Jump to content

സംസ്കൃതഭാഷയ്ക്ക് കേരളത്തിന്റെ സംഭാവനകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്കൃതഭാഷയ്ക്കും സാഹിത്യത്തിനും കേരളീയർ നൽകിയിട്ടുള്ള സംഭാവനകൾ അനവധിയാണു്. പ്രാചീനകാലത്തും മദ്ധ്യകാലഘട്ടത്തിലും അതിനുശേഷവും സംസ്കൃതഭാഷയുടെ ജീവസ്സു നിലനിർത്താൻ കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളും വേദമഠങ്ങളും രാജസദസ്സുകളും വഹിച്ചിട്ടുള്ള പങ്ക് നിസ്സാരമല്ല.

പ്രാചീനകാലം

[തിരുത്തുക]

ദണ്ഡിയുടെ അവന്തിസുന്ദരീകഥാസാരം (ക്രി.വ.എട്ടാം ശതകം) എന്ന കൃതിയിൽ മാതൃദത്തൻ, ഭവരാതൻ എന്നിങ്ങനെ രണ്ടു കേരള സംസ്കൃതപണ്ഡിതന്മാരെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

ജ്യോതിശ്ശാസ്ത്രാചാര്യനായ വരരുചി കേരളീയനാണെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു.

ജ്യോതിശ്ശാസ്ത്രത്തിലെ തന്നെ മഹാഭാസ്കരീയവും ലഘുഭാസ്കരീയവും രചിച്ചിട്ടുള്ളത് കേരളീയനായ ഭാസ്കരാചാര്യർ ആണ്. ലഘുഭാസ്കരീയത്തിന് പിൽക്കാലത്ത് ശങ്കരനാരായണൻ ശങ്കരനാരായണീയം എന്ന വ്യാഖ്യാനവുമെഴുതിയിട്ടുണ്ട്.

ക്രി.വ.700-നടുത്ത് രചിക്കപ്പെട്ട ഗ്രഹാചാരനിബന്ധനം (ഹരദത്തൻ) ജ്യോതിശ്ശാസ്ത്രത്തിലെ മറ്റൊരു മഹദ്ഗ്രന്ഥമാണ്.

സുപ്രസിദ്ധമീമാംസകനായിരുന്ന പ്രഭാകരൻ ശബരഭാഷ്യത്തിനു രണ്ടു വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്.

ആദിശങ്കരനുംസംസ്കൃതത്തിനു അനേകം മഹദ്കൃതികൾ നൽകിയിട്ടുണ്ട്.

ചേരസാമ്രാജ്യകാലത്തെ കാവ്യനാടകാദികൾ

[തിരുത്തുക]

ദക്ഷിണേന്ത്യയിലെ ആദ്യത്തെ മികവുറ്റ സംസ്കൃതനാടകമായി കണക്കാക്കപ്പെടുന്നു ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി. രണ്ടാം ചേരസാമ്രാജ്യകാലത്തെ സാംസ്കാരിക സമ്പുഷ്ടതയിൽ ഉടലെടുത്തവയാണ് കുലശേഖരന്റെ തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ ശുദ്ധസംസ്കൃത നാടകങ്ങൾ. ഇതുകൂടാതെ കുലശേഖര ആഴ്-വാരുടെ മുകുന്ദമാലയും ലീലാശുകന്റെ കൃഷ്ണകർണാമൃതവും (ഭക്തികാവ്യങ്ങൾ) മഹോദയപുരത്തിന്റെ സമ്മാനങ്ങളാണ്.

തോലന്റെ മഹോദയപുരേശചരിതവും വാസുദേവഭട്ടതിരിയുടെ യുധിഷ്ഠിരവിജയം തുടങ്ങിയ യമകകാവ്യങ്ങളും ചേരസാമ്രാജ്യത്തിന്റെ പ്രതാപകാലത്താണ് വിരചിതമായത്.

മദ്ധ്യകാലഘട്ടം

[തിരുത്തുക]

മണിപ്രവാളം എന്ന ചരിത്രപ്രധാനമായ കേരളസാഹിത്യപ്രസ്ഥാനം ശക്തി പ്രാപിക്കുന്നതിനു മുൻപുള്ള ഇടവേളയിൽ താഴെക്കാണുന്ന കൃതികളും വെളിച്ചം കണ്ടു.

  • അതുലൻ - മൂഷകവംശം മഹാകാവ്യം - (ഏ.)ക്രി.വ. 1100
  • ലക്ഷ്മീദാസൻ - ശുകസന്ദേശം കാവ്യം
  • ദാമോദരൻ - ശിവവിലാസം കാവ്യം
  • ശങ്കരകവി - കൃഷ്ണവിജയം കാവ്യം
  • സുകുമാരൻ - കൃഷ്ണവിലാസം കാവ്യം
  • രവിവർമ്മ കുലശേഖരൻ (1299-1314 വേണാട്ടരചൻ) - പ്രദ്യുമ്‌നാഭ്യുദയം നാടകം
  • രവിവർമ്മന്റെ സദസ്യനായിരുന്ന സമുദ്രബന്ധൻ - ‘അലങ്കാരസർവ്വസ്വം വ്യാഖ്യാനം

മണിപ്രവാളം ഒരു അംഗീകരിക്കപ്പെട്ട പ്രസ്ഥാനമായി മാറുന്നതിന് മുഖ്യ പങ്കു വഹിച്ചു മണിപ്രവാള ലക്ഷണഗ്രന്ഥമായ ലീലാതിലകം.ക്രി.വ.14‌ാം ശതകത്തിലെഴുതിയ ഈ കൃതിപോലും സംസ്കൃതത്തിലായിരുന്നത് കേരളത്തിൽ അക്കാലത്ത് സംസ്കൃതത്തിനോടുണ്ടായിരുന്ന ആദരണീയപ്രതിപത്തിക്ക് ഉത്തമദൃഷ്ടാന്തമാണ്.

ക്രി.വ.14,15 ശതകങ്ങളിൽ കേരളത്തിലെ സാഹിത്യപുഷ്ടി സംസ്കൃതത്തിലും മലയാളത്തിലുമായി ഉഭയവൽക്കരിക്കപ്പെട്ടുവെന്നു പറയാം. അക്കാലത്താണ് കോഴിക്കോട്ടെ ‘ രേവതി പട്ടത്താനവും, അതിൽ പങ്കെടുക്കുന്ന പ്രമുഖരായിരുന്ന പതിനെട്ടരക്കവികളും കേരളചരിത്രത്തിലെ ഈടുറ്റ നാഴികക്കല്ലുകളായി മാറിയത്. മലയാളവും സംസ്കൃതവും ഇക്കാലത്ത് പരസ്പരം ഏറെ കൊണ്ടും കൊടുത്തും ഇരുന്നു.

കേരളത്തിൽ ജീവിച്ചിരുന്ന അക്കാലത്തെ പ്രമുഖ സംസ്കൃതപണ്ഡിതർ:

മേൽപ്പുത്തൂർ നാരായണഭട്ടതിരിയും സമകാലീനരും

[തിരുത്തുക]

കരണോത്തമം ഉപരാഗക്രിയാക്രമം

  • സീതാരാഘവം (സംസ്കൃതനാടകം)
  • മദനകേതുചരിത്രം (സംസ്കൃതനാടകം)
  • ചന്ദ്രിക (സംസ്കൃതനാടകം)
  • ലീലാവതി (സംസ്കൃതനാടകം)
  • പൂർവ്വഭാരതം (സംസ്കൃതചമ്പു)
  • രസസദനം ഭാണം
  • രാമചരിതം കാവ്യം

തിരുവിതാംകൂറിന്റെ പങ്ക്

[തിരുത്തുക]

19 -20 നൂറ്റാണ്ടുകളിൽ‍

[തിരുത്തുക]
  • കൈക്കുളങ്ങര രാമവാര്യർ (1817-1916) - വാഗാനന്ദലഹരി, വിദ്യാക്ഷരമാല
  • കൊച്ചി രാമവർമ്മ പരീക്ഷിത്തു തമ്പുരാൻ - സുബോധിനി, ഭാവാർത്ഥദീപിക, പ്രഹ്ലാദചരിതം
  • മാന്തിട്ട ശാസ്ത്രശർമ്മൻ (വിദ്വാൻ മാന്തിട്ട)- ചാതകസന്ദേശം, ഗംഗാലഹരി
  • മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്- ഭൃംഗസന്ദേശം.
  • ഓ.എൻ.വി. കുറുപ്പ്
  • ഇ.പി.ഭരതപിഷാരടി - കാമധേനു സംസ്കൃതപാഠ്യപദ്ധതി
  • കെ.പി. നാരായണ പിഷാരടി - നാട്യശാസ്ത്രം തർജ്ജമ (പ്രധാനം)
  • ഡോ. കെ എൻ എഴുത്തച്ഛൻ- കേരളോദയം മഹാകാവ്യം.
  • സി വി വാസുദേവഭട്ടതിരി- ഭാരതേന്ദു (മഹാത്മജിയെപ്പറ്റി )
  • യൂസഫലി കേച്ചേരി - ആദ്യമായി സംസ്കൃതത്തിൽ ചലച്ചിത്രഗാനങ്ങൾ രചിച്ച കവി. ജാനകീജാനേ രാമാ, കൃഷ്ണകൃപാസാഗരം, ഗേയം ഹരിനാമധേയം തുടങ്ങിയവ പ്രധാന സംസ്കൃതഗാനങ്ങൾ. ഇവയിലെ 'ഗേയം ഹരിനാമധേയം' എന്ന ഗാനത്തിന് ഗാനരചനയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.
  • സുരേഷ്ഗായത്രി - ആദ്യമായി സംസ്‌കൃതത്തിലെ കുട്ടികളുടെ ചലച്ചിത്രമായ മധുരസ്മിതം സംവിധാനം ചെയ്ത സംസ്‌കൃത അധ്യാപകനാണ് സുരേഷ് ഗായത്രി. ആദ്യ നവവാണി സംസ്‌കൃത ചലച്ചിത്രപുരസ്‌കാരം മധുരസ്മിതത്തിന് ലഭിച്ചു .രാജസ്ഥാനിൽ നടന്ന ആദ്യ ദേശീയ സംസ്‌കൃത ചലച്ചിത്രമേളയിൽ മധുരസ്മിതം ദേശീയ പുരസ്‌കാരം നേടി.
  • ആർ. വാസുദേവൻ പോറ്റി -സംസ്‌കൃത ഭാഷക്ക് നൽകിയ സമഗ്രസംഭാവനയെക്കുറിച്ച് സുരേഷ്ഗായത്രി സംവിധാനം ചെയ്ത ഡോക്യൂമെന്ററിയാണ് "വാസുദേവസുധാരസം."

സ്രോതസ്സുകൾ

[തിരുത്തുക]
  1. കേരളസംസ്കൃതസാഹിത്യചരിത്രം - വടക്കുംകൂർ രാജരാജവർമ്മ
  2. കേരളസാഹിത്യചരിത്രം - ഉള്ളൂർ
  3. കേരളചരിത്രം - ഏ.ശ്രീധരമേനോൻ