Jump to content

സംവാദം:കിണ്ണത്തപ്പം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം കണ്ടിട്ട് ഇതു വട്ടയപ്പം തന്നെയെന്ന് തോന്നുന്ന്. മലബറിൽ വട്ടയപ്പം ഉണ്ടക്കറുണ്ടോ?--Peopledowhattheyoughttodo 18:26, 4 ഓഗസ്റ്റ് 2010 (UTC)[മറുപടി]

കിണ്ണത്തപ്പം മൃദുവാണെങ്കിലും സ്പോഞ്ച് രൂപത്തിലല്ല. വട്ടയപ്പം സ്പോഞ്ചിയാണ്. --Vssun (സുനിൽ) 07:41, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചിത്രത്തിലുള്ളത് കിണ്ണത്തപ്പമല്ല.--നിതിൻ തിലക് | Nithin Thilak (സംവാദം) 19:51, 29 ഡിസംബർ 2012 (UTC)[മറുപടി]


ഇതാണ് കിണ്ണത്തപ്പത്തിന്റെ ചിത്രം.. --നിതിൻ തിലക് | Nithin Thilak (സംവാദം) 09:18, 31 ഡിസംബർ 2012 (UTC)[മറുപടി]

ഇപ്പോഴുള്ള ചിത്രം ഒഴിവാക്കുന്നു. --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:41, 10 ജനുവരി 2013 (UTC)[മറുപടി]

മദ്ധ്യകേരളത്തിലെ കിണ്ണത്തപ്പം വേറെയാണ്.ക്രിസ്ത്യൻ കിണ്ണത്തപ്പം നോക്കുക. ഇത് വട്ടയപ്പമല്ല. കിണ്ണത്തപ്പം പടം, [[1]]നോക്കുക. കണ്ണൂർ കിണ്ണത്തപ്പം അല്ല ഇത്. പാചകവിധിയും വ്യത്യാസമുണ്ട്. രണ്ട് താളുകൾ നിർമ്മിക്കുമല്ലോ?. ഇവിടെയും ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. കിണ്ണത്തപ്പം(വടക്കേ_മലബാർ),കിണ്ണത്തപ്പം(മദ്ധ്യകേരളം) എന്നിങ്ങനെ രണ്ട് താളുകളാക്കണമെന്ന് തോന്നുന്നു. --Ranjithsiji (സംവാദം) 14:25, 15 ജനുവരി 2013 (UTC)[മറുപടി]


മറ്റേത് ക്രിസ്ത്യൻ കിണ്ണത്തപ്പം എന്ന് ഒരു താളിൽ കൊടുക്കാം.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 14:31, 15 ജനുവരി 2013 (UTC)[മറുപടി]


വട്ടയപ്പം നോക്കൂ--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 14:33, 15 ജനുവരി 2013 (UTC)[മറുപടി]

ഇത് കിണ്ണത്തപ്പമല്ല. കൂടാതെ എറണാകുളം കോട്ടയം ഭാഗങ്ങളിലെ എല്ലാ കിണ്ണത്തപ്പവും [[2]] ക്രിസ്ത്യൻ കിണ്ണത്തപ്പം എന്നു പറയാമോ എന്നറിയില്ല. അതുമാത്രമല്ല ഈ കറുത്ത കിണ്ണത്തപ്പം വടക്കേ മലബാറിൽ മാത്രമേയുള്ളൂ അതുകൊണ്ടാണ് രണ്ടു താള് നിർമ്മിക്കണമെന്ന് നിർദ്ദേശിച്ചത്. കൂടുലാളുകൾക്ക് ആശയക്കുഴപ്പം ഒഴിവാകുമല്ലോ--Ranjithsiji (സംവാദം) 14:37, 15 ജനുവരി 2013 (UTC)[മറുപടി]


വട്ടയപ്പം ലേഖനത്തിന്റെ മറ്റ് പേരുകൾ നോക്കിയൊ?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 14:39, 15 ജനുവരി 2013 (UTC)[മറുപടി]

മറ്റുപേരുകൾ എന്തെല്ലാമാണ് ?--Ranjithsiji (സംവാദം) 14:45, 15 ജനുവരി 2013 (UTC)[മറുപടി]

സുഹൃത്തെ, വട്ടയപ്പം പേജിൽ ബോക്സ് വായിച്ച് നോക്കാൻ. അവിടെ മറ്റ് പേരുകൾ ഇൽ കിണ്ണത്തപ്പം കണ്ടില്ലെ?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 14:47, 15 ജനുവരി 2013 (UTC)[മറുപടി]

അതു ഞാൻ നേരത്തേ കണ്ടിരുന്നു. പക്ഷെ അത് ഈ കിണ്ണത്തപ്പമല്ലാത്തതുകൊണ്ടാണ് ലിങ്ക് ചെയ്യാതിരുന്നത്. കിണ്ണത്തപ്പവും വട്ടയപ്പവും രണ്ടാണ്. കാഴ്ചയിൽ ഒരുപോലിരിക്കുമെങ്കിലും പാചകവിധിയും രുചിയും വേറെയാണ്. കിണ്ണത്തപ്പം മൃദുവാണെങ്കിലും സ്പോഞ്ച് രൂപത്തിലല്ല. വട്ടയപ്പം സ്പോഞ്ചിയാണ്. പിന്നെ കറുത്ത കിണ്ണത്തപ്പം മദ്ധ്യകേരളത്തിൽ ലഭ്യമല്ല. കറുത്തലുവ എന്നാണിതിന് പറയാറ്. അതുകൊണ്ടാണ് രണ്ടുതാളുകൾ നിർമ്മിക്കണമെന്ന് പറഞ്ഞത്. --Ranjithsiji (സംവാദം) 14:52, 15 ജനുവരി 2013 (UTC)[മറുപടി]

ഹൈ!! കറുത്തലുവ വേറെയാണ് ആശാനെ! അതിനെ നമ്മുടെ പരമ്പരാഗതമായ, കണ്ണൂരിലെ മിക്ക തറവാടുകളിലെയും പൈതൃകത്തിന്റെ പോലും ഭാഗമായ കിണ്ണത്തപ്പത്തിനോട് താരതമ്യം ചെയ്ത് അവഹേളിക്കരുതെ എന്ന് അപേക്ഷ--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 14:56, 15 ജനുവരി 2013 (UTC)[മറുപടി]

ദയവായി ലിങ്കുകൾ നോക്കുക - link1, Link2, Link3, Link4, Link5 .ഇവിടെയെല്ലാം പറയുന്ന കിണ്ണത്തപ്പം താങ്കൾ മേൽപറഞ്ഞ കിണ്ണത്തപ്പം അല്ലെന്നു തോന്നുന്നു. വടക്കേമലബാറിലെ പൈതൃകത്തിന്റെ ഭാഗമായ സാധനം മദ്ധ്യകേരളത്തിൽ ഉണ്ടാവണമെന്നില്ലല്ലോ അതുകൊണ്ട് രണ്ടുതാളാക്കുന്നതല്ലേ നല്ലത്--Ranjithsiji (സംവാദം) 15:03, 15 ജനുവരി 2013 (UTC)[മറുപടി]


രണ്ടാമത്തെ ലിങ്ക് നമ്മുടെ കിണ്ണൻ തന്നെ. അണുകുടുംബങ്ങൾക്ക് വേണ്ടി ഒന്ന് മോഡെണൈസ് ചെയ്തു എന്ന് മാത്രം--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 15:11, 15 ജനുവരി 2013 (UTC)[മറുപടി]

അത് ഉരുളിയിലല്ല ഉണ്ടാക്കുന്നത്. ശർക്കര ചേർക്കുന്നില്ല ആവിയില് പുഴുങ്ങിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് കിണ്ണത്തപ്പം(വടക്കേ_മലബാർ),കിണ്ണത്തപ്പം(മദ്ധ്യകേരളം) എന്നിങ്ങനെ രണ്ടുതാളുണ്ടാക്കുന്നതല്ലേ നല്ലത് --Ranjithsiji (സംവാദം) 15:19, 15 ജനുവരി 2013 (UTC)[മറുപടി]
പക്ഷെ കടല ഉണ്ട്. ഒരു വാരിയന്റ് മാത്രം--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 15:37, 15 ജനുവരി 2013 (UTC)[മറുപടി]

മൂന്നാമത്തെവൻ താങ്കൾ പറഞ്ഞ സാധനം. പക്ഷെ ക്രിസ്ത്യൻ കിണ്ണത്തപ്പം എന്ന് പേരും ഉണ്ടല്ലോ?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 15:13, 15 ജനുവരി 2013 (UTC)[മറുപടി]

അത് ആ ബ്ലോഗിൽ കൊടുത്തിരിക്കുന്നതാണ്. ഈ ലിങ്ക് നോക്കുക ഇവിടെ കേരള കിണ്ണത്തപ്പം എന്നാണ് പറയുന്നത്. --Ranjithsiji (സംവാദം) 15:19, 15 ജനുവരി 2013 (UTC)[മറുപടി]
അത് Zeba Niyas എന്ന ചേച്ചി വെറുതെ ഇരുന്നപ്പോൾ കൊടുത്തതാണ്. ആധികാരികത ഇല്ല.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 15:43, 15 ജനുവരി 2013 (UTC)[മറുപടി]

നാലാമത്തെ ലിങ്ക് പക്കാ നമ്മുടെ കിണ്ണൻ! ഹൈ ഹൈ!--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 15:16, 15 ജനുവരി 2013 (UTC)[മറുപടി]

അതിന്റെ കൂടെ നൽകിയിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക അത് കറുത്ത അപ്പമല്ല --Ranjithsiji (സംവാദം) 15:22, 15 ജനുവരി 2013 (UTC)[മറുപടി]
ആചിത്രം അതിന്റെ അല്ല. വെറുതെ കൊടുത്തതാവാനാണ് സാദ്ധ്യത.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 15:39, 15 ജനുവരി 2013 (UTC)[മറുപടി]

അഞ്ചാമത്തെ ഒരു ബ്ലോഗ്ഗാണ്. നമ്മുടെ കിണ്ണൻ അല്ല. കിണ്ണത്തപ്പം എന്ന് തന്നെ പേർ. പക്ഷെ എഴുതിയത് ഒരു ടീന ചേച്ചി.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 15:19, 15 ജനുവരി 2013 (UTC)[മറുപടി]

ആരായാലും ശരി മറ്റുകിണ്ണത്തപ്പങ്ങളും ഉണ്ടല്ലോ അല്ലേ വടക്കേ മലബാറ് കിണ്ണൻ മാത്രമല്ല അതുകൊണ്ട് താള് വേർതിരിക്കണം എന്നാണ് എന്റെ അഭിപ്രായം --Ranjithsiji (സംവാദം) 15:22, 15 ജനുവരി 2013 (UTC)[മറുപടി]

രണ്ട് താൾ ആക്കിയാൽ പോരെ?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 15:25, 15 ജനുവരി 2013 (UTC)[മറുപടി]

അതെ അതാണ് വേണ്ടത്. ഇപ്പോഴുള്ള താൾ കിണ്ണത്തപ്പം (വടക്കേ മലബാർ) എന്ന തലക്കെട്ടിലേക്ക് മാറ്റുക. കിണ്ണത്തപ്പം (മദ്ധ്യകേരളം) എന്ന താൾ നിർമ്മിക്കുക. കിണ്ണത്തപ്പം എന്ന താൾ നാനാർത്ഥ താളാക്കുക.--Ranjithsiji (സംവാദം) 15:28, 15 ജനുവരി 2013 (UTC)[മറുപടി]

കൃസ്ത്യൻ കിണ്ണത്തപ്പം എന്ന് ഒരു താൾ തുടങ്ങിയാ പോരെ?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 15:29, 15 ജനുവരി 2013 (UTC)[മറുപടി]

അതുശരിയാവുമോ എന്നറിയില്ല. കൃസ്ത്യൻ കിണ്ണത്തപ്പം എന്ന ഒരെണ്ണമില്ല. മദ്ധ്യകേരളത്തിൽ കിണ്ണത്തപ്പം എന്നാൽ വെളുത്ത കിണ്ണത്തപ്പമാണ്. അതുകൊണ്ട് മുകളിൽ പറഞ്ഞതുപോലെയാക്കുന്നതല്ലേ നല്ലത്. ആശയക്കുഴപ്പം ഒഴിവാകുമല്ലോ? --Ranjithsiji (സംവാദം) 15:32, 15 ജനുവരി 2013 (UTC)[മറുപടി]

പരമ്പരാഗത കിണ്ണത്തപ്പം വെറും കിണ്ണത്തപ്പമായ് വെക്കണെമെന്നാണ് എന്റെ ആഗ്രഹം. ആൾക്കാർ ഓരൊ വാരിയന്റ്സ് ഇറക്കി ബ്ലോഗിലും പാചകസൈറ്റിലും പോസ്റ്റുമ്പോൾ അതിനൊക്കെ ലേഖനം ചേർക്കാൻ പറ്റുമോ?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 15:36, 15 ജനുവരി 2013 (UTC)[മറുപടി]

ഓരൊ വാരിയന്റ്സ് അല്ലെന്നാണെനിക്ക് തോന്നുന്നത് കറുത്ത കിണ്ണത്തപ്പം മലബാറിൽ മാത്രമേയുള്ളൂ. പരമ്പരാഗതമായി മദ്ധ്യകേരളത്തിൽ വെളുത്ത കിണ്ണത്തപ്പമേയുള്ളൂ. കിണ്ണത്തപ്പം എന്ന താൾ നാനാർത്ഥ താളാക്കുന്നതുകൊണ്ട് എന്താണു കുഴപ്പം. വെളുത്ത കിണ്ണത്തപ്പത്തിന് ഇത്രയധികം റഫറൻസ് ലിങ്കുകളും ചിത്രങ്ങളും നൽകാൻ കഴിയുമ്പോൾ. കറുത്ത കിണ്ണത്തപ്പത്തിന്റ ഒരു പടം പോലുമില്ല. --Ranjithsiji (സംവാദം) 15:39, 15 ജനുവരി 2013 (UTC)[മറുപടി]
പടം ഏറ്റവും മുകളിൽ നോക്കൂ..--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 15:43, 15 ജനുവരി 2013 (UTC)[മറുപടി]
ഞാനുദ്ദേശിച്ചത് വിക്കിപ്പീഡിയയിൽ ലേഖനത്തിന് അവലംബം നൽകാനായി. പിന്നെ പരമ്പരാഗത കിണ്ണത്തപ്പം എന്നതിന് വിശ്വസനീയമായ അവലംബങ്ങളും വേണം. ഇവ എവിടെക്കിട്ടും? എങ്കിലും കിണ്ണത്തപ്പം എന്ന താൾ നാനാർത്ഥ താളാക്കുന്നതുകൊണ്ട് എന്താണു കുഴപ്പം. --Ranjithsiji (സംവാദം) 15:46, 15 ജനുവരി 2013 (UTC)[മറുപടി]

ഉപതലക്കെട്ടുകളാക്കി നിർത്തിയാൽ പോരെ. എന്തിനാ പ്രത്യേകം താൾ. ഒരോന്നിലും കാര്യം വിശദമായി പ്രതിപാദിക്കുക--പാപ്പൂട്ടി (സംവാദം) 05:45, 16 ജനുവരി 2013 (UTC)[മറുപടി]

കണ്ണൂർ, മലബാറിലെ കിണ്ണത്തപ്പത്തിന്റെ വിവരണത്തിൻ താൾ അവലംബമാക്കിക്കൂടേ? ഒരു താളിൽ ഉപ തലക്കെട്ടുകളായി നിലനിർത്താം എന്നാണ് എന്റെയും അഭിപ്രായം. ഇതുപോലെ വ്യത്യസ്ത പ്രദേശങ്ങളിൽ പേര് വ്യത്യാസമുള്ള മാതളനാരകം, ചമ്പകം എന്നിവയ്ക്കൊക്കെ പറ്റിയ ഒരു നയം ഉണ്ടായിരുന്നായാൽ നന്നായിരുന്നേനേ--ഷാജി (സംവാദം) 12:34, 18 ജനുവരി 2013 (UTC)[മറുപടി]

നയം ഉണ്ടാക്കാത്തതുമൂലം ഭൂരിപക്ഷാഭിപ്രായം മാനിച്ച് ഉപതലക്കെട്ടുകളാക്കിയിട്ടുണ്ട് കൂടുതൽ മെച്ചപ്പെടുത്തൽ ആവശ്യമാണ്.--Ranjithsiji (സംവാദം) 06:07, 24 ഫെബ്രുവരി 2013 (UTC)[മറുപടി]

കേരളത്തിന് പുറത്തുണ്ടോ? ഇൻഫോബോക്സിൽ ദക്ഷിണേന്ത്യ എന്നത് മാറ്റി കേരളം ആക്കിക്കൂടേ? --Vssun (സംവാദം) 19:05, 21 ജനുവരി 2013 (UTC)[മറുപടി]

വിവിധതരം കിണ്ണത്തപ്പം

[തിരുത്തുക]

ഈ താളിനെ ഒരു വിവക്ഷയാക്കി, ഇതിൽപ്പറയുന്ന ഓരോന്നിനും വെവ്വേറെ താളുകൾ തുടങ്ങുന്നതായിരിക്കും നല്ലത്. --Vssun (സംവാദം) 08:34, 29 ഓഗസ്റ്റ് 2013 (UTC)[മറുപടി]

പാചകവിധി

[തിരുത്തുക]

പാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 18:35, 29 ഓഗസ്റ്റ് 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കിണ്ണത്തപ്പം&oldid=4026494" എന്ന താളിൽനിന്ന് ശേഖരിച്ചത്