രാമപാണിവാദൻ
സാഹിത്യത്തിലും ശാസ്ത്രത്തിലും ഒരേപോലെ പ്രതിഭ തെളിയിച്ച കേരളീയനാണ് രാമപാണിവാദൻ.കുഞ്ചൻ നമ്പ്യാരും രാമപാണിവാദനും ഒരാളാണെന്നു അഭിപ്രായമുണ്ട്. ഭാഷാചമ്പുക്കൾ എന്ന പുസ്തകത്തിൽ രാമപാണിവാദന്റെ ദൗർഭാഗ്യമഞ്ജരി എന്ന നാടകത്തെ ക്കുറിച്ച് ചിന്തിക്കുമ്പോൾ ഉള്ളൂർ കുഞ്ചനെ പോലെ പാണീവാദനും ഹാസ്യരസം കൈകാര്യ്ം ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ രണ്ടാളും ഒന്നുതന്നെ എന്നു സമർത്ഥിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു.
""മണിപ്രവാളകവിതയെ പ്രകടമായി പരിഹസിക്കുന്ന ഒരു ഏകാങ്കനാടകമാണു് ദൌർഭാഗ്യ മഞ്ജരി. രാമപാണിവാദപ്രണീതമെന്നു പുറത്തെഴുതീട്ടുള്ളതും മൂന്നു ഹാസ്യകൃതികളടങ്ങീട്ടുള്ളതുമായ ഒരു താളിയോല ഗ്രന്ഥം ഈയിടയ്ക്കു കണ്ടുകിട്ടീട്ടുണ്ട്. ആ കൃതികളിൽ രണ്ടെണ്ണം സംസ്കൃതവും ഒന്നു ഭാഷയുമാകുന്നു. ഭാഷാ കൃതിയാണു് ദൌർഭാഗ്യമഞ്ജരി. അതിന്റെ ആരംഭമത്രേ അടിയിൽ ചേർക്കുന്നതു്.
നാന്ത്യന്തേ തതഃ പ്രവിശ്യതി സൂത്രധാരഃ.
സൂത്ര (പരിക്രമ്യ സപ്രശ്രയമഞ്ജലിം ബധ്വാ
[അണിയറാ-
മവലോക്യ)-ആർയ്യേ, ഇതസ്താവൽ.
(പ്രവിശ്യ) നടീ-ഞാനിയഹ്മി.
സൂത്ര-ആര്യേ നമ്മുടെ നാട്യപ്രയോഗം കാൺകയി-
ലാഗ്രഹണീ പരിഷദേഷാ.
എങ്കിൽ തുടങ്ങ്യതാം."
ഇങ്ങനെ വേറെയും സംസ്ക്രതീകൃതഭാഷാരൂപങ്ങൾ അതിലുണ്ട്. ചില ശ്ലോകങ്ങൾ താഴെ ചേർക്കുന്നു.
"പാണ്ഡിത്യരാജ്യപരദേവത വെല് ക വൈല-
ക്ഷണ്യങ്ങളൊക്കെ വിളയാടുക വിശ്വലോകേ;
വർദ്ധിക്ക ദുർമ്മഹിമ ഭള്ളു കുളം വിശേഷാൽ
ചന്ദ്രോദയേ ജലധിവീചികളെന്ന പോലെ."
ഈ രാമപാമിവാദനെപ്പറ്റിയാണു് ഹാസ്യരസമെന്നാൽ എന്തെന്നറിഞ്ഞികൂടാത്ത കവിയെന്നും തന്നിമിത്തം കുഞ്ചനിൽനിന്നു ഭിന്നനെന്നും ചിലർ ശപഥം ചെയ്യുന്നതു്. "[1]
ഉള്ളൂർ തെന്റെ ഭാഷാ ചമ്പുക്കൾ എന്ന പുസ്തകത്തിൽ "രാമപാണിവാദന്റെ ഭാഗവതചമ്പു മറ്റൊരു മനോഹരമായ കാവ്യമാകുന്നു. രാമപാണിവാദൻ കൊല്ലം ഒൻപതാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്നു. ഭാഗവത ചമ്പുവിൽ ദശമസ്ക്കന്ധത്തിന്റെ ആരംഭം തുടങ്ങിയുള്ള കഥയാണ് പ്രതിപാദിക്കപ്പെടുന്നത്. മുചുകുന്ദമോക്ഷംവരെയുള്ള ഏഴു സ്തബകങ്ങളേ ഞാൻ കണ്ടിട്ടുള്ളൂ" എന്നു പ്രസ്താവിക്കുന്നു.[2]
പതിനേഴോളം സ്തോത്രകാവ്യങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.[3]
കൃതികൾ
[തിരുത്തുക]- മദനകേതു ചരിതം.(പ്രഹസനം)[4]
- വൃത്തവാർത്തികം
- രാഘവീയം മഹാകാവ്യം
- വിഷ്ണുവിലാസം കാവ്യം
- മുകുന്ദശതകം
- ശ്രീരാമപഞ്ചശതി
- സീതാരാഘവം നാടകം
- ഭാഗവതം ചമ്പു
- ദൗർഭാഗ്യമഞ്ജരി[5]
- നൃത്തം
- ജ്യോതിഷം
അവലംബം
[തിരുത്തുക]- ↑ ഭാഷാചമ്പുക്കൾ, പേജ് 413, ഉള്ളൂർ
- ↑ ഭാഷാചമ്പുക്കൾ (പേജ് 25 , പബ്ലിഷ് ശ്രീധര പ്രിന്റിംഗ് ഹൌസ് തിരുവനന്തപുരം. 1117.)
- ↑ മനോരമ ഇയർ ബുക്ക് 2013 പേജ് 480
- ↑ http://thiruvonam143.blogspot.in/2011/07/blog-post_5701.html
- ↑ https://ml.wikisource.org/wiki/%E0%B4%A4%E0%B4%BE%E0%B5%BE:Bhasha_champukkal_1942.pdf/423