മഡോണ ഓഫ് ദ കാർണേഷൻ
The Madonna of the Carnation | |
---|---|
Italian: Madonna del Garofano | |
കലാകാരൻ | Leonardo da Vinci |
വർഷം | 1478–1480 |
Medium | Oil on panel |
അളവുകൾ | 62 cm × 47.5 cm (24 in × 18.7 in) |
സ്ഥാനം | Alte Pinakothek, Munich |
1478-1480 നും ഇടയ്ക്ക് ലിയോനാർഡോ ഡാവിഞ്ചി ചിത്രീകരിച്ച ഒരു പാനൽ ചിത്രമാണ് മഡോണ ഓഫ് ദ കാർണേഷൻ.(a.k.a. Madonna with Vase or Madonna with Child) ജർമ്മനിയിലെ മ്യൂണിക്കിൽ, ആൽറ്റെ പിനകൊഥെക് ഗാലറിയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.[1]ചിത്രത്തിലെ മുഖ്യഘടകം മധ്യത്തിൽ മടിയിൽ കുഞ്ഞായ യേശുവിനോടൊപ്പം ഇരിക്കുന്ന കന്യകാ മേരിയാണ്. വിലയേറിയ വസ്ത്രങ്ങളിലും ജ്വല്ലറിയിലും ചിത്രീകരിച്ചിരിക്കുന്ന മറിയ, ഇടത് കൈയിൽ കാർണേഷൻ പൂക്കൾ പിടിച്ചിരിക്കുന്നു. മുഖം മാത്രം പ്രകാശത്തിലേക്ക് കാണിച്ചുകൊണ്ട് മറ്റെല്ലാ വസ്തുക്കളും ഇരുണ്ടതായി ചിത്രീകരിച്ചിരിക്കുന്നു. ഉദാ: കാർണേഷനിൽ നിഴൽ മൂടിയിരിക്കുന്നു. കുട്ടി മുകളിലേയ്ക്ക് നോക്കുമ്പോൾ അമ്മ താഴോട്ട് നോക്കിയിരിക്കുകയാണ്. അമ്മയുടെയും കുഞ്ഞിൻറെയും കണ്ണുകൾ തമ്മിൽ പരസ്പരം ഇവിടെ ഒത്തുചേരുന്നില്ല. ചിത്രത്തിൽ ഓരോ വശത്തും രണ്ട് ജന്നലുകൾ ഉള്ള ഒരു മുറിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Room IV ("Italian Renaissance paintings"), Inventory No. 7779