ഗോപരാജു രാമചന്ദ്ര റാവു (ഗോറ)
Goparaju Ramachandra Rao | |
---|---|
ജനനം | |
മരണം | 26 ജൂലൈ 1975 Vijayawada, Andhra Pradesh, India | (പ്രായം 72)
ദേശീയത | Indian |
മറ്റ് പേരുകൾ | Gora |
അറിയപ്പെടുന്നത് | social reforms, atheist activism |
ജീവിതപങ്കാളി(കൾ) | Saraswathi Gora |
കുട്ടികൾ | 9 |
ഗോപരാജു രാമചന്ദ്ര റാവു (ഗോറ എന്നു അറിയപ്പെട്ടു) (15 November 1902 – 26 July 1975)ഇന്ത്യയിലെ സാമൂഹ്യ പരിഷ്കർത്താവും നിരീശ്വരവാദിയായ സാമൂഹ്യപ്രവർത്തകനും ഇന്ത്യയിലെ സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്നു. ഗോറ നിരീശ്വരവാദത്തെപ്പറ്റി അനേകം ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. നിരീശ്വരവാദം ആത്മവിശ്വാസമായൈ അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം തന്റെ നിരീശ്വരവാദത്തെ പോസിറ്റീവ് എതീസം എന്നാണ് വിളിച്ചത്. ഈ ചിന്ത അദ്ദേഹം തന്റെ ലേഖനങ്ങൾ, പ്രഭാഷണങ്ങൾ, പുസ്തകങ്ങൾ, സാമൂഹ്യപ്രവർത്തനം എന്നിവവഴി ഉയർത്തിക്കാട്ടി പ്രചരിപ്പിച്ചു. അദ്ദേഹമാണ് ഇന്ന് ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള എതീസ്റ്റ് സെന്റർ തന്റെ ഭാര്യയായ സരസ്വതി ഗോറയോടും സഹസാമൂഹ്യപ്രവർത്തകരോടുമൊപ്പം സ്ഥാപിച്ചത്.
മുൻകാലജീവിതം
[തിരുത്തുക]ഗോറ 1902 നവംബർ 15നു ഇന്ത്യയിലെ ഒഡിഷയിലെ ഛത്രപ്പൂർ എന്ന സ്ഥലത്തെ യാഥാസ്ഥിതികരായ തെലുഗു ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു. ആദ്യം സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തശേഷം അദ്ദേഹം മദ്രാസ് പ്രസിഡൻസി കോളജിൽനിന്നും സസ്യശാസ്ത്രത്തിൽത്തന്നെ ബിരുദാനന്തരബിരുദം നേടി. 1922ൽ അദ്ദേഹം സരസ്വതി ഗോറയെ അവർക്കു 10 വയസ്സുമാത്രമുള്ളപ്പോൾ വിവാഹം ചെയ്തു. ഗോറ മദുരൈ, കോയമ്പത്തൂർ, കൊളംബോ, കാക്കിനഡ എന്നിവിടങ്ങളിലെ വിവിധ കോളജുകളിൽ സസ്യശാസ്ത്ര അദ്ധ്യാപകനായി 15 വർഷം ജോലിചെയ്തു. [1]
ജീവിതവും പ്രവർത്തനങ്ങളും
[തിരുത്തുക]1920കളിൽത്തന്നെ അന്ധവിശ്വാസത്തിനെതിരായി പ്രവർത്തിച്ചുതുടങ്ങി. ഗോറയും അദ്ദേഹത്തിന്റെ ഭാര്യ, സരസ്വതി ഗോറയും കൂടി സരസ്വതി ഗർഭിണി ആയിരുന്ന സമയത്ത് സൂര്യഗ്രഹണം വീക്ഷിച്ചു. ഗർഭിണിയായ സ്ത്രീകൾ സൂര്യഗ്രഹണം കണ്ടുപൊകരുത് എന്ന അന്ധവിശ്വാസം നിലനിന്നിരുന്നതിനാൽ അതിനെ ഘണ്ഡിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. അവർ പ്രേതബാധയുണ്ടെന്നു പറയപ്പെടുന്ന വീടുകളിൽ താമസിച്ച് അത്തരം അന്ധവിശ്വാസങ്ങൾ തെറ്റാണെന്നു സ്ഥാപിച്ചിട്ടുണ്ട്. [2][3]
ഗോറ എല്ലാ പൂർണ്ണചന്ദ്രദിനവും സാർവ്വജനീനമായ സദ്യ (പന്തിഭോജനം)എന്ന പേരിൽ ഒരു പരിപാടി നടത്തിയിരുന്നു. ഇതിൽ എല്ലാ ജാതികളിലെയും മതങ്ങളിലേയും ആളുകൾ ഒന്നിച്ചുകൂടി ആഹാരം കഴിക്കുന്നു.[4][5] ഗോറയെ ആരെങ്കിലും ഒരു ഗ്രാമത്തിൽ പ്രഭാഷണത്തിനു ക്ഷണിച്ചാൽ അദ്ദേഹം ആ പ്രഭാഷണം നടത്താൻ ഒരു ഹരിജൻ വീടുതന്നെ തിരഞ്ഞെടുത്തിരുന്നു. ഗോറ വിവിധ മത-ജാതികളിൽനിന്നുമുള്ള യുവതീയുവാക്കൾക്ക് അനേകം മിശ്രവിവാഹങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു മകൾ (മനോരമ)തന്നെ വിവാഹം ചെയ്തത് അയിത്തം നിലനിന്ന ആ സമയത്ത് ഒരു ദളിതനെ ആയിരുന്നു.
1933ൽ അദ്ദേഹത്തിന്റെ നിരീശ്വരപ്രവർത്തനങ്ങൾകാരണം അദ്ദേഹം ജോലിചെയ്തിരുന്ന കാക്കിനഡ പി ആർ കോളേജിൽ നിന്നും അദ്ദേഹത്തെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. ഈ കാരണംകൊണ്ടുതന്നെയാണ് മച്ചിലിപട്ടണത്തെ ഹിന്ദു കോളജിൽനിന്നും അദ്ദേഹത്തെ പിരിച്ചുവിട്ടത്.
എതീസ്റ്റ് സെന്റർ
[തിരുത്തുക]ലോക എതീസ്റ്റ് കോൺഫറൻസ്
[തിരുത്തുക]ബീഫ് ആന്റ് പോർക്ക് പാർട്ടി
[തിരുത്തുക]മരണം
[തിരുത്തുക]കുടുംബം
[തിരുത്തുക]രാഷ്ട്രീയ കാഴ്ച്ചപ്പാടും തത്ത്വശാസ്ത്രവും
[തിരുത്തുക]അംഗീകാരം
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]ഗ്രന്ഥസൂചി
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Dr. G. Vijayam. "Atheist Movement in Andhra Pradesh" (PDF). Atheist Centre. Retrieved 14 August 2013.
- ↑ Phil Zuckerman (21 December 2009). Atheism and Secularity. ABC-CLIO. p. 144. ISBN 978-0-313-35182-2. Retrieved 13 August 2013.
- ↑ B. Suguna (1 January 2009). Women's Movement. Discovery Publishing House. p. 145. ISBN 978-81-8356-425-0. Retrieved 13 August 2013.
- ↑ Dale McGowan Ph.D. (7 September 2012). Voices of Unbelief: Documents from Atheists and Agnostics. ABC-CLIO. p. 246. ISBN 978-1-59884-979-0. Retrieved 13 August 2013.
- ↑ Dale McGowan (25 February 2013). Atheism For Dummies. John Wiley & Sons. pp. 132–134. ISBN 978-1-118-50921-0. Retrieved 12 August 2013.