ഉള്ളടക്കത്തിലേക്ക് പോവുക

വെങ്കലം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെങ്കലം
വി.സി.ഡി. പുറംചട്ട
സംവിധാനംഭരതൻ
കഥഎ.കെ. ലോഹിതദാസ്
നിർമ്മാണംവി.വി. ബാബു
അഭിനേതാക്കൾമുരളി
മനോജ്‌ കെ. ജയൻ
മാള അരവിന്ദൻ
ഉർവശി
കെ.പി.എ.സി. ലളിത
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംബി. ലെനിൻ
വി.ടി. വിജയൻ
സംഗീതം
നിർമ്മാണ
കമ്പനി
സൃഷ്ടി ആർട്സ്
റിലീസ് തീയതി
1993
രാജ്യംഇന്ത്യ
ഭാഷമലയാളം

ഭരതന്റെ സംവിധാനത്തിൽ 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വെങ്കലം. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് രവീന്ദ്രൻ ആണ് സംഗീതസംവിധാനം നിർവ്വഹിച്ചത്.

ലോഹകർമ്മം കുലത്തൊഴിലാക്കിയ മൂശാരി സമുദായവും അവരിൽ മുൻകാലങ്ങളിൽ നിലനിന്നിരുന്ന ബഹുഭർതൃസമ്പ്രദായക്രമവും ആധുനികകാലരീതികളുമായുള്ള സംഘർഷമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഈ ചിത്രത്തിലെ നാലു ഗാനങ്ങളും വളരെ പ്രശസ്തമായിരുന്നു. കെ.എസ്. ചിത്ര പാടിയ പത്തുവെളുപ്പിന് എന്ന ഗാനത്തിന്റെ പുരുഷശബ്ദത്തിലുള്ള പതിപ്പ് കാസറ്റുകളിൽ ഉൾപ്പെടുത്തിയിരുന്നു. ചലച്ചിത്രത്തിൽ ഉൾപ്പെടുത്താതിരുന്ന ഈ ഗാനത്തിലൂടെയാണ് ബിജു നാരായണൻ ചലച്ചിത്രപിന്നണിഗാനരംഗത്ത് പ്രശസ്തനായത്.

ഗാനംപാടിയത്രചനസംഗീതം
ആറാട്ടു കടവിങ്കൽ ...കെ.ജെ. യേശുദാസ്, കെ.എസ്. ചിത്രപി. ഭാസ്കരൻരവീന്ദ്രൻ
ഒത്തിരി ഒത്തിരി .....കെ.ജെ. യേശുദാസ് ,ലതികപി. ഭാസ്കരൻരവീന്ദ്രൻ
പത്തു വെളുപ്പിന് ....കെ.എസ്. ചിത്ര പി. ഭാസ്കരൻരവീന്ദ്രൻ
ശീവേലി മുടങ്ങി ......കെ.ജെ. യേശുദാസ് പി. ഭാസ്കരൻരവീന്ദ്രൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെങ്കലം_(ചലച്ചിത്രം)&oldid=4574321" എന്ന താളിൽനിന്ന് ശേഖരിച്ചത്