സംവാദം:സംസ്കൃതഭാഷയ്ക്ക് കേരളത്തിന്റെ സംഭാവനകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സാഹിത്യം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് സംസ്കൃതഭാഷയ്ക്ക് കേരളത്തിന്റെ സംഭാവനകൾ എന്ന ഈ ലേഖനം.
C-Class article  C  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം മൂന്നാം തരം ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 High  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു



Classic Sanskrit -ന്റെ മലയാളമായുപയോഗിക്കുന്നത്‌ ലൗകികസംസ്കൃതമെന്നുതന്നെയല്ലേ? ഉദാത്തസംസ്കൃതം എന്നൊന്നുണ്ടോ? വൈദികസംസ്‌കൃതമാണോ ഈ ഉദാത്തസം‌സ്കൃതം? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 06:44, 7 ജൂൺ 2010 (UTC)[മറുപടി]

കൃഷ്ണമൂർത്തി, പദാനുപദതർജ്ജമ നടത്തിയതാണെന്നു കരുതുന്നു. ലൗകികസംസ്കൃതം എന്ന സംജ്ഞ വ്യാപകമാണെങ്കിൽ അതുപയോഗിക്കുന്നതാണ് നല്ലത്. --Vssun 12:04, 7 ജൂൺ 2010 (UTC)[മറുപടി]

പക്ഷെ ക്ലാസ്സിക്കിനു് ഉദാത്തം എന്ന വാക്കാണല്ലോ നമ്മൾ വിക്കിയിൽ ഉപയോഗിക്കുന്നതു്. തമിഴ് എന്ന ലേഖനം നോക്കൂ--ഷിജു അലക്സ് 12:14, 7 ജൂൺ 2010 (UTC)[മറുപടി]

Classic Sanskrit അല്ല, Classical Sanskrit ആണ്‌. Classic, Classical എന്നിവ ഭിന്നർത്ഥങ്ങളിലാണ്‌ ഉപയോഗിക്കുന്നത്. Classical, ഉദാത്തം എന്നീ വാക്കുകൾക്ക് സ്വീകരിക്കപ്പെട്ടത് എന്നാണ്‌ അർത്ഥം. പഴമയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നു. ക്ലാസിൿ കലയിലെ ഒരു സംവർഗ്ഗമാണ്‌.--തച്ചന്റെ മകൻ 18:25, 7 ജൂൺ 2010 (UTC)[മറുപടി]

വൈദികസംസ്‌കൃതമെന്നും‌ ലൗകികസംസ്കൃതമെന്നും‌ കേട്ടിട്ടുണ്ട്‌. ഇതിനു രണ്ടിനും‌ അതിന്റേതായ അർ‌ത്ഥതലങ്ങളുമുണ്ട്‌. ഉദാത്തസംസ്കൃതം അപരിചിതമായി തോന്നി.Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 04:42, 8 ജൂൺ 2010 (UTC)[മറുപടി]

വൈദിക-ലൗകികവിഭജനം ഉപയോഗപ്രയോജനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. രണ്ടിലും കേരളീയരുടെ സംഭാവനയുണ്ട്. നിലവിൽ ലേഖനത്തിൽ ഉദാത്തമെന്നത് വിശേഷണം മാത്രമാണ്‌. അനാവശ്യമാണത്. നീക്കുന്നു--തച്ചന്റെ മകൻ 05:14, 8 ജൂൺ 2010 (UTC)[മറുപടി]