Jump to content

ചിയാങ് മൈ

Coordinates: 18°47′43″N 98°59′55″E / 18.79528°N 98.99861°E / 18.79528; 98.99861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിയാങ്മൈ

เชียงใหม่
Top left: East moat, Chiang Mai; top right: Stupa, Wat Phra That Doi Suthep; middle left: View from Doi Suthep of downtown Chiang Mai; middle right: Tha Phae Gate; bottom left: A songthaew shared taxi; bottom right: Wat Chiang Man
Top left: East moat, Chiang Mai; top right: Stupa, Wat Phra That Doi Suthep; middle left: View from Doi Suthep of downtown Chiang Mai; middle right: Tha Phae Gate; bottom left: A songthaew shared taxi; bottom right: Wat Chiang Man
ചിയാങ്മൈ is located in Thailand
ചിയാങ്മൈ
ചിയാങ്മൈ
Location of the city within Thailand
Coordinates: 18°47′43″N 98°59′55″E / 18.79528°N 98.99861°E / 18.79528; 98.99861
CountryThailand
ProvinceChiang Mai Province
ഭരണസമ്പ്രദായം
 • MayorTatsanai Puranupakorn
വിസ്തീർണ്ണം
 • City40.216 ച.കി.മീ.(15.527 ച മൈ)
 • മെട്രോ
2,905 ച.കി.മീ.(1,122 ച മൈ)
ഉയരം
310 മീ(1,020 അടി)
ജനസംഖ്യ
 (2008)
 • City148,477
 • ജനസാന്ദ്രത3,687/ച.കി.മീ.(9,550/ച മൈ)
 • മെട്രോപ്രദേശം
960,906
 • മെട്രോ സാന്ദ്രത315.42/ച.കി.മീ.(816.9/ച മൈ)
സമയമേഖലUTC+7 (ICT)
AirportIATA: CNX – ICAO: VTCC
വെബ്സൈറ്റ്Official website

വടക്കൻ തായ്‌ലന്റിലെ ഏറ്റവും വലിയ നഗരമാണ് ചിയാങ് മൈ Chiang Mai (/ˈjɑːŋˈm/, from Thai: เชียงใหม่ [tɕʰiəŋ màj] [t͡ɕīaŋ.màj] ). ഇത് ചിയാങ് മായി പ്രവിശ്യയുടെ തലസ്ഥാനം കൂടിയാണ്. 1296 മുതൽ 1768 വരെ നിലവിലുണ്ടായിരുന്ന ലാൻ ന സാമ്രാജ്യത്തിന്റെ തലസ്ഥാനം കൂടിയായിരുന്നു ഇത്. ഈ പ്രദേശമാണ് പിൽക്കാലത്ത് (1774 - 1899) ചിയാങ് മൈ സാമ്രാജ്യമായി മാറിയത്.  ബാങ്കോക്കിൽ നിന്നം 700 കിലോ മീറ്റർ ദൂരെയാണ് ചിയാങ് മൈ. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരകൾക്ക് നടുവിലായി ഇത് സ്ഥിതി ചെയ്യുന്നു. പിങ് നദിയുടെ തീരത്താണ് ഈ നഗരം. ചാവോ ഫ്രാ യാ നദിയുടെ പോഷക നദിയാണ് പിങ് നദി. ചിയാങ് മൈ എന്നതിന് 'പുതിയ നഗരം' എന്നാണ് അർത്ഥം.  1296 ൽ ലാൻ ന യുടെ തലസ്ഥാനമായി സ്ഥാപിക്കപ്പെട്ടതാണ് ഇത്തരമൊരു പേരിന് പിന്നിൽ. അതുവരേയും (1262 മുതൽ) ചിയാങ് റായ് ആയിരുന്നു തലസ്ഥാനം.

ഒരു നല്ല വാണിജ്യകേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ചിയാങ് മൈ. പിങ് നദിയുടെ സാമീപ്യം ഈ നഗരത്തിന്റെ വാണിജ്യ പ്രാധാന്യം വർധിപ്പിക്കുന്നു. പ്രധാന വാണിജ്യപ്പാതകൾ ഇതിലൂടെ കടന്നു പോകുന്നു. ചിയാങ് മെ പ്രവിശ്യയുടെ ജനസംഖ്യയുടെ പകുതിയിലധികവും ഈ നഗരത്തെ കേന്ദ്രീകരിച്ച് ജീവിക്കുന്നു.

ചരിത്രം

[തിരുത്തുക]
കോട്ട

മൻഗ്രായി 1296 ൽ ചിയാങ് മൈ സ്ഥാപിച്ചു. ബമർ ജനവിഭാഗത്തിൽപ്പെട്ട ടോങ്കു രാജവംശത്തിന്റെ അക്രമണ ഭീഷണി തടയുന്നതിനായി നഗരത്തിന് ചുറ്റും കിടങ്ങുകളും കോട്ടയും പണിതിരുന്നു.  1556 ൽ ടോങ്കു  ലാൻ ന കീഴടക്കി.  1775 ൽ ചിയാങ് മൈ ഒരു ഉടമ്പടി പ്രകാരം തോൻബുരി സാമ്രാജ്യത്തിന്റെ ഭാഗമായി. തോൻബുരി രാജാവായ ടക്സിൻ ടോങ്കു ഭരണാധികാരികളിൽ നിന്നും സ്വതന്ത്രമാക്കി. ടോങ്കൂ ജനതയുടെ പ്രത്യാക്രമണ ഫലമായി 1776 മുതൽ 1791 വരെ ചിയാങ് മൈ വീണ്ടും അവരുടെ ചൊൽപ്പടിയിലായി. ലാൻനയുടെ അവശേഷിക്കുന്ന ഭൂഭാഗം ലാംപങ് കേന്ദ്രമായി നിലനിന്നു. ക്രമേണ ചിയാങ് മൈ സാംസ്കാരികമായും വാണിജ്യ പരമായും വളരുകയും വടക്കൻ തായ്ലന്റിന്റെ അനൗദ്യോഗിക തലസ്ഥാനമായി മാറുകയും ചെയ്തു. ബാങ്കോക്ക് കഴിഞ്ഞാൽ രണ്ടാം സ്ഥാനം ഇപ്പോൾ ചിയാങ് മൈക്കാണ്.

കാലാവസ്ഥ

[തിരുത്തുക]

കൃഷികൾക്ക് അനുയോജ്യമായ ഇടത്തരം കാലാവസ്ഥയാണ് ചിയാങ് മൈയുടേത്. ഏറ്റവും കൂടിയ താപനില ഇതുവരെ രേഖപ്പെടുത്തിയത് 42.4°C  (May 2015) ആണ്. 

Chiang Mai (1981–2010) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 35.2
(95.4)
37.7
(99.9)
40.9
(105.6)
41.4
(106.5)
42.4
(108.3)
39.3
(102.7)
39.0
(102.2)
36.5
(97.7)
35.8
(96.4)
37.9
(100.2)
34.7
(94.5)
33.4
(92.1)
42.4
(108.3)
ശരാശരി കൂടിയ °C (°F) 29.8
(85.6)
32.7
(90.9)
35.2
(95.4)
36.5
(97.7)
34.2
(93.6)
32.7
(90.9)
31.8
(89.2)
31.5
(88.7)
31.7
(89.1)
31.4
(88.5)
30.1
(86.2)
28.6
(83.5)
32.2
(90)
പ്രതിദിന മാധ്യം °C (°F) 21.5
(70.7)
23.9
(75)
27.1
(80.8)
29.3
(84.7)
28.2
(82.8)
27.6
(81.7)
27.2
(81)
26.8
(80.2)
26.7
(80.1)
26.1
(79)
24.0
(75.2)
21.4
(70.5)
25.8
(78.4)
ശരാശരി താഴ്ന്ന °C (°F) 14.9
(58.8)
16.2
(61.2)
19.5
(67.1)
22.9
(73.2)
23.8
(74.8)
24.0
(75.2)
23.9
(75)
23.7
(74.7)
23.2
(73.8)
22.2
(72)
19.2
(66.6)
15.7
(60.3)
20.8
(69.4)
താഴ്ന്ന റെക്കോർഡ് °C (°F) 8.6
(47.5)
9.4
(48.9)
13.0
(55.4)
16.3
(61.3)
18.3
(64.9)
21.2
(70.2)
20.5
(68.9)
21.2
(70.2)
19.5
(67.1)
14.0
(57.2)
9.3
(48.7)
3.8
(38.8)
3.8
(38.8)
വർഷപാതം mm (inches) 4.2
(0.165)
8.9
(0.35)
17.8
(0.701)
57.3
(2.256)
162.0
(6.378)
124.5
(4.902)
140.2
(5.52)
216.9
(8.539)
211.4
(8.323)
117.6
(4.63)
53.9
(2.122)
15.9
(0.626)
1,130.6
(44.512)
ശരാ. മഴ ദിവസങ്ങൾ 0.7 0.9 2.3 6.8 15.0 17.1 18.9 20.9 17.8 11.7 4.9 1.4 118.4
% ആർദ്രത 68 58 52 57 71 77 79 81 81 79 75 73 71
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 272.8 257.1 294.5 279.0 198.4 156.0 120.9 117.8 144.0 201.5 216.0 254.2 2,512.2
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 8.8 9.1 9.5 9.3 6.4 5.2 3.9 3.8 4.8 6.5 7.2 8.2 6.9
Source #1: Thai Meteorological Department[1]
ഉറവിടം#2: Office of Water Management and Hydrology, Royal Irrigation Department (sun and humidity)[2]
Wat Chiang Man, the oldest Buddhist temple in the city

ബുദ്ധമതത്തിന് പ്രാധാന്യമുള്ള പ്രദേശം. മുന്നൂറിൽപ്പരം ബുദ്ധക്ഷേത്രങ്ങൾ ഇവിടെയുണ്ട്.

ആഘോഷങ്ങൾ

[തിരുത്തുക]
Thousands of khom fai in Mae Jo during Loi Kratong
Splashing water on others during Songkran celebrations (picture from Chiang Mai)
Street scene, Chiang Mai

നിരവധി തായ്‌ ഉൽസവങ്ങൾ ഇവിടെ നടക്കുന്നു.

 • ലോയ് ക്രതോങ്ങ്: തെക്കു പടിഞ്ഞാറൻ തായ്‌ലാന്റിലെ ഒരു സയാമീസ് ഉൽസവമാണ് ലോയ് ക്രതോങ്ങ്
 • സോങ് ക്രാൻ: ഏപ്രിൽ മാസത്തിൽ നടക്കുന്ന ഉത്സവം. പരമ്പരാഗത തായ് പുതുവർഷപ്പിറവി ആഘോഷം.
 • ചിയാങ് മൈ പുഷ്പോത്സവം: ഫെബ്രുവരിയിലെ ആദ്യ ആഴ്ചയിൽ നടക്കുന്ന മൂന്ന് ദിനം നീണ്ടു നിൽക്കുന്ന ആഘോഷം.

ഭക്ഷണം

[തിരുത്തുക]

ഖാൻ ടോക് ചിയാങ്നൂ മൈയിലെ നൂറ്റാണ്ടുകൾ മുൻപേയുള്ള ഒരു ഭക്ഷണമാണ്. വിവാഹച്ചടങ്ങ്, ഗൃഹപ്രവേശം, ആഘോഷങ്ങൾ, സംസ്കാരച്ചടങ്ങുകൾ തുടങ്ങിയ പ്രത്യേക സന്ദർഭങ്ങളിൽ അതിഥികളെ സൽക്കരിക്കുന്നതിന് ഇത്തരം സദ്യ ഒരുക്കാറുണ്ട്. തായ് ക്ഷേത്രങ്ങളിലെ ആഘോഷങ്ങളിലും ലോയ്ഇ ക്രതോങ്ങ് ആഘോഷങ്ങളിലും ഇങ്ങനെ സദ്യ ഒരുക്കുന്നു.


ലാന്ന (Lanna or Kham mueang) എന്നറിയപ്പെടുന്ന വടക്കൻ തായ് ഭാഷയാണ് ഉപയോഗിക്കുന്നത്. തായ് താം അക്ഷരമാല ഉപയോഗിച്ചാണ് ഉന്നത വിദ്യാഭ്യാസം നേടിയവർ ഇത് എഴുതുന്നത്. സാധാരണ ജനങ്ങൾ തായ് അക്ഷരമാലയും ഉപയോഗിക്കുന്നു. ടൂറിസം മേഖലയിൽ ഇംഗ്ലീഷും ഉപയോഗിക്കുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

ചിയാങ് മൈ നിരവധി സർവ്വകലാശാലകളുടെ കേന്ദ്രമാണ്. 

 • ചിയാങ് മൈ സർവ്വകലാശാല
 • ചിയാങ് മൈ രജബത്ത് സർവ്വകലാശാല
 • രാജമംഗല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ലാന
 • പയാബ് സർവ്വകലാശാല.
 • മയ് ജോ സർവ്വകലാശാല 

ടൂറിസം

[തിരുത്തുക]

ടൂറിസം മേഖലയിൽ ചിയാങ് മൈയുടെ സ്ഥാനം എടുത്തു പറയാവുന്ന തരത്തിലാണ് ഉള്ളത്. മുപ്പതിനായിരത്തിൽ കൂടുതൽ ഹോട്ടൽ മുറികൾ ഈ നഗരത്തിലുണ്ട് എന്നത് വിനോദ സഞ്ചാര രംഗത്ത് അതിന്റെ പ്രാമുഖ്യം കാണിക്കുന്നു. 

മ്യൂസിയം

[തിരുത്തുക]
 1. ചിയാങ് മൈ സിറ്റി ആർട്സ് ആന്റ് കൾച്ചറൽ സെന്റർ
 2. ചിയാങ് മൈ നാഷണൽ മ്യൂസിയം
 3. ട്രൈബൽ മ്യൂസിയം
 4. ബാങ്ക് ഓഫ് തായ്ലാന്റ് മ്യൂസിയം
Panorama, Chiang Mai during the rainy season, August 2014

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
 1. "Climatological Data for the Period 1981–2010". Thai Meteorological Department. p. 2. Retrieved 31 July 2016.
 2. "ปริมาณการใช้น้ำของพืชอ้างอิงโดยวิธีของ Penman Monteith (Reference Crop Evapotranspiration by Penman Monteith)" (PDF) (in Thai). Office of Water Management and Hydrology, Royal Irrigation Department. p. 14. Archived from the original (PDF) on 2016-12-01. Retrieved 31 July 2016.{{cite web}}: CS1 maint: unrecognized language (link)


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തായ്ലൻഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ചിയാങ്_മൈ&oldid=4082710" എന്ന താളിൽനിന്ന് ശേഖരിച്ചത്