സംവേദക നാഡീവ്യൂഹം
ദൃശ്യരൂപം
ശരീരത്തിന്റെ പുറത്ത് നിന്നുള്ള വിവരങ്ങൾ അല്ലെങ്കിൽ ചുറ്റുപാടിലുള്ള മാറ്റത്തെ തലച്ചോറിലേക്കെത്തിക്കുന്ന അവയവങ്ങളെയാണ് ഇന്ദ്രിയം എന്ന് പറയുന്നത്. മനുഷ്യശരീരത്തിൽ അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്, കണ്ണ്, ചെവി, ത്വക്ക്, നാവ്, മൂക്ക് എന്നിവയാണവ. ഇവയെ പൊതുവായി പഞ്ചേന്ദ്രിയങ്ങൾ എന്ന് പറയുന്നു.
കണ്ണ്
[തിരുത്തുക]കാഴ്ച എന്ന അനുഭവം സാധ്യമാക്കുക എന്നതാണ് കണ്ണിന്റെ ധർമ്മം. പ്രകാശത്തെ സ്വീകരിച്ച് വിവരങ്ങൾ നാഡികൾ വഴി തലച്ചോറിലേക്കയക്കുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങളിൽ ഏറ്റവും സ്വാധീനതയുള്ളതു ഇതിന് തന്നെ.
ചെവി
[തിരുത്തുക]കേൾവി ശക്തി സാധ്യമാക്കുക എന്നതാണ് ചെവിയുടെ പ്രധാന ധർമം ശബ്ദതരംഗങ്ങളെ സ്വീകരിച്ച് വിവരങ്ങൾ തലച്ചോറിലെത്തിച്ച് ശ്രവണം(HEARING) എന്ന അനുഭത്തിന് ഇത് സഹായിക്കുന്നു.