ബഹുഭർതൃത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സ്ത്രീ ഒരേ സമയം ഒന്നിലധികം പുരുഷന്മാരെ ഭർത്താക്കന്മാരായി സ്വീകരിക്കുന്ന സാമൂഹികവ്യവസ്ഥയാണ് ബഹുഭർതൃത്വം എന്നറിയപ്പെടുന്നത്. ഇതിന്റെ എതിർ സമ്പ്രദായമായ ബഹുഭാര്യത്വം പോലെ വ്യാപകമായി ബഹുഭർതൃത്വം കാണാൻ സാധിക്കില്ല. എങ്കിലും ചില ആദിവാസി സമൂഹങ്ങളിലും കേരളത്തിലെ നായർ ,ഈഴവ തിയ്യ തണ്ടാൻ, കമ്മാള സമുദായങ്ങളിലെല്ലാം ബഹുഭർതൃത്വ സമ്പ്രദായം നിലനിന്നിരുന്നു. മരുമക്കത്തായം നിലനിർത്തിയിരുന്ന സമൂഹങ്ങളിൽ ചിലതിൽ ഭർത്താക്കൻമാർ ഒരേ കുടുംബ സഹോദരങ്ങൾ ആകണമെന്നില്ലായിരുന്നു.

കേരളത്തിലെ ഈഴവർ, കമ്മാളർ പോലെ ചില സമൂഹങ്ങളിൽ ഒന്നിലേറെ സഹോദരൻമാർക്ക് ഒരു ഭാര്യ എന്ന രീതി ആയിരുന്നു.ഇതിനു സമാനമായ രീതി മദ്ധ്യതിരുവിതാംകൂറിൽ ചില പ്രദേശങ്ങളിൽ നായൻമാർക്കിടയിലും ഉണ്ടായിരുന്നു.കമ്മാളർ ഇതിനെ പാണ്ഡവാചാരം എന്നും നായൻമാർ പാണ്ഡവസമ്പ്രദായം എന്നും പേര് പറഞ്ഞിരുന്നു. എന്നാൽ വടക്കോട്ട് നായൻമാരുടെ ഇടയിൽ പരസ്പര രക്തബന്ധമോ പുലബന്ധമോ ഇല്ലാത്ത പുരുഷൻമാർക്കായിരുന്നു ബഹുഭർതൃത്വത്തിൽ സ്ഥാനം എന്നു തന്നെയല്ല.ഭർതൃസോദരനുമായോ അതിന് സമാന ബന്ധമുള്ളവരുമായോ ദാമ്പത്യം അനുവദനീയമായിരുന്നില്ല അതിനെ വലിയ തെറ്റായും കണ്ടിരുന്നു.....നായൻമാർ അധികവും യോദ്ധാക്കളായിരുന്നതും സൈന്യവൃത്തി ചെയ്തിരുന്നവരും പലപ്പോഴും ആക്രമിക്കപ്പെട്ട് മരണം വരിക്കേണ്ടി വന്നിരുന്നതും .സ്ത്രീകൾ അരക്ഷിതരാവരുത് ഒരുകാലവും മരണംവരെ സ്ത്രീ ഭർതൃമതിആയിരിക്കണമെന്നും വിധവയായി മരണപ്പെട്ടാൽ സ്വർഗ്ഗപ്രാപ്തിയില്ല.നെടുമംഗല്യം മുറിഞ്ഞ സ്ത്രീ അശുഭമാണ് എന്നിങ്ങനെയുള്ള വിവിധങ്ങളായ കാരണങ്ങളും വിശ്വാസപ്രമാണങ്ങളുമാണ് നായർഅനുബന്ധസമൂഹങ്ങളിലെ ഈ ആചാരങ്ങൾക്ക് ആധാരം.ഒന്നിലേറെ സ്ത്രീകൾ വന്ന് കുടുംബം പലതാകാതിരിക്കാനും പലപാരമ്പര്യങ്ങൾ വന്നുചേരാതിരിക്കുന്നതിനും സ്വത്തുക്കൾ ഭാഗിക്കാതിരിക്കുന്നതിനുമാണ് മക്കത്തായികളും മരുമക്കത്തായികളുമായ മറ്റു സമൂഹങ്ങൾ ബഹുഭർതൃത്വം പാലിച്ചിരുന്നത്.ഭർത്താക്കൻമാരുടെ എണ്ണം കൂന്നതിനനുസരിച്ച് സമൂഹത്തിൽ സ്ത്രീക്ക് മാന്യതയും ബഹുമാനവും വർദ്ധിച്ചിരുന്നു.ഉത്സവപ്പറമ്പുകളിലും പൊതുആഘോഷങ്ങളിലും കാന്തൻമാരുമായി വന്ന് പോകുന്ന സ്ത്രീജനങ്ങൾ ആ കാലഘട്ടത്തിന്റെ കാഴ്ചകളായിരുന്നു. അന്തർജനങ്ങൾ(നമ്പൂതിരിസ്ത്രീകൾ) ബഹുഭർത്ത്ത്വം ഒരു പാപമായി കരുതിയിരുന്നു.

വിജാതീയ സംബന്ധങ്ങളും സാധാരണമായിരുന്ന അന്ന്. വളരെ കണിശമായ ജാതി വ്യവസ്ഥ നിലനിൽക്കുമ്പൊഴും ജാതി വൈരം കുറക്കുന്നതിനു ഈ വിജാതീയ ബന്ധങ്ങൾ സഹായകമായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബഹുഭർതൃത്വം&oldid=2643049" എന്ന താളിൽനിന്നു ശേഖരിച്ചത്