പിൻഗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പിൻഗസ്
Pingus.jpg
പിൻഗസ് കളിക്കിടയിൽ
വികസിപ്പിച്ചവർ പിൻഗസ് ഡെവലപ്പർമാർ
അനുമതിപത്രം ഗ്നു ജിപിഎൽ
തട്ടകം യൂണിക്സ് പോലെയുള്ളവ, വിൻഡോസ്, മാക് ഓഎസ് ടെൻ
സുദൃഢ പ്രകാശനം 0.7.6 / ഡിസംബർ 24, 2011; 9 വർഷങ്ങൾക്ക് മുമ്പ് (2011-12-24)
തരം കടങ്കഥ
രീതി ഒരു കളിക്കാരൻ

ലെമ്മിംഗ്സ് എന്ന കളിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഇങ്കോ റൂങ്കേ നിർമ്മിച്ച സ്വതന്ത്ര കമ്പ്യൂട്ടർ ഗെയിമാണ് പിൻഗസ്. ലെമ്മിംഗ്സ് എന്ന കളിയിൽ നിന്ന് വ്യത്യസ്തമായി ലെമ്മിംഗുകൾക്ക് പകരം പെൻഗ്വിനുകളെയാണ് പിൻഗസിൽ ഉപയോഗിക്കുന്നത്.[1]

ചരിത്രം[തിരുത്തുക]

പിൻഗസിന്റെ നിർമ്മാണം തുടങ്ങിയത് 1998ലായിരുന്നു. സൂപ്പർടക്സ്, സൂപ്പർടക്സ്കാർട്ട്, ലിൻസിറ്റി എന്നിവയോട് കിടപിടിക്കുന്ന ഗെയിമായിരുന്നു പിൻഗസ്. പുതിയ ഘട്ടങ്ങളോടും ഘട്ടങ്ങൾ തിരുത്താനുള്ള തിരുത്തൽ സഹായിയോടും കൂടി പിൻഗസിന്റെ പതിപ്പ് 0.6 വരുന്നത് 2003ലായിരുന്നു. 2006ൽ ഈ ഗെയിം ക്ലാൻലിബിൽ നിന്നും എസ്ഡിഎല്ലിലേക്ക് മാറ്റി. 2007 ആഗസ്റ്റിൽ എസ്ഡിഎല്ലുപയോഗിക്കുന്ന ആദ്യത്തെ പതിപ്പ് 0.7.0 പുറത്തിറങ്ങി. വിൻഡോസ്, ലിനക്സ്, മാക് ഓഎസ് ടെൻ പതിപ്പുകളിലെല്ലാം എസ്ഡിഎൽ ഉണ്ടായിരുന്നെങ്കിലും 0.7.0 പതിപ്പിൽ ഘട്ടങ്ങൾ തിരുത്താനുള്ള ഉപാധി ഉണ്ടായിരുന്നില്ല. 2007 സെപ്റ്റംബറിലിറങ്ങിയ 0.7.1 പതിപ്പിൽ പുതിയൊരു ഘട്ടം തിരുത്തൽ ഉപാധി ഉൾപ്പെടുത്തിയിരുന്നു. 2007 ഒക്ടോബറിലെ 0.7.2 പതിപ്പ് പുതിയ ഹാലോവീൻ തീമുമായാണ് എത്തിയത്. 0.7.3 പതിപ്പ് ചെറിയ തിരുത്തലുകളും ഗ്നു കമ്പൈലർ കളക്ഷന് പിന്തുണയും നൽകുന്നു.[2]

കളിക്കുന്ന വിധം[തിരുത്തുക]

സാധാരണയായി പിൻഗസിൽ 5 കൂട്ടങ്ങളായി 55 ഘട്ടങ്ങളാണുള്ളത്. എന്നാൽ പിൻഗസിൽ ഗ്രാഫിക്കലായി കണ്ടുപിടിക്കാൻ കഴിയാത്ത120ഓളം ഘട്ടങ്ങളുണ്ട്. ഇവ data/levels/playableഎന്ന ഫോൾഡറിൽ കാണാനാകും.[3] ഈ അധിക ഘട്ടങ്ങൾ കളിക്കാൻ കമാന്റ് ലൈൻ വഴി നിർദ്ദേശങ്ങൾ നൽകിയാൽ മതിയാകും. ഉദാഹരണത്തിന് കേജസ് എന്ന ഘട്ടം കളിക്കാൻ 'pingus /usr/share/games/pingus/data/levels/playable/cages.pingus' എന്ന കമാന്റ് നൽകിയാൽ മതി. ഈ അധിക ഘട്ടങ്ങൾ കണ്ടുപിടിക്കാനുള്ള ഒരു ലിനക്സ് സ്ക്രിപ്റ്റും ലഭ്യമാണ്.[4]

കൂട് വിട്ട് താഴെയെത്തുന്ന പെൻഗ്വിനുകളെ ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്നതാണ് കളി. പെൻഗ്വിനുകൾക്ക് വിവിധ ജോലികൾ നൽകിയാണ് ലക്ഷ്യസ്ഥാനത്തേക്ക് വഴിയുണ്ടാക്കേണ്ടത്.

സ്വീകാര്യത[തിരുത്തുക]

ലിനക്സിലെ മികച്ച പത്ത് ഗെമിയിമുകളിലൊന്നായി സിഎൻഎൻ പിൻഗസിനെ തിരഞ്ഞെടുത്തിട്ടുണ്ട്.[5] കളിക്കുന്ന രീതി, ഗ്രാഫിക്സ്, എന്നിവയുൾപ്പെടെ പിൻഗസ് എല്ലാ നിലക്കും നല്ല നിലവാരം പുലർത്തുന്ന ഗെയിമാണെന്ന് എബൗട്ട്.കോം വിലയിരുത്തിയിട്ടുണ്ട്.[6] ഗെയിം ഓഫ് ദ മന്തായി യൂണിക്സ് റിവ്യൂ ഒരിക്കൽ പിൻഗസിനെ തിരഞ്ഞെടുത്തിട്ടുണ്ട്.[7] ദ ലിനക്സ് ഗെയിം ടോമിന്റെ ആദ്യത്തെ ഗെയിം ഓഫ് ദ മന്ത് ആയിരുന്നു പിൻഗസ്.

അവലംബം[തിരുത്തുക]

  1. Haas, Andre. [Haas, Andre. "Linux Game Review - Pingus". ശേഖരിച്ചത് 2008-06-08. CS1 maint: discouraged parameter (link) "Linux Game: Pingus"] Check |url= value (help). about.com. ശേഖരിച്ചത് 2008-03-26. templatestyles stripmarker in |url= at position 1 (help)CS1 maint: discouraged parameter (link)
  2. http://pingus.seul.org/news.html
  3. "Pingus - FAQ". ശേഖരിച്ചത് 2012-07-24. CS1 maint: discouraged parameter (link)
  4. "Pingus - Levels". ശേഖരിച്ചത് 2008-06-08. CS1 maint: discouraged parameter (link)
  5. Anderson, Lee (December 20, 2000). "Top 10 Linux games for the holidays". CNN.com. ശേഖരിച്ചത് 2008-06-08. CS1 maint: discouraged parameter (link)
  6. "Linux Game Review - Pingus". ശേഖരിച്ചത് 2008-06-08. CS1 maint: discouraged parameter (link)
  7. Unix Review > Marcel's Linux Game of the Month : Pingus

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിൻഗസ്&oldid=3089523" എന്ന താളിൽനിന്ന് ശേഖരിച്ചത്