Jump to content

വടക്കൻ ചൈനാ സമതലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The North China Plain
വടക്കൻ ചൈനാ സമതലം
Traditional Chinese華北平原
Simplified Chinese华北平原
Literal meaningNorth China Plain
Alternative Chinese name
Traditional Chinese黃淮海平原
Simplified Chinese黄淮海平原
Literal meaningHuang-Huai-Hai Plain

അന്ത്യ പാലിയോജീൻ - നിയോജിൻ കാലഘട്ടത്തിൽ രൂപീകൃതമായ റിഫ്റ്റ് താഴ്‌വരയും ഹ്വാംഗ് ഹെ നദിയിൽ (മഞ്ഞ നദി) നിന്നുമുള്ള എക്കൽ നിക്ഷേപത്താൽ പോഷിപ്പിക്കപ്പെട്ടതുമായ സമതലമാണ് വടക്കൻ ചൈനാ സമതലം (ലഘൂകരിച്ച ചൈനീസ്: 华北平原; പരമ്പരാഗത ചൈനീസ്: 華北平原; പിൻയിൻ: Huáběi Píngyuán) The North China Plain (simplified Chinese: 华北平原; traditional Chinese: 華北平原; pinyin: Huáběi Píngyuán).ചൈനയിലെ ഏറ്റവും വലിയ എക്കൽ സമതലം ആണിത്. വടക്ക് യാൻ മലനിരകൾ, പടിഞ്ഞാറ് ടൈഹാങ് മലകൾ, തെക്ക് ഡാബി മലകൾ, കിഴക്ക് മഞ്ഞക്കടൽ, ബൊഹായ് ഉൾക്കടൽ എന്നിവയ്ക്കിടയിലായി സ്ഥിതി ചെയ്യുന്നു. മഞ്ഞ നദി ഈ സമതലത്തിലൂടെ ഒഴുകി ബൊഹായ് ഉൾക്കടലിൽ പതിക്കുന്നു. ഹ്വാംഗ് ഹെ നദിയുടെ മദ്ധ്യഘട്ടത്തിനും അതിനു ശേഷമുള്ള ഭാഗങ്ങളുടെയും ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന വടക്കൻ ചൈനാ സമതലത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളെ മദ്ധ്യ ചൈനാ സമതലം എന്ന് വിശേഷിപ്പിക്കാറുണ്ട്, ചൈനീസ് സംസ്കാരത്തിന്റെ കളിത്തൊട്ടിൽ എന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശത്തിലാൺ ഹാൻ വംശജർ ശക്തിപ്രാപിച്ചത്. [1][2].

വടക്കൻ ചൈനാ സമതലത്തിന്റെ വടക്ക് കിഴക്കൻ അറ്റത്തായി തലസ്ഥാനമായ ബെയ്‌ജിങ്ങ്‌, വടക്ക് കിഴക്കൻ സമുദ്രതീരത്തായി ചൈനയിലെ ഏറ്റവും വലിയ ആറാമത്തെ നഗരവും വ്യാവസായിക നഗരവും പ്രധാന തുറമുഖവുമായ ടിയാൻജിൻ എന്നീ നഗരങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ സമതലത്തിലെ മറ്റ് പ്രധാന നഗരങ്ങളിൽ ശാൻഡോങ് പ്രവിശ്യയുടെ തലസ്ഥാനമായ ജിനാൻ, ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ജെങ്ജോ എന്നിവ ഉൾപ്പെടുന്നു.

ഫലഭൂയിഷ്ടമായ വടക്കൻ ചൈനാ സമതലം ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ്. ചൈനയിലെ പ്രധാന കാർഷിക മേഖലകളിൽ ഒന്നായ ഇവിടെ ഗോതമ്പ്, ചോളം,മില്ലറ്റ് നിലക്കടല, എള്ള്, പരുത്തി, വിവിധയിനം പച്ചക്കറികൾ എന്നിവ കൃഷിചെയ്യപ്പെടുന്നു. മഞ്ഞ മണ്ണിന്റെ നാട് എന്ന അപരനാമമുള്ള ഈ സമതലം 409,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു. ഇതിൽ മിക്കവാറും പ്രദേശങ്ങൾ സമുദ്രനിരപ്പിൽ നിന്നും അൻപത് മീറ്ററിൽ താഴെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

പ്രാധാന്യം[തിരുത്തുക]

Jinan, the capital of Shandong province

വടക്കൻ ചൈനാ സമതലത്തിന്റെ ഭൂമിശാസ്ത്രത്തിന് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാധാന്യമുണ്ട്. യാങ്ട്സിയുടെ തെക്കുള്ള പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പർവ്വതങ്ങളും നദികളും ഇവിടെ കുറവാണ്, അതിനാൽ കുതിരകൾ ഉപയോഗിച്ചുള്ള സഞ്ചാരവും ആശയവിനിമയവും ഈ സമതലത്തിൽ വളരെ എളുപ്പമാണ്. തെക്കൻ ചൈനയിലെ ഭാഷകളുടെ എണ്ണത്തിന്റെ ബാഹുല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടത്തെ സംസാരഭാഷകൾ ഏകീകൃതമാണ്. പെട്ടെന്ന് ആശയവിനിമയം സാധ്യമായതിനാൽ ആണ് വടക്കൻ ചൈനാ സമതലം, ചൈനയുടെ രാഷ്ട്രിയ സിരാകേന്ദ്രം ആയിത്തീർന്നത്. [3]

ഫലഭൂയിഷ്ഠമായ വടക്കൻ ചൈനാ സമതലം ക്രമേണ സ്റ്റെപ്പി, മരുഭൂമി ജുനാരിയ, മംഗോളിയ, വടക്കുകിഴക്കൻ ചൈന എന്നിവയുമായി സംഗമിക്കുന്നതിനാൽ ആ പ്രദേശങ്ങളിൽ നിന്നും നാടോടികളും അർദ്ധ നാടോടികളുമായ ഗോത്രങ്ങളിൽ നിന്നുള്ള അധിനിവേശത്തിന് സാധ്യത ഇവിടെ ഉയർന്നതാണ്, ഇത് ചൈനയുടെ വൻമതിൽ നിർമ്മാണത്തിന് ഭരണാധികാരികളെ പ്രേരിപ്പിച്ചു. വടക്കൻ ചൈനാ സമതലത്തിലെ മണ്ണ് ഫലഭൂയിഷ്ഠമാണെങ്കിലും ഇവിടത്തെ കാലാവസ്ഥ പ്രവചനാതീതമാണ്, ശാന്ത സമുദ്രത്തിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റിന്റെയും ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഉൾഭാഗത്ത് നിന്നുള്ള വരണ്ട കാറ്റിന്റെയും സംഗമസ്ഥാനമായ ഈ സമതലത്തെ വെള്ളപ്പൊക്കത്തിനും വരൾച്ചയ്ക്കും ഇരയാക്കുന്നു. ഇതിനുമുപരിയായി സമതലത്തിന്റെ നിരപ്പാർന്ന കിടപ്പ് ജലപാതകൾ തകരാറിലാകുമ്പോൾ വലിയ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. ധാന്യശാലകൾ കൈകാര്യം ചെയ്യുന്നതിനും ജലസേചനപ്രവർത്തനങ്ങൾ പരിപാലിക്കുന്നതിനും സ്റ്റെപ്പി ജനതയ്‌ക്കെതിരെ കോട്ടകൾ നിയന്ത്രിക്കുന്നതിനും ഈ ഘടകങ്ങൾ ഒരു കേന്ദ്രീകൃത ചൈനീസ് ഭരണകൂടത്തിന്റെ വികസന്താ കാരണമായി എന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.

ആധുനിക ചരിത്രം[തിരുത്തുക]

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ സാമൂഹിക പദ്ധതിയായ മുന്നിലേയ്ക്കുള്ള മഹത്തായ കുതി‌ച്ചുചാട്ടത്തിന്റെ പ്രാരംഭ പ്രവർത്തികൾ 1957-1958-ലെ ശൈത്യകാലത്തിൽ വടക്കൻ ചൈനാ സമതലത്തിലെ ജലപാതകളുടെ നിർമ്മാണം ത്വരിതപ്പെടുത്തി.[4](p82)

അവലംബം[തിരുത്തുക]

  1. BASIC INFORMATION ON CHINA
  2. Keekok Lee (24 October 2008). Warp and Weft, Chinese Language and Culture. Strategic Book Publishing. pp. 39–40. ISBN 978-1-60693-247-6. Retrieved 2 November 2011.
  3. Ramsey, S. Robert, The Languages of China. Princeton University Press (1987), pp. 19-26.
  4. Harrell, Stevan (2023). An Ecological History of Modern China. Seattle: University of Washington Press. ISBN 9780295751719.
"https://ml.wikipedia.org/w/index.php?title=വടക്കൻ_ചൈനാ_സമതലം&oldid=3992189" എന്ന താളിൽനിന്ന് ശേഖരിച്ചത്