ലേഡി വിത്ത് ആൻ എർമൈൻ
Lady with an Ermine | |
---|---|
Italian: Dama con l'ermellino, Polish: Dama z gronostajem | |
കലാകാരൻ | Leonardo da Vinci |
വർഷം | 1489–90 |
തരം | Oil on wood panel |
Subject | Cecilia Gallerani |
അളവുകൾ | 54 cm × 39 cm (21 in × 15 in)[1] |
സ്ഥാനം | National Museum, Kraków, Poland |
1489–1490 കാലഘട്ടത്തിൽ ഇറ്റാലിയൻ കലാകാരനായിരുന്ന ലിയോനാർഡോ ഡാവിഞ്ചി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ലേഡി വിത്ത് ആൻ എർമൈൻ. (Italian: Dama con l'ermellino [ˈdaːma kon lermelˈliːno]; Polish: Dama z gronostajem) പോളണ്ടിന്റെ ദേശീയ നിധികളിലൊന്നാണ് ഈ ചിത്രം.[2] ചായാചിത്രത്തിന്റെ മാതൃകയായ സിസിലിയ ഗാലെറാനി, മിലാൻ ലുഡോവിക്കോ സ്‌ഫോർസയുടെ യജമാനത്തിയായിരുന്നു. ലിയോനാർഡോ ഡ്യൂക്കിന്റെ സേവനത്തിലായിരുന്ന സമയത്ത് ആണ് ഈ ചിത്രം വരച്ചത്. ലിയോനാർഡോ വരച്ച നാല് സ്ത്രീകളുടെ ചായാചിത്രങ്ങളിൽ ഒന്നാണിത്. മറ്റുള്ളവ മോണലിസ, ഗിനേവ്ര ഡി ബെൻസിയുടെ ഛായാചിത്രം, ലാ ബെല്ലെ ഫെറോന്നിയേർ എന്നിവയാണ്.
1798-ൽ ഇറ്റലിയിൽ നിന്ന് പോളണ്ടിലേക്ക് ചിത്രം കൊണ്ടുവന്ന ഇസബെല സാർട്ടോറിയാസ്ക ഫ്ലെമ്മിംഗിന്റെയും ആദം ജെർസി സാർട്ടോറിസ്കിയുടെയും നേരിട്ടുള്ള പിൻഗാമിയായ പ്രിൻസ് ആദം കരോൾ സാർട്ടോറിസ്കി, 2016 ഡിസംബർ 29 ന് സാംസ്കാരിക, ദേശീയ പൈതൃക മന്ത്രാലയത്തിന് ലേഡി വിത് ആൻ എർമിൻ സംഭാവനയായി നൽകി.[3]
അവലംബം
[തിരുത്തുക]- ↑ Ellen, David; Day, Stephen; Davies, Christopher (2018-05-03), "Incidental Marks and Other Scientific Examinations", Scientific Examination of Documents, CRC Press, pp. 185–209, ISBN 9780429491917, retrieved 2019-08-09
- ↑ "Da Vinci's Lady with an Ermine among Poland's "Treasures" - Event - Culture.pl". Retrieved 18 November 2017.
- ↑ "Leonarda da Vinci, "Dama z gronostajem"". Muzeum Narodowe w Krakowie (in Polish). 2017. Archived from the original on 2017-11-24. Retrieved 2017-05-26.
{{cite web}}
: CS1 maint: unrecognized language (link)
- Laurie Schneier Adams, Italian Renaissance Art, (Boulder: Westview Press) 2001.
പുറം കണ്ണികൾ
[തിരുത്തുക]- Czartoryski Museum Archived 2020-08-18 at the Wayback Machine.
- BBC article on Lady with an Ermine
- Article from the Milwaukee Journal Sentinel on the painting and its history
- San Francisco Chronicle on wartime threat to the work