റൂക്രിത് തീറവനിത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റൂക്രിത് തീറവനിത്
ജനനം
Rirkrit Tiravanija

1961
ദേശീയതതായ്

ന്യൂയോർക്ക് സിറ്റി, ബെർലിൻ, കൂടാതെ ചീയാങ് മൈ തായ്ലൻഡ് എന്നിവിടങ്ങളിലായി താമസിക്കുന്ന ഒരു തായ് സമകാലിക കലാകാരനാണ് റൂക്രിത് തീറവനിത് (തായ്: ฤกษ์ฤทธิ์ ตีระวนิช , ഇംഗ്ലീഷ്:Rirkrit Tiravanija, ഉച്ചാരണം: rɯk-rit tira-wanit[1]).[2] 1961 ൽ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലാണ് അദ്ദേഹം ജനിച്ചത്. റൂക്രിത് ലോകമെമ്പാടും അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ കൺസെപ്ഷ്വലിസ്റ്റ് ആർട്ട് പ്രൊജക്റ്റുകളുടെയും, “ആന്റി-ഒബ്ജക്റ്റ് ആർട്ടിന്റെ” വികാസത്തിൽ വഹിക്കുന്ന പങ്കിന്റെയും പേരിലാണ്. അടുക്കള, ഡൈനിങ്ങ് ഹാൾ, വായന മുറി അല്ലെങ്കിൽ സംഗീത മുറി പോലെ പ്രാഥമികമായി മനുഷ്യ ഇടപെടലുകൾ ഉൾക്കൊള്ളുന്ന വസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ട് കലയുടെ അതിരുകളെ പുതുമയുള്ള രീതിയിൽ മങ്ങിക്കുകയും പൊതു-സ്വകാര്യ വിഭജനം ഇല്ലാതാക്കുകയും ചെയ്യുന്ന തരത്തിലുള്ളവയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാളേഷനുകൾ. സന്ദർശകർക്ക് സൌജന്യമായി കറി വാഗ്ദാനം ചെയ്തുകൊണ്ടോ അല്ലെങ്കിൽ അപാർട്ട്മെന്റ് 21 ലെ ആർട്ടിസ്റ്റിന്റെ വീടിന്റെ ഒരു പകർപ്പിൽ അപരിചിതരെ ഒരുമിച്ച് ചായ കുടിക്കാൻ ക്ഷണിച്ചോ, തീറവനിത് കാഴ്ച്ചകാരനെ കലയുടെ ഭാഗമാക്കി, സമകാലീന കലയുടെ പുതിയ വഴികൾ തുറക്കുന്നു.[3]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

തായ് നയതന്ത്രജ്ഞന്റെയും[4] ഓറൽ സർജന്റെയും[5] മകനായി 1961 ൽ ബ്യൂണസ് അയേഴ്സിൽ ജനിച്ചു. തായ്‌ലൻഡ്, എത്യോപ്യ, കാനഡ എന്നിവിടങ്ങളിൽ ആയി ആണ് വളർന്നത്.[6] തുടക്കത്തിൽ കാൾട്ടൺ സർവകലാശാലയിൽ ചരിത്രം പഠിച്ച അദ്ദേഹം പിന്നീട് ടൊറന്റോയിലെ ഒന്റാറിയോ കോളേജ് ഓഫ് ആർട്ട് (1980–84), ബാൻഫ് സെന്റർ സ്കൂൾ ഓഫ് ഫൈൻ ആർട്സ് (1984), സ്കൂൾ ഓഫ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ (1984–86) ന്യൂയോർക്കിലെ വിറ്റ്നി ഇൻഡിപെൻഡന്റ് സ്റ്റഡീസ് പ്രോഗ്രാം (1985–86) എന്നിവയിൽ ചേർന്നു.[7] 1982 ൽ അദ്ദേഹം മാൻഹട്ടനിലേക്ക് മാറി.[8]

സൃഷ്ടികൾ[തിരുത്തുക]

കലാ പ്രോജക്ടുകൾ[തിരുത്തുക]

കലാചരിത്രകാരൻ റോച്ചൽ സ്റ്റെയ്‌നർ പറയുന്നതനുസരിച്ച്, തീറവനിതിന്റെ സൃഷ്ടികൾ “അടിസ്ഥാനപരമായി ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതാണ്.”[8] 1990 കളുടെ തുടക്കത്തിൽ ഉള്ള അദ്ദേഹത്തിന്റെ ഇൻസ്റ്റാളേഷനുകളിൽ, ഗാലറിയിൽ പോകുന്നവർക്ക് ഭക്ഷണം പാചകം ചെയ്ത് നൽകുന്നത് ഉൾപ്പെടുന്നു.[9] ന്യൂയോർക്കിലെ പോള അലൻ ഗാലറിയിൽ, പാഡ് തായ് (1990) ൽ ആരംഭിച്ച അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ഒരു പരമ്പരയിൽ പരമ്പരാഗത കലാ വസ്തുക്കളെ മൊത്തത്തിൽ നിരസിച്ച്, പകരം എക്സിബിഷൻ സന്ദർശകർക്കായി ഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും ചെയ്തു.[7] 2007 ൽ ചെൽസിയിലെ ഡേവിഡ് സ്വിർനർ ഗാലറിയിൽ യഥാർത്ഥ ഘടകങ്ങൾ ഉപയോഗിച്ച് അദ്ദേഹം ഇൻസ്റ്റാളേഷൻ പുനസൃഷ്ടിക്കുകയും അൺടൈറ്റിൽഡ് (ഫ്രീ / സ്റ്റിൽ) എന്ന് സൃഷ്ടിയുടെ പേരുമാറ്റുകയും ചെയ്തു.[10] 1995 ൽ കാർനെഗീ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന കാർനെഗീ ഇന്റർനാഷണൽ എക്സിബിഷനിൽ സമാനമായ പേരിടാത്ത ഒരു സൃഷ്ടി അദ്ദേഹം അവതരിപ്പിച്ചു, അവിടെ തെക്ക്-കിഴക്കൻ ഏഷ്യൻ ഗ്രീൻ കറി പാചകം ചെയ്യുന്നതിനുള്ള രേഖാമൂലമുള്ള നിർദ്ദേശങ്ങൾ മതിലിൽ ഉൾപ്പെടുത്തി, ആ വിഭവം സന്ദർശകർക്കായി തയ്യാറാക്കി.[4] ലാ ട്രിനീലെ 2012 ന്റെ ഉദ്ഘാടനത്തിന്റെ മുന്നോടിയായി, ഗ്രാൻഡ് പാലൈസിന്റെ പ്രധാന ഹാളിൽ ടോം ഖാ സൂപ്പ് (സൂപ്പ് / നോ സൂപ്പ്, 2012) എന്ന ഒറ്റ വിഭവം ഉപയോഗിച്ച് വലിയ തോതിലുള്ള പന്ത്രണ്ട് മണിക്കൂർ വിരുന്ന് തയ്യാറാക്കി.

1997-ൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിന്റെ ശിൽപ ഉദ്യാനത്തിൽ ഫിലിപ്പ് ജോൺസന്റെ ഗ്ലാസ് ഹൌസിന്റെ (1949) ചെറിയ പതിപ്പ് അൺടൈറ്റിൽഡ് 1997 (ഗ്ലാസ് ഹൌസ്) എന്നപേരിൽ സ്ഥാപിച്ച് ആധുനിക വാസ്തുവിദ്യയുമായി ഇടപഴകൽ ആരംഭിച്ചു. വെസ്റ്റ് ഹോളിവുഡിലെ റുഡോൾഫ് എം. ഷിൻഡ്ലറുടെ കിംഗ്സ് റോഡ് ഹൌസിൽ (1922) നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു ക്രോം സ്റ്റീൽ ഘടനയ്ക്കുള്ളിൽ ഡിജെ സെഷനുകൾ മുതൽ ഫിലിം സ്ക്രീനിംഗ് വരെ ഉൾപ്പെടുത്തി അൺടൈറ്റിൽഡ് 2002 എന്ന സൃഷ്ടി അവതരിപ്പിച്ചു.[7] അദ്ദേഹത്തിന്റെ അൺടൈറ്റിൽഡ് 2006 (പവലിയൻ, ടേബിൾ, പസിൽ) ഇൻസ്റ്റാളേഷനിൽ, യൂജിൻ ഡെലാക്രോയിക്‌സിന്റെ 1830 ലെ മാസ്റ്റർപീസ് ലിബർട്ടി ലീഡിംഗ് ദി പീപ്പിൾ ചിത്രീകരിക്കുന്ന വിപുലമായ ഒരു പിക്ചർ പസിൽ ചേർത്തുവെക്കുന്നതിന് സന്ദർശകരെ ഒരു പിക്നിക് ടേബിളിൽ ഒത്തുകൂടാൻ സ്വാഗതം ചെയ്യുന്നു.[11] അസിൽ ഫ്ലോട്ടന്റിനായി (2010), അതേ പേരിലെ ലെ കോർബ്യൂസിയറുടെ ബോട്ടിന്റെ ഒരു രേഖാചിത്രം അദ്ദേഹം നിർമ്മിക്കുകയും അതിന്റെ ഒരു ഭാഗം ഗാലറിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പാരീസിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്നവർക്ക് താൽക്കാലിക അഭയം നൽകുന്നതിന് വേണ്ടിയുള്ള ഒരു ഇടം എന്ന നിലയിലാണ് സാൽ‌വേഷൻ ആർമിക്ക് വേണ്ടി ലെ കോർ‌ബ്യൂസിയർസ് ബാർജ് രൂപകൽപ്പന ചെയ്തത്. കലാകാരൻ രൂപകൽപ്പന ചെയ്തതും, അല്ലാതെ ലോകത്തെല്ലായിടത്തുനിന്നും ശേഖരിച്ച മറ്റുള്ള രാഷ്ട്രീയ ടി-ഷർട്ടുകളും ഉൾക്കൊള്ളുന്ന ഒരു പവലിയനായിട്ടാണ് ചീയാങ് മൈയിൽ നിർമ്മിച്ച തീറവനിത്സ് ബാർജ് എന്ന സൃഷ്ടി.[12]

2004 ൽ ന്യൂയോർക്കിലെ സോളമൻ ആർ. ഗുഗ്ഗൻഹൈം മ്യൂസിയം തീറവനിതിനെ ഹ്യൂഗോ ബോസ് പ്രൈസ് നൽകി ആദരിച്ചു. അവിടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വരമുള്ള സൃഷ്ടികളൂടെ ഒരു പ്രദർശനവും നടത്തി. ഈ എക്സിബിഷനിൽ ഫീച്ചർ ചെയ്തിട്ടുള്ള, അൺടൈറ്റിൽഡ് 2005 (ദി എയർ ബിറ്റ്വീൻ ദി ചെയിൻ-ലിങ്ക് ഫെൻസ് ആൻഡ് ബ്രോക്കൺ സൈക്കിൾ വീൽ) ഒരു ഇൻസ്റ്റാളേഷനായിരുന്നു, അതിൽ അദ്ദേഹം ജനപ്രിയ മാധ്യമങ്ങളുടെ മേലുള്ള സർക്കാർ നിയന്ത്രണത്തെ മ്യൂസിയത്തിനുള്ളിൽ ഒരു ലോടെക് പൈറേറ്റ് ടെലിവിഷൻ സ്റ്റേഷൻ സ്ഥാപിച്ച് അഭിസംബോധന ചെയ്തു. ലളിതമായ മെറ്റൽ ആന്റിനയും കേബിളുകളും പ്രക്ഷേപണ ഉപകരണങ്ങളായും ഒപ്പം ഒരു ചെറിയ തടി ഘടനയും ടെലിവിഷൻ സെറ്റും കസേരകളും ആ ഇൻസ്റ്റലേഷനിൽ ഉൾക്കൊള്ളുന്നു. ഗാലറി ചുവരുകളിൽ തീറവനിത് യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതി (സംസാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ളത്), അമേരിക്കയിലെ റേഡിയോ, ടെലിവിഷൻ ആശയവിനിമയ ചരിത്രം, കുറഞ്ഞ സാങ്കേതിക പ്രക്ഷേപണ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ലളിതമായ നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. വിയറ്റ്നാം യുദ്ധപ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ ലോ ബജറ്റ് ചിത്രം പണിഷ്മെന്റ് പാർക്ക് (1971) പ്രക്ഷേപണം ചെയ്യാൻ തിരഞ്ഞെടുത്തതിലൂടെ, തീറവനിത് അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള തന്റെ പിന്തുണ ഉയർത്തിക്കാട്ടുന്നു.[4]

വിയന്ന സ്റ്റേറ്റ് ഓപ്പറ 2006/2007 സീസണിൽ തീറവനിത്, "സേഫ്റ്റി കർട്ടൻ" എന്ന എന്ന എക്സിബിഷൻ സീരീസിന്റെ ഭാഗമായി, "ഫിയർ ഈറ്റ്സ് ദ സോൾ" എന്ന വലിയ ചിത്രം (176 ചതുരശ്ര മീറ്റർ) പ്രദർശിപ്പിച്ചു.[13]

ഹാൻസ് അൾ‌റിക് ഓബ്രിസ്റ്റിനും ഫിലിപ്പ് പാരെനോയ്‌ക്കുമൊപ്പം, നിരവധി പ്രമുഖ സമകാലിക വിഷ്വൽ ആർട്ടിസ്റ്റുകളുടെ പങ്കാളിത്തത്തോടെ തീറവനിത്, ഓപ്പറ ഐൽ ടെമ്പോ ഡെൽ പോസ്റ്റിനോ ('പോസ്റ്റ്മാൻ ടൈം') അവതരിപ്പിച്ചു. ആദ്യം 2007 ലെ മാഞ്ചസ്റ്റർ ഇന്റർനാഷണൽ ഫെസ്റ്റിവലിലും പിന്നീട് കൂടുതൽ വിപുലീകരിച്ച് 2009 ൽ ആർട്ട് ബാസൽ മേളയിലും ഇത് അവതരിപ്പിച്ചു.[14]

ക്യുറേറ്റോറിയൽ പ്രോജക്ടുകൾ[തിരുത്തുക]

2003 വെനീസ് ബിനാലെയിൽ, ഹാൻസ് അൾറിക് ഒബ്രിസ്റ്റ്, മോളി നെസ്ബിറ്റ് എന്നിവരോടൊപ്പം സ്റ്റേഷൻ ഉട്ടോപ്യ പദ്ധതിയുടെ കോ-ക്യൂറേറ്ററായിരുന്നു തീറവനിത്. 1998 ൽ, തായ് കലാകാരൻ കാമിൻ ലെർഡ്‌ചൈപ്രാസെർട്ടിനൊപ്പം ചേർന്ന് ലാൻഡ് ഫൌണ്ടേഷൻ എന്ന പേരിൽ ഒരു സഹകരണ വിദ്യാഭ്യാസ-പാരിസ്ഥിതിക പ്രോജക്റ്റ് അദ്ദേഹം സ്ഥാപിച്ചു.[6] [7] ബാങ്കോക്കിലുള്ള ഗാലറി വിഇആർ എന്ന കളക്റ്റീവ് ആൾട്ടർനേറ്റീവ് സ്പെയിസിന്റെ ഭാഗമാണ് തീറവനിത്. ചീയാങ് മയിയിൽ അദ്ദേഹം തന്റെ പ്രാഥമിക വസതിയും സ്റ്റുഡിയോയും പരിപാലിക്കുന്നു.

നിലവിലെ ഗുഗ്ഗൻഹൈം മ്യൂസിയം ബിൽബാവോയുടെ അനെക്സായ ഗുഗ്ഗൻഹൈം ഉർദൈബായിയുടെ മാതൃകയും വാസ്തുവിദ്യയും തിരഞ്ഞെടുക്കുന്നതിനായി 2009 ൽ രൂപീകരിച്ച വിദഗ്ദ സമിതിയിലെ ഒരു അംഗമായിരുന്നു തീറവനിത്.[15]

സിനിമ[തിരുത്തുക]

തീറവനിത് സംവിധാനം ചെയ്ത 1990 കളിൽ നിരൂപക ശ്രദ്ധയിൽപ്പെട്ട പന്ത്രണ്ട് കലാകാരന്മാരെക്കുറിച്ചുള്ള ഡോക്യുമെന്ററി ച്യൂ ദ ഫാറ്റ് 2008 ൽ പുറത്തിറങ്ങി. ന്യൂയോർക്കിലെ സോളമൻ ആർ. ഗുഗ്ഗൻഹൈം മ്യൂസിയത്തിൽ നടന്ന "ദഎനിസ്പെയിസ്വാട്ടെവർ (theanyspacewhatever)" എക്സിബിഷന്റെ ഭാഗമായാണ് ഇത് പ്രദർശിപ്പിച്ചത്.[16] തീറവനിതിന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിം ലംഗ് ന്യൂ വിസിറ്റ്സ് ഹിസ് നെയ്ബർസ് 2011 ൽ പുറത്തിറങ്ങി. 68-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഒറിസോണ്ടി വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ബാങ്കോക്കിലെ സമീപകാല രാഷ്ട്രീയ പ്രക്ഷുബ്ധതയിൽ നിന്നും അകന്ന്, ചിയാങ് മയിയിലെ ശാന്തമായ ഗ്രാമത്തിൽ താമസിക്കുന്ന ഒരു വിരമിച്ച കർഷകനെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് അത്. നിരവധി ആളുകൾ സമത്വം, അവസരം, ജനാധിപത്യം എന്നിവ ആവശ്യപ്പെടുന്ന ഒരു നിമിഷത്തിൽ, അദ്ദേഹത്തിന്റെ പരിസ്ഥിതിയോടും സഹ ഗ്രാമീണരോടും അനുകമ്പയാൽ അടയാളപ്പെടുത്തിയ ഒരു അസ്തിത്വം ലംഗ് ന്യൂവിൽ നാം കാണുന്നു.

അദ്ധ്യാപനം[തിരുത്തുക]

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് ആർട്‌സിൽ പ്രൊഫഷണൽ പ്രാക്ടീസ് ഇൻ വിഷ്വൽ ആർട്‌സിൽ പ്രൊഫസറാണ് തീറവനിത്.[17]

എക്സിബിഷനുകൾ[തിരുത്തുക]

ന്യൂയോർക്കിലെ ഡ്രോയിംഗ് സെന്റർ (2008) മ്യൂസി ഡി ആർട്ട് മോഡേൺ ഡി ലാ വില്ലെ ഡി പാരീസ് (2005); സെർപന്റൈൻ ഗാലറി, ലണ്ടൻ (2005); ഗാലറി ഫോർ സീറ്റ്ജെനിസ് കുൻസ്റ്റ്, ലീപ്സിഗ് (2003); സെസെഷൻ, വിയന്ന (2002); പോർട്ടിക്കസ്, ഫ്രാങ്ക്ഫർട്ട് (2001), സെന്റർ ഫോർ കണ്ടംപററി ആർട്ട്, കിതക്യുഷു, ജപ്പാൻ (2000); ലോസ് ഏഞ്ചൽസ് കൗണ്ടി മ്യൂസിയം ഓഫ് ആർട്ട് (1999), ന്യൂയോർക്ക് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് (1997) എന്നിവ ഉൾപ്പെടെ ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും ഗാലറികളിലും തീറവനിതിന്റെ സൃഷ്ടികൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.[18]

റോട്ടർഡാമിലെ ബോയ്മാൻ വാൻ ബ്യൂനിൻഗെൻ മ്യൂസിയത്തിൽ പഴയകാലത്തെ അവലോകനം ചെയ്യുന്ന ഒരു എക്സിബിഷൻ അദ്ദേഹം നടത്തി, അത് പിന്നീട് പാരീസിലും ലണ്ടനിലും അവതരിപ്പിച്ചു. ഷാർജ ബൈനിയൽ 8, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (2007) 27 മത് സാവോ പോളോ ബൈനിയൽ, ബ്രസീൽ (2006); വിറ്റ്നി ബൈനിയൽ 2006: ഡേ ഫോർ നൈറ്റ്, ന്യൂയോർക്ക് സിറ്റി (2005); അമ്പതാമത്തെ വെനീസ് ബിനാലെ (2003); സ്കൾപ്ചർ പ്രോജെക് മൻ‌സ്റ്റർ (1997), ഒമ്പതാമത്തെ ഗ്വാങ്‌ജു ബിനാലെ (2012) എന്നിവ പോലുള്ള ശ്രദ്ധേയമായ ഗ്രൂപ്പ് എക്സിബിഷനുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.[19]

2019 ൽ, വാഷിംഗ്‌ടൺ ഡിസിയിലെ ഹിർഷ്ഹോൺ മ്യൂസിയം ആൻഡ് സ്‌കിൽ‌പ്ചർ ഗാർഡൻ റൂക്രിത് തീറവനിത്: (ഹൂ ഈസ് അഫ്രൈഡ് ഓഫ് റെഡ്, യെല്ലൊ, ആൻഡ് ഗ്രീൻ) പ്രീമിയർ ചെയ്തു, അതിന്റെ ഭാഗമായി മ്യൂസിയത്തിന്റെ ഗാലറികളെ ഭക്ഷണ സ്ഥലമാക്കി മാറ്റുന്നതിനൊപ്പം, മൂന്നുമാസം നീണ്ടുനിൽക്കുന്ന എക്സിബിഷനിൽ ഒരു കമ്മ്യൂണൽ മ്യൂറൽ സൃഷ്ടിക്കുന്നതിനായി പ്രാദേശിക കലാകാരന്മാരെ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. എക്സിബിഷന്റെ ശീർഷകം സമീപകാല തായ് സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ വിവിധ വിഭാഗങ്ങൾ ധരിച്ച നിറങ്ങളെ പരാമർശിക്കുന്നതാണ്.[20]

നിരൂപണങ്ങൾ[തിരുത്തുക]

ഫ്രഞ്ച് ക്യൂറേറ്റർ നിക്കോളാസ് ബൊറിയാഡ്, കലാകാരന്റെ സാമൂഹിക പങ്ക് പ്രകടമാക്കുന്ന തീറവനിതിന്റെ കലാസൃഷ്‌ടികൾ, റിലേഷണൽ ആർട്ടിനെക്കുറിച്ചുള്ള തന്റെ സങ്കൽപ്പത്തിന്റെ മാതൃകയാണെന്ന് പറഞ്ഞ് പതിവായി ഉദ്ധരിക്കാറുണ്ട്.[21]

അംഗീകാരങ്ങൾ[തിരുത്തുക]

ഗോർഡൻ മാട്ട ക്ലാർക്ക് ഫൌണ്ടേഷൻ അവാർഡ്, ലൂയിസ് കംഫർട്ട് ടിഫാനി ഫൌണ്ടേഷൻ ബൈനിയൽ കോംപറ്റീഷൻ അവാർഡ് (1993), നാഷണൽ എൻ‌ഡോവ്‌മെന്റ് ഫോർ ആർട്സ് വിഷ്വൽ ആർട്ടിസ്റ്റ് ഫെലോഷിപ്പ് (1994), ജപ്പാനിലെ നൊഷിമ കണ്ടംപററി ആർട്ട് മ്യൂസിയത്തിന്റെ ബെനസ്സി, സ്മിത്‌സോണിയൻ അമേരിക്കൻ ആർട്ട് മ്യൂസിയത്തിൽ നിന്നുള്ള ലൂസീലിയ ആർട്ടിസ്റ്റ് അവാർഡ് (2003), ന്യൂയോർക്കിലെ സോളമൻ ആർ. ഗുഗ്ഗൻഹൈം മ്യൂസിയത്തിൽ നിന്നുള്ള ഹ്യൂഗോ ബോസ് പ്രൈസ് (2004),[22] എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകളും ഗ്രാന്റുകളും തീറവനിതിന് ലഭിച്ചിട്ടുണ്ട്. 2011 ൽ, സ്റ്റെഫാനോ പാസ്ക്വിനി, "കാൻസോണി ചെ കോസ്റ്റാനോ അൺ പോ 'മെനോ ഡെൽ സോളിറ്റോ" എന്ന സിഡിയിലെ ഒരു ഗാനം തീറവനിതിന് സമർപ്പിച്ചു.[23]

സ്വകാര്യ ജീവിതം[തിരുത്തുക]

ചിത്രകാരി എലിസബത്ത് പേറ്റനുമായി 1991 ൽ തീറവനിത് വിവാഹിതനായെങ്കിലും, 1990 കളുടെ അവസാനത്തിൽ അവർ വേർപിരിയുകയും 2004 ൽ വിവാഹമോചനം നേടുകയും ചെയ്തു.

അവലംബം[തിരുത്തുക]

 1. Jerry Saltz (May 7, 2007), Conspicuous Consumption New York Magazine.
 2. Rirkrit Tiravanija, Solomon R. Guggenheim, New York.
 3. "Rirkrit Tiravanija - 117 Artworks, Bio & Shows on Artsy". www.artsy.net (ഭാഷ: ഇംഗ്ലീഷ്).
 4. 4.0 4.1 4.2 Rirkrit Tiravanija Museum of Modern Art, New York.
 5. Delia Bajo and Brainard Carey (February 2004), In Conversation: Rirkrit Tiravanija The Brooklyn Rail.
 6. 6.0 6.1 Sarah Milroy (April 7, 2007), A global art star comes home The Globe and Mail.
 7. 7.0 7.1 7.2 7.3 Rirkrit Tiravanija Solomon R. Guggenheim, New York.
 8. 8.0 8.1 Calvin Tomkins (October 17, 2005), Shall We Dance? The New Yorker.
 9. "Jerry Saltz, ''Art in America'', Feb 1996". Findarticles.com. ശേഖരിച്ചത് 2018-05-06. CS1 maint: discouraged parameter (link)
 10. Carol Vogel (October 27, 2011), Meals as Art at MoMA New York Times.
 11. Hélio Oiticica/Rirkrit Tiravanija: Contact, February 27 – November 21, 2010 Walker Art Center, Minneapolis.
 12. "art-agenda". www.art-agenda.com (ഭാഷ: ഇംഗ്ലീഷ്).
 13. "Safety Curtain 2006/2007", museum in progress, Vienna.
 14. Louisa Buck (June 10, 2009), The group show that takes to the stage The Art Newspaper.
 15. Raul Martinez (October 19, 2009), More to Love: Another Guggenheim for Bilbao? Archived 2012-11-07 at the Wayback Machine. Art in America.
 16. Steven Henry Madoff (October 30, 2008). "Friends with Benefits". ArtForum. ശേഖരിച്ചത് July 15, 2016.
 17. Columbia Faculty Archived 2009-01-07 at the Wayback Machine.
 18. "Rirkrit Tiravanija at Gavin Brown's Enterprise: Untitled (Tomorrow can shut up and go away)." Asian Art News, November 1999.
 19. "ROUNDTABLE announces participants - Announcements - e-flux". www.e-flux.com. ശേഖരിച്ചത് 6 May 2018. CS1 maint: discouraged parameter (link)
 20. "Rirkrit Tiravanija: (who's afraid of red, yellow, and green)". Hirshhorn Museum and Sculpture Garden | Smithsonian (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-10-23.
 21. Nicolas Bourriaud L'esthétique relationnelle, édition Les presses du réel, ISBN 2-84066-030-X
 22. Exhibition of the Artist’s Work Presented at the Guggenheim in Early 2005 Archived 2009-06-29 at the Wayback Machine.
 23. Rondelet, Simone. "PSQ1.com - beauty accessories". www.psq1.com. ശേഖരിച്ചത് 6 May 2018. CS1 maint: discouraged parameter (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൂക്രിത്_തീറവനിത്&oldid=3481573" എന്ന താളിൽനിന്ന് ശേഖരിച്ചത്