വിളയന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് വിളയന്നൂർ. പാലക്കാട് ടൌണിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ ദൂരം. ആലത്തൂർ, നെന്മാറ എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന വഴിയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. നെൽ കൃഷിയാണ് വിളയന്നൂർ ഗ്രാമീണരുടെ പ്രധാന ഉപജീവനമാർഗ്ഗം. കൂടാതെ വാഴകൃഷി, മീൻ വളർത്തൽ , ഇഞ്ചികൃഷി തുടങ്ങിയ കാർഷികമേഖലകളും അനുബന്ധമായി പ്രവർത്തിക്കുണ്ട്. വിളയന്നൂർ കുമ്മാട്ടി, രഥോത്സവം എന്നീ ഉത്സവങ്ങൾ പ്രധാനമാണ്.

"https://ml.wikipedia.org/w/index.php?title=വിളയന്നൂർ&oldid=3344849" എന്ന താളിൽനിന്ന് ശേഖരിച്ചത്