Jump to content

രവിചന്ദ്രൻ സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി. രവിചന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രവിചന്ദ്രൻ സി
രവിചന്ദ്രൻ സി
ജനനം (1970-05-30) മേയ് 30, 1970  (54 വയസ്സ്)
ദേശീയതഇന്ത്യക്കാരൻ
വിദ്യാഭ്യാസംബിരുദാനന്തരബിരുദം
തൊഴിൽപ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ
ജീവിതപങ്കാളി(കൾ)ബീനാ റാണി എസ്
കുട്ടികൾഗൗതം രവിചന്ദ്രൻ, മിത്ര രവിചന്ദ്രൻ, ഹർഷ രവിചന്ദ്രൻ
മാതാപിതാക്ക(ൾ)കെ. ചന്ദ്രശേഖര൯ പിള്ള, പി. ഓമന അമ്മ

കേരളത്തിലെ ഒരു നിരീശ്വരവാദിയും സ്വതന്ത്രചിന്തകനും, ശാസ്ത്രപ്രചാരകനുമാണ് രവിചന്ദ്രൻ സി (Ravichandran C). ഈ വിഷയങ്ങളെ അധികരിച്ച് നിരവധി മലയാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[1] തിരുവനന്തപുരം, യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. നിലവിൽ കൊട്ടാരക്കര എഴുകോൺ ഗവ.പോളിടെക്നിക് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനാണ്. ശാസ്ത്രചിന്ത, ദൈവം, വിശ്വാസം, നിരീശ്വരവാദം, ജ്യോതിഷം എന്നീ വിഷയങ്ങളിൽ അദ്ദേഹം സംവാദങ്ങൾ നടത്തിവരുന്നു[2][3][4][5]. രാഷ്ട്രീയമായി സംഘപരിവാർ ആശയങ്ങളോട് യോജിച്ചു പോകുന്ന നിലപാടുകൾ ആണ് രവിചന്ദ്രൻ പൊതുവെ സ്വീകരിച്ചു കണ്ടിട്ടുള്ളത് എന്ന് പല നാസ്തിക പ്രഭാഷകരും ചൂണ്ടിക്കാണിക്കുന്നുണ്ട്[6][7]എന്നാൽ സംഘപരിവാർ  രാഷ്ട്രീയത്തെയും ഹിന്ദുത്വ ആശയങ്ങെളയും എതിർത്തുള്ള ലേഖനങ്ങൾ രവിചന്ദ്രൻ രചിച്ചിട്ടുണ്ട്[8] . കൂടാതെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ, ഹിന്ദുത്വ രാഷ്‌ട്രീയ വക്താക്കളുമായി, സംവാദങ്ങളും നടത്തിയിട്ടുണ്ട്.[9][10]

ജീവിതരേഖ

[തിരുത്തുക]

കൊല്ലം ജില്ലയിലെ കൊട്ടാരക്കരക്കടുത്ത് പവിത്രേശ്വരത്ത് 1970 ൽ ജനനം.[11] മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പൂർത്തിയാക്കിയതിനു ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ.നേടി. തുടർന്ന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, ചരിത്രം, സാമൂഹ്യശാസ്ത്രം, തത്വശാസ്ത്രം, വാണിജ്യം, മലയാള സാഹിത്യം, പൊതുഭരണം എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.[11][better source needed]

ഔദ്യോഗിക ജീവിതം

[തിരുത്തുക]

കേരള സർക്കാരിന്റെ കൊളീജിയെറ്റ് എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെൻറ്റിൽ അസോസിയറ്റ് പ്രൊഫസർ ആയി സേവനമനുഷ്ഠിക്കുന്നു. പത്ത് വർഷത്തിലധികം കേരള പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസിൽ (1996-2006) പ്രവർത്തിച്ചിട്ടുണ്ട്. ഗവൺമെൻ്റ് കോളെജ് മൂന്നാർ, ഗവൺമെന്റ് കോളെജ് നെടുമങ്ങാട്, യൂണിവേഴ്സിറ്റി കോളെജ് തിരുവനന്തപുരം (2007-2017), ഗവ.വിമൻസ് കോളെജ് തിരുവനന്തപുരം (2017-2020) എന്നിവിടങ്ങളിൽ ഇംഗ്ലിഷ് അദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. നിലവിൽ, 2020 സെപ്റ്റംബർ 4 മുതൽ, കൊല്ലം ജില്ലയിലെ എഴുകോൺ ഗവൺമെന്റ് പോളിടെക്നിക് കോളെജിൽ ജോലി ചെയ്യുന്നു.

പ്രവർത്തന മേഖല

[തിരുത്തുക]

സ്വതന്ത്രചിന്ത, നിരീശ്വരവാദം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആയിരത്തിലധികം പ്രഭാഷണങ്ങളും, ഇരുപത്തിയഞ്ചിലധികം പരസ്യസംവാദങ്ങളും നടത്തിയിട്ടുണ്ട്. സമാന വിഷയങ്ങളിലായി പതിനേഴ് പുസ്തകങ്ങൾ രചിച്ചു. സ്വതന്ത്രചിന്താമേഖലയിൽ അറിയപ്പെടുന്ന ഇദ്ദേഹം പ്രസിദ്ധ ന്യൂറോളജിസ്റ്റായ ഡോ.വിളയന്നൂർ എസ്. രാമചന്ദ്രൻ രചിച്ച Tell tale brain എന്ന ശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇതിന് കേരള ശാസ്ത്ര സാഹിത്യ കൗൺസിൽ ഏർപ്പെടുത്തിയ യുവ ശാസ്ത്ര എഴുത്തുകാരനുള്ള പുരസ്കാരം 2017 ൽ ലഭിച്ചു.[12] വിഖ്യാത ബ്രിട്ടീഷ് പരിണാമശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിൻസിന്റെ The god delusion എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രവിചന്ദ്രൻ രചിച്ച നാസ്തികനായ ദൈവം, റിച്ചാർഡ് ഡോക്കിൻസിന്റെ തന്നെ The greatest show on earth എന്ന പരിണാമശാസ്ത്ര ഗ്രന്ഥത്തിന്റെ വിവർത്തനമായ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം, ഭഗവദ്ഗീത വിമർശനമായ ബുദ്ധനെ എറിഞ്ഞ കല്ല് [13], വാസ്തുശാസ്ത്ര വിമർശനഗ്രന്ഥമായ വാസ്തുലഹരി,[14] ജ്യോതിഷ വിമർശനമായ പകിട 13, മൃത്യുവിന്റെ വ്യാകരണം, ജൈവകൃഷിയുടെ അശാസ്ത്രീയത വിശകലനംചെയ്യുന്ന കാർട്ടറുടെ കഴുകൻ (സഹരചയിതാവ് ഡോ. കെ.എം.ശ്രീകുമാർ), പശുരാഷ്ട്രീയവും ജനക്കൂട്ട അക്രമവും പ്രമേയമാക്കി രചിച്ച ബീഫും ബിലീഫും തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.

എഴുതിയ പുസ്തകങ്ങൾ

[തിരുത്തുക]
പുസ്തകം പ്രസാധകർ വർഷം
ആദാമിന്റെ പാലവും രാമന്റെ സേതുവും മൈത്രി ബുക്സ് 2007
നാസ്തികനായ ദൈവം ഡി സി ബുക്സ് 2009
മൃത്യുവിന്റെ വ്യാകരണം ഡി സി ബുക്സ് 2011
ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകൾ ഡി സി ബുക്സ് 2012
പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം ഡി സി ബുക്സ് 2013
ബുദ്ധനെ എറിഞ്ഞ കല്ല്: ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങൾ ഡി സി ബുക്സ് 2014
ചുംബിച്ചവരുടെ ചോര: ചുംബന സമരത്തിന്റെ രാഷ്ട്രീയം മൈത്രി ബുക്സ് 2015
വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകൾ ഡി സി ബുക്സ് 2015
ബീഫും ബിലീഫും ഡി സി ബുക്സ് 2015
മസ്തിഷ്കം കഥ പറയുന്നു (വിവർത്തനം) ഡി സി ബുക്സ് 2016
രവിചന്ദ്രന്റെ സംവാദങ്ങൾ ഡോൺ ബുക്ക്സ്, കോട്ടയം 2016
അമ്പിളിക്കുട്ടന്മാർ ഡി സി ബുക്സ് 2016
വെളിച്ചപ്പാടിന്റെ ഭാര്യ: അന്ധവിശ്വാസത്തിൻ്റെ അറുപത് മലയാള വർഷങ്ങൾ ഡി സി ബുക്സ് 2017
കാർട്ടറുടെ കഴുകൻ

(Co-Author: Dr KM Sreekumar)

ഡി സി ബുക്സ് 2017
വിവേകാനന്ദൻ ഹിന്ദു മിശിഹയോ? മൈത്രി ബുക്‌സ് 2018
സ്വപ്നാടനത്തിൽ ഒരു ജനത ഇൻസൈറ്റ് പബ്ലിക്ക 2019
വെടിയേറ്റ വൻമരം ഡോൺ ബുക്ക്സ്, കോട്ടയം 2021

സംവാദങ്ങൾ

[തിരുത്തുക]

വിവിധ മതങ്ങളെ വിമർശിച്ചുള്ള ലേഖനങ്ങൾ രവിചന്ദ്രൻ രചിച്ചിട്ടുണ്ട്. അവരുമായി നിരന്തരം സംവാദങ്ങൾ നടത്തിവരുന്നു[2][3][4][5].

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ജി. എൻ. പിള്ള അവാർഡ് (കേരളസാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം) 2016 -ബുദ്ധനെ എറിഞ്ഞ കല്ല്, ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങൾ[15]
  • പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ്റെ ശാസ്ത്രബോധം പ്രചരിപ്പിക്കുന്ന യുവ എഴുത്തുകാരനുള്ള പുരസ്‌കാരം 2017[16]

വിവാദങ്ങൾ

[തിരുത്തുക]

ജാതിവ്യവസ്ഥ, സംവരണം, സ്ത്രീസമത്വം തുടങ്ങിയ വിഷയങ്ങളിൽ നാസ്തികരിൽ നിന്നും വ്യത്യസ്തമായ വലതുപക്ഷ നിലപാടുകൾ രവിചന്ദ്രൻ മുന്നോട്ടുവെക്കുന്നുണ്ട്. ഇത് പലപ്പോഴും ഹിന്ദുത്വ നിലപാടുകളോട് ചേർന്നുനിൽക്കുന്നതായി കേരളത്തിലെ നാസ്തിക-യുക്തിവാദി ചിന്തകർ വിലയിരുത്തുന്നുണ്ട്[6]. മഹാത്മാഗാന്ധി, സഹോദരൻ അയ്യപ്പൻ ഉൾപ്പെടെയുള്ളവരെ ആക്ഷേപഹാസ്യ രൂപേണ വിലയിരുത്തിയതും പരക്കെ വിമർശിക്കപ്പെട്ടു. ഗാന്ധിവധം സംബന്ധിച്ച പ്രഭാഷണത്തിൽ ഗോദ്സെയുടെ പക്ഷത്ത് നിന്ന് രവിചന്ദ്രന്റെ വാദങ്ങൾ വിവാദമായി വിലയിരുത്തപ്പെട്ടു[6][7].

കേരളത്തിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് ഇസ്ലാമിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ആണെന്ന പരാമർശം വിവാദത്തിനിടയാക്കിയിരുന്നു. [17]

ഇസ്ലാമോഫോബിയ എന്ന പ്രയോഗത്തെ പൂർണമായും നിരാകരിച്ചുള്ള നിലപാടാണ് ഇദ്ദേഹം എടുത്തുകാണാറുള്ളത് ഇസ്ലാമോഫോബിയ വിമർശനങ്ങളിൽനിന്ന്  മതത്തെ രക്ഷിക്കാനുള്ള ഒരു അടവാണ് എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്.[18]

ചെങ്കിസ്ഖാനെ കുറിച്ച് രവിചന്ദ്രൻ നടത്തിയ ഒരു വീഡിയോ പ്രഭാഷണത്തിലെ പരാമർശങ്ങൾ വിവാദത്തിനിടയാക്കുകയുണ്ടായി[19]. ചെങ്കിസ്ഖാൻ ഒരു മുസ്ലിമായിരുന്നു എന്നും അദ്ദേഹത്തിന്റെ ക്രൂരതകൾ ഇസ്‌ലാം പ്രചരിപ്പിക്കാനായിരുന്നെന്നും പറഞ്ഞതാണ് വിവാദങ്ങൾക്കിടയാക്കിയത്[ക][20]. ഈ വീഡിയോ പിന്നീട് ഒഴിവാക്കേണ്ടി വന്നു.

കുറിപ്പുകൾ

[തിരുത്തുക]

ക'.^ അതിശൈത്യത്തിൽ പോലും റഷ്യ കീഴടക്കുക എന്ന മഹത്തായ നേട്ടം സ്വന്തമാക്കിയ വ്യക്തിയായിരുന്നു ചെങ്കിസ്ഖാൻ. ഇന്നത്തെ ആഫ്രിക്കയുടെ ഇരട്ടിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം. അമ്പെയ്ത്ത്, കുതിരപ്പട്ടാളം തുടങ്ങിയവയിൽ യൂറോപ്യൻസിനെ അവർ അതിശയിപ്പിച്ചിരുന്നു. എതിരാളികളുടെ കണ്ണുനീരിൽ, ചോരയിൽ കുളിക്കാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു ചെങ്കിസ്ഖാൻ. ജീവനോടെ ആളുകളുടെ തൊലിയുരിക്കുക തുടങ്ങി എത്രമാത്രം ക്രൂരത ചെയ്യാമോ അതെല്ലാം ചെയ്തു. ഇസ്‌ലാമിലേക്കുള്ള മതപരിവർത്തനത്തിന്റെ ഭാഗമായി പല ക്രൂരതകൃത്യങ്ങളും ചെയ്തു എന്നാണ് പറയുന്നത്.[21]

അതിലെ വസ്തുതാപരമായ തെറ്റുകൾ ആളുകൾ ചൂണ്ടി കാണിച്ചപ്പോൾ പിന്നീട് ചെങ്കിസ്ഖാൻ മുസ്ലിം അല്ലായിരുന്നു എന്നും, അത് തെറ്റ് പറ്റിയത് ആണ് എന്നും അദ്ദേഹത്തിന് തിരുത്തി പറയേണ്ടി വന്നു[അവലംബം ആവശ്യമാണ്].


അവലംബം

[തിരുത്തുക]
  1. www.dcbooks.com (2019-03-06). "'ബുദ്ധനെ എറിഞ്ഞ കല്ല്'; ആയിരക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ കൃതി". Retrieved 2021-06-30.
  2. 2.0 2.1 www.madhyamam.com (2023-03-11). "'മനുഷ്യൻ ധാർമിക ജീവിയോ?'". Retrieved 2023-04-05.
  3. 3.0 3.1 CUE, THE (2020-08-29). "ഇസ്ലാമോഫോബിയ, ഇസ്ലാമിസ്റ്റുകൾ കണ്ടെത്തിയ മതസംരക്ഷണപ്രവർത്തനമെന്ന് സി.രവിചന്ദ്രൻ". Retrieved 2024-02-05.
  4. 4.0 4.1 Desk, M. V. (2023-09-23). "ഹിന്ദുത്വ രാഷ്‌ട്രീയം: രവിചന്ദ്രനും സന്ദീപ് വചസ്പതിയും തമ്മിൽ സംവാദം". Retrieved 2024-02-05. {{cite web}}: |last= has generic name (help)
  5. 5.0 5.1 Service, Express News (2023-10-02). "Kerala: Litmus-23 conference sees debate on Hindutva politics, neoliberalism" (in ഇംഗ്ലീഷ്). Retrieved 2024-02-05.
  6. 6.0 6.1 6.2 exceditor (2021-02-27). "കേരളത്തിലെ സ്വതന്ത്രചിന്തയുടെ പരിണാമം". Retrieved 2023-04-11. {{cite web}}: |archive-url= requires |archive-date= (help)
  7. 7.0 7.1 "എന്തുകൊണ്ട് രവിചന്ദ്രൻ സി. വിമർശിക്കപ്പെടണം? | കെ. ജയദേവൻ​ | TrueCopy Think". Archived from the original on 2024-01-31. Retrieved 2023-04-11. {{cite web}}: zero width space character in |title= at position 58 (help)
  8. CUE, THE (2020-08-29). "ഇസ്ലാമോഫോബിയ, ഇസ്ലാമിസ്റ്റുകൾ കണ്ടെത്തിയ മതസംരക്ഷണപ്രവർത്തനമെന്ന് സി.രവിചന്ദ്രൻ". Retrieved 2024-02-07. ഹിന്ദുത്വ എന്നത് അമിത ദേശീയത തന്നെയാണ്. മതപരമായ ആശയമൊന്നുമല്ല. പക്ഷേ ഇന്ന് ഹിന്ദുത്വ എന്ന് പറയുന്നത് ഹിന്ദു മതമാണ്. അതിൽ ദേശീയത ഉണ്ട്. ശബരിമലയിൽ വന്നത് ഹിന്ദുത്വ അല്ല, ഹിന്ദുമതമാണ്. വിശ്വാസ സംരക്ഷണമാണ് അല്ലാതെ പ്രത്യയശാസ്ത്ര സംരക്ഷണമല്ല. ബി.ജെ.പി ചാതുർവർണ്യം മുന്നോട്ടുവെക്കുന്നതെങ്കിൽ മഹാഭൂരിപക്ഷം ഹിന്ദുക്കളും അതിന് പുറത്തുപോകേണ്ടിവരും. എല്ലാ മതങ്ങളും മനുഷ്യന് ഭീഷണിയാണ്.ഇന്ത്യയിൽ ഹിന്ദുത്വശക്തികൾ ഉയർത്തുന്ന ഭീഷണി പ്രധാനം തന്നെയാണ്. അവർക്കെതിരെയുള്ള സമരങ്ങൾ പ്രസക്തമാണ്. പക്ഷെ അത് അവർക്കെതിരെയുള്ള സമരമാണോ അവരെ പാലൂട്ടി വളർത്തലാണോ എന്നതാണ് പ്രധാന ചോദ്യം. കേരളത്തിൽ ഇടതു കക്ഷികൾ ചെയ്യുന്നു എന്നവകാശപെടുന്ന വർഗ്ഗീയവിരുദ്ധ സമരങ്ങൾ സംഘപരിവാർ പോഷണപ്രവർത്തനമായി പലപ്പോഴും മാറുന്നുണ്ട്.
  9. Desk, M. V. (2023-09-23). "ഹിന്ദുത്വ രാഷ്‌ട്രീയം: രവിചന്ദ്രനും സന്ദീപ് വചസ്പതിയും തമ്മിൽ സംവാദം". Retrieved 2024-02-07. {{cite web}}: |last= has generic name (help)
  10. Service, Express News (2023-10-02). "Kerala: Litmus-23 conference sees debate on Hindutva politics, neoliberalism" (in ഇംഗ്ലീഷ്). Retrieved 2024-02-07.
  11. 11.0 11.1 "Author details". ഡി.സി. ബുക്സ്. Retrieved 2023-04-04.
  12. "Award". Archived from the original on 2017-10-30. Retrieved 2020-08-06.
  13. "Dc books". Retrieved 2020-08-06.
  14. "Vasthulahari". Retrieved 2020-08-06.
  15. "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; എകെജിയുടെ ജീവചരിത്രത്തിനും പുരസ്‌കാരം". www.samakalikamalayalam.com. 21 February 2018.
  16. "പ്രൊഫ. ജോസഫ് മുണ്ടശേരി പുരസ്‌കാരം വൈശാഖന്; പ്രൊഫ. സി രവിചന്ദ്രന് യുവ എഴുത്തുകാരനുള്ള പുരസ്‌കാരം". Kairali News | Kairali News Live l Latest Malayalam News. 21 January 2017.
  17. ഡെസ്ക്, വെബ് (2022-10-04). "'പറഞ്ഞത് കേരളത്തിലെ കാര്യം; മൂന്നാമതായി മാത്രമേ ബി.ജെ.പിയെയും സംഘ്പരിവാറിനെയും ഭയക്കേണ്ടതുള്ളൂ'". Retrieved 2024-02-05.
  18. CUE, THE (2020-08-29). "ഇസ്ലാമോഫോബിയ, ഇസ്ലാമിസ്റ്റുകൾ കണ്ടെത്തിയ മതസംരക്ഷണപ്രവർത്തനമെന്ന് സി.രവിചന്ദ്രൻ". Retrieved 2024-02-05.
  19. Rawther, Salih. "ചെങ്കിസ് ഖാനെ ജിഹാദിയാക്കി സി. രവിചന്ദ്രൻ !". Archived from the original on 2024-01-31. Retrieved 2023-04-11. {{cite web}}: |archive-date= / |archive-url= timestamp mismatch; 2023-04-16 suggested (help)
  20. "Who was Genghis Khan Was he a muslim Know the history of genghis khan | ചരിത്രം പറഞ്ഞ ചെങ്കിസ് ഖാൻ ആര്? ഏതാണ് ചെങ്കിസ് ഖാന്റെ മതം? | World News in Malayalam". 2022-11-15. Archived from the original on 2022-11-15. Retrieved 2024-01-31.{{cite web}}: CS1 maint: bot: original URL status unknown (link)
  21. "ചെങ്കിസ്ഖാൻ മുസ്‍ലിമെന്ന് യുക്തിവാദി നേതാവ് രവിചന്ദ്രൻ; പരിഹസിച്ച് സോഷ്യൽ മീഡിയ: അറിയാം ചെങ്കിസ്ഖാനെയും രവിചന്ദ്രനെയും | c ravichandran video on genghis khan | Madhyamam". 2022-02-04. Archived from the original on 2022-02-04. Retrieved 2024-01-31.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രവിചന്ദ്രൻ_സി.&oldid=4135503" എന്ന താളിൽനിന്ന് ശേഖരിച്ചത്