വാർമക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാർമക്സ്
Logo
അനുമതിപത്രം ഗ്നു ജിപിഎൽ
പതിപ്പ് 11.04.1 (April 30, 2011)
തട്ടകം യൂണിക്സ് സമാനം, വിൻഡോസ്, മാക് ഓഎസ്, ആൻഡ്രോയ്ഡ്, മൈമോ, സിമ്പിയാൻ
തരം പീരങ്കിയുദ്ധ കളി
രീതി മൾട്ടിപ്ലെയർ
Rating(s) ഇതുവരെയില്ല
മീഡിയ തരം ഡൗൺലോഡ്
ഇൻപുട്ട് രീതി കീബോഡ്, മൗസ്, ജോയ്സ്റ്റിക്ക്

അവസരം അടിസ്ഥാനമാക്കിയ പീരങ്കിയുദ്ധ കമ്പ്യൂട്ടർ കളികളിലൊന്നാണ് വാർമക്സ്. ഇതൊരു സ്വതന്ത്ര - പരസ്യപ്രഭവരേഖാ ഗെയിമാണ്. ഡിസംബർ 2002ൽ വോർമക്സ് എന്ന പേരിൽ ലോറൻസ് അസോഗ് മോയ് ആയ് ഈ ഗെയിം നിർമ്മിച്ചത്. പിന്നീട് 2010 നവംബറിലാണ് ഈ ഗെയിം വാർമക്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.[1] മുമ്പ് ക്ലാൻലിബ് ലൈബ്രറി ഉപയോഗിച്ചിരുന്ന ഈ ഗെയിം ഇപ്പോൾ എസ്ഡിഎൽ ആണ് ഉപയോഗിക്കുന്നത്. വാർമക്സ് വിവിധ പ്ലാറ്റ്ഫോമുകളിൽ - വിൻഡോസ്, യൂണിക്സ് (ലിനക്സ്, ആൻഡ്രോയ്ഡ്, ഫ്രീ ബിഎസ്ഡി[2] മൈമോ, മാക് ഓഎസ്) - ലഭ്യമാണ്. 2011 ഏപ്രിലിൽ പുറത്തിറങ്ങിയ 11.04.1 ആണ് ഈ ഗെയിമിന്റെ ഏറ്റവും പുതിയ പതിപ്പ്.[3] യൂണിക്സ് ഗെയിമിംഗ് മേഖലയിലെ മാഗസിനുകളും വെബ്സൈറ്റുകളും നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ വാർമക്സ് പെട്ടെന്ന് തന്നെ പ്രശസ്തമായി.[4] മാത്രമല്ല വിവിധ വിതരണങ്ങൾക്കായി പാക്കേജ് ചെയ്ത പതിപ്പുകൾ ഓരോ വിതരണത്തിന്റെയും കലവറകളിലും ലഭ്യമാണ്.[5][6][7] എന്നാൽ ഇവയിൽ പ്ലാറ്റ്ഫോമിനനുസരിച്ച് ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

സവിശേഷതകൾ[തിരുത്തുക]

ഈ ഗെയിം ഇപ്പോഴും വികസിപ്പിക്കുന്നുണ്ട്. വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായ ഗ്നു, ലിനക്സ്, ഫ്രീബിഎസ്ഡി, കെഡിഇ ജിമ്പ്, ഓപ്പൺഓഫീസ്, ഫയർഫോക്സ്, തണ്ടർബേഡ്, സൂസെ, വർക്ക്റേവ്, ബഗ്സില്ല, എസ്പിഐപി, ന്യൂഎഫ്ഡബ്ല്യു എന്നിവയുടെ ഭാഗ്യചിഹ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ടീമിനെയും രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. വാർമക്സിലെ കോഡും ഡാറ്റയും ഗ്നു ജിപിഎൽ അനുമതിപത്രം പ്രകാരമാണ് പുറത്തിറക്കിയിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Project renamed to Warmux". മൂലതാളിൽ നിന്നും 2012-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-01.
  2. wormux 0.8.3_4 Fresh PORTS
  3. "Wormux 11.04.1". മൂലതാളിൽ നിന്നും 2011-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-08.
  4. "Wormux interview in Linux Pratique n51". മൂലതാളിൽ നിന്നും 2009-02-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-04.
  5. "Debian package". ശേഖരിച്ചത് 2010-11-22.
  6. "Ubuntu package". ശേഖരിച്ചത് 2010-02-23.
  7. "ArchLinux package". മൂലതാളിൽ നിന്നും 2010-07-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-23.
"https://ml.wikipedia.org/w/index.php?title=വാർമക്സ്&oldid=3644833" എന്ന താളിൽനിന്ന് ശേഖരിച്ചത്