വിക്കിവാൻഡ്
Type of business | Private |
---|---|
ലഭ്യമായ ഭാഷകൾ | English |
ആസ്ഥാനം | San Francisco, California[അവലംബം ആവശ്യമാണ്] |
സേവന മേഖല | Worldwide |
സ്ഥാപകൻ(ർ) | Lior Grossman, Ilan Lewin |
അദ്ധ്യക്ഷൻ | Saar Wilf |
സി.ഈ.ഓ. | Tomer Lener (2015 — present) Lior Grossman (2013 — 2015) |
പ്രധാന ആളുകൾ | Itay Cohen (COO) |
ഉദ്യോഗസ്ഥർ | 10+ |
യുആർഎൽ | www |
വാണിജ്യപരം | Yes |
അംഗത്വം | None |
ആരംഭിച്ചത് | 2013 |
നിജസ്ഥിതി | Active |
വിക്കിപീഡിയ ലേഖനങ്ങൾ സുഖമമായി വായിക്കാൻ ഉതുകുന്ന സോഫ്റ്റ് വെയറാണ് വിക്കിവാൻഡ് (Wikiwand). അനവധി ബ്രൗസറുകളിൽ എക്സ്റ്റെൻഷനായും, മൊബൈൽ ആപ്പ് ആയും ഇത് ലഭ്യമാണ്.
ചരിത്രം
[തിരുത്തുക]ലിയോർ ഗ്രോസ്മാൻ(Lior Grossman), ഇലൻ ലെവിൻ(Ilan Lewin) എന്നിവർ ചേർന്ന് 2014ലാണ് വിക്കിവാൻഡ് നിർമ്മിച്ചിറക്കിയത്. ഈ സോഫ്റ്റ് വെയർ നിർമ്മിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഗ്രോസ്മാൻ ഇപ്രകാരം പറയുന്നു.
ലോകത്തിൽ ഏറ്റവും അധിക സന്ദർശിക്കപ്പെടുന്ന വെബ്സൈറ്റുകളിൽ അഞ്ചാം സ്ഥാനവും, അമ്പത് കോടിയിലധികം ആളുകൾ സന്ദർശിക്കുന്നതുമായ വെബ് സൈറ്റാണ് വിക്കിപീഡിയ. എന്നിട്ടും ഈ സൈറ്റിന്റെ കെട്ടിനും മട്ടിനും ഒരു പതിറ്റാണ്ടിലേറേയായിട്ടും ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നത് ഞങ്ങൾക്ക് കൗതുകരമായി തോന്നുന്നു. തിങ്ങിനിരങ്ങിയും, കുത്തിനിറച്ചത് പോലെയും, വായിക്കാൻ ദുർഗ്രഹമായ ചെറിയ അക്ഷരവിന്യാസവും തീരെ ഉപയോക്ത സൗഹൃദമല്ലാത്തതുമായ സജ്ജീകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് ഇപ്പോഴത്തെ സൈറ്റ് [1].
2015 മാർച്ചിൽ, ഐഫോൺ, ഐപാഡ് എന്നിവയ്ക്കായി വിക്കിവാൻഡ് ഒരു ഐഒഎസ് ആപ്ലിക്കേഷൻ പുറത്തിറക്കി.[2]
2020 ഫെബ്രുവരിയിൽ, ഒരു ആൻഡ്രോയിഡ് ആപ്പ് വികസിപ്പിക്കുകയായിരുന്നു.[3]
2021-ൽ, ഒരു വിക്കിവാൻഡ് പേജ് സന്ദർശിക്കുന്നത് സന്ദർശകൻ്റെ ഉപകരണത്തിൽ നൂറുകണക്കിന് അഭ്യർത്ഥനകളും നിരവധി മെഗാബൈറ്റ് ഡാറ്റയും പരസ്യദാതാക്കളുമായി കൈമാറ്റം ചെയ്യാൻ ഇടയാക്കി.[4]
2023 ജനുവരി 12-ന്, വേർഡ്‌ട്യൂൺ റീഡുമായി സഹകരിച്ച് ടെക്‌സ്‌റ്റ്-ടു-സ്പീച്ച്, എഐ - ജനറേറ്റഡ് സംമ്മറീസ് എന്നിവ പോലുള്ള പുതിയ ഫീച്ചറുകളും ഓവർഹോൾ ചെയ്ത ഇൻ്റർഫേസും സഹിതം വിക്കിവാൻഡ് 2.0 ഔദ്യോഗികമായി സമാരംഭിച്ചു.[5]മാർച്ച് 1-ന്, എല്ലാ ലേഖനങ്ങളുടെയും മുകളിൽ ജിപിടി-3(GPT-3)-യിൽ അധിഷ്ഠിതമായ ഒരു ചോദ്യോത്തര ഫീച്ചർ ചേർത്തു.[6]
ലഭ്യത
[തിരുത്തുക]- ക്രോം
- സഫാരി
- ഫൈയർഫോക്സ്
- വിക്കിവാൻഡിന്റെ വെബ്സൈറ്റിലൂടെയും
വിക്കിവാൻഡ് ലഭിക്കുന്നു. ഐ ഫോൺ, ഐപാഡ് ആപ്പുകൾ ആയും 2015 മുതൽക്ക് വിക്കിവാൻഡ് ലഭിക്കുന്നു.
സാമ്പത്തികം
[തിരുത്തുക]ആറു ലക്ഷം ഡോളർ വിക്കിവാൻഡിനു സഹായ ധനമായി ലഭിച്ചു കഴിഞ്ഞു. ലാഭത്തിന്റെ 30% വിക്കിമീഡിയ ഫൗണ്ടേഷനു സംഭാവന ചെയ്യുന്നതായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടത്തിപ്പുകാർ. [1][7][8] ഇത് ലഭ്യമാണ്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Web App WikiWand Raises $600,000 To Give Wikipedia A New Interface". techcrunch.com. 2 August 2014. Retrieved 22 August 2014.
- ↑ Zach Epstein (18 March 2015). "New free iPhone app transforms Wikipedia into a stunning interactive experience". Yahoo. Archived from the original on 15 September 2017. Retrieved 26 March 2015.
- ↑ "Wikiwand for Android". Wikiwand. Archived from the original on 23 January 2021. Retrieved 11 February 2020.
- ↑ "Wikiwand, oder wie sehen 600K Venturekapital nach acht Jahren aus?" (in ജർമ്മൻ). 2021-04-08.
- ↑ "Wikiwand 2.0 is officially here!". Wikiwand. 12 January 2023. Retrieved 22 March 2023.
- ↑ "#Wikipedia + #gpt3 = 💞📜!". Wikiwand. 1 March 2023. Retrieved 22 March 2023.
- ↑ "About - Wikiwand". Wikiwand (in ഇംഗ്ലീഷ്). Archived from the original on 8 February 2015.
- ↑ Zach Epstein (18 March 2015). "New free iPhone app transforms Wikipedia into a stunning interactive experience". Yahoo. Archived from the original on 2017-09-15. Retrieved 26 March 2015.