സംവാദം:തെയ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിത്രത്തിൽ കാണുന്നതിനെ തെയ്യത്തിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ല.കർക്കടക മാസങ്ങളിൽ വീടുകൾ തോറും കയറി ഇറങ്ങുന്ന 'വേടൻ' ആണു ചിത്രത്തിൽ കാണുന്നത്.അതിനെ തെയ്യത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല അനൂപൻ 04:54, 11 സെപ്റ്റംബർ 2007 (UTC)

ധൈര്യമായി നീക്കം ചെയ്യൂ.. അനൂപൻ.. നീക്കം ചെയ്യുമ്പോൾ ആ ചിത്രത്തെ വെറുതേ ഇടാതെ വേടൻ എന്ന പേരിൽ ഒരു താളും തുടങ്ങുമെന്നു പ്രത്യാശിക്കുന്നു..--Vssun 04:57, 11 സെപ്റ്റംബർ 2007 (UTC)
തെയ്യത്തിന്റെ ചിത്രം ഉൾപ്പെടുത്തിയതിനു ശേഷം മാറ്റാം അനൂപൻ 05:00, 11 സെപ്റ്റംബർ 2007 (UTC)

Yes check.svg മാറ്റിയിരിക്കുന്നു അനൂപൻ 17:55, 11 സെപ്റ്റംബർ 2007 (UTC) അനൂപൻ, ആടി വേടൻ, ഓണത്താർ എന്നിവയും തെയ്യമായി കരുതാം,വിഷ്ണുനമ്പൂതിരി അങ്ങിനെ പരയുന്നു..വിജയകുമാർ ബ്ലാത്തൂർ

ചിത്രങ്ങൾ[തിരുത്തുക]

ഇത്രയധികം ചിത്രങ്ങൾ ഈ താളിൽ വേണോ? കോമൺസിലേയ്ക്കുള്ള ലിങ്ക് ഉണ്ടല്ലോ, അത് മതിയാകില്ലേ? ഓരോ തെയ്യക്കോലത്തിനും പ്രത്യേകം താൾ തുടങ്ങുന്ന മുറയ്ക്ക് നമുക്ക് ചിത്രങ്ങൾ ആ താളുകളിൽ ഉൾപ്പെടുത്താവുന്നതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 18:59, 4 ഫെബ്രുവരി 2011 (UTC)

വേണ്ട എന്നെന്റെയും അഭിപ്രായം. കോമൺസിൽ ഒരു ഗാലറി ഉണ്ടാക്കിയിടുന്നതാണ് നല്ലത്--പ്രവീൺ:സം‌വാദം 09:27, 21 ഫെബ്രുവരി 2011 (UTC)

ചിത്രങ്ങൾ മാറ്റാം..മുഖത്തെഴുത്ത്, അണിയലം, തുടങ്ങി ഓരോ വിഭാഗത്തിലും ചിത്രങ്ങൾ ആവാം.വിജയകുമാർ ബ്ലാത്തൂർ

തെയ്യം ഫലകം[തിരുത്തുക]

ഈ താളിലെങ്കിലും വശത്ത് കിടക്കുന്നതായിരുന്നു ഭംഗിയും എളുപ്പം ദൃഷ്ടിയിൽ പെടുന്നതും ഉപയോഗിക്കാൻ സൗകര്യവും എന്നെന്റെ അഭിപ്രായം-പ്രവീൺ:സം‌വാദം 14:37, 8 ജൂലൈ 2011 (UTC)

പ്രധാന തെയ്യങ്ങൾ[തിരുത്തുക]

തെയ്യങ്ങളുടെ പട്ടിക മറ്റൊരു താളാക്കി അതിലേക്ക് മാറ്റുന്നതായിരിക്കും ഉചിതം. --അനൂപ് | Anoop (സംവാദം) 07:50, 28 നവംബർ 2011 (UTC)

പട്ടിക ആക്കാം..അതു തന്നെയാണ് നല്ലത്..പേരുകളിൽ ആവർത്തനം ഉണ്ട്. കുറേക്കൂടി പേരുകളും ഉണ്ട്...വിജയകുമാർ ബ്ലാത്തൂർ

തെയ്യക്കാലം[തിരുത്തുക]

"തുലാമാസത്തിൽ ( ഒക്റ്റോബർ-നവംബർ) പത്താം തീയ്യതി കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ ചാത്തമ്പള്ളി വിഷകണ്ഠൻ തെയ്യത്തോടെ ഉത്തരമലബാറിലെ തെയ്യക്കാലം തുടങ്ങുന്നു." എന്നഴുതിയതിനു് അവലംബം എന്താണു് ?

നീലേശ്വരം അഞ്ഞൂറ്റമ്പലത്തിലാണു് കളിയാട്ടകാലം തുടങ്ങുന്നതെന്നു് കേട്ടിട്ടുണ്ടു്. --ലച്ചു (സംവാദം) 03:52, 23 ഡിസംബർ 2011 (UTC)

ലയേ, തുലാപ്പത്തിന് തെയ്യം തുടങ്ങുന്നുവെന്ന് തെയ്യം കലണ്ടർ പറയുന്നു. അതേ കണ്ണിയിൽ തന്നെ തുലാം 11/12 തീയതിയിലാണ് എന്നും പറയുന്നു. --വൈശാഖ്‌ കല്ലൂർ (സംവാദം) 04:08, 23 ഡിസംബർ 2011 (UTC)

തെയ്യം തുടങ്ങുന്ന കാലത്തെ കുറിച്ചല്ല. അഭിപ്രായവ്യത്യാസം. കൊളച്ചേരി സ്ഥാനത്തെ കളിയാട്ടത്തോടെയാണു് തെയ്യക്കാലം തുടങ്ങുന്നതെന്ന് പറഞ്ഞതു് പൂർണ്ണമായി ശരിയല്ല. --ലച്ചു (സംവാദം) 04:38, 23 ഡിസംബർ 2011 (UTC)

തെയ്യത്തിന്റെ ആരംഭത്തെക്കുറിച്ച് വിവിധയിടങ്ങളിൽ വിവിധ രീതിയിലാണ് കാണുന്നത്. ഇവിടെ
ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങളിൽ ആദ്യത്തേതായ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലെ തിറ ..

എന്നു കാണുന്നുണ്ട്. എന്നാൽ ഇവിടെ

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തോടെയാണ് ജില്ലയിൽ ഉത്സവത്തിന് തുടക്കമാകുന്നത്.

എന്നും കാണുന്നുണ്ട്. ഞാൻ മനസിലാക്കുന്നത് ഇങ്ങനെയാണ്. വളപട്ടണം പുഴക്കപ്പുറത്ത് നീലേശ്വരം അഞ്ഞൂറ്റാൻ കാവിലും വളപട്ടണം പുഴക്ക് ഇപ്പുറത്ത് കൊളച്ചേരി ചാത്തമ്പള്ളി ക്ഷേത്രത്തിലും തെയ്യം കെട്ടുന്നതോടെയാണ് തെയ്യക്കാലം ആരംഭിക്കുന്നത് എന്നാണ്. --അനൂപ് | Anoop (സംവാദം) 05:29, 23 ഡിസംബർ 2011 (UTC)

കാത്തിരിക്കൂ... വിവരങ്ങൾ ഈ ആഴ്ച തന്നെ സംഘടിപ്പിക്കാം... :)‌ --വൈശാഖ്‌ കല്ലൂർ (സംവാദം) 07:08, 23 ഡിസംബർ 2011 (UTC)
ഇത് ഉപകാരപ്പെടുമോ?--റോജി പാലാ (സംവാദം) 07:33, 23 ഡിസംബർ 2011 (UTC)

തെയ്യം എന്നതു് ഏതെങ്കിലും ഒരിടത്തുനിന്നും കേന്ദ്രീയമായി ആസുത്രണം ചെയ്യുന്നവയല്ല. അതിനാൽ ഒരിടത്തു് നിന്നുമാണു് തെയ്യക്കാലം തുടങ്ങുന്നതെന്നു് പറയുന്നതു് ശരിയാവില്ല. വടക്കേ മലബാറിലെ ആചാരവും അനുഷ്ഠാനങ്ങളുമനുസരിച്ചു് പത്താമുദയത്തിനു് (തുലാം പത്തു്) തെയ്യം കെട്ടുന്ന സമുദായങ്ങൾ തെയ്യംകെട്ടന്ന ജോലിയിലേർപ്പെടുന്നു. അതു് ഇടവപ്പാതി വരെ തുടരുന്നു. അതിനുശേഷം ഉപജീവനത്തിനായി കർക്കിടകത്തിൽ ആടിവേടനും കെട്ടുന്നു.. പത്താമുദയത്തിനു് തെയ്യം തുടങ്ങുന്നിടത്തൊക്കെ വെച്ചു് തെയ്യക്കാലം തുടങ്ങുന്നു എന്നു് കണക്കാക്കാം. തെയ്യത്തിന്റെ പേരും കെട്ടിയാടലുമൊക്കെ ഇതാതുപ്രദേശത്തെ സാമുദായങ്ങളേയും, സാമൂഹ്യസമവാക്യവുമനുസരിച്ചാണിരിക്കുന്നതു്. വളപട്ടണംപുഴക്കപ്പുറം പഴയങ്ങാടിപ്പുഴക്കിപ്പുറം എന്നിങ്ങനെയുള്ള ദേശക്രമം അത്ര ശരിയാകണമെന്നില്ല. --അനിൽ (സംവാദം) 09:06, 23 ഡിസംബർ 2011 (UTC)

@റോജി, കണ്ണിക്ക് നന്ദി :). പക്ഷേ അതിൽ മുഴുവനും ഇല്ല. വൃശ്ചികം മുതൽക്കിങ്ങോട്ടേ അതിൽ കാണുന്നുള്ളൂ. :( നമുക്ക് തുലാം മുതലല്ലേ വേണ്ടത്.
@അനിൽ:
പത്താമുദയത്തിനു് തെയ്യം തുടങ്ങുന്നിടത്തൊക്കെ വെച്ചു് തെയ്യക്കാലം തുടങ്ങുന്നു എന്നു് കണക്കാക്കാം.
ശരിതന്നെ, പക്ഷേ പത്താമുദയത്തിന് കാലാകാലങ്ങളായി തെയ്യം നടത്തുന്ന സ്ഥലത്തെ ആധാരമാക്കിയാണല്ലോ തെയ്യക്കാലം തുടങ്ങുന്നു എന്ന് പറഞ്ഞത്. മാത്രമല്ല, പുഴയ്ക്കപ്പുറം ഇപ്പുറം എന്നൊക്കെ കണ്ടെത്തലുകൾ/മനസ്സിലാക്കൽ മാത്രമല്ലേ? അതാണ് വസ്തുത എന്നൊന്നും പറഞ്ഞില്ലല്ലോ! :) --വൈശാഖ്‌ കല്ലൂർ (സംവാദം) 04:25, 26 ഡിസംബർ 2011 (UTC)

ആവർത്തനങ്ങൾ[തിരുത്തുക]

പല കാര്യങ്ങളും ആവർത്തിച്ചു് പറഞ്ഞുകാണുന്നു, തെയ്യം കൂടൽ എന്ന തലക്കെട്ടുതന്നെ രണ്ടുതവണകാണുന്നു. സമഗ്രമായി ചുരുക്കിയെഴുതേണ്ടെ ? --ലച്ചു (സംവാദം) 16:22, 23 ഡിസംബർ 2011 (UTC)

തുടങ്ങിക്കോളൂ. വിവരങ്ങൾ ലയിപ്പിച്ച് മാറ്റംവരുത്തിയാൽ മതി.(വിവരങ്ങൾ ഒഴിവാക്കരുതേ) :) --വൈശാഖ്‌ കല്ലൂർ (സംവാദം) 04:27, 26 ഡിസംബർ 2011 (UTC)

മീത്ത്/വീത്ത്[തിരുത്തുക]

മീത്ത് ആണോ വീത്ത് ആണോ ശരി? ഇതു ശ്രദ്ധിക്കുക. --ജേക്കബ് (സംവാദം) 05:26, 15 ഡിസംബർ 2012 (UTC)

തിറയാട്ടം[തിരുത്തുക]

തിറയാട്ടവും തെയ്യവും ഒന്നാണോ?--റോജി പാലാ (സംവാദം) 06:40, 27 ഡിസംബർ 2012 (UTC)

അല്ല, ഇതൊന്ന് നോക്കൂ... തെയ്യം പോലെ ആണെന്നേയുള്ളൂ, തെയ്യമല്ല. ചടങ്ങുകളെക്കുറിച്ച് ധാരണയില്ല. --വൈശാഖ്‌ കല്ലൂർ (സംവാദം) 08:10, 27 ഡിസംബർ 2012 (UTC)
അതിനാൽ തിരിച്ചുവിടൽ ഒഴിവാക്കി. പുതിയ താൾ തുടങ്ങിയിടാം--റോജി പാലാ (സംവാദം) 08:33, 27 ഡിസംബർ 2012 (UTC)

കളിയാട്ടവും തെയ്യവും[തിരുത്തുക]

പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു ഇതൊരു തെറ്റിദ്ധാരണാജനകമായ വാക്യമാണ്. കാരണം കണ്ണൂർ കാസറഗോഡ് തുടങ്ങിയ ജില്ലകളിൽ എല്ലാം തെയ്യം 'തെയ്യം' എന്നു തന്നെയാണ് അറിയപ്പെടുന്നത്. കളിയാട്ടം എന്നത് തെയ്യം കെട്ടിയാടുന്ന ഉത്സവത്തെ ആണ് വിശേഷിപ്പിക്കുന്നത്. കളിയാട്ട മഹോത്സവം, പെരുങ്കാളിയാട്ടം, തെയ്യംകെട്ട് മഹോത്സവം ഇവയൊക്കെ തെയ്യം കെട്ടിയടിക്കുന്ന വിശേഷ ദിവസങ്ങളെ ആണ് സൂചിപ്പിക്കുന്നത്. Mithunrajkeekkamkot (സംവാദം)

"https://ml.wikipedia.org/w/index.php?title=സംവാദം:തെയ്യം&oldid=2777453" എന്ന താളിൽനിന്ന് ശേഖരിച്ചത്