക്കുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യങ്ങൾ.[അവലംബം ആവശ്യമാണ്]

1പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഒതുക്കുങ്ങൽ

2 ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

3 ട്രഷറർ കോട്ടൂർ p. t കുഞ്ഞമ്മു മുസ്‌ലിയാർ 

4 വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ

5 വൈസ് പ്രസിഡന്റ് പി എ ഹൈദ്രൂസ് മുസ്ലിയാർ കൊല്ലം

6 വൈസ് പ്രസിഡന്റ് എം അലി കുഞ്ഞി മുസ്‌ലിയാർ

സമസ്ത സെക്രട്ടറി

7 എപി മുഹമ്മദ്‌ മുസ്‌ലിയാർ

സമസ്ത സെക്രട്ടറി

8 മൌലാന പേരോട് അബ്ദുറഹ്മാൻ സഖാഫി

സമസ്ത സെക്രട്ടറി

9 പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

  മുശാവറ അംഗങ്ങൾ 

10 കോടമ്പുഴ ബാവ മുസ്ലിയാർ

11 മഞ്ഞപ്പറ്റ ഹംസ  മുസ്ലിയാർ

12 സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി

13 എപി അബ്ദുള്ള മുസ്‌ലിയാർ മാണിക്കോത്

14 അബ്ദുൽ നാസർ അഹ്സനി ഒളവട്ടൂർ

15പൊൻമള മുഹ്യുദ്ദീൻ കുട്ടി ബാഖവി

16 സി മുഹമ്മദ് ഫൈസി പന്നൂർ

17 ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്

18 ഹസ്സൻ മുസ്ലിയാർ വയനാട്

19 അബ്ദു മുസ്ലിയാർ താനാളൂർ

20  കെ കെ അഹ്മദ് കുട്ടി  മുസ്ലിയാര് കട്ടിപ്പാറ

21താഴപ്ര  മുഹ്‌യുദ്ദീൻ കുട്ടി മുസ്ലിയാർ

22 കെ പി മുഹമ്മദ്  മുസ്ലിയാർ കൊമ്പം

23 എ ത്വാഹ മുസ്‌ലിയാർ കായംകുളം

24അബൂബക്കർ മുസ്ലിയാര് വേമ്പനാട്

25വാളക്കുളം ബീരാൻ കുട്ടി മുസ്ലിയാർ

26സയ്യിദ് ളിയാഉൽ മുസ്ഥഫ ഹമീദ് കോയമ്മ തങ്ങൾ മാട്ടൂൽ

27മുഖ്താർ ഹസ്രത്ത് ബാഖവി

28 മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ

29ഇസ്സുദ്ദീൻ കാമിൽ സഖാഫി കൊല്ലം

30 അബൂഹനീഫൽ ഫൈസി തെന്നല

31 ബേക്കൽ ഇബ്രാഹീം മുസ്ലിയാർ

32 വി പി യം ഫൈസി വില്യാപ്പള്ളി

33 മാഞ്ഞനാടി പി എം അബ്ബാസ് മുസ്ലിയാർ

34 മാരായമങ്കലംഅബ്ദുറഹ്മാൻ ഫൈസി

35 വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി

36കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ

37 അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

38 സയ്യിദ് ഫള്ൽ കോയമ്മ തങ്ങൾ കുറാ

39അബ്ദുൽഅസീസ് സഖാഫി വെള്ളയൂർ

40 എം അബ്ദുറഹ്മാൻ മുസ്ലിയാർ വയനാട്

ആസ്ഥാനം[തിരുത്തുക]

കോഴിക്കോട് സമസ്ത ഇസ്ലാമിക് സെന്റർ ജാഫർക്കാൻ കോളനി റോഡ്

മുഅല്ലിം സർവ്വീസ് രജിസ്തർ (MSR)[തിരുത്തുക]

മുഅല്ലിം രജിസ്റ്റർ

വാർഷിക സമ്മേളനം[തിരുത്തുക]

സമസ്ത ഉലമ സമ്മേളനങ്ങൾ

സംഘം പുനഃസംഘടിപ്പിക്കുന്നതിനോട് അനുബന്ധിച്ചു ചേരുന്ന ജനറൽ ബോഡി യോടുകൂടെയാണ് നടത്തുന്നത്

സുന്നി ആദർശ സംരക്ഷണം മുഖ്യ ലക്ഷ്യമായി രൂപീകരിക്കപ്പെട്ട സമസ്തയുടെ നിരവധി സമ്മേളനങ്ങൾ ഇക്കാലത്ത് കേരളത്തിൻറെ പല ഭാഗത്തും നടന്നു. ബിദഈ കക്ഷികളുടെ തനിനിറം തുറന്ന് കാണിച്ച് മുസ്ലിം വിശ്വാസം സംരക്ഷിക്കുന്നതിൽ ഈ സമ്മേളനങ്ങൾ മുഖ്യ പങ്ക് വഹിച്ചു.

1927 ഫെബ്രുവരിയിൽ താനൂരിൽ ഒന്നാം സമ്മേളനം മുതൽ 1944 വരെ 15 സമ്മേളനങ്ങൾ നടന്നു.

1945 മെയ് മാസം കാര്യവട്ടത്തും 

1947 മാർച്ചിൽ മീഞ്ചന്തയിലും 

1954ൽ താനൂരിലും നടന്നു. 20

1961ൽ കക്കാട്ട് നടന്ന 21

1963ൽ കാസർകോട് 22 

1973ൽ തിരുനാവായയിൽ 23

1985 കോഴിക്കോട് ഫെബ്രുവരി 1,2,3 24

1989 തിരുരങ്ങാടി മാർച്ച് 4,5

1997 മർകസ്

2002 കാസർകോട്

2011 കോട്ടക്കൽ ഏപ്രിൽ 28

2014 കോഴിക്കോട് ഏപ്രിൽ 18[3]

https://groups.google.com/forum/m/#!topic/kmic/aAgPCRaF5pU

http://www.sirajlive.com/2014/04/17/98702.html

http://www.mangalam.com/en-news/detail/86582-keralam.html

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

 1. സിറാജ് ദിനപത്രം
 2. അസ്സഖാഫ അറബിമാസിക
 3. സുന്നിവോയ്‌സ് ദ്വൈവാരിക
 4. സുന്നത്ത് മാസിക
 5. രിസാല വാരിക
 6. കുസുമം ബാലമാസിക
 7. പ്രവാസിവായന മാസിക
 8. പ്രവാസിരിസാല മാസിക
 9. കാമ്പസാരിസാല മാസിക

അൽ ബയാൻ എന്നപേരിൽ സമസ്ത അറബി മുഖപത്രവും എസ് വൈ എസ് സുന്നിടൈമ്സ് വരികയും ബാലസംഘം താലോലം മാസികയും ബഹുജനത്തിന് അൽ ഇർഫാദും ഇറക്കിയിട്ടുണ്ട്. ഇപ്പോൾ സിറാജ് ദിനപത്രവും, രിസാല വാരിക, സുന്നിവോയ്‌സ് ദ്വൈവാരിക,അസ്സഖാഫ അറബി മാസിക, ഗൾഫ്‌രിസാല മാസിക, പ്രവാസി വായന മാസികയും, കുസുമം ബാലമാസിക ,, സുന്നത്ത് മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ സമസ്തയുടെ വിവിധ കീഴ് ഘടകങ്ങൾ നടത്തുന്നു. സമസ്ത ഇറക്കുന്ന വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനായി സമസ്ത കോഴിക്കോട്ട് ഒരു പ്രസ്സും ബുക്ക്‌ ഡിപ്പോയും നടത്തുന്നുണ്ട്. അതിനു കീഴിൽ 130ഓളം സബ് ഡിപ്പോയും പ്രവർത്തിക്കുന്നുണ്ട്. മർകസ്ആണ് അസ്സഖാഫഅറബിക് മാസിക പുറത്തിറക്കുന്നത്. ഇവകൾക്ക് ദൽഹിയിലെ അറബിക് എംബസി ജീവനക്കാർ ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമായി അനവധി വായനക്കാർ ഉണ്ട്

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ പി വിഭാഗം) പോഷക സംഘടനകൾ[തിരുത്തുക]

കേരള മുസ്‌ലിം ജമാഅത്ത്[തിരുത്തുക]

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ബഹുജന പ്രസ്ഥാനം ആണ് കേരള മുസ്‌ലിം ജമാഅത്ത്

സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്)[തിരുത്തുക]

1954 ഏപ്രിൽ 25ന് സമസ്തയുടെ താനൂർ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന ശൈഖ് ആദംഹസ്രത്ത്(ന.മ) സമസ്തയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പറവണ്ണ മുഹ്‌യിദ്ദീൻ മുസ്‌ലിയാരും പതി അബ്ദുൽഖാദിർ മുസ്‌ലിയാരും അതിനെ ശക്തിയായി പിന്താങ്ങി ചർച്ച സജീവമാക്കി. ഒരു ബഹുജനസംഘം എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. ഇതേതുടർന്ന് അതേവർഷംതന്നെ റമളാൻ പതിനേഴിന് (1954 മെയ്) കോഴിക്കോട്ടെ അൻസാറുൽ മുസ്‌ലിമീൻ സംഘം ഹാളിൽ ഒരു ബഹുജന കൺവെൻഷൻ നടന്നു. അതിൽവെച്ച് സമസ്ത കേരള സുന്നി യുവജനസംഘം രൂപീകൃതമായി. ബി. കുട്ടിഹസൻ ഹാജി പ്രസിഡന്റും കെഎം മുഹമ്മദ്‌കോയ മാത്തോട്ടം ജനറൽസെക്രട്ടറിയുമായിരുന്നു.1959ലാണ് ആദ്യ പുനഃസംഘടന നടന്നത്. സുപ്രസിദ്ധ വാഗ്മി പൂന്താനം അബ്ദുല്ല മുസ്‌ലിയാർ പ്രസിഡന്റും ബി കുട്ടിഹസൻ ഹാജി ജനറൽ സെക്രട്ടറിയുമായി നിലവിൽവന്ന കമ്മിറ്റിയുടെ കാലത്താണ് സംഘടനയുടെ ഭരണഘടന തയ്യാറായത്. പൊതുസമ്മേളനത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി പ്രഖ്യാപിക്കുകയും സഹകരിച്ച് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. വ്യത്യസ്ത കാലങ്ങളിൽ നടന്ന പുനഃസംഘടനകളിൽ പ്രഗല്ഭമതികളായ ഉലമാ-ഉമറാ നേതൃത്വം സംഘടനയെ മുന്നോട്ടുനയിച്ചു.[3]

സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ|(എസ്‌.എസ്‌.എഫ്‌)[തിരുത്തുക]

കേരളത്തിലെ ഇസ്ലാമിക പണ്ഡിത സഭയായ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമയുടെ[4] നേതൃത്വത്തിലുള്ള മുസ്‌ലിം വിദ്യാർത്ഥി സംഘടനയാണ്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ (എസ്‌. എസ്‌. എഫ്‌). ധാർമിക വിപ്ലവം എന്നതാണ്‌ സംഘടനയുടെ മുദ്രാവാക്യം. 1973 ഏപ്രിൽ 29-ന് പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിൽ വെച്ച് രൂപം കൊണ്ട സംഘടനക്ക്‌ ഇന്ന്‌ കേരളത്തിൽ 600 ഇൽ അതികം ശാഖകളുണ്ട്. കോഴിക്കോട്‌ മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററാണ്‌ സംസ്ഥാനയുടെ ആസ്ഥാനം. 14 ജില്ലാ കമ്മിറ്റികൾക്കു പുറമേ, കേരളത്തിനു പുറത്ത്‌ നീലഗിരി, കോയമ്പത്തൂർ, ബാംഗ്ലൂർ, മുംബൈ, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലും സംഘടനക്ക്‌ കമ്മിറ്റികളുണ്ട്‌. ആകെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നു. ദേശീയ തലത്തിൽ സന്കടനയുടെ രൂപം MSO അഥവാ മുസ്ലിം സ്റ്റുഡന്റ്‌സ്‌ ഓർഗനൈസേഷൻ എന്ന പേരിൽ അറിയപ്പെടുന്നു . പ്രവാസ ലോകത്ത്‌ സംഘടനയുടെ ഘടകം, രിസാല സ്‌റ്റഡി സർക്കിൾ (ആർ.എസ്‌.സി RSC). എന്ന പേരിൽ പ്രവർത്തിക്കുന്നു.[5] രിസാല വാരിക സംഘടനയുടെ മുഖപത്രവും ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)[6] സംഘടനയുടെ പ്രസാധനായവുമാണ്‌.[7]

സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ[തിരുത്തുക]

കേരളത്തിലെ സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിലെ മദ്രസാ അധ്യപകരുടെ കൂട്ടായ്മ

സമസ്തമുശാവറ

സംഘടനയുടെ കൂടിയാലോചനാ സമിതായാണ് മുശാവറ.നാല്പത് അംഗങ്ങളുള്ള ഈ സമിതി സംഘടനയുടെ നയനിലപാടുകൾക്ക് രൂപം നൽകിവരുന്നു.

മഴവിൽ സംഘം[തിരുത്തുക]

കുരുന്ന് മക്കളുടെ കൂട്ടായ്മ

സുന്നി ബാല സംഘം(എസ് ബി എസ്)[തിരുത്തുക]

സുന്നി മദ്രസ വിദ്യാർഥികളുടെ കൂട്ടായ്മ

രിസാല സ്‌റ്റഡി സർക്കിൾ (ആർ എസ് സി)[തിരുത്തുക]

SSF പ്രവാസി ഘടകം

=ഇസ്ലാമിക് കൾച്ചറൽ ഫോറം(ഐ.സി.എഫ്)[തിരുത്തുക]

SYS പ്രവാസി ഘടകം
 1. സമസ്തയും മാപ്പിളസ്വത്വവും/ കാസിം ഇരിക്കൂർ / മാധ്യമം ദിന പത്രം ശേഖരിച്ചത് 07/02/2016
 2. സുന്നീ ഐക്യം പ്രായോഗികമോ? പിളര്പ്പിന്റെ കാരണം സംഘടനാപരവും വ്യക്തിപരവുമായ പ്രശ്നങ്ങള് മാത്രമോ/ ഡൂൾ ന്യൂസ് / 29th March 2017
 3. 3.0 3.1 http://www.syskerala.com/?page_id=5. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
 4. സുന്നി ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള. http://www.syskerala.com/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
 5. http://www.doolnews.com/risala-study-centre-ifthar-sangamam-malayalam-news-232.html
 6. ഐ പി ബി, ഇസ്ലാമിക്‌ പബ്ലിഷിംഗ് ബ്യൂറോ. http://www.ipbkerala.com/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)
 7. http://www.ssfkerala.org/. Missing or empty |title= (help); External link in |website= (help); Missing or empty |url= (help)

6 http://mueeni.blogspot.in/2017/04/samasth.html?m=1

അവലംബം[തിരുത്തുക]

സമസ്ത അറുപതാം വാർഷിക സുവനീർ

7 http://mueeni.blogspot.in/2017/04/6-1921989.html?m=1

8 http://mueeni.blogspot.in/2017/04/samasth.html?m=1

9 http://www.malabarflash.com/2017/03/samastha-kerala.html?m=1

പുറംകണ്ണികൾ[തിരുത്തുക]