കീബോഡ്
ദൃശ്യരൂപം
(Computer keyboard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ ടൈപ്പുചെയ്ത് നൽകാനുള്ള ഉപകരണമാണ് കീബോഡ് അഥവാ നിവേശനഫലകം .വ്യത്യസ്തമായ കീബോഡുകളിൽ ടൈപ്പ് റൈറ്ററിന് സമാനമായും അല്ലാതെയും കരുക്കൾ ക്രമീച്ചിരിക്കുന്ന കീബോഡുകൾ ലഭ്യമാണ്.QWERTY കീബോഡുകളാണ് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്.
പ്രധാനകരുക്കൾ
[തിരുത്തുക]അക്ഷരസാംഖ്യക കരുക്കൾ (ആല്ഫാ ന്യൂമറിക് കീകൾ)
[തിരുത്തുക]അക്ഷരമാലയിലെ അക്ഷരങ്ങളും അക്കങ്ങളും ഏതാനും ക്യാരക്ടറുകളും അടങ്ങുന്നു.
ക൪ത്തവ്യകരുക്കൾ (ഫങ്ഷൻ കീകൾ)
[തിരുത്തുക]സാധാരണ ചില പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു.f1-f12
സാംഖ്യക തട്ടം (ന്യുമറിക് പാഡ്)
[തിരുത്തുക]കാൽകുലേറ്ററിനു സമാനമായോ അല്ലെങ്കിൽ നാവിഗേഷനുവേണ്ടിയോ ഉപയോഗിക്കുന്ന കീ സമൂഹം.
ദിശാകരുക്കൾ (ആരോ കീകൾ)
[തിരുത്തുക]സ്‌ക്രീനിന്റെ ചുറ്റും കഴ്സർറിനെ ചലിപ്പിക്കുന്നു
വിശേഷാൽകരുക്കൾ (സ്പെഷ്യൽ കീകൾ)
[തിരുത്തുക]- നിവേശക കരു (എന്റർ കീ)
- ദ്വൈത കരു (ഷിഫ്റ്റ് കീ)
- വികൽപ്പ കരു (ആൾട്ട് കീ)
- കൺട്രോൾ
- സ്പേസ്
- ബാക് സ്പേസ്
- എസ്കേപ്
- സംഖ്യാ സ്തംഭിനി (നം ലോക്ക്)
- ദ്വൈത സ്തംഭിനി (കേപ്സ് ലോക്ക്)