മൂശാരി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
![]() | ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താളിലെ നിർദ്ദിഷ്ട പ്രശ്നം: വൃത്തിയാക്കണം. (ഓഗസ്റ്റ് 2020) (ഈ സന്ദേശഫലകം എപ്പോൾ, എങ്ങനെ നീക്കം ചെയ്യാമെന്ന് അറിയുക) |
കമ്മാളൻ എന്നറിയപ്പെടുന്ന ഒരു സമൂഹം കരകൗശലവിദഗ്ദ്ധരാണ് വിശ്വകർമ്മജർ,[അവലംബം ആവശ്യമാണ്] അതിലെ ഒരു വിഭാഗമാണ് മൂശാരിമാർ എന്നറിയപ്പെടുന്നത്. മറ്റുള്ളവർ ആശാരി, കൊല്ലൻ, തട്ടാൻ. ആശാരിമാർ മരപ്പണി ചെയ്യുന്നു. കൊല്ലൻ ഇരുമ്പ് കൊണ്ടു് ആയുധങ്ങളും ഉപകരണങ്ങളും നിർമ്മിക്കുന്നു. തട്ടാൻ സ്വർണപ്പണി ചെയ്യുന്നു.[അവലംബം ആവശ്യമാണ്]
ജാതി വ്യവസ്ഥയിൽ[തിരുത്തുക]
ദക്ഷിണേന്ത്യയിലെ ജാതി വ്യവസ്ഥയിൽ ഇവർ അവർണ്ണ ജാതിയായാണ് ഇവരെ പരികാണിക്കുന്നത്. സംസ്കൃത പഠനം, വാസ്തുശാസ്ത്രം, തച്ചുശാസ്ത്രം എന്നിവയും ഈ സമൂഹത്തിനെ ജാതി വ്യവസ്ഥയിൽനിന്നും ഒരുപരിധി വരെ മാറ്റി നിർത്തി. എങ്കിലും ആചാരി സ്ഥാന(ജാതി)പേര് ബ്രാഹ്മണര് ഇഷ്ടപ്പെട്ടിരുന്നില്ല. ഇവര് ആചാരി എന്ന പേര് ആശാരി എന്നാക്കാൻ ശ്രമിച്ചിരുന്നു.[അവലംബം ആവശ്യമാണ്]
കേരളത്തിൽ ഈ ജാതിയിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത്[തിരുത്തുക]
ഓട്ടുപണി ചെയ്യുന്നതിനാൽ ശില്പ്പാചാരി എന്നും മൂശാരി എന്നും അറിയപ്പെടുന്നു. ഇവരുടെ പണിശാല മൂശ എന്നി പേരിൽ അറിയപ്പെടുന്നു. പിച്ചള, ചെമ്പ്, ഓട് എന്നിവ ഉരുക്കുന്ന ചൂള ആണു മൂശ. ഇതിൽ നിന്നും മൂശാചാരി എന്നും, പിന്നെ മൂശാരി എന്ന പദം ഉണ്ടായി. ഓടുകൊണ്ടുള്ള പാത്രങ്ങൾ, വിഗ്രഹങ്ങൾ,ശില്പ്പങ്ങൾ, വിളക്കുകൾ എന്നിവ ഉണ്ടാക്കുന്നു. പഞ്ചലോഹ വിഗ്രഹങ്ങൾ, ആറന്മുളക്കണ്ണാടി മുതലായ അമൂല്യ വസ്തുക്കൾ ഉണ്ടാക്കുന്നതും ഈ വിഭാഗമാണ്. ഇവർ ത്വഷ്ടാവ് എന്ന ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ഇവരെ കണ്ടുവരുന്നു.