ലാപോണിയൻ പ്രദേശം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ [1] |
Includes | Sjaunja Nature Reserve, Stubba nature reserve, പഡ്ജെലൻ്റ ദേശീയോദ്യാനം, മുഡ്ഡുസ് ദേശീയോദ്യാനം, സാരെക് ദേശീയോദ്യാനം, സ്റ്റോറ സ്ജോഫാല്ലെറ്റ് ദേശീയോദ്യാനം |
മാനദണ്ഡം | (iii), (vii), (viii), (ix), (v) [2] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്774 774 |
നിർദ്ദേശാങ്കം | 67°20′00″N 17°35′00″E / 67.33333°N 17.58333°E |
രേഖപ്പെടുത്തിയത് | 1996 (20th വിഭാഗം) |
വടക്കൻ സ്വീഡനിലെ ലാപ്‌ലാൻഡ് പ്രവിശ്യയിലെ ഒരു വലിയ പർവ്വത വന്യജീവി പ്രദേശമാണ് ലാപോണിയൻ പ്രദേശം - Laponian area. ഗല്ലിവാരെ മുനിസിപ്പാലിറ്റി, അർജെപ്ലോഗ് മുനിസിപ്പാലിറ്റി, ജോക്ക്‌മൊക്ക് മുനിസിപ്പാലിറ്റി എന്നി പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നു പ്രദേശമാണിത്.
ലോക പൈതൃക കേന്ദ്രം
[തിരുത്തുക]1996ൽ ഈ പ്രദേശം യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു. ഇരപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇതിന് ബൃഹത് സംരക്ഷി പദവി ലഭിച്ചിരുന്നു. പ്രകൃതിപരവും സാംസ്‌കാരികവുമായ സവിശേഷതകൾ കാരണമാണ് ഇത് ഒരു പൈതൃക പ്രദേശമായി മാറിയത്[3]. 9400 ചതുരശ്ര കിലോമീറ്റർ (3600 ചതുരശ്ര മൈൽ ) പ്രദേശമാണ് ഇതിന്റെ മൊത്തം വിസ്തീർണ്ണം. ലോകത്തെ ഏറ്റവും വലിയ മാറ്റം വരുത്താത്ത പ്രകൃതിദത്ത പ്രദേശമായാണ് ഇത് അറിയപ്പെടുന്നത്. ഉത്തരധ്രവമേഖലയിലുള്ള കലമാനെ മേക്കുന്ന സാമി ജനങ്ങൾ ഇവിടത്തെ ചില ഭാഗങ്ങളിൽ മേച്ചിൽ സ്ഥലങ്ങളായി ഉപയോഗിക്കുന്നുണ്ട്.[4] പ്രദേശത്തിന്റെ വളരെ വലിയ ഒരു ഭാഗം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. പർവ്വതങ്ങളും നദികളും തടാകങ്ങളും അടങ്ങിയവയാണ് ഈ പ്രദേശം. ഇവിടത്തെ ഓരോ വന്യ ജീവി സംരക്ഷ മേഖലയ്ക്കും നാഷണൽ പാർക്കിനും സവിശേഷമായ പ്രത്യേകതകൾ ഉണ്ട്. വേനൽ കാലത്തും ശൈത്യകാലത്തും വളരെ അധികം മഴ ലഭിക്കുന്ന പ്രദേശമാണിത്.
ദേശീയോദ്യാനം
[തിരുത്തുക]ഈ പ്രദേശത്തിന്റെ 95 ശതമാനവും ദേശീയ ഉദ്യാനവും പ്രകൃതി സംരക്ഷി മേഖലയുമാണ്. മുഡ്ഡുസ്, സരേക്, പഡ്‌ജേലാൻഡ, സ്റ്റോറ സ്‌ജോഫല്ലറ്റ് എന്നീ ദേശീയ പാർക്കുകളും സ്റ്റുബ്ബ, സ്ജൗൻജ എന്നീ പ്രകൃതി സംരക്ഷിത മേഖലകളും അടങ്ങിയതാണ് ഈ മേഖല.[5] ശേഷിക്കുന്ന അഞ്ചു ശതമാനം സ്യൂറ്റിലേമ, റ്റ്ജുഒഡാലെൻ, റാപാഡാലെൻ എന്നീ ഏരിയകളിലാണ്. ലാപോനിയൻ പ്രദേശത്തേക്കുള്ള പ്രവേശന കേന്ദ്രം പോർജുസ് ഗ്രാമമാണ്. ഇവിടെ അടുത്തകാലത്തായി ഇൻഫൊർമേഷൻ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ലാപോണിയൻ പ്രദേശത്തെ നദീ തടമേഖലയിൽ പ്രധാനപ്പെട്ട മൂന്ന് ജലവൈദ്യുത പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്. ഈ ലോക പൈതൃക പ്രദേശത്തിനകത്ത് 100 കാറ്റാടി വൈദ്യുത നിലയങ്ങൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പർവ്വതം സരേഖ്ജക്കയാണ്. 2,089 മീറ്ററാണ് (6,854 അടി) ഇതിന്റെ ഉയരം
ചിത്രശാല
[തിരുത്തുക]-
ലാപോണിയ മുകളിൽ നിന്നുള്ള ദൃശ്യം
-
വിശാലമായ കാഴ്ച
-
വിശാലമായ കാഴ്ച
-
Lake Kårtejaure and the stream Njabbejåkkå, in Stora Sjöfallet National Park
-
അഴിപ്രദേശം Rapadalen, Lappland (Sweden), Sareks Nationalpark. View from Skierffe
-
പ്രകൃതി ദൃശ്യം Jokkmokk, Lappland
-
സ്ജാഉൻജ പ്രകൃതി സംരക്ഷിത മേഖല
അവലംബം
[തിരുത്തുക]- ↑ GeoNames, 2005, retrieved 6 ഏപ്രിൽ 2015, Wikidata Q830106
- ↑ "Laponian Area". Retrieved 30 ഏപ്രിൽ 2017.
- ↑ Bourdeau, Laurent (2016). World Heritage Sites and Tourism. Routledge. ISBN 1134784376.
- ↑ The Future of the World Heritage Convention for Marine Conservation. UNESCO. 2016. p. 117. ISBN 9231001949.
- ↑ "Wild Heart of Sweden". National Geographic. October 2015. Archived from the original on 2015-09-18. Retrieved 26 April 2017.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)