ഹ്വാംഗ് ഹെ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യെല്ലോ റിവർ (黄河)
ഹ്വാങ് ഹെ
രാജ്യം ചൈന
സംസ്ഥാനങ്ങൾ ചിങ്ഹായ്, സീചുവാൻ, ഗാൻസു, നിങ്ശ്യ, ഇന്നർ മംഗോളിയ, ഷാൻശി, ഷാൻശി, ഹേനാൻ, ഷാൻദോങ്
സ്രോതസ്സ് ബയൻ ഹാർ മലനിരകൾ
 - സ്ഥാനം Yushu Prefecture, Qinghai
 - ഉയരം 4,800 m (15,748 ft)
 - നിർദേശാങ്കം 34°29′31″N 96°20′25″E / 34.49194°N 96.34028°E / 34.49194; 96.34028
അഴിമുഖം Bohai Sea
 - സ്ഥാനം Kenli County, Shandong
 - ഉയരം 0 m (0 ft)
 - നിർദേശാങ്കം 37°46′48″N 119°15′00″E / 37.78000°N 119.25000°E / 37.78000; 119.25000Coordinates: 37°46′48″N 119°15′00″E / 37.78000°N 119.25000°E / 37.78000; 119.25000
നീളം 5,464 km (3,395 mi)
നദീതടം 752,000 km2 (290,349 sq mi)
Discharge
 - ശരാശരി 2,571 m3/s (90,794 cu ft/s)
യെല്ലോ റിവർ
MotherHuanghe2.jpg
The "Mother River" monument in Lanzhou
Chinese name
Traditional Chinese
Simplified Chinese
Mongolian name
Mongolian Хатан гол
Ȟatan Gol
Шар мөрөн
Šar Mörön
Tibetan name
Tibetan རྨ་ཆུ།
Zhongwen.svg ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
മഞ്ഞനദിയുടെ മുഖത്തെ ഡെൽറ്റയിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾ കൊണ്ടുണ്ടായ മാറ്റങ്ങൾ.


ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ നദിയുമാണ് മഞ്ഞ നദി, ചൈനയുടെ ദുഃഖം,ഹ്വാംഗ് ഹൊ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹ്വാംഗ് ഹെ നദി.[1](ലഘൂകരിച്ച ചൈനീസ്: ; പരമ്പരാഗത ചൈനീസ്: ; പിൻയിൻ: Huáng; ചിങ് ഹായ് പ്രവിശ്യയിലെ ബയാൻ ഹാർ മലനിരകളിൽനിന്നും ഉത്ഭവിച്ച് ശാന്ത സമുദ്രത്തിൽ പതിക്കുന്ന [2]ഈ നദിക്ക് 5,464 കിലോമീറ്റർ നീളമുണ്ട്.

ഹ്വാംഗ് ഹെ നദീതടം വടക്കൻ ചൈനീസ് സംസ്കാരത്തിന്റെ ഉത്ഭവസ്ഥലമായതിനാൽ ചൈനീസ് സംസ്കാരത്തിന്റെ കളിത്തൊട്ടിൽ എന്നും അറിയപ്പെടുന്നു. മഞ്ഞ നദിയിലെ വെള്ളപ്പൊക്കം വളരെയേറെ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും കാരണമാകുന്നതിനാൽ ഈ നദിയെ ചൈനയുടെ ദുഃഖം എന്ന് വിളിക്കുന്നു, ഭൂമിയിൽ ഏറ്റവും അധികം ജീവഹാനി വരുത്തിവച്ച പ്രകൃതിദുരന്തങ്ങളിൽ, പത്തു ലക്ഷം മുതൽ നാൽപ്പത് ലക്ഷം വരെ ആളുകളുടെ മരണകാരണമായെന്ന് കരുതപ്പെടുന്ന,1931ലെ ഹ്വാംഗ് ഹെ വെള്ളപ്പൊക്കം ഉൾപ്പെടുന്നു.[3]

പേര്[തിരുത്തുക]

പുരാതന ചൈനീസ് സാഹിത്യത്തിൽ മഞ്ഞനദിയെ സൂചിപ്പിക്കാനായി (പുരാതന ചൈനീസ്: *C.gˤaj[4]), എന്നാണെഴുതുക. ആധുനിക കാലത്ത് ഈ വാക്ക് നദി എന്ന അർത്ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ബി.സി. 206-ൽ എഴുതപ്പെട്ട ഹാനിന്റെ പുസ്തകം എന്ന ഗ്രന്ഥത്തിലാണ് 黃河 (പുരാതന ചൈനീസ്: *N-kʷˤaŋ C.gˤaj; മദ്ധ്യകാല ചൈനീസ്: ഹ്വാങ് ഹാ[4]) എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ബി.സി.206-നും എ.ഡി. 9നും ഇടയിലുണ്ടായിരുന്ന പടിഞ്ഞാറൻ ഹാൻ രാജവംശത്തിന്റെ കാലത്താണ് ഗ്രന്ഥം എഴുതപ്പെട്ടത്.

മഞ്ഞ നദി എന്ന് വിളിക്കാൻ കാരണം നദിയുടെ അവസാന ഭാഗങ്ങളിൽ മഞ്ഞ നിറത്തിലുള്ള ചെളി കലങ്ങിയ വെള്ളം കാണപ്പെടുന്നതുകൊണ്ടാണ്.

'കറുത്ത നദി' എന്നായിരുന്നു മംഗോളിയൻ ഭാഷയിൽ ഈ നദിയെ പണ്ടുകാലത്ത് വിളിച്ചിരുന്നത്. [5]ലോവെസ്സ് പീഠഭൂമിയിൽ പ്രവേശിക്കുന്നതിനു മുൻപ് നദി തെളിഞ്ഞാണൊഴുകുന്നത്. മംഗോളിയൻ ഭാഷയിൽ ഇപ്പോഴുള്ള പേര് (ഇന്നർ മംഗോളിയയിൽ പ്രത്യേകിച്ച്) ഹറ്റാൻ ഗോൽ (Хатан гол, "നദീ റാണി").[1] എന്നാണ്. മംഗോളിയയിൽ സാർ മോറോൺ (Шар мөрөн, "മഞ്ഞനദി") എന്നാണ് പൊതുവിൽ നദിയെ വിളിക്കുന്നത്.

ടിബറ്റൻ ഭാഷയിൽ ക്വിൻഹായി പ്രദേശത്ത് ഈ നദിയെ "മയിലിന്റെ നദി" (ടിബറ്റൻ: རྨ་ཆུ།, മാ ചു; ചൈനീസ്: ലഘൂകരിച്ചത് , പരമ്പരാഗതം , പിൻ‌യിൻ Mǎ Qū) എന്നാണ് വിളിക്കുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 geonames.de: Huang He ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "geonames" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. Yellow River (Huang He) Delta, China, Asia
  3. http://www.internationalrivers.org/files/Deluge2007_full.pdf
  4. 4.0 4.1 Baxter, Wm. H. & Sagart, Laurent. Baxter–Sagart Old Chinese ReconstructionPDF (1.93 MB), p. 41. 2011. Accessed 11 October 2011.
  5. Parker, Edward H. China: Her History, Diplomacy, and Commerce, from the Earliest Times to the Present Day, p. 11. Dutton (New York), 1917.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹ്വാംഗ്_ഹെ_നദി&oldid=2286871" എന്ന താളിൽനിന്നു ശേഖരിച്ചത്