വിക്കിവാൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wikiwand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിക്കിവാൻഡ്

വിക്കിപീഡിയ ലേഖനങ്ങൾ സുഖമമായി വായിക്കാൻ ഉതുകുന്ന സോഫ്റ്റ് വെയറാണ് വിക്കിവാൻഡ് (Wikiwand) .അനവധി ബ്രൗസറുകളിൽ എക്സ്റ്റെൻഷനായും, മൊബൈൽ ആപ്പ് ആയും ഇത് ലഭ്യമാണ്.

ചരിത്രം[തിരുത്തുക]

Lior Grossman, Ilan Lewin എന്നിവർ ചേർന്ന് 2014ലാണ് വിക്കിവാൻഡ് നിർമ്മിച്ചിറക്കിയത്. ഈ സോഫ്റ്റ് വെയർ നിർമ്മിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഗ്രോസ്മാൻ ഇപ്രകാരം പറയുന്നു.

ലോകത്തിൽ ഏറ്റവും അധിക സന്ദർശിക്കപ്പെടുന്ന വെബ്സൈറ്റുകളിൽ അഞ്ചാം സ്ഥാനവും, അമ്പത് കോടിയിലധികം ആളുകൾ സന്ദർശിക്കുന്നതുമായ വെബ് സൈറ്റാണ് വിക്കിപീഡിയ. എന്നിട്ടും ഈ സൈറ്റിന്റെ കെട്ടിനും മട്ടിനും ഒരു പതിറ്റാണ്ടിലേറേയായിട്ടും ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നത് ഞങ്ങൾക്ക് കൗതുകരമായി തോന്നുന്നു. തിങ്ങിനിരങ്ങിയും, കുത്തിനിറച്ചത് പോലെയും, വായിക്കാൻ ദുർഗ്രഹമായ ചെറിയ അക്ഷരവിന്യാസവും തീരെ ഉപയോക്ത സൗഹൃദമല്ലാത്തതുമായ സജ്ജീകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് ഇപ്പോഴത്തെ സൈറ്റ്. [1]

ലഭ്യത[തിരുത്തുക]

  1. ക്രോം
  2. സഫാരി
  3. ഫൈയർഫോക്സ്
  4. വിക്കിവാൻഡിന്റെ വെബ്സൈറ്റിലൂടെയും

വിക്കിവാൻഡ് ലഭിക്കുന്നു. ഐ ഫോൺ, ഐപാഡ് ആപ്പുകൾ ആയും 2015 മുതൽക്ക് വിക്കിവാൻഡ് ലഭിക്കുന്നു.

സാമ്പത്തികം[തിരുത്തുക]

ആറു ലക്ഷം ഡോളർ വിക്കിവാൻഡിനു സഹായ ധനമായി ലഭിച്ചു കഴിഞ്ഞു.. ലാഭത്തിന്റെ 30% വിക്കിമീഡിയ ഫൗണ്ടേഷനു സംഭാവന ചെയ്യുന്നതായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടത്തിപ്പുകാർ. [1][2]

[3] ഇത് ലഭ്യമാണ്
  1. 1.0 1.1 "Web App WikiWand Raises $600,000 To Give Wikipedia A New Interface". techcrunch.com. 2 August 2014. ശേഖരിച്ചത് 22 August 2014.
  2. "About - Wikiwand". Wikiwand (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 8 February 2015-ന് ആർക്കൈവ് ചെയ്തത്.
  3. Zach Epstein (18 March 2015). "New free iPhone app transforms Wikipedia into a stunning interactive experience". Yahoo. ശേഖരിച്ചത് 26 March 2015.
"https://ml.wikipedia.org/w/index.php?title=വിക്കിവാൻഡ്&oldid=3127474" എന്ന താളിൽനിന്ന് ശേഖരിച്ചത്