വി.ടി. മുരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.ടി. മുരളി
Vt murali 2.jpg
ജീവിതരേഖ
ജനനം (1955-11-18) നവംബർ 18, 1955 (വയസ്സ് 62) -->
വടകര, കോഴിക്കോട്
കേരളം, ഇന്ത്യ
തൊഴിലു(കൾ) ഗായകൻ,
സംഗീത സംവിധായകൻ,
എഴുത്തുകാരൻ
സജീവമായ കാലയളവ് 1979–present

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും മലയാള ചലച്ചിത്ര പിന്നണിഗായകനുമാണ് വി.ടി. മുരളി. തേൻതുള്ളി എന്ന ചിത്രത്തിലെ മുരളി പാടിയ 'ഓത്തുപള്ളീലന്ന് നമ്മൾ പോയിരുന്ന കാലം' എന്ന ഗാനം വളരെ പ്രശസ്തമാണ്. ചലച്ചിത്ര പിന്നണിഗാനരംഗത്തു പ്രവർത്തിക്കുന്നതിനു പുറമെ നാടകഗാനങ്ങളും ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും നാടൻ പാട്ടുകളും പാടുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

പ്രശസ്തകവി വി.ടി.കുമാരന്റെയും ശാന്തയുടെയും മകനായി 1955 നവംബർ 18-ന് കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ചു.[2]. തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം ബിരുദം നേടി. കേരള സർക്കാർ സർവ്വീസിൽ കേരള വാട്ടർ അതോറിറ്റിയുടെ കോഴിക്കോട് ഓഫീസിൽ ജീവനക്കാരനായിരുന്നു. ശശികലയാണ് ഭാര്യ. മക്കൾ ഇന്ദു, നീത[3].

പുസ്തകങ്ങൾ[തിരുത്തുക]

ത്യാഗരാജൻ, ജയദേവൻ, വി.ടി. മുരളിയുടെ ഗുരു കൂടിയായ പ്രശസ്ത സംഗീത സംവിധായകൻ രാഘവൻ മാഷ് എന്നറിയപ്പെടുന്ന കെ.രാഘവൻ എന്നിവരെക്കുറിച്ചും വടകരയുടെ സംഗീത പാരമ്പര്യത്തെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്[4].
  • 'സംഗീതത്തിന്റെ കേരളീയ പാഠങ്ങൾ' കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്.[3]
  • 'തുറന്നു വച്ച സംഗീത ജാലകങ്ങൾ' മാതൃഭൂമി കോഴിക്കോട്[5]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2009ലെ അബുദാബി യുവകലാസാഹിതി കാമ്പിശ്ശേരി പുരസ്കാരം.[3]
  • 2008ലെ കുവൈത്ത് കേരള അസോസിയേഷന്റെ തോപ്പിൽ ഭാസി അവാർഡ്
  • 2008ൽ കൂടത്താങ്കണ്ടി കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്മാരക ഗ്രാമദീപം പുരസ്കാരം
  • 2007ൽ ലളിതസംഗീത ആലാപനത്തിനുള്ള സംഗീതനാടക അക്കാദമി അവാർഡ്.[3]
  • 2005ലെ മാപ്പിള കലാ അക്കാദമിയുടെ ചാന്ദ്പാഷാ പുരസ്കാരം.
  • 2003ലെ മികച്ച നാടകഗായകനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം.[3]

ചിത്രശാല[തിരുത്തുക]

malayalam singer, at Blathur

അവലംബം[തിരുത്തുക]

  1. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ വെബ്സൈറ്റ്
  2. "പാട്ടോർമ്മ" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 694. 2011 ജൂൺ 13. ശേഖരിച്ചത് 2013 മാർച്ച് 18. 
  3. 3.0 3.1 3.2 3.3 3.4 മാതൃഭൂമി
  4. http://www.hindu.com/2007/04/08/stories/2007040800980200.htm
  5. തുറന്നു വച്ച സംഗീതജാലകങ്ങൾ - മാതൃഭൂമി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.ടി._മുരളി&oldid=2528519" എന്ന താളിൽനിന്നു ശേഖരിച്ചത്