ലിയു വെൻ
Liu Wen | |
---|---|
![]() Liu Wen at New York Fashion Week in 2013. | |
ജനനം | Liu Wen ജനുവരി 27, 1988[1] |
Modeling information | |
Height | 1.79 മീ (5 അടി 10 1⁄2 ഇഞ്ച്)[2] |
Hair color | Black[2] |
Eye color | Brown[2] |
Manager |
|
വിക്ടോറിയസ് സീക്രട്ട് ഫാഷൻ ഷോയിൽ[3] നടന്നടുത്ത കിഴക്കൻ ഏഷ്യൻ വംശജരുടെ ആദ്യ മോഡലും 2012-ൽ ന്യൂയോർക്ക് ടൈംസ് "ചൈനയുടെ ആദ്യത്തെ ബോണ ഫിഡെ സൂപ്പർ മോഡൽ" എന്നു വിശേഷിപ്പിച്ച[4]ലിയു വെൻ (ജനനം ജനുവരി 27, 1988) ഒരു ചൈനീസ് മോഡൽ ആണ്.[5]എസ്റ്റീ ലൗഡെർ കമ്പനികളുടെ കിഴക്കൻ ഏഷ്യൻ വംശജരുടെ ആദ്യ വക്താവും ആദ്യ ഏഷ്യൻ മോഡലും ഫോബ്സ് മാസികയുടെ ഏറ്റവും ഉയർന്ന വരുമാന മോഡലുകളിലൊരാളും ആയിരുന്നു.[6][7]2017-ൽ അമേരിക്കൻ വോഗിയുടെ മുൻ കവറിൽ ലിയു ആദ്യമായി പ്രത്യക്ഷപ്പെട്ട ചൈനീസ് മോഡൽ ആയി മാറി.[8]ന്യൂ യോർക്ക് സിറ്റിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുകയും നിലവിൽ ദ സൊസൈറ്റി മാനേജ്മെന്റിനെ[9]പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു.
മുൻകാലജീവിതം[തിരുത്തുക]
ഒരേയൊരു കുട്ടിയായിരുന്ന ലിയു 1987 ജനുവരി 27-ന് ഹുനാനിലെ, യോങ്ജോയിൽ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ചു.[2] കൗമാരപ്രായത്തിൽ അമ്മ, അവളെ പ്രൊഫഷണലായി പ്രോത്സാഹിപ്പിക്കുകയും, നന്നായി ഭക്ഷണം കഴിപ്പിക്കുകയും, മോഡലിംഗ് മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു, അത് ലിയു കണ്ടുപിടിച്ചതിന് വഴിയൊരുക്കി[10]ലിയു ഒരു ടൂർ ഗൈഡായി ജോലി ചെയ്യാനാണ് ആദ്യം ആലോചിച്ചിരുന്നത്. [11]
കരിയർ[തിരുത്തുക]
അന്തർദേശീയ കവർ ഗേൾ ഡ്യു ജുവാൻ [2] മുമ്പ് ജയിച്ച ന്യൂ സിൽക്ക് റോഡ് വേൾഡ് മോഡൽ മത്സരത്തിൽ 2005-ൽ ലിയു പ്രവേശിച്ചപ്പോൾ മുതൽ അവരുടെ മോഡൽ കരിയർ ആരംഭിച്ചു.[12]മത്സരം വിജയിച്ചില്ലെങ്കിലും, ലിയു ഉടൻ ഒരു മോഡൽ ആയി ജോലി തുടങ്ങി, ഒടുവിൽ ചൈനയിൽ ജനപ്രിയമായ വോഗും ഹാർപേഴ്സ് ബസാറും പോലുള്ള ഫാഷൻ മാസികകളുമായി ചേർന്ന് നാഷണൽ വിജയം നേടി[12].
2007 സെപ്തംബറിൽ കാൾ ലഗേർഫെൽഡും, വിക്റ്റർ & റോൾഫ് എന്നിവർ ചേർന്ന് രൂപകൽപന ചെയ്ത വസ്ത്രങ്ങളിൽ എഡിറ്റോറിയൽ ഷൂട്ട് ചെയ്തപ്പോൾ ലിയു അന്താരാഷ്ട്ര ഫാഷൻ വ്യവസായത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.[1][12] പിന്നീട് ആ രണ്ട് ബ്രാൻഡുകൾക്കും വേണ്ടി മോഡലാകുകയായിരുന്നു. പാരീസിലെ ഫാഷൻ വാരത്തിൽ ഒരു ഏജൻസിയിൽ ഒപ്പിടുകയും 2008-ൽ പാരീസിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തു.[12]
2008 ഫെബ്രുവരിയിൽ, ചൈനീസ് വോഗിനായുള്ള നാല് ഫാഷൻ-അനുബന്ധ ലേഖനങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടു.[12]അതേ മാസത്തിൽ അന്തർദേശീയ റൺവേകളിൽ അരങ്ങേറ്റം നടത്തുകയും, ബുർബെറിയിലെ മോഡലാകുകയും, മിലാനിലെ ട്രുസാർഡി പ്രദർശനം അവസാനിപ്പിക്കുകയും ചെയ്തു. ഒരു ആഴ്ചയ്ക്കുശേഷം അവർ ചാനലിൽ ജീൻ പോൾ ഗോൾട്ടിയറിനും, പാരീസിലെ ഹെർമീസിനും വേണ്ടി മോഡലായി പ്രവർത്തിക്കാൻ തുടങ്ങി.[2]ഒരു വർഷം കഴിഞ്ഞ് ലിയു വെൻ 2009 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ 2009 റെഡി-ടു വേയർ സീസൺ ഷോയായ ന്യൂയോർക്ക്, ലണ്ടൻ, മിലാൻ, പാരീസ് എന്നിവിടങ്ങളിലെ 74 ഷോകളിൽ പങ്കെടുത്തു. ആ സീസണിലെ ഉയർന്ന മോഡൽ ഷോകളായിരുന്നു ഇത്. 2010-ലെ സ്പ്രിംഗ് റെഡി-ടു വേയർ സീസൺ മത്സരത്തിന് തയ്യാറാകുകയും നാലു നഗരങ്ങളിൽ 70 പ്രദർശനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഫ്രഞ്ച് മോഡൽ കോൺസ്റ്റൻസ് ജബ്ലോൺസ്കിയ്ക്കുശേഷം സീസണിൽ ഏറ്റവുമധികം ബുക്ക് ചെയ്ത രണ്ടാമത്തെ മോഡൽ കൂടിയായിരുന്നു ലിയു വെൻ.[13]
കാൽവിൻ ക്ലെയിൻ, ഡോൾസെ ആന്റ് ഗബ്ബാന, റോബർട്ടോ കാവല്ലി, ഓസ്കാർ ഡി ലാ റെൻട്ട, ഹ്യൂഗോ ബോസ്, അലക്സാണ്ടർ വാങ്, റാഗ് & ബോൺ, എച്ച് ആൻഡ് എം, മാർണി, ലെയ്ൻ ക്രോഫോർഡ്, ബെർഗ്ഡോർഫ് ഗുഡ്മാൻ, ഡീസൽ, ഗപ് Inc., വിവീൻ ടം എന്നിവരുടെ കാമ്പെയിനുകളിൽ ലിയു പങ്കെടുത്തു. 2009 സ്പ്രിംഗിലെ ഡികെഎൻവൈ ജീൻസ്, ദി ജിഎപി, ബാർനെസ് ന്യൂയോർക്ക്, ബെനെട്ടൺ, അലക്സാണ്ടർ വാങ്, കൺവേർസ്, സികോൺ എന്നിവയുൾപ്പെടെ ഒരൊറ്റ സീസണിൽ ഏഴ് ആയിരുന്നു അവരുടെ റെക്കോർഡ്.[14]വോഗ് ജർമ്മനി, വോഗ് എസ്പാന, വോഗ് ചൈന, വോഗ് ഇറ്റാലിയ, ബ്രിട്ടീഷ് വോഗ്, അമേരിക്കൻ വോഗ് എന്നിവയുടെ പ്രധാന വോഗ് എഡിറ്റോറിയലുകളിൽ ഏക വനിതയായി അവരെ പ്രത്യേകം എടുത്തുകാട്ടി. ന്യൂമെറോ (കൂടാതെ ഒരു കവർ), ജിക്യു, വി മാഗസിൻ, ഹാർപർസ് ബസാർ, പോപ്പ് മാഗസിൻ, അല്ലുർ, ഐ-ഡി (കൂടാതെ ഒരു കവർ), ഇന്റർവ്യൂ, ഡബ്ല്യു. എന്നിവയുടെ എഡിറ്റോറിയലുകളിലും അവർ ഇടം നേടിയിട്ടുണ്ട്. [14]
2009-ൽ, വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ നടന്ന ചൈനീസ് വംശജയായ ആദ്യ വനിതയായി ലിയു മാറി. [3] 2010-2012 ഷോകളിലും ലിയു പങ്കെടുത്തു.[15][16] 2016, 2017, 2018 വർഷങ്ങളിൽ അവർ വീണ്ടും വിക്ടോറിയ സീക്രട്ട് റൺവേയിലേക്ക് മടങ്ങി.[17]
സൗന്ദര്യവർദ്ധക കമ്പനിയായ എസ്റ്റീ ലോഡറിനെ പ്രതിനിധീകരിക്കാൻ ലിയുവും കോൺസ്റ്റൻസ് ജാബ്ലോൻസ്‌കിയും ജോവാൻ സ്മാൾസും സഹായിക്കുമെന്ന് 2010 ഏപ്രിലിൽ പ്രഖ്യാപിച്ചു.[18]2012 മാർച്ചിൽ, ന്യൂയോർക്ക് ടൈംസ് കവറിൽ ലിയു വെൻ അവതരിപ്പിച്ചു, അവരുടെ സ്റ്റൈൽ "ടി" മാസികയുടെ യാത്രാ ലക്കത്തിന്റെ പ്രധാന സവിശേഷത, അവളെ "ചൈനയുടെ ആദ്യത്തെ നല്ല സൂപ്പർ മോഡൽ" എന്ന് വിളിച്ചിരുന്നു. [4] അതേ വർഷം കാൻസ് ചലച്ചിത്രമേളയിൽ ആദ്യമായി പങ്കെടുത്തു. സ്പ്രിംഗ് 2013-ൽ, ലിയു വെൻ തെരുവ് ശൈലിയിൽ പ്രശംസിച്ചതിന് എച്ച് ആൻഡ് എം "ദി ന്യൂ ഐക്കൺസ്" എന്ന് വിളിച്ചിരുന്നു.[19]
2013-ൽ ഫോബ്‌സിന്റെ ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മോഡലുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തിയ ആദ്യ ഏഷ്യക്കാരിയായി അവർ മാറി.[7][20]2014-ൽ അവർ ഈ നേട്ടം ആവർത്തിച്ചു. അവരുടെ ശമ്പളം കഴിഞ്ഞ വർഷത്തെ 4.3 മില്യൺ ഡോളറിൽ നിന്ന് 7 മില്യൺ ഡോളറായി ഉയർന്നു. [21] 2013 ലും മോഡൽസ്.കോമിന്റെ മികച്ച 50 മോഡൽ വനിതാ പട്ടികയിൽ ലിയു # 3 റാങ്ക് നേടി.[22]ചരിത്രത്തിൽ ഏഷ്യൻ വംശജരിൽ ഏറ്റവും ഉയർന്ന റാങ്കുള്ള മോഡലാണ് അവർ. 2014 ജൂലൈയിൽ, മോഡൽസ്.കോം അവളെ "ന്യൂ സൂപ്പർ മോഡൽ" എന്ന പദവിയിലേക്ക് ഉയർത്തി. ആ ബഹുമതി ലഭിച്ച ആദ്യത്തെ ഏഷ്യൻ മോഡൽ ആയിരുന്നു.[23]2015 ഫെബ്രുവരി വരെ അവർ ആ പട്ടികയിൽ തുടർന്നു
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "The new faces of Spring 2009". New York Magazine. ശേഖരിച്ചത് 2009-06-30.
- ↑ 2.0 2.1 2.2 2.3 2.4 2.5 "Liu Wen's entry in the FMD Database". Fashion Model Directory. ശേഖരിച്ചത് 2009-06-30.
- ↑ 3.0 3.1 Mirbach, Iva (20 August 2013). "The million-dollar babes". Fashion Model Directory News. ശേഖരിച്ചത് 21 August 2013.
- ↑ 4.0 4.1 "The Liu Wen Express", New York Times Style Magazine, March 15, 2012
- ↑ Mark Graham (February 1, 2014). "SAY WEN". Prestige Hong Kong. ശേഖരിച്ചത് April 28, 2016.
- ↑ "THE HIGHEST PAID MODELS: GISELE BÜNDCHEN, MIRANDA KERR, AND MORE (PHOTOS)". The Daily Beast.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ 7.0 7.1 "The World's Highest-Paid Models Of 2013", Forbes, August 19, 2013
- ↑ "Vogue's 'diverse' March cover slammed as not so diverse". CNN. ശേഖരിച്ചത് 2017-02-09.
- ↑ "The 10 best dressed". Matches Fashion. മൂലതാളിൽ നിന്നും 2013-06-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-02-26.
- ↑ "Askmen.com profile". Ask Men. മൂലതാളിൽ നിന്നും 2018-01-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-29.
- ↑ Parker, Nick (2011-09-30). "How a small-town girl became China's first supermodel". CNN. ശേഖരിച്ചത് 2016-03-29.
- ↑ 12.0 12.1 12.2 12.3 12.4 "Liu Wen in NY Magazine's Model Manual". New York Magazine. മൂലതാളിൽ നിന്നും 2010-12-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-06-30.
- ↑ The Fashion Spot Archived 2013-09-06 at the Wayback Machine.. Retrieved 2011-11-17.
- ↑ 14.0 14.1 "Liu Wen at 守戍十戈Models.com". models.com. ശേഖരിച്ചത് 2009-06-30.
- ↑ "Liu Wen Is the First Asian Model Confirmed for the Victoria's Secret Fashion Show", New York Magazine, November 12, 2009
- ↑ "Victoria's Secret Fashion Show: Liu Wen's Tattoos Took Six Hours to Prep", InStyle, November 8, 2012, മൂലതാളിൽ നിന്നും 2013-11-01-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2020-03-29
- ↑ Friedman, Kate (December 16, 2016), "A Record Number of Asian Models Are Walking in The 2016 Victoria's Secret Fashion Show", Glamour
- ↑ Liu Wen the First Asian Face of Estée Lauder. Retrieved 2010-04-17.
- ↑ "H&M's New Model-Inspired Collection", Vogue.co.uk, March 22, 2013
- ↑ Le, Vanna (2013-04-19). "The World's Highest-Paid Models, 2013: Gisele's Earnings Down, Kerr's Are Up". Forbes. ശേഖരിച്ചത് 2016-03-29.
- ↑ "The world's highest paid models of 2015". Forbes. 2015. ശേഖരിച്ചത് 2016-03-29.
- ↑ "Top 50 Models". Models.com. ശേഖരിച്ചത് 2016-03-29.
- ↑ Williams, Terry (2016), "Doing What Supers Do", Harlem Supers, Palgrave Macmillan US, പുറങ്ങൾ. 105–125, ISBN 978-1-349-56241-1, ശേഖരിച്ചത് 2020-03-29
പുറം കണ്ണികൾ[തിരുത്തുക]
