സംവാദം:അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചർച്ചകൾക്ക് ശേഷം എഡിറ്റ് ചെയ്യുക

അവലംബം ബാലിശമാണ്[തിരുത്തുക]

SKSSF സൈറ്റ് ആണ് ഒരു വകീൽ നോട്ടീസ് കൊണ്ട് അങ്ങനെ ആണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാമല്ലോ മുഈനുദ്ധീൻ (സംവാദം) 10:10, 5 ഏപ്രിൽ 2017 (UTC)[മറുപടി]

അവലംബം ഒഴിവാക്കിയത് എന്തിന്[തിരുത്തുക]

പേജിൽ ഞാൻ അവലംബം ചേർത്തത്‌ ഒഴിവാക്കിയത് എന്തിന് താങ്കൾക്ക് യോജിക്കാത്തത് സംവദിക്കൂ ഒഴിവാക്കരുത് കേരളത്തിലെ പത്രങ്ങളെ ആണ് ഞാൻ അവലംബം ആകിയിരുന്നത് മുഈനുദ്ധീൻ (സംവാദം) 10:17, 5 ഏപ്രിൽ 2017 (UTC)[മറുപടി]

ഡൂൾന്യൂസ്, sksf, syskerla തുടങ്ങിയ നിക്ഷ്പക്ഷമല്ലാത്ത വെബ്സൈറ്റുകളുടെ അവലംബം സ്വീകരിക്കുക സാദ്ധ്യമല്ല. അല്ലെങ്കിലേ ഈ ലേഖനത്തിന് ഒന്നിലധികം പ്രശ്നമുണ്ട്. നിക്ഷ്പക്ഷമായ അവലംബങ്ങൾ വേണം. ഇകെ വിഭാഗവുമായി രൂക്ഷമായ തർക്കം നിലനിൽക്കുന്നതുകൊണ്ട്. പിന്നെ ഈ മുശവറ അംഗങ്ങളുടെ ജീവചരിത്രം എവിടെനിന്നും കിട്ടി ? അതിനെന്താണ് ആധികാരികത ? ഇവരൊക്കെ മുശവറ അംഗങ്ങളാണെന്നതിന് എന്താണ് തെളിവ് ഔദ്യോഗിക സൈറ്റിലെ അംഗത്വ സമ്മത പേജുകൾ എവിടെ ? വളരെ അധികം സ്വീകാര്യമല്ലാത്ത കാര്യങ്ങൾ ഈ ലേഖനത്തിനുള്ളിലുള്ളതിനാൽ അവലംബങ്ങൾ ഇല്ലെങ്കിൽ ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതാണ്. അതുപോലെ ദയവായി ലേഖനത്തിലുള്ള ടാഗുകൾ നീക്കാതിരിക്കുക. --രൺജിത്ത് സിജി {Ranjithsiji} 10:37, 5 ഏപ്രിൽ 2017 (UTC)[മറുപടി]

രണ്ടും ഒരേ സംഘടനയല്ല. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയും കേരള മുസ്ലിം ജമാഅത്തും രണ്ടു സംഘടനയാണ്.ഭാരവാഹികളും വിത്യസ്തമാണ്.കേരള മുസ്ലിം ജമാഅത്തിൻറെ അവലംബങ്ങൾ ശ്രദ്ധിക്കുമല്ലോ. അക്ബറലി{Akbarali} (സംവാദം) 07:02, 5 സെപ്റ്റംബർ 2021 (UTC)[മറുപടി]