സംവാദം:വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പട്ടികയിലെ പ്രതിഭകളുടെ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്താണ്‌. ഇംഗ്ലീഷ് വിക്കിയിലെ http://en.wikipedia.org/wiki/List_of_pioneers_in_computer_science എന്ന പട്ടികയുമായി ഇതിനു ബന്ധമുണ്ടോ.--ഷിജു അലക്സ് 11:43, 21 ജനുവരി 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയെ ഡിപ്പെൻറ് ചെയ്ത് എഴുതിയതല്ല.ഒരു പ്രസിദ്ധീകരണത്തെ അവലംബമാക്കിയിട്ടുണ്ട്..മുസാഫിർ

എങ്കിലും തിരഞ്ഞെടുപ്പിനു ഏന്തെങ്കിലും ഒരു മാനദണ്ഡം വേണം. അല്ലെങ്കിൽ പ്രശസ്തരായ കേരളീയരുടെ പട്ടിക പോലാകും. --ഷിജു അലക്സ് 11:54, 21 ജനുവരി 2008 (UTC)[മറുപടി]

പ്രതിഭകളുടെ പട്ടിക എന്ന പേര്‌ വിക്കിപീഡിയയിൽ ചേരില്ല. വിദഗ്ധരുടെ എന്നാക്കുന്നതായിരിക്കും ഉചിതം. --Vssun 12:21, 21 ജനുവരി 2008 (UTC)[മറുപടി]



== മാന ദണ്ഡ് ? ==

എന്ത് മാനദണ്ഡമാ വേൺടത്? ഈ പട്ടികയിൽ എല്ലാവരും പ്രശസ്താരാണെന്നത് കമ്പ്യൂട്ടർ രംഗത്തെ ശിഷുവിനു പോലും അറിയാം... :) എൻറെ ഈശ്വരാ മുസാഫിർ കുടുങ്ങിയത് തന്നെ...! ഷിജു അലക്സെ വെറും വിക്കി എഴുത്ത് മാത്രമായി കൂടണ്ട എന്തെങ്കിലും എ ബി സി ഡി കമ്പൂട്ടർ രംഗത്തും പഠിക്കൂ.. മംഗ്ലീഷ് എഴുതാൻ അറിയുന്നവന് വിക്കിയിൽ സംഭാവന ചെയ്യാം..അതിന് വിവരം വേണമെന്നില്ല.. — ഈ തിരുത്തൽ നടത്തിയത് 87.109.206.95 (സംവാദംസംഭാവനകൾ)


അങ്ങനെ ശിശുവിനും അണ്ടനും അടകോടനും മറ്റും കയറാനുള്ള പട്ടിക അല്ല പ്രതിഭയുടെ പട്ടിക. മാനദണ്ഡം ഉണ്ടായില്ലെങ്കിൽ കമ്പ്യൂട്ടർ വിദഗ്ദനാണ്‌ എന്നു സ്വന്തം യൂസർ പേജിൽ ഫലകം പ്രദർശിപ്പിച്ചിരിക്കുന്ന മുകലീലെ കമെന്റിട്ട ആളും ഈ ലിസ്റ്റിൽ കടന്നു കൂടും. അതു ഒഴിവാകാനാണ്‌ മാനദണ്ഡ്. കമ്പ്യൂട്ടറിലെ എ ബി സി ഡി പഠിക്കാൻ മുകളിലെ കമെന്റിട്ട ആളിന്റെ സ്കൂളിൽ തന്നെ വരാം. അഡ്രസ്സ് ഒക്കെ അയച്ചു തന്നോളൂ. --ഷിജു അലക്സ് 03:24, 22 ജനുവരി 2008 (UTC)
[മറുപടി]

വ്യക്തമായ വ്യക്തിഹത്യ വെട്ടുന്നു.പേരെടുത്ത് പറയലും മുകളിൽ തഴെ എന്നെല്ലാം പറയലും ഈ ഗണത്തിൽ പെടും --ബ്ലുമാൻ‍ഗോ ക2മ 08:25, 22 ജനുവരി 2008 (UTC)[മറുപടി]


അതെ. കൊള്ളെണ്ടിടത്തു കൊള്ളുമ്പോ ഇങ്ങനെ വന്നു വെട്ടാൻ തോന്നും. കമ്പ്യൂട്ടറിലെ എ ബി സി ഡി പഠിക്കാൻുള്ള വിവരങ്ങൾ കിട്ടിയില്ല. --ഷിജു അലക്സ് 08:31, 22 ജനുവരി 2008 (UTC)[മറുപടി]


a-abacus b-barcode c-computer— ഈ തിരുത്തൽ നടത്തിയത് 86.60.80.202 (സംവാദംസംഭാവനകൾ)

ദയവായി സന്ദേശങ്ങൾക്ക് ശേഷം ഒപ്പിടുക. പരിഹാസരൂപേണയുള്ള സം‌വാദങ്ങൾ ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു. --ചള്ളിയാൻ ♫ ♫ 10:41, 22 ജനുവരി 2008 (UTC)[മറുപടി]

- ഈ ലേഖനത്തിന്റെ തലക്കെട്ട് മാറ്റുന്നതാണ്‌ ഉചിതം.അതു പോലെ ഈ പ്രതിഭകൾ ഏതു കാര്യം ചെയ്തതിനാലാണ്‌ വിദഗ്ദരായത് (ദാ ഇതു പോലെ)എന്നു കൂടി ഉൾപ്പെടുത്തിയാൽ നന്ന്.--അനൂപൻ 08:40, 22 ജനുവരി 2008 (UTC)[മറുപടി]

ഐ.പി = നീല മാങ്ങ ?[തിരുത്തുക]

ഇത് ഒരു മലയാള പഴമൊഴി അത് വിക്കി വൽകരിച്ചാൽ ഇങ്ങനെ:

..പഴമൊഴിയിൽ പതിരുണ്ടോ എന്ന് വല്ലപ്പോയെങ്കിലും ഒന്ന് ചിന്തിക്കാൻ ആരോപണം ഉന്നയിക്കുന്നവർ ശ്രമിക്കണം....ഒരു നിരപരാധിയും ക്രൂശിക്കപ്പെടാതിരികട്ടെ!87.109.224.37

കാറ്റെഗെലോഫോബിയ ഉൾളവരല്ലേ ഇങ്ങനെ ഐ.പി. വാർ നടത്തൂ. അതിലെ സംവാദത്തിൽ പാരനോയ്യ ഉള്ളവരേ പേടിക്കൂ.... ധൈര്യമായി ലോഗിൻ ചെയ്ത് തിരുത്തൂന്നേ. — ഈ തിരുത്തൽ നടത്തിയത് challiyan (സംവാദംസംഭാവനകൾ)

അയ്യോ എന്നെ വെറുതെ വിട്ടേക്കു. ജീവിച്ചു പൊയ്ക്കോട്ടെ --78.93.110.110 14:19, 22 ജനുവരി 2008 (UTC)[മറുപടി]

പാരനോയ്യ ,കാറ്റെഗെലോഫോബിയ ആരെങ്കിലും ഇതിനെ പറ്റി ഒരോ ലേഖനങ്ങൾ എഴുതൂ. സംഗതി എന്താൺ എന്ന് നാട്ടുകരും കൂടി ഒന്നറിയട്ടെ. ഇത് ഒരു അപേക്ഷ മത്രമാൺ. Backer 14:25, 22 ജനുവരി 2008 (UTC)[മറുപടി]

വിക്കിമാനിയയും വേണം. ഇവിടെയും അപേക്ഷിക്കാം --ബ്ലുമാൻ‍ഗോ ക2മ 14:28, 22 ജനുവരി 2008 (UTC)[മറുപടി]

പ്ലീസ്[തിരുത്തുക]

ഈ പട്ടികയിലെ എല്ലാ വ്യക്തികളേയും എൻറെ അറിവിൻറെ പരിമിതിയിൽ നിന്ന് കൊണ്ട് ഞാൻ നീല യാക്കാൻ ശ്രമിക്കാം അതിന് സഹ വിക്കിയന്മാർ സഹകരിക്കുക.അല്ലങ്കിൽ മായ്ച്ച് കളയുക!.ഇതിൻറെ പേരിൽ ഇനി സം വാദം നീട്ടികൊണ്ട് പോവേണ്ടതില്ല..മുസാഫിർ


floatമുസാഫിർ, എല്ലാ വ്യക്തികളേയും ലിങ്ക് നീലയാക്കിയാൽ ഇത്‌ വളരെ ഉപകാരപ്രദമായ താൾ ആവും എന്നാണ്‌ എന്റെ വിശ്വാസം.

  1. "പ്രാധാന്യം" എന്നൊരു കോളം ചേർത്തിട്ടുണ്ട് - ഈ കോളം മുഴുമിപ്പിച്ചിട്ട് Notability നോക്കി ആരെയെങ്കിലും പുറത്താക്കണോ എന്നു തീരുമാനിച്ചാൽ പോരേ?
  2. കമ്പ്യൂട്ടർ പ്രശസ്തരുടെ പട്ടിക എന്നാണ് നല്ലതെന്നു തോന്നുന്നു -
  3. നൂറു പേരുടെ പട്ടിക എന്നാക്കുന്നതിൽ യോജിക്കുന്നില്ല.

--ഷാജി 17:34, 22 ജനുവരി 2008 (UTC)[മറുപടി]

പട്ടികയുടെ വിഭജനം[തിരുത്തുക]

കമ്പ്യൂട്ടർ പ്രതിഭകളുടെ പട്ടിക പട്ടിക, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ഇന്റർനെറ്റ് എന്ന വിവിധ വിഭാഗങ്ങളായി വിഭജിക്കുന്നതാവും ഉചിതം. ഉദാ: സെർജി ബ്രിൻ, ലാറി പേജ്, സബീർ ഭാട്ടിയ ഇവരൊക്കെ ഇന്റർനെറ്റുമായി ബന്ധപ്പെട്ടാണ്‌‌ പ്രശസ്തർ.

എനിക്കു കമ്പ്യൂട്ടറിന്റെ എ ബി സി ഡി അറിയില്ല എന്നു മുകളീൽ ചില കമ്പ്യൂട്ടർ വിദഗ്ദർ പറഞ്ഞത് മറക്കുന്നില്ല. എങ്കിലും എല്ലാവരേയും കമ്പ്യൂട്ടർ എന്ന ഒറ്റ കാറ്റഗറിയിലേക്ക് ജനറൈലൈസ് ചെയ്യാതെ മുകളീൽ സൂചിപ്പിച്ച പോലെ വിഭജിക്കുന്നതാവും നല്ലത്. പിന്നെ ആദ്യം സൂചിപ്പിച്ച പോലെ പട്ടികയിൽ ആളുകളെ ചേർക്കുന്നതിനു എന്തെങ്കിലും ഒരു മാനദണ്ഡ് വേണം. --ഷിജു അലക്സ് 08:19, 23 ജനുവരി 2008 (UTC)[മറുപടി]

ഇന്റെർ നെറ്റ് മാത്രം പോര ഇ-മെയിൽ കാറ്റകറി, പ്രോഗ്രമിങ്ങ് കാറ്റകറി, ഡാറ്റബേസ് തുടങ്ങിയവയും വേണം. ഒരു ലേഖനം രണ്ടെണ്ണമായി വിഭജിക്കുന്നതിനും ഒരു അളവ്കോല് വേണം.--78.93.125.102 08:29, 23 ജനുവരി 2008 (UTC)[മറുപടി]

ലേഖനത്തിന്റെ പേര്‌[തിരുത്തുക]

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക എന്നായാലോ? --Vssun 08:24, 23 ജനുവരി 2008 (UTC)[മറുപടി]
float--അനൂപൻ 08:29, 23 ജനുവരി 2008 (UTC)[മറുപടി]
വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ നാമാവലി ആയാലോ?--ബ്ലുമാൻ‍ഗോ ക2മ 08:35, 23 ജനുവരി 2008 (UTC)[മറുപടി]


ഒരു ലേഖനം എഴുതിയാൽ പിന്നെ അത് ആരും കാനുന്നില്ല. സെർച്ച് ചെയ്ത് കണ്ടു പിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടാൺ മലയാളം വിക്കിപീഡിയൽ അത് ഇതിന്റെ പേർ ചെറുതാക്കണം എന്ന് തോന്നുന്നു. കാരണം വളരെ ഉപകാരമുള്ള ഒരു ലേഖനമാണിത്. പ്രതേകിച്ച് സ്റ്റുഡന്റിൻ. അല്ലെങ്കിൽ ഇതിന്റെ ഒരു ലിങ്ക് ഹോം പേജിൽ ഇട്ടാലും മതി ഒരു അഭിപ്രായം 220.226.40.14 08:42, 23 ജനുവരി 2008 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിൽ മീഡിയാവിക്കി സെർച്ച് കാര്യക്ഷമമല്ല എന്ന കാര്യം സമ്മതിക്കുന്നു. അതിനോടു കൂടെ തന്നെ ഗൂഗിൾ സെർച്ചും മറ്റും കൊടുത്തിട്ടുണ്ട്. അത് കുറേക്കൂടി ഫലപ്രദമാണ്‌. പ്രധാനതാളിൽ മുകളിലുള്ള അക്ഷരമാലയും തിരയാനുള്ള മറ്റൊരു വഴിയാണ്‌.. ഈ ലേഖനത്തിനു വേണ്ടി ഒരു ലിങ്ക് മെയിൻ പേജിൽ നൽകുക എന്നത് യുക്തിസഹമാണെന്നു തോന്നുന്നില്ല. വേണമെങ്കിൽ വിവരസാങ്കേതികവിദ്യക്കു വേണ്ടി ഒരു കവാടം (പോർട്ടൽ) തുടങ്ങാവുന്നതാണ്‌. അതിന്റെ പ്രധാനതാളിൽ നൽകാം. ഉദാഹരണമായി കവാടം:സാഹിത്യം ശ്രദ്ധിക്കുക--Vssun 09:58, 23 ജനുവരി 2008 (UTC)[മറുപടി]

ഇതൊന്ന് പൂർത്തിയാക്കാൻ സഹായിക്കുക[തിരുത്തുക]

ഈ പട്ടിക പൂർത്തിയാക്കുന്നതിനിടെ ഞാൻ പുറത്താക്കപെട്ടിരിക്കുന്നു...അതിനാൻ സുമനസ്സുകൾ ഇതൊന്ന് പൂർത്തിയാക്കാൻ സഹായിക്കുക..ഏതൊ ഒരു വിരുതൻ എൻറെ ഐ.ഡി ദുരുപയോഗം ചെയ്തു... കഫേകളിൽ പോയി വിക്കിയിൽ തിരുത്തൽ നടത്തുന്നവരുടെ ശ്രദ്ധക്ക്..! എൻറെ അനുഭവം ഇനി ആർക്കും വരാതിരിക്കട്ടെ..വിക്കി ഐ.ഡി കഫേകളിലെ കമ്പ്യൂട്ടറുകളിൽ ഉയോഗിക്കുമ്പോൾ ഐ.ഡി കമ്പ്യൂട്ടറുകളിൽ സേവ് ചെയ്യപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക..അതൊഴിവാക്കാൻ ശ്രമിക്കുക..അല്ലാത്ത പക്ഷം എൻറെ അവസ്ഥ നിങ്ങൾക്കുമുണ്ടാവും..സ്വന്തമായി ഒരു കമ്പ്യൂട്ടർ ഇല്ലാത്തതിൻറെ കുഴപ്പം....മുസാഫിർ

തിരഞ്ഞെടുത്ത പട്ടികക‍[തിരുത്തുക]

ഈ പട്ടിക തിരഞ്ഞെടുത്ത പട്ടികയാക്കാൻ‍ നിർദ്ദേശിക്കുന്നു. --ബ്ലുമാൻ‍ഗോ ക2മ 05:46, 28 ഫെബ്രുവരി 2008 (UTC)[മറുപടി]