വിക്കിപീഡിയ സംവാദം:മലയാളം വിക്കിപീഡിയ പത്താം വാർഷികം/എറണാകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശിവഹരീ, സംഘാടനത്തിന്റെ വിശദാംശങ്ങൾ കൂടി എഴുതാമോ...? പങ്കാളിത്തം, നേതൃത്വം, പരിപാടി, അതിഥികൾ, സാമ്പത്തികം.... --Adv.tksujith (സംവാദം) 13:31, 27 നവംബർ 2012 (UTC)

സംഘാടക സമിതി യോഗം[തിരുത്തുക]

സമയം ഇപ്പോൾ തന്നെ വൈകിയിരിക്കുന്നു. ഒരു സംഘാടക സമിതി യോഗം ഉടൻ ചേരേണ്ടതുണ്ട്. എല്ലാവർക്കും സൌകര്യമുള്ള ഒരു സ്ഥലവും തീയതിയും നിശ്ചയിക്കൂ. --Sivahari (സംവാദം) 14:33, 27 നവംബർ 2012 (UTC)

തീർച്ചയായും ഉടൻ കാര്യങ്ങൾ ആലോചിക്കണം. വിക്കി ഉപയോക്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം, പരിപാടികൾ എന്തൊക്കെയെന്ന് തീരുമാനിക്കണം, ഉത്ഘാടകർ - അതിഥികൾ എന്നിവരെ തീരുമാനിക്കണം, സ്ഥലം, പ്രചരണം, ഭക്ഷണം തുടങ്ങിയവ ഏർപ്പാട് ചെയ്യണം, സാമ്പത്തിക സഹായം വേണമെങ്കിൽ ഫണ്ട് റിക്വസ്റ്റ് ഇടണം... ഇതൊക്കെ ആലോചിക്കാനായി ഒരു ചെറിയ കൂടിയിരുപ്പ് എറണാകുളത്ത് നടത്തണം. ചങ്ങമ്പഴുഴ പാർക്ക് ലഭിക്കുമോ ? ഇല്ലെങ്കിൽ ഇടപ്പള്ളിയിലുള്ള പരിഷത്ത് ഭവനിൽ (ശാസ്ത്രസാഹിത്യ പരിഷത്ത് ഓഫീസ്) ഏർപ്പാടാക്കാം. എന്ന് കൂടാൻ കഴിയും? ഈ ഞായറാഴ്ച അല്ലെങ്കിൽ അടുത്ത ബുധനാഴ്ച. അതിനപ്പുറം പോകേണ്ടെന്ന് തോന്നുന്നു. ജോൺസൺ ഡോക്ടറും അനിലേട്ടനും ആ യോഗത്തിൽ ഉണ്ടാവുന്നത് നല്ലതാണ്... --Adv.tksujith (സംവാദം) 15:12, 27 നവംബർ 2012 (UTC)
ചങ്ങമ്പുഴ പാർക്കിൽ തന്നെയാവാം. അവിടെ പരിപാടിയില്ലാത്ത ദിവസമായിരിക്കണം എന്നു മാത്രം. പരിപാടിയുണ്ടെങ്കിൽ അതിന്റെ ശബ്ദം കാരണം നാം പറയുന്നതൊന്നും കേൾക്കില്ല. --Sivahari (സംവാദം) 15:54, 27 നവംബർ 2012 (UTC)

സംഘാടക സമിതി യോഗം ഡിസം. 4ആം തീയതി വൈകിട്ട് ചങ്ങമ്പുഴപ്പാർക്കിൽ --Sivahari (സംവാദം) 13:39, 29 നവംബർ 2012 (UTC)

float തീർച്ചയായും പങ്കെടുക്കും --Adv.tksujith (സംവാദം) 14:01, 29 നവംബർ 2012 (UTC)
ഇന്ന് ഞാൻ ചങ്ങമ്പുഴപ്പാർക്കിൽ പോയിരുന്നു. അവിടെ 4ആം തീയതി വൈകിട്ട് 6.30 മുതൽ സംഗീത സദസ്സുണ്ട്. അതിനാൽ നമ്മൾ 5 മണിക്ക് തന്നെ ഒത്തു ചേരണം. 6.30ന് പിരിയുകയും വേണം. --Sivahari (സംവാദം) 07:14, 1 ഡിസംബർ 2012 (UTC)

ആഘോഷ തീയതി[തിരുത്തുക]

21 വെള്ളിയാഴ്ച ആയതിനാൽ പങ്കാളിത്തം ഒരു പ്രശ്നം ആയിരിക്കും. അതിനാൽ 21ആം തീയതിയിലെ (വേണമെങ്കിൽ അതിനു മുൻപുള്ള തീയതികളും) ആഘോഷം ഓണലൈനിൽ ആക്കിയിട്ട്, ഓഫ് ലൈനിലെ ആഘോഷങ്ങൾ എല്ലാം 22ആം തീയതിലേക്ക് ആക്കിയാലോ എന്ന ഒരു നിർദ്ദേശം വെക്കുന്നു. --ഷിജു അലക്സ് (സംവാദം) 15:47, 29 നവംബർ 2012 (UTC)

യോജിക്കുന്നു 21 ന് വിക്കിക്ക് പിറന്നാൾ സമ്മാനങ്ങളുമായി നമ്മൾക്കെല്ലാവർക്കും ഓൺലൈനിൽ ഒത്തുകൂടാം. പരമാവധി ആളുകൾ, കഴിയുമെങ്കിൽ സജീവ വിക്കിമീഡിയന്മാരെല്ലാവരും അന്നേ ദിവസം വിക്കിപീഡിയയിലുണ്ടാവണം. ഏറ്റവും കൂടുതൽ ആളുകൾ വിക്കിപീഡിയ സന്ദർശിക്കുന്ന, ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതപ്പെടുന്ന, ഏറ്റവും കൂടുതൽ തിരുത്തുകൾ നടക്കുന്ന, ഏറ്റവും കൂടുതൽ പുതിയ ഉപയോക്താക്കൾ ഉണ്ടാകുന്ന ഒരു ദിവസമായി ആ ദിവസം മാറ്റാൻ കഴിയുമോ എന്ന് നോക്കണം. എറണാകുളം പരിപാടി 22 നോ 23 നോ ആവാം. വരുന്ന ചൊവ്വാഴ്ച ചങ്ങമ്പുഴ പാർക്കിലെ മീറ്റിംഗിൽ തീയതി അന്തിമമാക്കാം--Adv.tksujith (സംവാദം) 15:41, 30 നവംബർ 2012 (UTC)
നിർദേശത്തോട് യോജിക്കുന്നു --Sivahari (സംവാദം) 07:11, 1 ഡിസംബർ 2012 (UTC)
തീയതി 23ലേക്കു മാറ്റിയതു നന്നായി. മറ്റിടങ്ങളിൽ 22നു പങ്കെടുക്കുന്നവർക്കു കൂടി, താൽപ്പര്യമുണ്ടെങ്കിൽ എറണാകുളത്തേക്കു വരാൻ സൗകര്യമായിരിക്കും. :) വിശ്വപ്രഭ ViswaPrabha Talk 19:15, 4 ഡിസംബർ 2012 (UTC)

കാര്യപരിപാടി[തിരുത്തുക]

എറണാകുളം ആഘോഷങ്ങളുടെ കാര്യപരിപാടി കരട് താഴെകൊടുക്കുന്നു. വേഗം അഭിപ്രായം രേഖപ്പെടുത്തുമല്ലോ..

2012 ഡിംസബർ 23, ഞായർ
  വിഷയം അവതാരകർ കുറിപ്പ്
പകൽ
09:00 – 10:00
രജിസ്ട്രേഷൻ
10:00 മുതൽ 10.45 വരെ പിറന്നാൾ ആഘോഷം
പ്രകാശ് ബാരെയും മുതിർന്ന സാഹിത്യ പ്രവർത്തകരും കേക്കുമുറിക്കൽ, ഉദ്ഘാടന പ്രഭാഷണം, ആശംസകൾ
10.45 മുതൽ 11.00 വരെ വിക്കിപീഡിയ - വിഹഗവീക്ഷണം വിക്കിപീഡിയയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ആമുഖം
11.00 – 11.10 ചായ
11.10 മുതൽ 11.30 വരെ വിക്കിപീഡിയ - തൽസ്ഥിതി അവലോകനം കണ്ണൻ ഷൺമുഖം മലയാളം വിക്കിപീഡിയയുടെ ഇതുവരെയുള്ള നേട്ടങ്ങളും ഇപ്പോഴുള്ള സ്ഥിതിയും വിശദമാക്കുന്ന അവതരണം
11.30 മുതൽ 12.00 വരെ വിക്കിസംരഭങ്ങൾ - തൽസ്ഥിതി അവലോകനം മനോജ് കെ. മോഹൻ ഗ്രന്ഥശാല, ചൊല്ലുകൾ, വിക്ഷണറി തുടങ്ങിയവയുടെ ഇതുവരെയുള്ള നേട്ടങ്ങളും ഇപ്പോഴുള്ള സ്ഥിതിയും വിശദമാക്കുന്ന അവതരണം
12.00 മുതൽ 12.30 വരെ പൊതുചർച്ച പങ്കാളികൾ വിക്കിപീഡിയ - അനുഭവവും ആശയങ്ങളും
12.30 – 01.30 ഉച്ചഭക്ഷണം
01.30 മുതൽ 03.00 വരെ സെമിനാർ /സിമ്പോസിയം
വിക്കിപീഡിയയും മലയാളം കമ്പ്യൂട്ടിംഗും
മോഡറേറ്റർ: വി.കെ ആദർശ്
വിഷയാവതരണം: വിശ്വപ്രഭ, കെ.വി. അനിൽകുമാർ
വിക്കിപീഡിയയുടെ വികാസത്തിലും തിരിച്ചും മലയാളം കമ്പ്യൂട്ടിംഗ് രംഗം വഹിച്ച പങ്കും ഈ രംഗത്തെവെല്ലുവിളികളും വിശകലനം ചെയ്യൽ -
03.00 മുതൽ 04.00 വരെ വിക്കിപീഡിയ പഠനശിബിരം
ശിവഹരി നന്ദകുമാർ, ഡോ. അജയ് ബാലചന്ദ്രൻ വിക്കിപീഡിയ എഡിറ്റിംഗിൽ പ്രായോഗിക പരിശീലനം
04.00 മുതൽ – 04.10 വരെ ചായ
04.10 മുതൽ – 04.40 വരെ വിക്കിഗ്രന്ഥശാലയിൽ
ഇടപ്പള്ളിയുടെ കവിതകൾ ചേർക്കൽ

പങ്കാളികൾ വിക്കി എഡിറ്റിംഗിലെ പ്രായോഗികപരിശീലനവും ആതിഥേയ ജില്ലയ്ക്ക് വിക്കിമീഡിയർ നൽകുന്ന സമ്മാനവും
04.40 മുതൽ – 05.00 വരെ സമാപനം

|

വിഷയാവതരണങ്ങൾ[തിരുത്തുക]

മുകളിലെ പട്ടികയിലെ പേരുകളും വിഷയങ്ങളും കൂടുതൽ ആകർഷമാക്കി മാറ്റാനുള്ള ചർച്ച ഉണ്ടാവുമല്ലോ... പരിപാടി തന്നെ പുതുതാതായും പുതിയ രീതിയിലും അവതരിപ്പിക്കുവാൻ കഴിയുമോ എന്ന് പരിശോധിക്കണം.

വിഷയാവതരണങ്ങൾ ആരൊക്കെ നടത്തും എന്ന് തീരുമാനിക്കണം. ഞാൻ ചെയ്യാമെന്നേറ്റ് സ്വയം മുന്നോട്ടുവന്നാൽ അതാവും നല്ലത്. മലയാളം കമ്പ്യൂട്ടിംഗും വിക്കിപീഡിയയും എന്ന സെമിനാർ കൊണ്ട് ഉദ്ദേശിക്കുന്നത്, മലയാളം കമ്പ്യൂട്ടിഗ് രംഗത്ത് വന്നിട്ടുള്ള മാറ്റങ്ങളും അത് വിക്കിപീഡിയയെ എത്രകണ്ട് സഹായിച്ചുവെന്നും ഇനി എന്തെല്ലാം മാറ്റങ്ങൾ വരാനുണ്ട് എന്ന കണക്കെടുപ്പുമാണ്. ഒപ്പം മലയാളം കമ്പ്യൂട്ടിംഗ് മേഖലയിൽ ചെറുതല്ലാത്ത ഇടപെടൽ വിക്കിപീഡിയ നടത്തിയിട്ടുണ്ട്. അത് അധികമായി ചർച്ചചെയ്യുകയോ രേഖപ്പെടുത്തപ്പെടുകയോ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. ആ കുറവ് പരിഹരിക്കാൻ കഴിയുമോ എന്ന ശ്രമവും അത്തരമൊരു വിഷയം വെച്ചതിന് പിന്നിലുണ്ട് ആ വിഷയം വേണ്ടെങ്കിൽ ചർച്ച ചെയ്യാവുന്നതാണ്. --Adv.tksujith (സംവാദം)

മലയാളം വിക്കിപീഡിയയിൽ സജീവമായി പ്രവർത്തിക്കുന്ന ഏതൊക്കെ ഉപയോക്താക്കൾക്കാണു് പരിപാടിയിൽ പങ്കെടുക്കാൻ കഴിയുക എന്നു് നേരത്തെ തന്നെ അറിയണം. എങ്കിലേ മുകളിൽ ഉദ്ദേശിച്ചിട്ടുള്ള ഓരോ ഇനങ്ങളുടേയും ഉത്തരവാദിത്തം ഓരോരുത്തർക്കും പങ്കുവെച്ചെടുക്കാനാവൂ. അതിനാൽ ഏറ്റവും അടിയന്തിരമായി എല്ലാവരും തങ്ങളുടെ പേരുകൾ (പങ്കെടുക്കാനായാലും അവതരണങ്ങൾക്കായാലും) പദ്ധതിയുടെ താളിൽ ചേർക്കുവാൻ അഭ്യർത്ഥിക്കുന്നു.കൂടാതെ, എല്ലാരും താന്താങ്ങൾക്കു് കഴിയുന്ന വിധത്തിൽ ഈ വിവരങ്ങൾ ഫേസ്ബുക്ക്, ഗൂഗിൾ പ്ലസ്, ഈ-മെയിൽ ലിസ്റ്റുകൾ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ പ്രചരിപ്പിക്കാനും ഷെയർ ചെയ്യാനും താൽപ്പര്യപ്പെടുന്നു. വിശ്വപ്രഭ ViswaPrabha Talk 09:01, 5 ഡിസംബർ 2012 (UTC)
പരിപാടികൾ ഇങ്ങനെയല്ലല്ലോ തീരുമാനിച്ചത്. ഉച്ചകഴിഞ്ഞ് വിക്കിഗ്രന്ഥശാലയിലേക്ക് ഒരു പുസ്തകം ചേക്കാനല്ലേ തീരുമാനിച്ചത്? --Sivahari (സംവാദം) 13:34, 5 ഡിസംബർ 2012 (UTC)


ശരിയാണ് അത് സത്യത്തിൽ വിട്ടുപോയി. അത് വേണോ, സെമിനാർ വേണോ എന്ന് തീരുമാനിക്കാം. അതോ രണ്ടിനും കൂടി സമയം കിട്ടുമോ എന്നും നോക്കാം. അരമണിക്കൂർ കൂടി കിട്ടുകയാണെങ്കിൽ പുസ്തകം ചേർക്കൽ തുടങ്ങി വെയ്കാം. 70 - 80 പേജുള്ളതും ശ്രദ്ധേയവുമായ ഒരു ചെറിയ പുസ്തകമാണെങ്കിൽ പങ്കാളികളെല്ലാവരും ചേർന്ന് ഒത്തുപിടിച്ചാൽ അരമണിക്കൂർ കൊണ്ട് തീർക്കാവന്നതേയുള്ളൂ. ഇനി പൂർത്തിയായില്ലെങ്കിൽ ഓരോരുത്തർക്കും വീട്ടിൽ പോയി ടൈപ്പ് ചെയ്ത് പൂർത്തിയാക്കുകയും ആകാമല്ലോ. സെമിനാർ പക്ഷേ, മലയാളം കമ്പ്യൂട്ടിംഗ് സംബന്ധമായ ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് നമ്മൾ നടത്തേണ്ട ഒന്നാണെന്ന് തോന്നുന്നു. പൊതു ചർച്ച ഉണ്ടാവട്ടെ --Adv.tksujith (സംവാദം) 17:25, 5 ഡിസംബർ 2012 (UTC)

വിക്കിപഠനശിബിരവും അതും പാരലലായി നടക്കട്ടെ. പരിപാടികളും സെമിനാറും അവതരിപ്പിക്കാനുള്ളവരുടെ പേര് നിർദേശിക്കുന്നു.
 • വിക്കിപീഡിയ വിഹഗവീക്ഷണം അവതരണം - ഷിജു / നത
 • വിക്കിപീഡിയ തൽസ്ഥിതി അവലോകനം - വി.എസ് സുനിൽ / കണ്ണൻ ഷണ്മുഖം /ജുനൈദ്
 • ഇതരസംരംഭങ്ങൾ അവതരണം - വിശ്വപ്രഭ / മനോജ്
 • മലയാളം കമ്പ്യൂട്ടിംഗും വിക്കിപീഡിയയും സെമിനാർ - സന്തോഷ് തോട്ടിങ്ങൽ, അനിൽകുമാർ

--Sivahari (സംവാദം) 17:48, 5 ഡിസംബർ 2012 (UTC)

നത തയ്യാറാണ്. സന്തോഷ് ഉണ്ടാവില്ല. --Adv.tksujith (സംവാദം) 18:54, 6 ഡിസംബർ 2012 (UTC)
"മലയാളം കമ്പ്യൂട്ടിംഗും വിക്കിപീഡിയയും സെമിനാർ" - ഈ വിഷയം പ്രമാണിച്ച് സെമിനാറിൽ ലഘുപ്രബന്ധം അവതരിപ്പിച്ചുകൊണ്ടു് പങ്കെടുക്കാൻ താല്പര്യമുണ്ടു്. വിശ്വപ്രഭ ViswaPrabha Talk 18:34, 5 ഡിസംബർ 2012 (UTC)

float- അപ്പോൾ ഇതരസംരംഭങ്ങൾ അവതരിപ്പിക്കാൻ മനോജിനെ ഏർപ്പാടാക്കുമല്ലോ... --Adv.tksujith (സംവാദം) 01:39, 6 ഡിസംബർ 2012 (UTC)

എനിക്ക് പരിപാടിയിൽ സംബന്ധിയ്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.--മനോജ്‌ .കെ (സംവാദം) 02:25, 11 ഡിസംബർ 2012 (UTC)

സംഘാടകസമിതി[തിരുത്തുക]

സ്വാഗതസംഘം

രക്ഷാധികാരികൾ

ജോസഫ് തോമസ്

പ്രൊഫ. ജോൺസൺ എ.ജെ

ചെയർമാൻ

വി.കെ. ആദർശ്

കൺവീനർ

ഡോ. അജയ്

ട്രഷറർ

ഡിറ്റി

ജോ. കൺവീനർ

ശിവഹരി

അംഗങ്ങൾ
 1. അശോകൻ ഞാറയ്ക്കൽ
 2. രാജീവ് നായർ യു
 3. പി.കെ. വേണു
 4. ടി.എസ്. മുരളി
 5. പ്രശോഭ്. ജി. ശ്രീധർ
 6. അരുൺ വിജയ്
 7. സജൽ പി.ഐ
 8. കെ.വി.അനിൽകുമാർ
 9. അഡ്വ.ടി.കെ. സുജിത്ത്

പ്രചാരണപരിപാടികൾ[തിരുത്തുക]

സമ്മേളനത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ നോട്ടീസ് അച്ചടിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഒരു സെറ്റ് അടുത്ത ശനിയാഴ്ച്ച തൃശ്ശൂർ വെച്ചു നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യാൻ തക്ക വിധത്തിൽ ലഭ്യമാക്കുമല്ലോ. നന്ദി. വിശ്വപ്രഭ ViswaPrabha Talk 18:38, 6 ഡിസംബർ 2012 (UTC)

തീർച്ചയായും. 8-ാം തീയതി തൃശ്ശൂരെത്തിക്കാം. ഉത്ഘാടകനെ നാളെയോടെ ഉറപ്പാകും. ഫേസ്ബുക്ക്, പ്ലസ്സ് ഇവന്റ് പേജുകളും ചെയ്യേണ്ടതുണ്ട്. --Adv.tksujith (സംവാദം) 18:46, 6 ഡിസംബർ 2012 (UTC)
തൃശ്ശൂരിലേക്കു് ചുരുങ്ങിയതു് 500 കോപ്പിയെങ്കിലും ആവശ്യമുണ്ടു്. വേണ്ടിവന്നാൽ അവിടെയോ ഇവിടെയോ കൂടുതൽ കോപ്പികൾ പ്രിന്റു ചെയ്യാൻ ആലോചിക്കാം. വനയാത്രയോടനുബന്ധിച്ച് തയ്യാറാക്കിയ സ്റ്റിക്കറുകളും വിവിധ കേന്ദ്രങ്ങളിലേക്കായി വമ്പിച്ച തോതിൽ പ്രിന്റു ചെയ്യാവുന്നതാണു്. വിശ്വപ്രഭ ViswaPrabha Talk 20:33, 10 ഡിസംബർ 2012 (UTC)

ഉദ്ഘാടനചടങ്ങിലേക്ക് ഒരാളെക്കൂടി കിട്ടണം. നോട്ടീസ് അപ്പോൾ തന്നെ തയ്യാറാകും. ആർക്കെങ്കിലും ഒരു നോട്ടീസ് മാറ്റർ തയ്യാറാക്കാമോ ? ഒരു പത്രക്കുറിപ്പും വേണം. പത്രക്കുറിപ്പിനായി ആമുഖ പേജിൽ ലിങ്ക് ഒഴിച്ചിട്ടുണ്ട്. --Adv.tksujith (സംവാദം) 02:17, 11 ഡിസംബർ 2012 (UTC)

ഗ്രന്ഥങ്ങൾ[തിരുത്തുക]

ഇടപ്പള്ളിയുടെ സമ്പൂർണ്ണ കൃതികൾ[തിരുത്തുക]

ഇടപ്പള്ളിയുടെ സമ്പൂർണ്ണകൃതികൾ അശോകൻ ഞാറയ്ക്കലിന്റെ പക്കൽ നിന്ന് കിട്ടി. പൂർണ്ണമായി സ്കാൻ ചെയ്തിട്ടുണ്ട്. സ്കാൻ ടെയിലർ ഉപയോഗിച്ച് വെടിപ്പാക്കി. എവിടെ അപ്‌ലോഡ് ചെയ്യണം? പി.ഡി.എഫ്. ആയി മതിയോ? അതോ djvu വേണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:27, 13 ഡിസംബർ 2012 (UTC)

djvu മതിയാകും. മനൊജിനെ ഒന്ന് മെയിൽ ചെയ്യൂ. --ഷിജു അലക്സ് (സംവാദം) 08:37, 13 ഡിസംബർ 2012 (UTC)

float നന്നായിട്ടുണ്ട്... പത്താംവയസ്സിൽ ഇടപ്പള്ളിയെയും കൂട്ടി മലയാളം വിക്കി പിറന്നാൾ ആഘോഷിക്കുന്നു ! --Adv.tksujith (സംവാദം) 16:27, 13 ഡിസംബർ 2012 (UTC)

പുസ്തകം S:പ്രമാണം:ഇടപ്പള്ളി_സമ്പൂർണ്ണ_കൃതികൾ.pdf തയ്യാറായിട്ടൂണ്ട്. അജയ് ബാലചന്ദ്രനു ഒരു float

ഇതെങ്ങനെയാണ് പൂർത്തിയാക്കാൻ പോകുന്നതെന്ന് ധാരണ വരുത്തുന്നത് നല്ലതാണെന്ന് തോന്നുന്നു.--മനോജ്‌ .കെ (സംവാദം) 19:32, 14 ഡിസംബർ 2012 (UTC)

ഈ പരിപാടിയുടെ നടത്തിപ്പ് മനോജിനെ ഏൽപ്പിക്കുകയാണ്. എന്തൊക്കെ സജ്ജീകരണങ്ങൾ വേണം എന്ന് പറഞ്ഞാൽ മതി ശരിയാക്കാം. ലാപ്ടോപ്പ് എത്രവേണം, ഇന്റർനെറ്റ് കണക്ഷൻ വ്യത്യസ്ത വിലാസമുള്ളത് എത്രവേണം? --Sivahari (സംവാദം) 04:30, 15 ഡിസംബർ 2012 (UTC)
എത്രയാളുകളെയാണ് പങ്കെടുപ്പിക്കാനുദ്ദ്യേശിക്കുന്നതെങ്കിൽ അവർക്കുള്ള ലാപ്ടോപ്പ്, അവർക്കൊക്കെ വിക്കിയിൽ ഇന്റർനെറ്റിലൂടെ കേറാനുള്ള സംവിധാനം (അംഗങ്ങളുടെ എണ്ണം/ഒരു ഐപ്പിയിൽ നിന്നു അനുവദിക്കുന്ന മാക്സിമം അകൗണ്ടുകൾ), ഒരു പ്രൊജക്റ്റർ. ഇത്രയുമൊക്കെ മതിയാകും. ഇത് ഒരു സമാന്തര പരിപാടി ആയിട്ടാണോ നടക്കുന്നത് ? ഇടപ്പള്ളികൃതികളൂടെ ടൈപ്പിങ്ങ് അന്നത്തേക്കാവുമ്പോഴേക്കും തീരും എന്നാണ് കാണുന്നത്. അത് പ്രൂഫ് റീഡ് ചെയ്ത് ഫലകങ്ങളും മറ്റും ചേർത്ത് വൃത്തിയാക്കി അന്നത്തെ പരിപാടിയിൽ വച്ച് പ്രകാശിപ്പിക്കാവുന്ന വിധത്തിൽ കാരങ്ങൾ മുന്നോട്ടുകൊണ്ടുപോകാം.ബാക്കി സമയവും പങ്കെടുക്കുന്നവരുടെ അദ്ധ്വാനവും മറ്റു സ്കാൻ ചെയ്ത കൃതിൾ ടൈപ്പ് ചെയ്ത് തീർക്കാനായി ഉപയോഗിക്കാം. പറ്റുമെങ്കിൽ ഒരു പുസ്തകത്തിന്റെ സ്കാനിങ്ങ് തൊട്ട് അത് ഡാറ്റ പ്രോസസ് ചെയ്യുന്നതും ഫോർമാറ്റുകൾ കൈകാര്യം ചെയ്യുന്നതും വിക്കിയിൽ അപ്ലോഡ് ചെയ്ത് സൂചികാ താളുകളായി ക്രമീകരിക്കുന്നതും കൊളാബ്രേറ്റീവായി ഒരു പുസ്തകത്തിന്റെ പദ്ധതി പൂർത്തിയാക്കുന്നതും ഒരു ഡെമോ രൂപത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കാം.പ്രാദേശികരായ ഗ്രന്ഥശാല നടത്തിപ്പുകാരെയോ സമാനതാല്പര്യമുള്ളവരെയോ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ ഭാവിയിലേക്ക് ഉപകരിക്കും.--മനോജ്‌ .കെ (സംവാദം) 16:10, 18 ഡിസംബർ 2012 (UTC)
ഒരു സംശയം ഉണ്ട്. ഇതെങ്ങനെയാണ് നടത്തുന്നത്??? പങ്കെടുക്കാൻ താല്പര്യമുള്ളവർ ലാപ്‌‌ടോപ്പ് കൊണ്ടുവരണമോ??? (ഇതിനും വിക്കിപീഡിയയ എഡിറ്റിംഗിൽ പ്രായോഗിക പരിശീലനത്തിനും)... അതോ ലാപ്‌‌ടോപ് അവിടെ നിന്നും ഒപ്പിക്കാൻ പറ്റുമോ???-Balasankarc (സംവാദം) 17:18, 15 ഡിസംബർ 2012 (UTC)

എന്റെ നാടുകടത്തൽ (സ്വദേശാഭിമാനി രാമകൃഷ്ണപി‌ള്ള)[തിരുത്തുക]

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ എന്റെ നാടുകടത്തൽ എന്ന കൃതി (നാടുകടത്തലിനിടയാക്കിയ മുഖപ്രസംഗങ്ങളും നാടുകടത്തൽ ഉത്തരവും ദിവാന്റെ വിശദീകരണവും സഹിതം) അപ് ലോഡ് ചെയ്തിട്ടുണ്ട്. ഇതും ആഘോഷത്തിൽ പെടുത്താവുന്നതാണ്. അശോകൻ ഞാറയ്ക്കലിന്റെ പക്കൽ നിന്നാണ് ഇതും ലഭിച്ചത്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:35, 15 ഡിസംബർ 2012 (UTC)

23ആം തീയതിയിലെ പരിപാടിക്കു ഒരു കൃതിയിൽ ശ്രദ്ധ പതിപ്പിക്കുന്നതാവും നല്ലത്. ഇടപ്പഌഇയുടെ കൃതികളുടെ ഡിജിറ്റൈസേഷൻ ഇതിനകം പരസ്യപ്പെടുത്തിയ സ്ഥിതിക്ക് അത് മാത്രം അന്ന് ചെയ്യുന്നതാവും ഭംഗി എന്ന് എന്റെ അഭിപ്രായം. --ഷിജു അലക്സ് (സംവാദം) 15:22, 15 ഡിസംബർ 2012 (UTC)

ശരി. ഇത് 21-ആം തീയതിയിലെ പിറന്നാൾ സമ്മാനത്തിൽ പെടുത്തിയാലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:55, 15 ഡിസംബർ 2012 (UTC)

സഞ്ജയന്റെ കവിതകൾ[തിരുത്തുക]

ഇതും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പിറന്നാൾ സമ്മാനത്തിൽ പെടുത്തിയാലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 18:28, 15 ഡിസംബർ 2012 (UTC)

ഇടപ്പള്ളിയ്ക്ക് പകരം ഉള്ളൂർ - ഒരു അഭിപ്രായം[തിരുത്തുക]

ഒരു അഭിപ്രായം പറഞ്ഞോട്ടെ, പത്താം വാർഷികത്തിൽ ഇടപ്പള്ളിയെ ചേർക്കുന്നതിനു പകരം നേരത്തെ തന്നെ തുടങ്ങിവച്ച ഉള്ളൂരിന്റെ ഏതെങ്കിലും കൃതി ഡിജിറ്റൈസ് ചെയ്താൽ പോരേ??? രണ്ടു വഞ്ചിയിൽ കാലു വയ്ക്കണോ??? ഉള്ളൂർ സമാഹരണയജ്ഞം ചത്തിരിക്കുകയാണ്. അതിനെ ഒന്നു പുനരുജ്ജീവിപ്പിച്ചാൽ പോരേ??

PS: അഭിപ്രായം അംഗീകരിക്കപ്പെട്ടാൽ, കൃതി ഏതാണെന്ന് തീരുമാനിച്ചാൽ djvu ഞാൻ ഒപ്പിക്കാം. -Balasankarc (സംവാദം) 08:05, 16 ഡിസംബർ 2012 (UTC)


ഇപ്പോൽ കുറഞ്ഞത് മൂന്നു വഞ്ചിയിലാണ് കാലുവെച്ചിരിക്കുന്നത്. മുകളിൽ പറഞ്ഞ പോലെ ഇടപ്പള്ളിയുടെ കൃതികളുടെ ഡിജിറ്റൈസേഷൻ ഇതിനകം പരസ്യപ്പെടുത്തിയ സ്ഥിതിക്ക് അത് മാത്രം അന്ന് ചെയ്യുന്നതാവും ഭംഗി. എല്ലാ കൃതികളുടേയും ഡിജിറ്റൈസെഷൻ എന്തിനാണ് 23ആം തീയതി എറണാകുളത്ത് നടക്കുന്ന പരിപാടിയുമായി കൂട്ടിയിണക്കുന്നത്. അവിടെ പരിപാടിയുടെ ഭാഗമായി സംഘാടക സമിതി ഇടപ്പള്ളിയുടെ കൃതികൾ എന്നു തീരുമാനിച്ചു. അതിനനുസരിച്ച് പരസ്യവും ചെയ്തു. അപ്പോൾ അതിനനുസരിച്ച് കാര്യങ്ങൾ നടക്കട്ടെ. --ഷിജു അലക്സ് (സംവാദം) 08:25, 16 ഡിസംബർ 2012 (UTC)