വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എൻതാൽപ്പി എന്ന പേജ് ഒറ്റവരി ലേഖനമാണെന്ന് തോന്നുന്നില്ല. വിപുലീകരിക്കേണ്ടതുണ്ടെങ്കിലും, എന്താല്പി എന്നതിനെ പറ്റി അടിസ്ഥാനവിവരങ്ങൾ അതിൽ ചേർക്കപ്പെട്ടിട്ടുണ്ട്. അത് ഒറ്റവരിലേഖനം എന്നതിൽ നിന്ന് അപൂർണലേഖനം എന്നതിലേക്ക് മാറ്റേണ്ടതാണെന്ന് തോന്നുന്നു അരുൺ ഇലക്ട്ര 10:33, 22 മാർച്ച് 2013 (UTC)

ലയിപ്പിക്കുവാനുള്ള ലേഖനങ്ങളെ ലയിപ്പിച്ചാൽ പോരെ? ഇവിടെ വിപുലീകരിക്കുവാൻ കാത്തിരിക്കണമോ? മിക്കവാറും ഒറ്റവരി ലേഖനമായിരിക്കും രണ്ടാമത് തുടങ്ങിയ ലേഖനം. റോജി പാലാ 08:49, 9 ജനുവരി 2011 (UTC)

float ലയിപ്പിക്കാനുള്ള ലേഖനങ്ങൾ ഈ പട്ടികയിലുണ്ടെങ്കിൽ അവ ലയിപ്പിച്ചാൽ മതി. വിപുലീകരണത്തിനു കാത്തിരിക്കേണ്ട. --Anoopan| അനൂപൻ 08:59, 9 ജനുവരി 2011 (UTC)
ആദ്യം ഏത് ലേഖനമാണോ തുടങ്ങിയത് അതിലേക്ക് ലയിപ്പിക്കുകയാണ് വേണ്ടത്. --കിരൺ ഗോപി 02:02, 10 ജനുവരി 2011 (UTC)

ഇവയെ അ,ഇ എന്ന നിരയിൽ പ്രത്യേക തലക്കെട്ട് നൽകി നിർത്തിയാൽ നന്നായിരുന്നു, അതാണ് തിരയുവാനുള്ള സൗകര്യവും. അപ്പോൾ മൊത്തം എണ്ണം നിരയായി കിട്ടുമോ?റോജി പാലാ 05:28, 10 ജനുവരി 2011 (UTC)

അരപ്പള്ളി എന്ന ലേഖനം വികസിപ്പിച്ചിട്ടുണ്ട്. - Johnchacks 02:49, 11 ജനുവരി 2011 (UTC)

താഴെപ്പറയുന്ന മാറ്റങ്ങൾ ചെയ്തിട്ടുണ്ടു്:

  1. പൂർത്തിയായവയും അല്ലാത്തതും രണ്ടു ലിസ്റ്റിലാക്കി.
  2. അക്ഷരമാലാക്രമത്തിലാക്കി.
  3. ഒറ്റവരി ലേഖനങ്ങളുടെ ലിസ്റ്റിൽ ഈ ലേഖനവും ലിങ്കു ചെയ്യപ്പെടുന്ന വിധത്തിൽ പെടുത്തി.
  4. ഒറ്റവരി ലേഖനങ്ങളുടെ ഉപവർഗ്ഗങ്ങളിൽ എണ്ണം വരത്തക്കവിധം മീഡിയാവിക്കിയിൽ മീഡിയവിക്കി:Categorytree-member-num എന്ന ചരത്തിന്റെ വില തിരുത്തി.
  5. ഒറ്റവരി ലേഖനങ്ങളൂടെ വർഗ്ഗത്തിന്റെ താളിലേക്കു് ലിങ്കു നൽകി.

ഇവയിൽ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾക്കു സ്വാഗതം. ജനുവരിയ്ക്കു ശേഷവും പത്താം വാർഷികത്തിന്റെ സ്മാരകമായി സ്ഥിരമായി തുടർന്നുപോകാവുന്ന ഒരു പദ്ധതിയായി ഈ താൾ സൂക്ഷിക്കാം എന്നു തോന്നുന്നു. --ViswaPrabha (വിശ്വപ്രഭ) 23:05, 11 ജനുവരി 2011 (UTC)

ഇനി വിപുലീകരിക്കാനുള്ള സ്ഥലങ്ങൾ[തിരുത്തുക]

ഇവിടെ ഇനി വിപുലീകരിക്കാനുള്ള സ്ഥലങ്ങൾ അതാത് ഗ്രാമപഞ്ചായത്തുകളുടെ താളുകളുമായി ലയിപ്പിച്ചാലോ? - നിയാസ് അബ്ദുൽസലാം 07:10, 18 ജനുവരി 2011 (UTC)

ഇക്കാര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ വരേണ്ടതുണ്ട്. കൂടുത വിവരങ്ങൾ ലഭ്യമല്ലാത്ത ലേഖനങ്ങൾ പഞ്ചായത്തിലേക്ക് ലയിപ്പിക്കുന്നതാണ് നല്ലതെന്ന് എന്റെ അഭിപ്രായം. മറ്റുള്ളവരുടെ നിർദ്ദേശം കൂടെ വരട്ടെ. --Anoopan| അനൂപൻ 07:22, 18 ജനുവരി 2011 (UTC)
നിർദ്ദേശത്തോട് വിയോജിക്കുന്നു. ഇപ്പോൾ അങ്ങനെ ഒരു ലയനം നടത്തിയാൽ ആ പ്രദേശത്തെപ്പറ്റിയുള്ള ലേഖനം സമീപ ഭാവിയിലൊന്നും വികസിക്കാനുള്ള സാധ്യത ഇല്ലതെയാക്കും.--കിരൺ ഗോപി 16:00, 18 ജനുവരി 2011 (UTC)

ഫലകം[തിരുത്തുക]

ലേഖനരക്ഷാസംഘത്തിനു വേണ്ടി ഉണ്ടാക്കിയ {{Rescued Oneliner}} എന്ന ഒരു ഫലകമുണ്ട്. ഇത് ഒറ്റവരി നിർമ്മാർജ്ജനം നടന്ന ലേഖനത്തിന്റെ സംവാദപേജിൽ {{subst:Rescued Oneliner}} നൽകുകയാണെങ്കിൽ നല്ലതായിരുന്നു. വർഗ്ഗം:ഒറ്റവരിയിൽ നിന്നും രക്ഷിക്കപ്പെട്ട ലേഖനങ്ങൾ എന്ന വർഗ്ഗത്തിൽ ഇത് വരികയും ചെയ്യും.--RameshngTalk to me 14:06, 8 ഫെബ്രുവരി 2012 (UTC)

മറ്റൊരു താളിലേക്ക്[തിരുത്തുക]

ഒറ്റവരിയിൽ നിന്ന് മാറ്റിയവ വേറൊരു താളുകളിലേക്ക് മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നു.--അജിത്ത്.എം.എസ് (സംവാദം) 08:52, 24 ജൂലൈ 2015 (UTC)