വിട്രൂവിയൻ മാൻ
വിട്രൂവിയൻ മാൻ | |
---|---|
കലാകാരൻ | ലിയൊനാർഡോ ഡാവിഞ്ചി |
അളവുകൾ | 34.4 cm × 25.5 cm (13.5 in × 10.0 in) |
ലിയനാർഡോ ഡാ വിഞ്ചിയുടെ പ്രശസ്ത കലാരചനയാണ് വിട്രൂവിയൻ മാൻ.(Vitruvian Man) പ്രഗല്ഭനായ റോമൻ വാസ്തുശില്പി മാർകസ് വിട്രൂവിയസിന്റെ പേരിൽ നിന്നാണ് ഈ പേരിട്ടിരിക്കുന്നത്. മനുഷ്യ ശരീരഘടനയിലുള്ള അനുപാതങ്ങളെക്കുറിക്കുന്നത് എന്ന നിലയിലാണ് ഡാവിഞ്ചിയുടെ ഈ രചനയുടെ പ്രശസ്തി.[1][2] വെനീസിലെ അക്കാഡമിയ ആർട്ട് ഗ്യാലറിയിലാണ് നിലവിൽ ഇത് സൂക്ഷിക്കുന്നത്.
വിവരണം
[തിരുത്തുക]പേന കൊണ്ട് പേപ്പറിൽ വരച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു നഗ്നപുരുഷൻ കൈകളും കാലുകളും വിരിച്ചുവെച്ച് ഒരു ചതുരത്തിലും വൃത്തത്തിലും കൃത്യമായി വരത്തക്കവിധം നിൽക്കുന്നു. മനുഷ്യശരീരത്തിന്റെ ഘടനയിലെ അളവുകളിലേക്ക് വെളിച്ചം വീശുന്നവയാണ് ചിത്രത്തിന്റെ മുകളിലും [കുറിപ്പ് 1] താഴെയും[കുറിപ്പ് 2] ഉള്ള എഴുത്തുകൾ.
അത് പ്രകാരം:
- ഒരു മനുഷ്യന്റെ വിരിച്ചുവച്ചിരിക്കുന്ന കൈകളുടെ നീളം (ഇടത്തേയറ്റം മുതൽ വലത്തേയറ്റം വരെ) അവന്റെ ഉയരത്തിനോട് തുല്യമായിരിക്കും.
- തലയുടെ മുകളിൽ നിന്നും താടി വരെയുള്ള നീളം ആകെ ഉയരത്തിന്റെ എട്ടിലൊന്നിനോട് തുല്യമായിരിക്കും.
- നെഞ്ചിനുമുകളിൽ നിന്നും തലക്ക് മുകളിൽ വരെ ആകെ ഉയരത്തിന്റെ ആറിലൊന്നിനോട് തുല്യമായിരിക്കും.
- നെഞ്ചിനുമുകളിൽ നിന്നും മുടി വരെ ആകെ ഉയരത്തിന്റെ ഏഴിലൊന്നിനോട് തുല്യമായിരിക്കും.
- തോളിന്റെ വീതി ആകെ ഉയരത്തിന്റെ കാൽ ഭാഗത്തോട് തുല്യമായിരിക്കും.
- നെഞ്ച് മുതൽ തലക്ക് മുകളിൽ വരെ ആകെ ഉയരത്തിന്റെ കാൽ ഭാഗത്തോട് തുല്യമായിരിക്കും.
- കൈമുട്ട് മുതൽ വിരലറ്റം വരെയുള്ള അകലം ആകെ ഉയരത്തിന്റെ കാൽ ഭാഗത്തോട് തുല്യമായിരിക്കും.
- തോൾ മുതൽ കൈമുട്ട് വരെയുള്ള അകലം ആകെ ഉയരത്തിന്റെ എട്ടിലൊന്നിനോട് തുല്യമായിരിക്കും.
- കൈപ്പത്തിയുടെ നീളം ആകെ ഉയരത്തിന്റെ പത്തിലൊന്നിനോട് തുല്യമായിരിക്കും.
- ഒരാളുടെ ലിംഗം സ്ഥിതി ചെയ്യുന്നത് അയാളുടെ ഉയരത്തിന്റെ നേർപകുതിയിലായിരിക്കും.
- ഒരാളുടെ പാദത്തിന്റെ നീളം ആകെ ഉയരത്തിന്റെ ഏഴിലൊന്നിനോട് തുല്യമായിരിക്കും.
- ഒരാളുടെ പാദത്തിനു കീഴെ മുതൽ കാൽമുട്ടിനു കീഴെ വരെയുള്ള നീളം അയാളുടെ ആകെ ഉയരത്തിന്റെ നാലിലൊന്നായിരിക്കും.
- ഒരാളുടെ കാൽമുട്ടിനു കീഴെ മുതൽ ലിംഗം വരെയുള്ള നീളം അയാളുടെ ആകെ ഉയരത്തിന്റെ നാലിലൊന്നായിരിക്കും.
ചിത്രത്തിലെ എഴുത്ത്
[തിരുത്തുക]- ↑ ചിത്രത്തിന്റെ മുകളിൽ:
Vetruvio, architecto, mecte nella sua op(er)a d'architectura, chelle misure dell'omo sono dalla natura
disstribuite inquessto modo cioè che 4 diti fa 1 palmo, et 4 palmi fa 1 pie, 6 palmi fa un chubito, 4
cubiti fa 1 homo, he 4 chubiti fa 1 passo, he 24 palmi fa 1 homo ecqueste misure son ne' sua edifiti.
Settu ap(r)i ta(n)to le ga(m)be chettu chali da chapo 1/14 di tua altez(z)a e ap(r)i e alza tanto le b(r)acia che cholle lunge dita tu tochi la linia della
somita del chapo, sappi che 'l cie(n)tro delle stremita delle
ap(er)te me(m)bra fia il bellicho. Ello spatio chessi truova infralle ga(m)be fia tria(n)golo equilatero - ↑ ചിത്രത്തിന്റെ കീഴിൽ:
Tanto ap(r)e l'omo nele b(r)accia, qua(n)to ella sua alteza.
Dal nasscimento de chapegli al fine di sotto del mento è il decimo dell'altez(z)a del(l)'uomo. Dal di socto del mento alla som(m)i-
tà del chapo he l'octavo dell'altez(z)a dell'omo. Dal di sop(r)a del pecto alla som(m)ità del chapo fia il sexto dell'omo. Dal di so-
p(r)a del pecto al nasscime(n)to de chapegli fia la sectima parte di tucto l'omo. Dalle tette al di sop(r)a del chapo fia
la quarta parte dell'omo. La mag(g)iore larg(h)ez(z)a delle spalli chontiene insè [la oct] la quarta parte dell'omo. Dal go-
mito alla punta della mano fia la quarta parte dell'omo, da esso gomito al termine della isspalla fia la octava
parte d'esso omo; tucta la mano fia la decima parte dell'omo. Il menb(r)o birile nasscie nel mez(z)o dell'omo. Il
piè fia la sectima parte dell'omo. Dal di socto del piè al di socto del ginochio fia la quarta parte dell'omo.
Dal di socto del ginochio al nasscime(n)to del memb(r)o fia la quarta parte dell'omo. Le parti chessi truovano infra
il me(n)to e 'l naso e 'l nasscime(n)to de chapegli e quel de cigli ciasscuno spatio p(er)se essimile alloreche è 'l terzo del volto
ചിത്രശാല
[തിരുത്തുക]-
ലണ്ടനിലെ ബെൽഗ്രേവ് സ്ക്വയറിലെ പ്രതിമ.
-
സ്കൈലാബ്-2-ന്റെ എംബ്ലം
അവലംബം
[തിരുത്തുക]- ↑ ഡാ വിഞ്ചി, ലിയനാഡോ. "ലിയനോഡോയുടെ വിട്രൂവിയൻ മാൻ". സ്റ്റാൻഫോർഡ്. Retrieved 2013 ജൂൺ 7.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ഡാവിഞ്ചിയുടെ രഹസ്യഭാഷ". Witcombe.sbc.edu. Archived from the original on 2020-04-19. Retrieved 2013 ജൂൺ 7.
{{cite web}}
: Check date values in:|accessdate=
(help)