വർഗ്ഗത്തിന്റെ സംവാദം:ക്രൈസ്തവം
വിഭാഗം:ക്രിസ്തുമതം, വിഭാഗം:ക്രൈസ്തവം എന്നിവ ലയിപ്പിക്കുന്നതല്ലേ നല്ലത്? --Vssun 07:59, 16 ഓഗസ്റ്റ് 2008 (UTC)
നാമങ്ങൾ
[തിരുത്തുക]മലയാളം വിക്കിപീഡിയയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ക്രൈസ്തവലേഖനങ്ങളിൽ നാമങ്ങൾ എഴുതിയിരിക്കുന്നരീതി കത്തോലിക്ക പുസ്തകങ്ങലിൽ കാണപെടുന്നരീതിയിലാണ്. ഉദാഹരണത്തൊന് ബൈബിൾ പുസ്തങ്ങളുടെ പേരുകൾ മിക്കവയും കത്തോലിക്ക നാമങ്ങളിലാണ് നൽകിയിരിക്കുന്നത്. ഇത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. പൊതുവെ അറിയപെടുന്ന പേരുകൾ അതായത് പ്രൊട്ടസ്ന്റ് ക്രൈസ്തവർ ഉപയോഗിക്കുന്ന നാമങ്ങൾ നൽകുന്നതാണ് ഒരു സ്വതന്ത്ര വിജ്ഞാനകോശത്തിനുചിതമെന്ന് കരുതുന്നു. കുടാതെ കത്തോലിക്ക സഭ ഉപയോഗിക്കുന്ന നാമങ്ങൾ ലത്തീൻ ഭാഷയിൽ നിന്നെടുത്തതിനാൽ മൂലഭാഷയിലെ നാമങ്ങളുടെ ഉച്ചാരണവുമായി വലിയ അകൽച്ച പുലർത്തുന്നുണ്ട്. ആർക്കെങ്കിലും വിയോജിപ്പുണ്ടൊ? ഇല്ലെങ്കിൽ ഞാൻ ലേഖനങ്ങൾ പുനർനാമകരണം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്, കത്തോലിക്കസഭ ഉപയോഗിക്കുന്ന നാമങ്ങൾ ലേഖനത്തിനുള്ളിൾ മാത്രം ഉൾകൊള്ളിച്ചുകൊണ്ട്.--സ്നേഹശലഭം:സംവാദം 03:12, 5 ജൂലൈ 2012 (UTC)
ഒരുദാഹരണം "ജെറമിയായുടെ പുസ്തകം" -> യിരെമ്യാവിന്റെ പുസ്തകം--സ്നേഹശലഭം:സംവാദം 03:16, 5 ജൂലൈ 2012 (UTC)
- അപ്പോൾ ലത്തീൻ ക്രിസ്ത്യാനികളായ മലയാളികളോ? അവരുടെ അഭിപ്രായത്തിനു സ്വതന്ത്ര വിജ്ഞാനകോശത്തിൽ വിലയില്ലേ? സിറിയൻ ലത്തീൻ രീതികൾ പിന്തുടരുന്ന വ്യക്തിസഭകളുള്ളത് കത്തോലിക്കാസഭയിലാണ്. അതുകൊണ്ട് പി.ഓ.സി. ബൈബിളിൽ എല്ലാം സിറിയൻ രീതിയിലാവണമെന്നില്ല.
- പിന്നെ ഉപയോഗവും മറ്റും എടുത്താൽ കേരളത്തിൽ ഭൂരിഭാഗം ക്രിസ്ത്യാനികളും പിന്തുടരുന്നത് പി.ഓ.സി. ബൈബിളാണ്. [1][2]. കത്തോലിക്കാ സഭ മാത്രമല്ല യാക്കോബായ/ഓർത്തഡോക്സ് സഭകളിൽ ഒന്നും (ഏതാണെന്ന് കൃത്യമായി ഓർമ്മയില്ല) പി.ഓ.സി. ബൈബിളാണ് പിന്തുടരുന്നത്. മൊത്തത്തിൽ കേരളത്തിലെ ഏതാണ്ട് മൂന്നിൽ രണ്ടു ക്രിസ്ത്യാനികളും പിന്തുടരുന്നത് പി.ഓ.സി. ബൈബിളാണ്. (അവലംബം നേരത്തെ വിക്കിയിലെവിടെയോ ഞാൻ കൊടുത്തിരുന്നതാണ്, ഇപ്പോൾ ഓർമ്മ കിട്ടുന്നില്ല). ബാക്കിയുള്ളവയിൽ ഭൂരിഭാഗം (എല്ലാവരുമല്ല) മാത്രമാണ് സത്യവേദപുസ്തകം പിന്തുടരുന്നത് എന്നാണെന്റെ അറിവ്. കൂടുതൽ താരതമ്യവും മറ്റും ജോർജ്ജുകുട്ടിച്ചേട്ടനറിയാമായിരിക്കാം. അതിലേയ്ക്ക് കടക്കണ്ട ആവശ്യം ഇവിടെയുണ്ടെന്നു തോന്നുന്നില്ല. --ജേക്കബ് (സംവാദം) 03:47, 5 ജൂലൈ 2012 (UTC)
- എതിർക്കുന്നു. ഉചിതമല്ലാത്ത ആലോചന --റോജി പാലാ (സംവാദം) 05:27, 5 ജൂലൈ 2012 (UTC)
- എത്രപേർ എത് ബൈബിൾ ഉപയോഗിക്കുന്നു എന്നുള്ളത് വളരെ പ്രസ്ക്തമാണെന്ന് തോന്നുനില്ല. കേരളത്തിൽ കത്തോലിക്കാ സഭയും യാക്കോബായ സഭയുമൊഴിച്ച് മുഖ്യധാരയിൽ പെട്ട ഒട്ടുമിക്ക ക്രിസ്തീയ സഭകളും സത്യവേദപുസ്തകം എന്ന ഈ മലയാള ബൈബിൾ ആണ് പിന്തുടർന്നു പോരുന്നത്. നുറുകണക്കിന് ക്രിസ്തിയ വിഭാഗങ്ങൾ സത്യവേദപുസ്തകവുമായാണ് പരിചയമുള്ളത്. നിരവദി മറ്റ് മലയാളം ബൈബിളുക്കളും സത്യവേദപുസ്തകത്തിന്റെ ശൈലിയാണ് പിന്തുടരുന്നത്. മലയാളം ബൈബിളുകൾ 1840-കളിൽ തുടങ്ങിയ കാലം മുതൽ എന്റെ അറിവനുസരിച്ച് സത്യവേദപുസ്തകത്തിലെ നാമങ്ങളാണ് ഉപയോഗിച്ചിരുന്നത്. മുൻപ് ഉപയോഗിക്കപെട്ടിരിന്ന പരിഭാഷകളെ അനുനയിപ്പിച്ചുകൊണ്ടുള്ള സത്യവേദപുസ്തകം 1910-ൽ പ്രസിദ്ധീകരിക്കപെട്ടതാണ്, എന്നാൽ പി.ഒ.സി 1977-ൽ പ്രസിദ്ധികരിക്കപെട്ടതും (പുതിയനിയമം). ഒന്നാം നുറ്റാണ്ടിലെ ക്രിസ്ത്യാനികളും യഹൂദരും (ജോസിഫസിന്റെ ലേഖനങ്ങൾനുസരിച്ച്) ഉപയോഗിക്കാതിരുന്നതു കത്തോലിക്ക സഭക്ക് മാത്രം ഉപയോഗമുള്ളതുമായ എഴ് മറ്റ് പുസ്തകങ്ങളും പി.ഓ.സിയിൽ കാണപെടുന്നു. സെക്കുലർ ആയിട്ടെഴുതുമ്പോൾ ഇതെല്ലാം കണക്കിലെടുത്ത് തിരുമാനമെടുക്കുന്നത് നന്നായിരിക്കും--സ്നേഹശലഭം:സംവാദം 05:31, 5 ജൂലൈ 2012 (UTC)
- Majority-വോട്ടിട്ട് അങ്ങനെ തന്നെ നിലതിർത്താനാണ് തിരുമാനമെങ്കിൽ, വിയോജിപ്പില്ല പക്ഷേ ലേഖനങ്ങളുടെ തുടക്കത്തിൽ തന്നെ സത്യവേദപുസ്തകത്തിന്റെ ശൈലിയിലുള്ള ഉച്ചാരണം എഴുതേണ്ടിവരും--സ്നേഹശലഭം:സംവാദം 05:39, 5 ജൂലൈ 2012 (UTC)
- എതിർക്കുന്നു.എതിർക്കുന്നു.സത്യവേദ പുസ്തകത്തിലെ നാമങ്ങൾ ആണ് പൊതുവേ അറിയപ്പെടുന്നത് എന്നത് ശരിയല്ല. പ്രൊട്ടസ്റ്റ് വിഭാഗങ്ങൾക്കിടയിൽ മാത്രമാണു അത്തരം നാമങ്ങൾക്ക് പ്രചാരമുള്ളത്. ബൈബിളിലെ മുഴുവൻ പുസ്തകങ്ങളും സത്യവേദ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല.[[Jose Arukatty (സംവാദം) 17:20, 21 ഫെബ്രുവരി 2013 (UTC)]]
അവലംബം
[തിരുത്തുക]- ↑ http://www.encyclopedia.com/doc/1G2-3458000574.html
- ↑ http://www.everyculture.com/South-Asia/Syrian-Christian-of-Kerala-Religion-and-Expressive-Culture.html
വിശദമായ ഒരു ചർച്ചയ്ക്കുശേഷം മതി ഇത്തരം പുനർനാമകരണം എന്നു് അഭിപ്രായപ്പെടുന്നു. തൽക്കാലം കാത്തിരിക്കൂ. വിശ്വപ്രഭ ViswaPrabha Talk 03:23, 5 ജൂലൈ 2012 (UTC)
- ഒരു അഭിപ്രായം! - പുസ്തകത്തിന്റെ ഉള്ളടക്കം എല്ലാ പുസ്തകങ്ങളിലും ഒരേ പോലെ ആണെങ്കിൽ, ആവശ്യമുള്ള പേരുകൾ തിരിച്ചുവിടൽ താളുകളായി നൽകി ശെരിയാക്കിക്കൂടേ? Manuspanicker (സംവാദം) 06:16, 5 ജൂലൈ 2012 (UTC)
വിഭാഗ ജനസംഖ്യ നോക്കി തീരുമാനമെടുക്കേണ്ടി വരും. ജാതി തിരിച്ചുള്ള സെൻസസ് വരുന്നുണ്ട്. കാത്തിരിക്കുക.--പാപ്പൂട്ടി (സംവാദം) 06:33, 5 ജൂലൈ 2012 (UTC)
നിലവിലുള്ള ലേഖനങ്ങളുടെ തലക്കെട്ടുകൾ മാറ്റേണ്ട കാര്യമുണ്ടെന്നു കരുതുന്നില്ല. ഇവ രണ്ടും ഏറ്റവും പ്രചാരമുള്ള പരിഭാഷകളായതിനാൽ ഏതെങ്കിലും ഒരു ശൈലിയിലാണ് തലക്കെട്ടെങ്കിൽ മറുരീതിയിലുള്ള പേര് തിരിച്ചു വിടലായി ചേർത്താൽ മതിയാകും (മനു നിർദ്ദേശിച്ചിരിക്കുന്നതു പോലെ). ലേഖനത്തിലെ lead sentences-ൽ തന്നെ other name പരാമർശിക്കുകയുമാവാം. ---Johnchacks (സംവാദം) 02:23, 6 ജൂലൈ 2012 (UTC)
"കത്തോലിക്കാ സഭ മാത്രമല്ല യാക്കോബായ/ഓർത്തഡോക്സ് സഭകളിൽ ഒന്നും (ഏതാണെന്ന് കൃത്യമായി ഓർമ്മയില്ല) പി.ഓ.സി. ബൈബിളാണ് പിന്തുടരുന്നത് " --- എന്ന് ജേക്കബ് സൂചിപ്പിച്ചിരിക്കുന്നത് ശരിയല്ല. ഔദ്യോഗിക സമ്പൂർണ്ണ പരിഭാഷകൾ ഇറങ്ങിയിട്ടില്ലാത്തതിനാലും സഭാംഗങ്ങൾക്കിടയിൽ തലമുറകളായി പ്രചാരം നേടിയതിനാലും ഇവരും സത്യവേദപുസ്തകം തന്നെയാണ് പിന്തുടരുന്നത് . ---Johnchacks (സംവാദം) 02:27, 6 ജൂലൈ 2012 (UTC)