സംവാദം:മലയാളചലച്ചിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളസിനിമ എന്നല്ലെ വേണ്ടത് (സമസ്തപദം). പക്ഷെ മലയാളചലച്ചിത്രം എന്ന പേരല്ലേ കൂടുതൽ അനുയോജ്യം. ചിത്രങ്ങളുടെ തലക്കെട്ടിൽ ഒക്കെ ചലച്ചിത്രം എന്ന പദം ആണ്‌ ഉപയൊഗിച്ചിരിക്കുന്നത്. --ഷിജു അലക്സ് 03:49, 14 ജനുവരി 2008 (UTC)

മലയാളചലച്ചിത്രം എന്ന താൾ നിലവിലുണ്ട്.. ലയിപ്പിക്കണം --Vssun 08:45, 14 ജനുവരി 2008 (UTC)
മലയാളചലച്ചിത്രം എന്ന താളിലുള്ള വിവരങ്ങൾ ഇവിടെയുമുണ്ട്.ആ ഫലകം ഇങ്ങോട്ടു കോപ്പി ചെയ്ത് ഈ താളിന്റെ പേർ മാറ്റുന്നതാണ്‌ നല്ലതെന്നു തോന്നുന്നു.--അനൂപൻ 08:49, 14 ജനുവരി 2008 (UTC)
☑Y ചെയ്തു --Vssun 08:55, 14 ജനുവരി 2008 (UTC)

മലയാളചലച്ചിത്രം എന്നത് ഒറ്റവാക്കായി തന്നെയാണോ എഴുതാറുള്ളത്. എനിക്ക് തോന്നുന്നത് മലയാള ചലച്ചിത്രം ഇങ്ങനെയായിരിക്കും എന്നാണ്. ടി.വിയിലും, പത്രങ്ങളിലുമെല്ലാം ഇങ്ങനെയാണ് കണ്ടിട്ടുള്ളത്. കൂടാതെ ചില വർഗങ്ങളിൽ [വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ], [വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർ] എന്നിങ്ങനെ എഴുതിയിട്ടുമുണ്ട്. --Subeesh Talk‍ 13:55, 13 ഒക്ടോബർ 2009 (UTC)

മലയാളചലച്ചിത്രങ്ങൾ നേടിയ ദേശീയപുരസ്കാരങ്ങൾ[തിരുത്തുക]

ഇവിടെ മലയാളികൾ മറ്റു ഭാഷകളിൽ നേടിയ പുരസ്കാരങ്ങൾ ഉൾപ്പെടുത്തേണ്ട ആവശ്യമുണ്ടോ? --Jairodz സം‌വാദം 08:06, 11 ഒക്ടോബർ 2011 (UTC)

മലയാള ചലച്ചിത്രം സംബന്ധിച്ചത് മതിയെന്നഭിപ്രായം--റോജി പാലാ 08:08, 11 ഒക്ടോബർ 2011 (UTC)
റോജിയോട് യോജിക്കുന്നു. --വൈശാഖ്‌ കല്ലൂർ 08:15, 11 ഒക്ടോബർ 2011 (UTC)

Yes check.svg മറ്റുള്ളവ നീക്കം ചെയ്തു. --Jairodz സം‌വാദം 08:39, 11 ഒക്ടോബർ 2011 (UTC)

പ്രേം നസീർ[തിരുത്തുക]

പ്രേം നസീറിന്റെ താരധിപത്യത്തിന് ഇളക്കം തട്ടിയതും 70-കളുടെ അവസാനത്തോടു കൂടിയാണ്. നസീറിനൊപ്പം സഹതാരങ്ങളായി എത്തിയ സുകുമാരൻ, ജയൻ, സോമൻ, എന്നിവർ നായകപദവിയിലേക്കുയർന്നപ്പോൾ നസീർ സ്വമേധയാ ക്യാരക്ടർ വേഷങ്ങളിലേക്കു ചുവടുമാറി. എന്തടിസ്ഥാനത്തിലാണ് ഈയൊരു വാചകം ലേഖനത്തിൽ എഴുതി വച്ചിരിക്കുന്നത്? ഞാൻ കണ്ട കുറച്ചു സിനിമകളുടെ പേർ എഴുതാം - ലിസ, സഞ്ചാരി, പാതിരാസൂര്യൻ, ഇതിഹാസം, വികടകവി, യുദ്ധം, ലവ് ഇൻ സിംഗപൂർ, അന്തപ്പുരം, പാലാട്ടു കുഞ്ഞിക്കണ്ണൻ, വനിതാപോലീസ്, കെണി, കാട്ടുകള്ളൻ, ചക്രവാളം ചുവന്നപ്പോൾ, അട്ടിമറി, ആക്രോശം, മരുപ്പച്ച ... തുടങ്ങിയ 1978 മുതൽ 1984 വരെയുള്ള ഒട്ടേറെ ചിത്രങ്ങളിൽ നസീറിനൊപ്പം മധു, ജയൻ, സോമൻ, സുകുമാരൻ, ശങ്കർ, മമ്മൂട്ടി, മോഹൻലാൽ എന്നിവരിൽ ആരെങ്കിലും അഭിനയിച്ചതാണ്. പക്ഷേ എല്ലാത്തിലും നസീർ തന്നെയാണ് നായകൻ. 84 വരെ നസീർ ഒരു സിനിമയിൽ ഉണ്ടെങ്കിൽ, ആരാണ് നായകൻ എന്ന ഒരു ചോദ്യം തന്നെ അപ്രസക്തമായിരുന്നു! --Anoop Manakkalath (സംവാദം) 17:56, 3 സെപ്റ്റംബർ 2012 (UTC)

ആദ്യ സംഭാഷണം[തിരുത്തുക]

ഗുഡ് ലക്ക് ടു എവരിബഡി എന്നായിരുന്നു ആദ്യത്തെ ശബ്ദം എന്ന് ടി.പി.ശാസ്തമംഗലം –ബാലാരിഷ്ടത വിട്ടൊഴിയാത്ത ബാലൻ, മാതൃഭൂമി വാരാന്തപ്പതിപ്പ്, 2013 ജനുവരി13. പരിശോധിക്കേണ്ടതാണ്.Satheesan.vn (സംവാദം) 04:10, 13 ജനുവരി 2013 (UTC)

http://articles.malayalachalachithram.com/2013/01/blog-post_13.html ഒന്നു നോക്കുക..Malikaveedu (സംവാദം) 08:42, 14 ജൂൺ 2020 (UTC)