അപ്പുക്കുട്ടൻ വള്ളിക്കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അപ്പുക്കുട്ടൻ വള്ളിക്കുന്ന്
ജനനം(1945-12-22)ഡിസംബർ 22, 1945
വള്ളിക്കുന്ന്, മലപ്പുറം, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽമാധ്യമ പ്രവർത്തകൻ

പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, മാർക്സിസ്റ്റ് ചിന്തകൻ, രാഷ്ട്രീയ നിരീക്ഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ആളാണ് അപ്പുക്കുട്ടൻ വള്ളിക്കുന്ന്(ജനനം :22 ഡിസംബർ 1945). എ.കെ.വി എന്ന തൂലിക നാമത്തിലും എഴുതാറുണ്ട്. ദേശാഭിമാനി പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്നു.[1] അടിയന്തരാവസ്ഥക്കാലത്തെ രാജൻ കൊലപാതക കേസ്‌ പുറത്ത് കൊണ്ടുവരുന്നതിൽ സുപ്രധാന പങ്കു വഹിച്ചു.[2] ഇദ്ദേഹത്തെ 1990-കളുടെ അവസാനം ആ പത്രത്തിൽനിന്ന് പിരിച്ചു വിട്ടത് വലിയ വിവാദമായിരുന്നു[3]. അറിയപ്പെടാത്ത ഇ.എം.എസ് എന്ന കൃതിയുടെ കർത്താവാണ്[4].

ജീവിതരേഖ[തിരുത്തുക]

വള്ളിക്കുന്ന് പുളിയാളി വീട്ടിൽ പുഴയ്ക്കൽ ഉണ്ണീരിക്കുട്ടിയുടെയും ശാന്തയുടെയും മകനാണ്. ബിരുദാനന്തര ബിരുദം നേടി. ദേശാഭിമാനിയിൽ പത്ര പ്രവർത്തകനായി ദീർഘകാലം ജോലി ചെയ്തു.[5]അടിയന്തരാവസ്ഥ കഴിഞ്ഞ ശേഷം, ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച 'കക്കയം ക്യാമ്പ് കഥ പറയുന്നു' എന്ന ലേഖന പരമ്പര (പിന്നീട് കക്കയം എന്ന പുസ്തകമായി) സമൂഹമനസാക്ഷിയെ ഉണർത്താൻ കാരണമായിരുന്നു. എന്നാൽ അതേ ലേഖനപരമ്പര രാജനെ എസ്.എഫ്.ഐ പ്രവർത്തകനാണെന്ന നിലയിൽ ചിത്രീകരിക്കുന്നുണ്ടെന്നും വിമർശനമുയർന്നു.

പാർട്ടി പത്രാധിപന്മാരുടെ സംഘത്തിന്റെ തലവനായി ചൈന സന്ദർശിച്ചു. ക്യൂബൻ ട്രേഡ് യൂണിയൻ ഹവാനയിൽ സംഘടിപ്പിച്ച ആഗോളവല്കരണത്തിനെതിരായ ആദ്യ ആഗോളസമ്മേളനത്തിൽ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളി സംഘത്തിൽ അംഗമായിരുന്നു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം, ദേശാഭിമാനിയിലെ ആദ്യ അസോസിയേറ്റ് എഡിറ്റർ, പാർട്ടി പ്രസിദ്ധീകരണങ്ങളുടെ നയരൂപീകരണ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.[6] സി.പി.എം പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിൽ വി.ബി. ചെറിയാൻ, കെ.എൻ. രവീന്ദ്രനാഥ്, ഐ.വി. ദാസ്, കെ. മൂസക്കുട്ടി, എം.എം. ലോറൻസ് എന്നിവരോടൊപ്പം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. സമ്മേളനശേഷം 'സേവ് സി.പി.എം ഫോറം' എന്ന ലഘുലേഖ ഇറക്കിയതിന്റെ പേരിൽ വി.ബി. ചെറിയാനെയും അപ്പുക്കുട്ടൻ വള്ളിക്കുന്നിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ദേശാഭിമാനി പത്രത്തിലെ ജോലിയിൽ നിന്നും ഒഴിവാക്കപ്പെട്ടു.[7] പുറത്താക്കിയ നാലുപേരെയും തിരിച്ചെടുക്കാൻ കേന്ദ്ര കൺട്രോൾ കമ്മീഷൻ 1999 ജനുവരിയിൽ നിർദ്ദേശിച്ചെങ്കിലും അത് നടപ്പായില്ല. അച്ചടക്ക നടപടിയായി ജോലിയിൽനിന്ന് പിരിച്ചു വിട്ടു.[8] വർഷങ്ങൾ നീണ്ട തൊഴിൽ തർക്കത്തിൽ അദ്ദേഹത്തിന് അനുകൂലമായി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. 1998 നവംബർ 1 മുതൽ 2005 ഡിസംബർ 1 വരെയുള്ള കാലയളവിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ദേശാഭിമാനി അദ്ദേഹത്തിന് നൽകി.

മലയാളത്തിലെ ടെലിവിഷൻ ചാനലുകളിലെ രാഷ്ട്രീയസംവാദങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളപത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങൾ എഴുതാറുണ്ട്[9].

കൃതികൾ[തിരുത്തുക]

 • അറിയപ്പെടാത്ത ഇ.എം.എസ്.
 • കക്കയം
 • ബോംബെ രഹസ്യയാത്ര

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 1. "മാതൃഭൂമി ദിനപത്രം". മാതൃഭൂമി ദിനപത്രം. 2013 ജനുവരി 13. ശേഖരിച്ചത് 2013 മെയ് 18. Check date values in: |accessdate= (help)
 2. "അടിയന്തരാവസ്ഥ കാലത്തെ കുരുതികൾ അന്വേഷിക്കണമെന്ന് അപ്പുക്കുട്ടൻ വള്ളിക്കുന്ന്". April 25, 2013. mediaonetv. ശേഖരിച്ചത് 2013 മെയ് 18. Check date values in: |accessdate= (help)
 3. "ഇന്ത്യാവിഷൻ". ഇന്ത്യാവിഷൻ. 2012 ജൂലൈ 27. ശേഖരിച്ചത് 2013 മെയ് 18. Check date values in: |accessdate= (help)
 4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 769. 2012 നവംബർ 19. ശേഖരിച്ചത് 2013 മെയ് 18. Check date values in: |accessdate= (help)
 5. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 11. ISBN 81-7690-042-7.
 6. "അപ്പുക്കുട്ടൻ വള്ളിക്കുന്ന്". pressacademy.org. ശേഖരിച്ചത് 2014 ഓഗസ്റ്റ് 27.
 7. സി.എ.എം. കരീം (2012 ജൂലൈ 21). "പാർട്ടി വിട്ട പ്രമുഖർ സി.പി.എമ്മിലേക്ക്". മാധ്യമം. ശേഖരിച്ചത് 2013 മെയ് 18. Check date values in: |accessdate= (help)
 8. "അപ്പുക്കുട്ടൻ വള്ളിക്കുന്നിനെ പിരിച്ചുവിടുന്നു". malayalam.oneindia. December 15, 2004. ശേഖരിച്ചത് 2013 മെയ് 18. Check date values in: |accessdate= (help)
 9. "ഗൾഫ് ന്യൂസ്". മാധ്യമം ദിനപത്രം. 2013 മാർച്ച് 29. ശേഖരിച്ചത് 2013 മെയ് 18. Check date values in: |accessdate= (help)
 10. http://www.keralasahityaakademi.org/ml_aw11.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]