റെജിനാൾഡ് ഡയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെജിനാൾ എഡ്വേഡ് ഹാരി ഡയർ
General Reginald Dyer in about 1919
Nickname The Butcher of Amritsar
ജനനം 9 October 1864
Murree, Punjab, British India
മരണം 24 July 1927 (aged 62)
Long Ashton, Somerset, United Kingdom
ദേശീയത  യുണൈറ്റഡ് കിങ്ഡം
വിഭാഗം Flag of the British Army.svg British Army
ജോലിക്കാലം 1885–1920
പദവി Colonel (temporary Brigadier-General)
യൂനിറ്റ് Seistan Force
യുദ്ധങ്ങൾ Chitral Expedition
World War I
Third Burmese War
പുരസ്കാരങ്ങൾ Mentioned in Despatches, Companion of the Order of the Bath

ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടിഷ് സൈനികോദ്യോഗസ്ഥനായിരുന്നു റെജിനാൾഡ് ഡയർ. പാകിസ്താനിലെ പഞ്ചാബിലുള്ള മുറെയിൽ ഒരു മദ്യ നിർമാതാവിന്റെ മകനായി 1864 ഒക്ടോബർ 9-ന് ഇദ്ദേഹം ജനിച്ചു. ഇംഗ്ലണ്ടിൽ കോർക്ക് കൗണ്ടിയിലുള്ള മിഡിൽട്ടൻ കോളജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1885-ൽ ബ്രിട്ടിഷ് സൈന്യത്തിൽ ചേർന്ന ഇദ്ദേഹത്തെ ഇന്ത്യയിലെ സൈനിക സേവനത്തിനായി നിയോഗിച്ചു. 1886-87-ലെ ബർമാ യുദ്ധത്തിൽ ഡയർ പങ്കെടുത്തിട്ടുണ്ട്. 1901-02-ലെ വാസിറിസ്ഥാൻ യുദ്ധത്തിലും 1908-ലെ സക്കാ ഖെൽ മുന്നേറ്റത്തിലും പങ്കെടുക്കുകയുണ്ടായി. ഒന്നാം ലോകയുദ്ധകാലത്ത് പൂർവ പേർഷ്യാ അതിർത്തിയിൽ 45-ആം കാലാൾപ്പടയെ ഡയർ നയിച്ചിരുന്നു.

ജാലിയൻവാലാബാഗ് കൂട്ടക്കൊല[തിരുത്തുക]

ഇദ്ദേഹം പഞ്ചാബിലെ ജലന്ധറിൽ ബ്രിഗേഡ് കമാൻഡറായിരിക്കുമ്പോഴാണ് 1919 ഏപ്രിലിൽ ജാലിയൻവാലാബാഗ് സംഭവമുണ്ടാകുന്നത്. അമൃതസറിലെ ക്രമസമാധാന പാലനത്തിനായി ഇദ്ദേഹത്തെ വൈസ്രോയി നിയമിച്ചിരുന്നു. ഒരു പൊതുയോഗം നടക്കുകയായിരുന്ന ജാലിയൻവാലാബാഗിലേക്ക് ഡയർ സൈന്യവുമായെത്തി ആൾക്കൂട്ടത്തിനു നേരേ വെടിവയ്ക്കുകയാണുണ്ടായത്. പലരും മരണമടയുകയും ധാരാളം പേർക്ക് പരുക്കേൽക്കുകയുമുണ്ടായി. ഇന്ത്യാക്കാരെ കാൽമുട്ടിലിഴയിക്കുന്നതുൾപ്പടെയുള്ള പല അടിച്ചമർത്തൽ നയങ്ങളും ഇദ്ദേഹം തുടർന്നിരുന്നു. കിരാതമായ ഈ കൊലപാതകത്തെപ്പറ്റി അന്വേഷിക്കാൻ ഹർ പ്രഭുവിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ 1919-ൽ നിയോഗിക്കുകയുണ്ടായി. കുറ്റക്കാരനായി കണ്ടെത്തിയ ഡയറിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു വിളിച്ചു. ഇംഗ്ലണ്ടിൽ ഒരു വിഭാഗം ഇദ്ദേഹത്തോടു സഹാനുഭൂതി പ്രകടിപ്പിച്ചിരുന്നു. ഇത് ഇന്ത്യയിൽ പ്രതിഷേധമുളവാക്കുകയുമുണ്ടായി. 1927 ജൂലൈ 23-ന് ഇദ്ദേഹം ബ്രിസ്റ്റോളിൽ മരണമടഞ്ഞു.

ഇതുകൂടികാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയർ, റെജിനാൾഡ് എഡ്വേഡ് ഹാരി (1864-1927) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=റെജിനാൾഡ്_ഡയർ&oldid=2787497" എന്ന താളിൽനിന്നു ശേഖരിച്ചത്