വി.എ. കബീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.എ. കബീർ
V.A. Kabeer.jpg
ജനനം1929
വളപട്ടണം, കണ്ണൂർ, കേരളം
തൊഴിൽസാഹിത്യകാരൻ, വിവർത്തകൻ, പത്രാധിപർ.
ജീവിത പങ്കാളി(കൾ)ആയിശ
കുട്ടി(കൾ)5 മക്കൾ
മാതാപിതാക്കൾപി.സി. മുഹമ്മദ് ഹാജി, ആഇശ

വി.എ. കബീർ മുഴുവൻ പേര്: വി. അബ്ദുൽ കബീർ. മലയാള സാഹിത്യകാരൻ, വിവർത്തകൻ, പത്രപ്രവർത്തകൻ, ഇസ്‌ലാമിക പണ്ഡിതൻ. മാധ്യമം പീരിയോഡിക്കൽസ് എഡിറ്റർ, പ്രബോധനം സഹ പത്രാധിപർ, ബോധനം പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. ആനുകാലികങ്ങളിൽ ഗവേഷണപ്രധാനമായ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു. ആത്മാവിൻറെ തീർഥയാത്രകൾ, ശരീഅത്തും ഇന്ത്യൻ മുസ്ലിംകളും, രാഷ്ട്രസങ്കൽപം ഇസ്ലാമിൽ തുടങ്ങിയ കൃതികൾ ശ്രദ്ധേയമാണ്.[1]

ജീവിതരേഖ[തിരുത്തുക]

1949 ൽ കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് ജനനം. പിതാവ് ഇരിക്കൂർ പി.സി. മുഹമ്മദ് ഹാജി. മാതാവ് ആഇശ. വളപട്ടണത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളേജ് ശാന്തപുരം ഇസ്‌ലാമിയ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. 1970ൽ പ്രബോധനം വാരികയുടെ പത്രാധിപ സമിതിയിൽ അംഗമായി. പതിനഞ്ച് വർഷം പ്രബോധനം വാരികയുടെ അസി. എഡിറ്ററായിരുന്നു. കോഴിക്കോട് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ്, ഇസ്‌ലാമിക് യൂത്ത് സെന്റർ ട്രസ്റ്റ്, കാസർഗോഡ് ആലിയ അറബിക് കോളേജ് കമ്മിറ്റി, ഖത്തർ ഇന്ത്യൻ ഇസ്‌ലാമിക് അസ്സോസിയേഷൻ എന്നിവയിൽ അംഗമായിരുന്നു. ഖത്തറിലെ പോലീസ് ടെലികമ്മ്യൂണിക്കേഷനിൽ 19 വർഷം ജോലി ചെയ്തിട്ടുണ്ട്. 1971 ൽ ഇരുപത്തൊന്നാം വയസ്സിൽ പരിശുദ്ധ ഹജ്ജ് നിർവഹിക്കുകയുണ്ടായി . [അവലംബം ആവശ്യമാണ്][2] കോഴിക്കോട് വെള്ളിമാട്കുന്നിൽ താമസം. ഭാര്യ ആഇശ. രണ്ട് ആൺകുട്ടികളുൾപ്പെടെ അഞ്ച് മക്കളുണ്ട്.[3]

സാഹിത്യരംഗം[തിരുത്തുക]

1969 ൽ രിയാദിൽ നടന്ന വേൾഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത്സ്(വമി) ന്റെ ആറാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കുകയും മുസ്ലിം വ്യക്തിനിയമം ഇന്ത്യയിൽ പ്രശ്നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിക്കുകയും ചെയ്തു. ഈ പ്രബന്ധം പിന്നീട് വമി മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ച അൽ അഖല്ലിയാത്തുൽ മുസ്‌ലിമതു ഫിൽ ആലം എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമി, മാധ്യമം, ചന്ദ്രിക, വിജ്ഞാനകൈരളി, മലയാള നാട്, തേജസ്, പച്ചക്കുതിര, ആരാമം തുടങ്ങി മലയാള ആനുകാലികങ്ങളിലും ഖത്വറിലെ അശ്ശർഖ്, ശബാബുൽ യൗം, അൽ റായ എന്നീ അറബി പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതിയിട്ടുണ്ട്. കവിതകളും എഴുതിയിട്ടുണ്ട്. ഷഹനാസ് ബീഗം തൂലികാനാമമാണ്. അറബ് ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട പ്രഥമ കൃതിയാണ് വി.എ കബീറിന്റെ ക്ഷോഭിക്കുന്ന അറബിത്തെരുവുകൾ[4].അറബ് വസന്തത്തിന്റെ പ്രധാന ശില്പികളിലൊരാളായ തുണീഷ്യയിലെ റാശിദുല് ഗന്നൂശി ജീവിതം പറയുന്ന കൃതിയാണ് ഗന്നൂശിയുടെ ആത്മകഥ [5]

സ്വതന്ത്ര കൃതികൾ[തിരുത്തുക]

 • ക്ഷോഭിക്കുന്ന അറബിത്തെരുവുകൾ (അറബ് വസന്തം)[6]
 • ആത്മാവിന്റെ തീർഥയാത്രകൾ
 • ശരീഅത്തും ഇന്ത്യൻ മുസ്‌ലിംകളും
 • രാഷ്ട്രസങ്കൽപ്പം ഇസ്‌ലാമിൽ
 • ഖുമൈനി(ജീവചരിത്രം)
 • തിരഞ്ഞെടുത്ത പ്രാർഥനകൾ
 • മൗദൂദിസ്മൃതിരേഖകൾ (എഡിറ്റർ)
 • സയ്യിദ് ഖുതുബ്:ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി
 • ഗന്നൂശിയുടെ ആത്മകഥ- ഡിസംബർ 2012

വിവർത്തന കൃതികൾ[തിരുത്തുക]

 • സമകാലിക ഒമാനി കവിതകൾ [7]
 • ഖുർആനിലെ ജന്തുകഥകൾ
 • ഇസ്‌ലാമിക സംസ്കാരം മൂലശിലകൾ
 • ഹസനുൽ ബന്നയുടെ ആത്മകഥ
 • ബിലെയാം (നോവൽ)
 • പ്രബോധകന്റെ സംസ്കാരം
 • നബിയുടെ ജീവിതം
 • ജുമുഅ ഖുതുബ
 • വിധിവിശ്വാസം
 • മുഹമ്മദ് ഹൈക്കൽ(പങ്കാളിത്തം)

അംഗീകാരം[തിരുത്തുക]

1988 തിരുവന്തപുരം ഇസ്‌ലാമിക് അസോസിയേഷന്റെ എസ്. എം.എ കരീം സ്മാരക പുരസ്കാരം രാഷ്ട്രസങ്കൽപം ഇസ്‌ലാമിൽ എന്ന പുസ്തകത്തിന് ലഭിച്ചു.

അവംലംബം[തിരുത്തുക]

 1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 13. ISBN 81-7690-042-7.
 2. കടൽ കടന്ന്‌ ഒരു ഹജ്ജ്‌ യാത്ര
 3. ഇസ്‌ലാമിക വിജ്ഞാനകോശം 1/914
 4. http://www.deshabhimani.com/newscontent.php?id=78207
 5. http://www.iphkerala.com/index.php?route=product/product&product_id=482
 6. "വായന" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 728. 2012 ഫെബ്രുവരി 06. ശേഖരിച്ചത് 2013 മെയ് 04. Check date values in: |accessdate=, |date= (help)CS1 maint: Unrecognized language (link)
 7. http://idammuscat.blogspot.com/2010/11/blog-post_10.html
"https://ml.wikipedia.org/w/index.php?title=വി.എ._കബീർ&oldid=2341009" എന്ന താളിൽനിന്ന് ശേഖരിച്ചത്