Jump to content

മധുരസ്മിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്‌കൃത ഭാഷയിൽ ലോകത്തിൽ ആദ്യമായി [1] നിർമ്മിച്ച കുട്ടികളുടെ ചലച്ചിത്രമാണ് മധുരസ്മിതം.സംവിധാനം സുരേഷ്ഗായത്രി . [2] കേരളത്തിലാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. സംസ്‌കൃത അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.സംസ്കൃത അദ്ധ്യാപകൻ ആണ് ചിത്രത്തിന്റെ സംവിധായകൻ സുരേഷ്ഗായത്രി .[3]കഥ-ബിജില കിഷോർകുമാർ. തിരക്കഥ എസ് എസ് അരുൺ. ഗാനങ്ങൾക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ സുരേഷ് വിട്ടിയറം, ബിജില കിഷോർകുമാർ, ഡോക്ടർ കുമാർ എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്നു.[4] ഗാനങ്ങൾക്ക് രാജേഷ് നാരായണൻ സംഗീതം നൽകിയിരിക്കുന്നു.രുഗ്മ. പി.എച്ച്, അയ്ഫുനനുജും, ആര്യ എം നായർ, അപർണ ശ്രീകുമാർ, അദ്വൈത് ആർ രാജേഷ് എന്നിവരാണ് ഗായകർ.[5] സർക്കാർ വിദ്യാലങ്ങളുടെയും അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെയും മികവിന്റെ കഥ പറയുന്ന സാമൂഹിക ചിത്രമാണ് മധുരസ്മിതം.[6] സാൻസ്‌ക്രിറ്റ്പ്രൊഡക്ഷന്റെ ബാനറിൽ എൻ കെ രാമചന്ദ്രൻ, കെ ഇ മനോഹരൻ,കെ ജി രമാബായ്, ബി ആർ ലാലി എന്നിവരുടെ നേതൃത്വത്തിലാണ് മധുരസ്മിതം നിർമ്മിച്ചത്.[7] സംസ്‌കൃത ഭാഷയിൽ ലോകത്തിലെ ആദ്യ ചിൽഡ്രൻസ് ഫിലിം എന്ന സവിശേഷതയും മധുരസ്മിതത്തിനാണ്.[8] വിദ്യാർത്ഥികൾക്കുള്ള പഠന ചലച്ചിത്രം കൂടിയാണ് മധുരസ്മിതം. സംവിധാനം, കഥ, സംഭാഷണം, സഹസംവിധാനം, ഗാനരചന, ആലാപനം, അഭിനയം എന്നിവ സംസ്കൃത അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് നിർവഹിച്ചി രിക്കുന്നത്.കേരളത്തിൽ നിരവധി സർക്കാർ തിയേറ്ററുകളിൽ ഒരുമിച്ച് റിലീസ് ചെയ്ത സംസ്‌കൃത സിനിമയും മധുരസ്മിതമാണ്. [9] ആദ്യ സംസ്‌കൃത ഓൺ ലൈൻ ആപ്ലിക്കേഷൻ ആയ `നവവാണി´യുടെ [10] സംസ്‌കൃത ചലച്ചിത്രത്തിനുള്ള പ്രഥമ പുരസ്‌കാരം നേടിയത് മധുരസ്മിതം ആണ്.മികച്ച സിനിമക്ക് ട്രാവൻകൂർ ഇന്റർ നാഷണൽ ഫിലിം പുരസ്‌കാരം, ഐ എം പി സി എ പുരസ്‌കാരം മധുരസ്മിത ത്തിന് ലഭിച്ചു .[11] [12] സംസ്‌കൃത സിനിമകൾ മാത്രമുള്ള ഒ ടി ടി പ്ലാറ്റ്ഫോം അയ സാൻസ്ക്രിറ്റ് ഒ ടി ടി യിലൂടെ മധുരസ്മിതം കാണാൻ സാധിക്കും.[13] രാജസ്ഥാനിൽ നടന്ന ആദ്യ ദേശീയ സംസ്‌കൃത ഫിലിം ഫെസ്റ്റിവലിൽ മധുരസ്മിതം പ്രദർശിപ്പിച്ചു.

  1. vellinakshatram film, TV& Vedio Weekly, Thiruvanathapuram-11, published on Sunday 2019 November 17, page No.45,
  2. http://epaper.keralabhooshanam.com/m5/2290225/Weekend-Supplement/18-08-2019#page/4/1
  3. Keralakaumudi, Keralakaumudi (06/08/2019). [പേജ് kjj2 "മധുരസ്മിതം"]. Daily. doi:06/08/19. PMID തിരുവനന്തപുരം. Retrieved 06/08/2019. {{cite journal}}: Check |doi= value (help); Check |pmid= value (help); Check |url= value (help); Check date values in: |accessdate= and |date= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-12. Retrieved 2020-05-11.
  5. flash cinema, Wednesday 06 November 2019 page 4
  6. ,http://navavani.org.in/wp/archives/10862
  7. SGI SANSKRIT, FILM SOCIETY (17/08/2021). "https://sgisfsy.com/". MADHUBHASHITHAM. SGI SANSKRIT FILM SOCIETY. Archived from the original on 2021-08-25. Retrieved 17/08/2021. {{cite web}}: Check date values in: |access-date= and |date= (help); External link in |title= (help)
  8. https://www.youtube.com
  9. deccanchronicle, English daily, thiruvananthapuram, 06/11/2019. Page no 14., http://epaper.deccanchronicle.com/epaper_main.aspx#page14
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-09. Retrieved 2020-05-12.
  11. malayaamanorama daily,page 3, date- 12/02/2019,thiruvananthapuram.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-09. Retrieved 2021-01-07.
  13. https://www.manoramaonline.com/district-news/palakkad/2021/09/03/palakkad-thachanattukara-film.html
"https://ml.wikipedia.org/w/index.php?title=മധുരസ്മിതം&oldid=4074254" എന്ന താളിൽനിന്ന് ശേഖരിച്ചത്