സംവാദം:കേരളത്തിലെ മതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനം കേരളത്തിലെ മതങ്ങളെപ്പറ്റിയല്ലേ..ജാതിതിരിച്ചുള്ള പേരുകളാണല്ലോ കൂടുതലും.ഈ വർഗ്ഗീകരണ രീതി എവിടുന്നാണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.കാരണം എന്റെ അറിവു വച്ച് കേരളത്തിൽ ഒരു പ്രത്യേക വ്യവസ്ഥയായിരുന്നു ജാതികളിലുണ്ടായിരുന്നത്.ചാതുർവർണ്യം കേരളത്തിന്റെ പ്രത്യേക അവസ്ഥയിലും ഭാരതത്തിൽ പലയിടത്തും പ്രായോഗികമായ ഒരു വർഗ്ഗീകരണ വ്യവസ്ഥയല്ല. ജാതിയുടെ തനിമ അതായത് ചാതുർവർണ്യം എന്ന വൈദിക രീതിയുടെ തനിമ കാലാകാലങ്ങളായി കാത്തുപോകുന്നത് ബ്രാഹ്മണരും ചില ക്ഷത്രിയ വിഭാഗങ്ങളും മാത്രമേയുള്ളൂ.വടക്കേ ഭാരതത്തിലും മറ്റും ആ രീതികളിൽ വൈശ്യരും മറ്റുമുണ്ട്.പക്ഷേ മിക്ക സ്ഥലങ്ങളിലും ചാതുർവർണ്യം എന്ന നാലു ജാതിയായി പറയുന്ന രീതി നിലവിലില്ലായിരുന്നു.

ഉദാഹരണമായി പല ചരിത്ര പുസ്തകങ്ങളിലും നായർ എന്നത് ക്ഷത്രിയ വിഭാഗമാണെന്ന് അവകാശപ്പെടുന്നു.ജോലിയനുസരിച്ചാണെങ്കിൽ ക്ഷത്രിയരായും വൈശ്യരായും നായന്മാർ ജോലിചെതിരുന്നു. ഭരണവും യുദ്ധവും ക്ഷത്രിയനും കൃഷിപ്പണി വൈശ്യനുമാണല്ലോ കൽപ്പിച്ചിരിയ്ക്കുന്നത്.ചിലർ സാമന്ത ക്ഷത്രിയരാണ് തങ്ങളെന്നവകാശപ്പെടുന്നു. തമ്പിമാരും എട്ടു വീട്ടിൽ പിള്ളമാരും തിരുവിതാംകോട്ട് ഭരണത്തിൽ വന്ന്ഇരുന്നെങ്കിൽ ചരിത്രം മറ്റൊന്നായേനേ:)

കേരളത്തിലെ വർമ്മമാർ ക്ഷത്രിയരാണെന്ന് ചില ബ്രാഹ്മണ വിഭാഗക്കാർ അംഗീകരിയ്ക്കാറില്ല.(അങ്ങനെ വന്നാൽ മിക്ക കോവിലകങ്ങളും ക്ഷത്രിയരല്ല).പിന്നെ അമ്പലവാസികൾ ബ്രാഹ്മണരോ ക്ഷത്രിയരോ വൈശ്യരോ ശൂദ്രരോ അവർണ്ണരെന്ന് പറയപ്പെടുന്നവരോ ഒന്നുമല്ല.കാരണം വൈദിക വിധിപ്രകാരം ഉപനയനവും സമാവർത്തനവുമൊക്കെ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ വിഭാഗങ്ങളിൽ വേണമെന്നുണ്ട്. അമ്പലവാസികളിൽ പലരും ഇത് അനുഷ്ടിക്കാറില്ല.ഒരു ചാതുർവർണ്ണ വിഭാഗക്കാരും മരുമക്കത്തായം പിന്തുടരാറില്ല.കേരളാ ക്ഷത്രിയർ എന്നു വിളിക്കപ്പെടുന്നവർ മരുമക്കത്തായികളാണ്.

ചുരുക്കിപ്പറഞ്ഞാൽ വൈദികവിധിപ്രകാരമാണ് ചാതുർവർണ്യം പറയുന്നത്. കേരളത്തിൽ വൈദികമല്ലാത്ത ചിന്താ- ആരാധനാ-രീതികളാണ് പണ്ടുമുതലേ ഉള്ളത്. ശാക്തേയ രീതിയായിരുന്നു..പണ്ടും ഇപ്പോഴും ആരാധനയിൽ പ്രബലം. അതൊക്കെക്കൊണ്ട് തന്നെ ചാതുർവർണ്യവിധിപ്രകാരമുള്ള വർഗ്ഗീകരണം കേരളത്തിൽ ചേരില്ല. നമ്പൂതിരിമാരും മറ്റ് ബ്രാഹ്മണരും പലപ്പോഴും അങ്ങനെയൊരു വർഗ്ഗീകരണത്തിനു ശ്രമിച്ചിച്ചുണ്ടെന്നത് നേര്. പക്ഷേ അത് ചരിത്രവുമായി ഒത്തുപോകുന്നില്ല. പിന്നെ ഇന്റെർനെറ്റിൽ നമ്പൂതിരി എന്ന് ഒരു വെബ്സൈറ്റിലാണ് വീണ്ടും ഇങ്ങനെയൊക്കെയൊരു വർഗ്ഗീകരണം കാണാൻ സാധിച്ചത്.

ചട്ടമ്പി സ്വാമികൾ മുതൽ ശ്രീധരമേനോൻ വരെയുള്ള ഏതെങ്കിലും ചരിത്രകാരന്മാരുടെ പുസ്തകങ്ങൾ ആരുടെയെങ്കിലും കൈവശമുണ്ടോ? കാളിയംബി 13:25, 19 ഡിസംബർ 2006 (UTC)Reply[reply]

ഇത് ചരിത്ര പുസ്തകത്തിൽ നിന്നെഴുതിയതല്ല. അവലംബിച്ചിരിക്കുന്നത് മനോരമ ഇയർ ബുക്ക് 2006 മാത്രം. അവർ ആശ്രയിച്ചിരിക്കുന്നത് ഗവർണ്മെന്റ്റിൻറെ വിജ്ഞാപനങ്ങളെ. താങ്കൾ പറയുന്നത് ശരി തന്നെ. എന്നിരുന്നാലും തെളിവുകൾ സഹിതം ലേഖനത്തിൽ മാറ്റം വരുത്താവുന്നതാണ്. ചരിത്രവുമായി ഒത്തുപോകുന്നില്ല എന്നു പറയുന്നത് എന്തടിസ്ഥാനത്റ്റിലാണ്. കോസംബി വരെ ഇതെഴുതിയിട്ടുണ്ട്. പിന്നെ ഇവിടെ അമ്പല വാസികൾ എന്നു പറഞ്ഞിരിക്കുന്നത് അമ്പലവുമായി ബന്ധപ്പെട്ടവരെയെല്ലാം ആണെന്നു തോന്നുന്നു കേട്ടോ. അമ്പലവാസികൾക്ക് ഉപനയനം ഇല്ലാ എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്.എൻറെ അയൽവാസി ഒരു മാരാർ ആണ് അവർ പൂണൂൽ ധരിക്കും ഉപനയനവും കഴിഞ്ഞതാണ് എന്നാൽ അവരുടെ ചില ബന്ധുക്കൾ പൂണൂൽ ഉപേക്ഷിച്ചു. പക്ഷേ ജാതിപ്പേർ ഉപേക്ഷിച്ചില്ല. എങ്കിലും വിശധമായ പഠനം വേണ്ടതാണ് ഇതിൽ. ഞാൻ ഇതിനായി ഒരു പുസ്തകം മാത്രമേ വായിച്ചുള്ളൂ. പിന്നെ ശ്രീധരമേനോൻ, ബാലകൃഷണൻ, കുറുപ്പ് തുടങ്ങിയ പുസ്തകങ്ങൾ എൻറെ പക്കലുണ്ട്. --ചള്ളിയാൻ 13:42, 19 ഡിസംബർ 2006 (UTC)Reply[reply]

ജാതികൾ[തിരുത്തുക]

ശ്രീമാൻ ചള്ളിയാൻ,

ചട്ടമ്പി സ്വാമികളുടെ പ്രാചീന മലയാളം എന്ന കൃതിയിലാണെന്നു തോന്നുന്നു ഈ വാദങ്ങളെപ്പറ്റിയുള്ള വസ്തുതകൾ കണ്ടത്.മറ്റു ചില ചരിത്ര പാഠപുസ്തകങ്ങളിലും, എൻ ബീ എസ് പ്രസിദ്ധീകരിച്ച കേരളാ ചരിത്രത്തെപ്പറ്റിയുള്ള ഒരു പുസ്തകത്തിലും ജാതികളെപ്പറ്റി വിശദമായി പറഞ്ഞിരുന്നു.(കേരളത്തിന്റെ പ്രാചീന ചരിത്രം?) (ഏഴുതിയയാളിന്റെ പേരോർമ്മയില്ല. ഒരു തടിയൻ പുസ്തകമാരുന്നെന്ന് മാത്രമോർമ്മയുണ്ട്. ചുവന്ന കട്ടിത്തുണികൊണ്ടുള്ള കവറായിരുന്നു.:))

അമ്പലവാസികൾക്ക് സാധാരണ ഉപനയനം ഞാൻ കണ്ടിട്ടില്ല..ഇല്ലാത്തത് പുതിയ പരിഷ്കാരമാണോ എന്നറിയില്ല.(ഉപനയനം പുതിയ പരിഷ്കാരമാണോ എന്നും ശ്രദ്ധിയ്ക്കേണ്ടതുണ്ട്) എന്റെ കയ്യിൽ ഇന്റെർനെറ്റല്ലതെ യാതൊരു ടൂളുമില്ല..പുസ്തകങ്ങളൊന്നും തന്നെയില്ല.മേൽപ്പറഞ്ഞ പുസ്തകങ്ങളുള്ളവർക്ക് ഈ കാര്യം എളുപ്പത്തിൽ സാധിയ്ക്കാവുന്നതേയുള്ളൂ.

സർവ്വവിജ്ഞാനകോശം എന്താണെഴുതിയിരിയ്ക്കുന്നതെന്ന് അറിയാമോ? ജാതികളെപ്പറ്റി വിശദമായ പഠനങ്ങൾ അതിൽ കണ്ടിരുന്നു.

തിരഞ്ഞു പോകുമ്പോൾ നായരെപ്പറ്റിയൊരു ലേഖനം ആംഗലേയ വിക്കിപീഡിയയിൽ കണ്ടു.അവിടെ രസകരമായ സംവാദങ്ങളും കണ്ടു..:)ഏതാണ്ട് ഇതുപോലെയൊക്കെ തന്നെ ആ സംവാദങ്ങൾ ഒന്നു നോക്കുന്നത് നല്ലതായിരിയ്ക്കും. കേരളത്തിൽ ചാതുർവർണ്ണ്യം വലിച്ചിഴയ്ക്കേണ്ടതില്ല എന്നാണേന്റെ ഇപ്പോഴത്തേയും അഭിപ്രായം. ആധികാരികമായി ഉദ്ധരിയ്ക്കാൻ പുസ്തകങ്ങളുടെ കുറവുകൊണ്ട് തിരുത്തുന്നില്ല.

വെറുതേ എഴുതുന്നത് അഭിപ്രായമേ ആകുന്നുള്ളൂ.വിദഗ്ധർ ചർച്ച ചെയ്യപ്പെട്ട പഠനങ്ങളിൽ നിന്നാണ് ഒരു വിജ്ഞാന കോശത്തിലേയ്ക്കുള്ളത് ചേർക്കേണ്ടത് എന്ന് എന്റെയൊരു മനസ്സിലിരിപ്പാണ്.

പിന്നെ വിഷയമല്ലാത്തതൊന്ന്..ലേഖനങ്ങളെഴുതുമ്പോൾ എടുത്തെഴുതിയതെവിടെനിന്നാണെന്നൊക്കെയുള്ള നമ്പരുകൾ എങ്ങനെയാണ് ലിങ്കു നൽകി എഴുതുന്നത്. കാളിയംബി 18:36, 19 ഡിസംബർ 2006 (UTC) നന്ദിReply[reply]

എവിടോ[തിരുത്തുക]

ഇതിലെവിടോ എന്തോ ശരിയല്ല. നമ്പ്യാർ മാരാർ ഇവരൊക്കെ റ്റെക്നിക്കലി ശൂദ്രരല്ലേ--പ്രവീൺ:സംവാദം 09:38, 21 മേയ് 2008 (UTC)Reply[reply]

പാവം ആര്യന്മാർ[തിരുത്തുക]

കേരളത്തിലെ മതങ്ങൾ എന്നു തലക്കെട്ട് കൊടുത്തിട്ട് വെള്ളാളന്മാരേയും, ഉണ്ണിത്താന്മാരേയും വിളക്കിത്തലനായന്മാരേയും പറ്റി വിസ്തരിച്ച് എഴുതേണ്ട കാര്യമില്ല. കേരളത്തിലെ സമൂഹവ്യവസ്ഥയെക്കുറിച്ചായിരുന്നെങ്കിൽ ലേഖനത്തിന്റെ ഇപ്പോഴത്തെ orientation യോജിക്കുമായിരുന്നു. ഇന്ന് കേരളത്തിലെ എല്ലാ മതങ്ങളിലും ജാതിയുണ്ട്. അവർണരെന്ന് പറയപ്പെടുന്ന വിഭാഗങ്ങളെ മാറ്റി നിർത്തുന്നത് ഹിന്ദു മതംമാത്രമല്ല. കേരളത്തിലെ ക്രിസ്തുമതത്തിലെങ്കിലും അങ്ങനെയുണ്ടെന്ന് എനിക്കറിയാം. ഇസ്ലാം മതത്തിന്റെ കാര്യം എനിക്ക് നിശ്ചയമില്ല.

തെറ്റെന്നു തോന്നുന്നത് തിരുത്തിക്കൊള്ളൂ എന്ന് പറയുമായിരിക്കും. പക്ഷേ ഒരു ലേഖനത്തിന്റെ orientation ആകെ തെറ്റായിരിക്കുകയും, സ്വകാര്യബോദ്ധ്യങ്ങളെ മനപൂർ‌വമെന്ന് തോന്നും വിധം അതിൽ കുത്തി നിറക്കുകയും ചെയ്തിരിക്കുമ്പോൾ തിരുത്തൽ സാധ്യമല്ല. ഉദാഹരണത്തിന്, "വിവിധ വിഭാഗങ്ങളുണ്ടായിരുന്നെങ്കിലും ആര്യന്മാരുടെ അധിനിവേശം വരെ എല്ലാവരും ഒന്നു പോലെയായിരുന്നു" എന്ന് പറയുന്നതിലെ 'ഒന്നു-പോലെയായിരുന്ന' കാലം 'മാവേലി-നാടുവാണ' കാലം പോലെ സങ്കല്പലോകത്തിലേ ഉണ്ടായിരുന്നിരിക്കൂ. ആര്യന്മാർ വരുന്നതിന് മുൻപ് കേരളത്തിൽ "ഭക്തിമാർഗ്ഗവും ക്ഷേത്രങ്ങളും അന്ധവിശ്വാസങ്ങളും മറ്റു ജാതീയ വ്യത്യാസങ്ങളും" ഇല്ലായിരുന്നു എന്നും പറയുന്നണ്ടല്ലോ. ഭക്തിയുടേയും ക്ഷേത്രങ്ങളുടേയും കാര്യം പോകട്ടെ. ആര്യന്മാർ വരുന്നതിനു മുൻപ് കേരളത്തിൽ അന്ധവിശ്വാസം ഒന്നും ഇല്ലായിരുന്നു എന്ന് വിശ്വസിക്കാൻ മാത്രം ശുദ്ധഗതി ആർക്കാണുണ്ടാവുക? എല്ലാ ലേഖനത്തിലും പാവം ആര്യന്മാരെ ഒന്നു കൊട്ടണമെന്ന് വാശി എന്തിന്?Georgekutty 10:32, 21 മേയ് 2008 (UTC)Reply[reply]

വിഭാഗം[തിരുത്തുക]

കേരളത്തിൽ പൊതുവെ സുന്നി വിഭാഗക്കാരാണ് അതിൽ തന്നെ യുള്ള മറ്റു വിഭാഗങ്ങൾ താഴെയുൾലവയാണ് .ആരാണ്‌ ഈ മടയത്തരം എഴുതിയത്?

ഇത് വസ്തുതക്ക് നിരക്കാത്തതാണല്ലോ? കോയിമാരും മാപ്പിളമാരും പട്ടാണിമാരും മതത്തിന്റെ പേരിൽ എന്തു ഭിന്നതയാണ്‌ ഉള്ളത്? സുന്നി ഷിയ എന്നീ രണ്ടു വിഭാഗങ്ങൾ അതിൽ സുന്നി വിഭാഗത്തിന്റെ കീഴിലാണ്‌ കേരളത്തിലെ 99.99 % മുസ്ലിങ്ങളും. തങ്ങൾ എന്നൊരു മുസ്ലിം മത ഉപ വിഭാഗം കേരളത്തിലുണ്ടോ? തങ്ങന്മാരരൊക്കെ 100% സുന്നി ആശയക്കാരാണ്‌. — ഈ തിരുത്തൽ നടത്തിയത് ൧൯൨൧ (സംവാദംസംഭാവനകൾ)

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് ലേഖനവുമായി പൊരുത്തപ്പെടുന്നില്ലല്ലോ? -- നീലമാങ്ങ ♥♥✉  13:56, 21 മേയ് 2008 (UTC)Reply[reply]

Reverted unexplained edit by IP User--ടക്സ് എന്ന പെൻ‌ഗ്വിൻ 12:16, 24 മേയ് 2008 (UTC)Reply[reply]

തലക്കെട്ടിനെപറ്റിത്തന്നെ[തിരുത്തുക]

മതങ്ങളെപറ്റി പറയാൻ ഉദ്ദേശിച്ചിടത്ത് ജാതികൾക്കെന്താണ് സാംഗത്യം. രണ്ടും വ്യത്യസ്തങ്ങളായ സാമൂഹ്യധാരകളുടെ സൃഷ്റ്റികളല്ലേ. മതങ്ങൾ ജനങ്ങളുടെ ചിന്താധാരകളെ സ്വാധീനിക്കുമ്പോൾ ജാതികൾ അവക്കുമപ്പുറത്ത് സാമൂഹ്യ-സാമ്പത്തികമണ്ഡലങ്ങളുടെ പ്രാക്തനധാരകളിൽക്കൂടി വേരോടി നിൽക്കുന്നവയല്ലേ? ഇ‍ങ്ങിനെ എഴുതിപ്പോകുന്ന ലേഖനങ്ങൾ ആത്യന്തികമായി വസ്തുതാവിരുദ്ധമായിപ്പോകില്ലേ.--Chandrapaadam 16:04, 22 ഡിസംബർ 2009 (UTC)Reply[reply]

ക്ഷത്രിയർ[തിരുത്തുക]

ഒരു ഐപിക്ക് ഈ കഷണം എടുത്തുകളയണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നു തോന്നുന്നു. അദ്ദേഹത്തിന് തന്റെ വാദങ്ങൾ ഉന്നയിക്കാൻ ഒരു തലക്കെട്ട് ഇവിടെ തുടങ്ങുന്നു. നിലവിലുള്ള ഭാഗത്തിന് മതിയായ അവലംബങ്ങൾ ചേർക്കാനും, അല്ലെങ്കിൽ അത് തെറ്റാണെന്ന് തെളിയിക്കാനും ഉള്ള അവസരം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:29, 15 ജനുവരി 2018 (UTC)Reply[reply]

തലക്കെട്ടും ഉള്ളടക്കവും[തിരുത്തുക]

കേരളത്തിലെ മതങ്ങളെപ്പറ്റിയുള്ള ഈ ലേഖനത്തിൽ നിന്നും ജാതിയെപ്പറ്റിയുള്ള ഉള്ളടക്കം നീക്കേണ്ടതാണ്, അത് വേണമെങ്കിൽ പ്രത്യേകമായി മറ്റൊരു ലേഖനമാക്കാം. --Vinayaraj (സംവാദം) 17:36, 27 ജൂൺ 2021 (UTC)Reply[reply]

  • ജാതിയെപ്പറ്റിയുള്ള ഭാഗം പ്രത്യേക ലേഖനമാക്കുന്നതിൽ തെറ്റില്ല.Malikaveedu (സംവാദം) 05:55, 28 ജൂൺ 2021 (UTC)Reply[reply]