സംവാദം:അപ്പുക്കുട്ടൻ വള്ളിക്കുന്ന്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്രപ്രവർത്തകൻ, മാർക്സിസ്റ്റ് വിമതൻ, രാഷ്ട്രീയ നിരീക്ഷകൻ എന്നീ കാര്യങ്ങളൊന്നും തന്നെ ഒരു വ്യക്തിയ്ക്ക് വിക്കിപീഡിയയിൽ ശ്രദ്ധേയത നൽകുന്ന കാര്യങ്ങളല്ല. ഇനി അറിയപ്പെടാത്ത ഇ.എം. എസ്സ്. എന്ന പുസ്തകം എഴുതിയതുകൊണ്ടും ഇദ്ദേഹം ശ്രദ്ധേയനാണ് എന്നു കരുതുവാൻ വയ്യ.

അവലംബമായി നൽകിയിരിക്കുന്ന ലിങ്കുകളിൽ രണ്ടെണ്ണത്തിലും ഈ വ്യക്തിയേക്കുറിച്ച് ശ്രദ്ധേയത നൽകുന്ന പരാമർശങ്ങളില്ല. ഉള്ളത് ടി.പി.യുടെ കൊലപാതകത്തേപ്പറ്റിയും ഐ.എസ്.ആർ.ഓ ചാരക്കേസിനേയും പറ്റി മാത്രമാണ്.. അതു വേണമെങ്കിൽ ടി.പിയുടെ കൊലപാതകം എന്ന താളിനോ ഐ.എസ്. ആർ.ഓ ചാരക്കേസിനോ ഉപകാരപ്പെടും. പിന്നെ കൂടുതൽ വായന്യ്ക്കായി നൽകിയിരിക്കുന്ന ലിങ്കിൽ ഒരു പി.ഡി.എഫ്. ഫയലാണുള്ളത്. അതു പക്ഷേ സൂര്യനെല്ലി പെൺകുട്ടിയേയും പി.ജെ കുര്യനേയും കുറിച്ചുള്ളതാണ്. മൊത്തത്തിൽ ഇദ്ദേഹത്തിനു ശ്രദ്ധേയത ലഭിക്കുവാൻ തക്ക യാതൊരു പരാമർശവും പ്രസ്തുത ലിങ്കുകളിലോ അധികവായനയ്ക്കായി നൽകിയിരിക്കുന്ന പി.ഡി.എഫിലോ ഇല്ല എന്ന കാര്യവും അറിയിക്കുന്നു. അതുകൊണ്ട് ഈ താൾ നീക്കം ചെയ്യേണ്ടതാണ്.--സുഗീഷ് (സംവാദം) 08:27, 18 മേയ് 2013 (UTC)[മറുപടി]
സോറി, കണ്ണൻ മാഷെ, സാഹിത്യ അക്കാഡമി ആ പുസ്തകം പ്രസിദ്ധീകരിച്ചാൽ തന്നെ ഇദ്ദേഹത്തിനു ശ്രദ്ധേയത നൽകുന്ന വിഷയമല്ല.--സുഗീഷ് (സംവാദം) 09:36, 18 മേയ് 2013 (UTC)[മറുപടി]

സാഹിത്യ അക്കാദമി ആ പുസ്തകം പ്രസിദ്ധീകരിക്കുകയല്ല;അതിന്റെ ഗ്രന്ഥകർത്താവിനു അവാർഡ് നൽകുകയാണുണ്ടായത്. മാത്രമല്ല സാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾ വിക്കീപീഡിയയിൽ ലേഖനമെഴുതപ്പെടാൻ മാത്രം ശ്രദ്ധേയതയുണ്ട് എന്ന് മുമ്പ് എഴുത്തുകാരുടെ ശ്രദ്ധേയതയെ കുറിച്ച സംവാദത്തിൽ ധാരണയായിട്ടുണ്ട് എന്നാണ് ഈ ഉപയോക്താവിന്റെ ഓർമ്മ--വിചാരം (സംവാദം) 09:50, 18 മേയ് 2013 (UTC)[മറുപടി]

സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ കൃതിക്കോ അതിന്റെ കർത്താവിനോ ശ്രദ്ധേയത ഇല്ലെന്നു പറഞ്ഞില്ല. തന്നിരിക്കുന്ന ലിങ്കിൽ സാഹിത്യ അക്കാദമി എന്നു് കൊടുത്തു? അതിനേക്കുറിച്ചില്ലല്ലോ? താങ്കൾക്ക് ആ ലിങ്ക് പരിശോധിക്കാം. 91നു ശെഷമാണോ? അതോ താളിൽ ചേർത്തിരിക്കുന്നതുപോലെ 89നു തന്നെയോ?? അക്കാര്യത്തിൽ വ്യക്തതയുണ്ടാവേണ്ടതുണ്ട്.--സുഗീഷ് (സംവാദം) 10:00, 18 മേയ് 2013 (UTC)[മറുപടി]
1989-ൽ തന്നെ , അവിടെ alignment അത്ര ശരിയല്ലന്നേയുള്ളൂ. 23 പുസ്തകങ്ങൾ, 23 വർഷങ്ങൾ, 23 എഴുത്തുകാർ (പോഞ്ഞിക്കര റാഫി. സെബീനാ റാഫി) എന്നിവരെ ഒന്നിച്ചെണ്ണുക. - --ജോൺ സി. (സംവാദം) 10:12, 18 മേയ് 2013 (UTC)[മറുപടി]
കീഴേന്ന് മേലേയ്ക്ക് നോക്കണം അല്ലേ ?!! വെറുതേ സാഹിത്യാക്കദമിയെ തറ്റിദ്ധരിച്ചു.. പാവം സാഹിത്യ അക്കദമി...--സുഗീഷ് (സംവാദം) 10:16, 18 മേയ് 2013 (UTC)[മറുപടി]

അപ്പുക്കുട്ടൻ വള്ളിക്കുന്നിനു് ആവശ്യത്തിലേറെ ശ്രദ്ധേയതയുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 14:15, 18 മേയ് 2013 (UTC)[മറുപടി]

എന്റെ നശീകരണപ്രവർത്തനം കൊണ്ട് നശിച്ചുപോയ ഒരു താൾ!!!--സുഗീഷ് (സംവാദം) 05:55, 21 മേയ് 2013 (UTC)[മറുപടി]


ഈ ലേഖനം ഇംഗ്ലീഷിൽ നിലവിലുണ്ടോ. കണ്ണിചേർത്തിട്ടില്ല--Meenakshi nandhini (സംവാദം) 00:23, 5 സെപ്റ്റംബർ 2018 (UTC)[മറുപടി]