ഹെഡ് ഓഫ് എ വുമൺ (ലിയോനാർഡോ)
Head of a Woman | |
---|---|
Italian: La Scapigliata | |
കലാകാരൻ | Leonardo da Vinci |
വർഷം | c. 1508 |
Medium | Oil on wood |
അളവുകൾ | 24.7 cm × 21 cm (9.7 in × 8.3 in) |
സ്ഥാനം | Galleria nazionale di Parma |
1508-ൽ ഇറ്റാലിയൻ നവോത്ഥാന മാസ്റ്റർ ലിയോനാർഡോ ഡാവിഞ്ചി ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് ഹെഡ് ഓഫ് എ വുമൺ. ഈ ചിത്രം ലാ സ്കാപ്പിഗ്ലിയാറ്റ [note 1]—എന്നും അറിയപ്പെടുന്നു. ഇറ്റലിയിലെ ഗാലേരിയ നസിയോണലെ ഡി പാർമയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.
ചരിത്രം
[തിരുത്തുക]1627-ൽ ഹൗസ് ഓഫ് ഗോൺസാഗ ശേഖരത്തിൽ ആദ്യമായി പരാമർശിച്ച ഉയർന്ന നവോത്ഥാന ശൈലിയിൽ പൂർത്തിയാകാത്ത ഒരു ചിത്രമാണ് ഇത്. ഫെഡറിക്കോ II ഗോൺസാഗയുടെ ഭാര്യ മാർഗരറ്റ് പാലിയോളജയുടെ കിടപ്പുമുറിയിൽ തൂക്കാൻ 1531-ൽ ഇപ്പോളിറ്റോ കലന്ദ്ര നിർദ്ദേശിച്ച അതേ ചിത്രമാണ് ഇത്. 1501-ൽ ലിയോനാർഡോയ്ക്ക് തന്റെ സ്വകാര്യ സ്റ്റുഡിയോയ്ക്ക് ഒരു മഡോണ വരയ്ക്കാൻ കഴിയുമോ എന്ന് ചോദിച്ച് മാർക്വേസസ് പിയട്രോ നോവല്ലാരയ്ക്ക് കത്തെഴുതിയിരുന്നു.
1839 മുതൽ പാർമെസൻ ശേഖരത്തിന്റെ ഭാഗമായ ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത് ലിയോനാർഡോ പക്വതയിലെത്തിയ കാലഘട്ടത്തിൽ, ഏകദേശം വിർജിൻ ഓഫ് ദി റോക്ക്സ് അല്ലെങ്കിൽ ദി വിർജിൻ ആൻഡ് ചൈൽഡ് വിത്ത് സെന്റ് ആനി ആന്റ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എന്നിവ ചിത്രീകരിച്ച കാലഘട്ടത്തിലാണ്.
അവലംബം
[തിരുത്തുക]- ↑ Translation: The lady of the dishevelled hair
ഉറവിടങ്ങൾ
[തിരുത്തുക]- Magnano, Milena (2007). Leonardo. Milan: Mondadori Arte.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Scapigliata എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Leonardo da Vinci: anatomical drawings from the Royal Library, Windsor Castle, exhibition catalog fully online as PDF from The Metropolitan Museum of Art, which contains material on Head of a Woman (see index)