കെ. രാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ.രാഘവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ. രാഘവൻ
രാഘവൻ മാസ്റ്റർ.jpg
ജീവിതരേഖ
ജനനം(1913-12-02)2 ഡിസംബർ 1913
മരണം19 ഒക്ടോബർ 2013(2013-10-19) (പ്രായം 99)
തലശ്ശേരി, കേരളം, ഇന്ത്യ
സംഗീതശൈലിഇന്ത്യൻ സംഗീതം, ലളിത സംഗീതം, മാപ്പിളപ്പാട്ട്
തൊഴിലു(കൾ)സംഗീതജ്ഞൻ, സംഗീതസംവിധായകൻ
ഉപകരണംതബല, കീബോർഡ്, തംബുരു, ഗായകൻ
റെക്കോഡ് ലേബൽഎച്ച്.എം.വി. ഇന്ത്യ,

മലയാളചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു കെ.രാഘവൻ (ഡിസംബർ 2 1913 - ഒക്ടോബർ 19 2013). രാഘവൻ മാസ്റ്റർ എന്നറിയപ്പെടുന്ന അദ്ദേഹം സംഗീതസംവിധായകൻ എന്നതിനു പുറമെ ഫുട്ബോൾ കളിക്കാരനും ഗായകനും സംഗീതാദ്ധ്യാപകനും കൂടിയായിരുന്നു. ഹിന്ദി തമിഴ് സിനിമാ സംഗീതം കടമെടുക്കുന്ന അപഹാസ്യമായ സ്ഥിതി മാറ്റി കേരളത്തിന്റെ പ്രാദേശികമായ നാടൻ സംഗീതശൈലിയിൽ ഗാനങ്ങളൊരുക്കി മലയാള സിനിമ സംഗീതത്തിന് ഐഡന്റിറ്റി നൽകിയത് രാഘവനാണ്.. ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നിട്ടും അത് പ്രദർശിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. നാടൻ സംഗീതത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്.പൊൻ‌കുന്നം വർക്കിയുടെ കതിരുകാണാകിളിയാണ്‌ സംഗീതസം‌വിധാനം നിർ‌വ്വഹിച്ച ആദ്യചലചിത്രം. പക്ഷെ അതു പുറത്ത്‌വന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല. നീലക്കുയിലാണ്‌ രാഘവന്റെ സംഗീതസം‌വിധാനത്തിൽ പുറത്ത് വന്ന ആദ്യ ചലചിത്രം. 2010 ൽ ഭാരതസർക്കാർ രാഘവനെ പത്മശ്രീ നൽകി ആദരിച്ചു.[1][2]

പ്രശസ്തമായ ഒരു പാട്ട്[തിരുത്തുക]

"അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്...." എന്ന ഗാനം സ്വന്തം സംഗീതത്തിൽ ആലപിച്ചത് രാഘവനായിരുന്നു. കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനിയിൽ റഷ്യയിൽ നിന്നുള്ള ഒരു സാംസ്കാരിക സംഘത്തിനു നൽകിയ സ്വീകരണചടങ്ങിലാണ്‌ ഈ ഗാനം രാഘവൻ അവതരിപ്പിച്ചത്. ഇന്നും മലയാളിയുടെ ചുണ്ടുകളിൽ തത്തികളിക്കുന്ന ഈ ഗാനം രചിച്ചത് തിക്കോടിയനായിരുന്നു. ഈ ഗാനം പിന്നീട് പി.എൻ. മേനോന്റെ കടമ്പ എന്ന ചിത്രത്തിൽ പുനരാവിഷകരിച്ച് പാടിയിട്ടുണ്ട്[3].

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ തലായി എന്ന സ്ഥലത്ത് സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തിൽ ജനിച്ച ഇദ്ദേഹം സ്വന്തം താല്പര്യവും അഭിരുചിയും കാരണം സംഗീതലോകത്ത് എത്തുകയായിരുന്നു. കൃഷ്ണൻ-കുപ്പച്ചി ദമ്പതിമാരുടെ മകനാണ്[4]. പി.എസ്. നാരായണയ്യരുടെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു[4]. സംഗീതപഠനത്തിനു ശേഷം ആകാശവാണിയിൽ സംഗീതവിഭാഗത്തിൽ ജീവനക്കാരനായി. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആകാശവാണി നിലയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

100ആം പിറന്നാൾ ആഘോഷിയ്ക്കാനുള്ള തയ്യാറെടുപ്പിലിരിയ്ക്കേ 2013 ഒക്ടോബർ 19-നു ശനിയാഴ്ച പുലർച്ചെ 5 മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു[5].

പ്രശസ്തമായ ഗാനങ്ങൾ[തിരുത്തുക]

ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]

  • കായലരികത്ത് വലയെറിഞ്ഞപ്പോൾ, എല്ലാരും ചൊല്ലണ്, എങ്ങനെ നീ മറക്കും, കുയിലിനെ തേടി (നീലക്കുയിൽ)
  • പണ്ടു പണ്ടു പണ്ടു നിന്നെ, നാഴിയുരിപ്പാലുകൊണ്ട്, പൂമുറ്റത്തൊരു മുല്ല (രാരിച്ചൻ എന്ന പൗരൻ)
  • തുമ്പീ തുമ്പീ വാ വാ (കൂടപ്പിറപ്പ്)
  • കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം, വെളുത്ത പെണ്ണേ (നായരു പിടിച്ച പുലിവാൽ)
  • നയാ പൈസയില്ല, ദൈവത്തിൻ പുത്രൻ ജനിച്ചു (നീലി സാലി)
  • അന്നു നിന്നെ കണ്ടതിൽ പിന്നെ (ഉണ്ണിയാർച്ച)
  • ഉണരുണരൂ ഉണ്ണിപ്പൂവേ, കൊന്നപ്പൂവേ, മധുരപ്പതിനേഴുകാരി (അമ്മയെ കാണാൻ)
  • ആകാശത്തിലെ കുരുവികൾ, കിളിവാതിലിൽ മുട്ടിവിളിച്ചത് (റെബേക്ക)
  • പതിവായി പൗർണ്ണമി തോറും, ഭാരതമെന്നാൽ പാരിൻ നടുവിൽ, കിഴക്കുദിക്കിലെ ചെന്തെങ്ങിൽ (ആദ്യകിരണങ്ങൾ)
  • എത്ര കണ്ടാലും കൊതി തീരുകില്ല, ഓമനപ്പാട്ടുമായ് (അർച്ചന)
  • കാനനച്ഛായയിൽ ആടു മേയ്ക്കാൻ, വെള്ളിനക്ഷത്രമേ നിന്നെ നോക്കി (രമണൻ)
  • മഞ്ഞണിപ്പൂനിലാവ്, നഗരം നഗരം (നഗരമേ നന്ദി)
  • കുന്നത്തൊരു കാവുണ്ട്, ഞാനിതാ തിരിച്ചെത്തി (അസുരവിത്ത്)
  • മഞ്ജുഭാഷിണീ, കൊടുങ്ങല്ലൂരമ്മേ (കൊടുങ്ങല്ലൂരമ്മ)
  • സഖാക്കളേ മുന്നോട്ട് (പുന്നപ്ര വയലാർ)
  • മാനത്തെ കായലിൽ, കരിമുകിൽ കാട്ടിലെ (കള്ളിച്ചെല്ലമ്മ)
  • അമ്പലപ്പുഴ വേല കണ്ടു, ഉത്രട്ടാതിയിൽ (കാക്കത്തമ്പുരാട്ടി)
  • തിരുവേഗപ്പുറയുള്ള, പൂർണ്ണേന്ദുമുഖിയോട് (കുരുക്ഷേത്രം)
  • നാളികേരത്തിന്റെ നാട്ടിൽ, പാർവണേന്ദുവിൻ (തുറക്കാത്ത വാതിൽ)
  • ഏകാന്തപഥികൻ ഞാൻ, വീണക്കമ്പി തകർന്നാലെന്തേ, ആറ്റിനക്കരെയക്കരെ (ഉമ്മാച്ചു)
  • ശ്രീ മഹാദേവൻ തന്റെ (നിർമ്മാല്യം)
  • ഹൃദയത്തിൻ രോമാഞ്ചം (ഉത്തരായനം)
  • മാനത്തെ മഴമുകിൽമാലകളേ, അല്ലിമലർക്കാവിലെ, പൊന്നിൻകട്ടയാണെന്നാലും, പഞ്ചവർണ്ണക്കിളിവാലൻ (കണ്ണപ്പനുണ്ണി)
  • ക്ഷേത്രമേതെന്നറിയാത്ത, കണ്ണന്റെ കവിളിൽ നിൻ (പൂജയ്ക്കെടുക്കാത്ത പൂക്കൾ)
  • ശ്യാമസുന്ദരപുഷ്പമേ, ഋതുരാജരഥത്തിൽ (യുദ്ധകാണ്ഡം)
  • അനുരാഗക്കളരിയിൽ, നാദാപുരം പള്ളിയിലെ (തച്ചോളി അമ്പു)
  • കൂട്ടിലടച്ചൊരു പക്ഷി, ചെമ്പകപ്പൂവിതൾ പോലാം (എന്റെ നീലാകാശം)
  • ദാഹം ഞാനൊരു ദാഹം (പിച്ചാത്തിക്കുട്ടപ്പൻ)
  • ഓത്തുപള്ളിയിലന്ന് നമ്മൾ (തേൻതുള്ളി)
  • അടിതൊഴുന്നേൻ, വറുത്ത പച്ചരി, തൃത്താലപ്പൂക്കടവിൽ (മാമാങ്കം)
  • പനീനീര് പെയ്യുന്നു (പതിനാലാം രാവ്)
  • നീലമലപ്പൂങ്കുയിലേ, അകത്തെരിയും, തിരുവുള്ളക്കാവിലിന്ന് (പൊന്നും പൂവും)
  • ഏതു നാട്ടിലാണോ (പല്ലാങ്കുഴി)
  • അപ്പോഴും പറഞ്ഞില്ലേ, പിച്ചകപ്പൂങ്കാറ്റിൽ (കടമ്പ)
  • അറബിക്കടലേ (സുറുമയിട്ട കണ്ണുകൾ)
  • നിലാവിന്റെ പൂങ്കാവിൽ (ശ്രീകൃഷ്ണപ്പരുന്ത്)
  • സ്വപ്നമാലിനീതീരത്തുണ്ടൊരു (ദേവദാസ്)
  • താമരപ്പൂങ്കാവനത്തിൽ (ബാല്യകാലസഖി)

നാടകഗാനങ്ങൾ[തിരുത്തുക]

  • പാമ്പുകൾക്ക് മാളമുണ്ട്, തലയ്ക്കുമീതെ ശൂന്യാകാശം (അശ്വമേധം)

കുടുംബം[തിരുത്തുക]

ഭാര്യ പരേതയായ യശോദ. വീണാധരി,മുരളീധരൻ,കനകാംബരൻ,ചിത്രാംബരി,വാഗീശ്വരി എന്നിവർ മക്കൾ.

സം‌ഗീത സം‌വിധാനം[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ - 2010
  • ജെ.സി. ഡാനിയേൽ പുരസ്കാരം - 1997
  • മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (1973, 1977 എന്നീ വർഷങ്ങളിൽ)
  • സ്വരലയ യേശുദാസ് അവാർഡ് - 2007
  • എം.ജി. രാധാകൃഷ്ണൻ പുരസ്കാരം [5]
  • കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്
  • കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്
  • കേരളസംസ്ഥാന നാടക അവാർഡ് ( 1986) കെ.പി.എ.സി.യുടെ പാഞ്ചാലി എന്ന നാടകത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതിനു്)
  • ഖത്തർ ഐ.സി.ആർ.സിയുടെ കെ. ബാബുരാജ് അവാർഡ്
  • കമുകറ അവാർഡ്
  • സിനി മ്യുസീഷ്യൻ അവാർഡ് [4]

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഓൺലൈൻ
  2. ഭാരതസർക്കാർ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ
  3. മനോരമ ഓൺലൈൻ
  4. 4.0 4.1 4.2 "രാഘവരാഗം അനശ്വരമായി". മാതൃഭൂമി. 2013 ഒക്ടോബർ 20. മൂലതാളിൽ നിന്നും 2013 ഒക്ടോബർ 20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 20.
  5. 5.0 5.1 "സംഗീതസംവിധായകൻ രാഘവൻ മാസ്റ്റർ അന്തരിച്ചു". മാതൃഭൂമി. 2013 ഒക്ടോബർ 19. മൂലതാളിൽ നിന്നും 2013 ഒക്ടോബർ 19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 19.
  6. "തേൻതുള്ളി".
  7. "പതിനാലാം രാവ്".

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കെ._രാഘവൻ&oldid=3224682" എന്ന താളിൽനിന്ന് ശേഖരിച്ചത്