സരസ്വതി ഗോറ
സരസ്വതി ഗോറ | |
---|---|
ജനനം | September 28, 1912 Vizianagaram in Andhra Pradesh |
മരണം | August 19, 2006 |
തൊഴിൽ | സാമൂഹ്യപ്രവർത്തക |
ജീവിതപങ്കാളി(കൾ) | ഗോപരാജു രാമചന്ദ്ര റാവു |
പ്രസിദ്ധ ഗാന്ധിയനും നിരീശ്വരവാദിയും ആയിരുന്ന ഗോറയുടെ(ഗോപരാജു രാമചന്ദ്ര റാവു)ഭാര്യ .ആന്ധ്രാപ്രദേശിലെ വിസിയനഗരത്തിൽ 1912 സെപ്റ്റംബർ 28 നു ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു.1927 ൽ അവർ ഗോറയെ വിവാഹം കഴിച്ചു.അവരുടെ മുദ്രാവാക്യം ജയ് ഇൻസാൻ എന്നായിരുന്നു. അസ്പൃശ്യതാനിവാരണം, ജാതിക്കെതിരായ സമരം, മാനുഷിക മൂല്യങ്ങൾ സംസ്താപിക്കൽ, സ്ത്രീസമത്വം എന്നിവ ആയിരുന്നു അവരുടെ ജീവിത ലക്ഷ്യങ്ങൾ.
ജീവിതചിത്രം
[തിരുത്തുക]തന്റെ ഭർത്താവായ ഗോറയോടൊപ്പം സരസ്വതി ഗോറ 1940ൽ എതീസ്റ്റ് സെന്റർ സ്ഥാപിച്ചു. നിരീശ്വരവാദം, യുക്തിവാദം, ഗാന്ധിസം എന്നിവയിലധിഷ്ഠിതമായ മാനുഷികമൂല്യങ്ങൾ സുസ്ഥാപിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സരസ്വതി ഗോറ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അവർ തന്റെ 2½ വയസ്സുള്ള മകൻ നിയന്തയെ കയ്യിലെടുത്താണ് ജയിലിൽ പോയത്.
വ്യക്തിജീവിതം
[തിരുത്തുക]1912 സെപ്റ്റംബർ 28നു ഇന്നത്തെ ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ ജനിച്ച സരസ്വതി, പത്തുവയസ്സിൽത്തന്നെ ഗോപരാജു രാമചന്ദ്ര റാവുവിനെ വിവാഹം കഴിച്ചു. അവർക്ക് 9 കുട്ടികൾ ഉണ്ടായി. മനോരമ, ലവണം, മൈത്രി, വിദ്യ, വിജയം, ഡോ. സമരം, നിയന്ത, ഡോ. മാരു, നവ്വ് എന്നിവരാണവർ.
ഗോറ ദമ്പതികളുടെ മൂത്ത മകളായ മനോരമയുടെ മിശ്രവിവാഹം ഒരു ദളിതനായ അർജ്ജുൻ റാവുവുമായാണ് നടന്നത്. 1960ൽ അന്നത്തെ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്രുവിന്റെ സാന്നിദ്ധ്യത്തിലാണ് ഈ വിവാഹം നടന്നത്.
2012ൽ സരസ്വതി ഗോറയുടെ ആത്മകഥയായ മൈ ലൈഫി വിത് ഗോറ പ്രസിദ്ധീകരിച്ചു. 2006 ആഗസ്ത് 19നു അവർ നൂറാം വയസ്സിൽ ശ്വാസകോശസംബധമായ അണുബാധമൂലം മരണമടഞ്ഞു. [1]
പുരസ്കാരങ്ങളും അംഗീകാരങ്ങളും
[തിരുത്തുക]- 2001, കർണ്ണാടക സർക്കാറിന്റെ ബസവ പുരസ്കാർ
- ജി. ഡി. ബിർല ഇന്റർനാഷണൽ അവാർഡ് ഫോർ ഹൂമനിസം
- ജംനലാൽ ബജാജ് അവാർഡ് (1999)[2]
- ജാനകീദേവീ ബജാജ് അവാർഡ് [3]
- പോറ്റി ശ്രീരാമുലു തെലുഗു യൂണിവേഴ്സിറ്റി അവാർഡ് [4]
അവലംബം
[തിരുത്തുക]- ↑ "Saraswathi Gora passes away". The Hindu. 20 August 2006. Archived from the original on 2012-10-21. Retrieved 2017-03-23.
- ↑ "Jamnalal Bajaj Awards Archive". Jamnalal Bajaj Foundation.
- ↑ "Veteran freedom fighter Saraswathi Gora dies". Oneindia. 19 August 2006. Retrieved 5 February 2017.
- ↑ "The Hindu : Saraswathi Gora selected for Basava Puraskar". The Hindu. Retrieved 5 February 2017.
- ഇന്ത്യയിലെ സാമൂഹ്യപ്രവർത്തകർ
- 1912-ൽ ജനിച്ചവർ
- 2006-ൽ മരിച്ചവർ
- ഇന്ത്യക്കാരായ നിരീശ്വരവാദികൾ
- ഇന്ത്യക്കാരായ സന്ദേഹവാദികൾ
- തെലുഗു സ്ത്രീ എഴുത്തുകാർ
- Indian women activists
- വിജയവാദയിൽനിന്നുള്ളവർ
- Indian independence activists from Andhra Pradesh
- ബ്രിട്ടീഷ് ഇന്ത്യയിലെ തടവുകാരും തടങ്കലിൽ വയ്ക്കപ്പെട്ടവരും
- ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിലെ സ്ത്രീകൾ
- ഇന്ത്യയിലെ സ്ത്രീകലായ സാമുഹ്യപ്രവർത്തകർ
- ആന്ത്രാപ്രദേശിൽനിന്നുമുള്ള എഴുത്തുകാർ
- 20th-century Indian women writers
- 20th-century Indian educational theorists
- 20th-century Indian women scientists
- Indian women educational theorists
- Women writers from Andhra Pradesh
- Scientists from Andhra Pradesh
- Activists from Andhra Pradesh
- Women Indian independence activists
- Indian human rights activists
- Dalit activists