യൂറിക്കോ ഗാസ്പർ ഡൂത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂറിക്കോ ഗാസ്പർ ഡൂത്ര
16th President of Brazil
ഓഫീസിൽ
January 31, 1946 – January 31, 1951
Vice PresidentNereu Ramos
മുൻഗാമിJosé Linhares
പിൻഗാമിGetúlio Vargas
വ്യക്തിഗത വിവരങ്ങൾ
ജനനം(1883-05-18)മേയ് 18, 1883
Cuiabá, Mato Grosso, Brazil
മരണംജൂൺ 11, 1974(1974-06-11) (പ്രായം 91)
Rio de Janeiro, Rio de Janeiro, Brazil
ദേശീയതBrazilian
രാഷ്ട്രീയ കക്ഷിSocial Democratic Party (PSD)

1946 മുതൽ 1951 വരെ ബ്രസീലിലെ പ്രസിഡന്റായിരുന്നു യൂറിക്കോ ഗാസ്പർ ഡൂത്ര. ഇദ്ദേഹം 1885 മേയ് 18-ന് ബ്രസീലിലെ കൊയാബ(Cuiaba)യിൽ ജനിച്ചു. 1910-ൽ സൈന്യത്തിൽ ചേർന്ന ഡൂത്ര യുദ്ധകാര്യങ്ങളിൽ സാമർഥ്യം പ്രകടിപ്പിച്ചിരുന്നു. ബ്രസീലിലെ യുദ്ധകാര്യ മന്ത്രിയായി 1936-ൽ ഇദ്ദേഹം നിയമിതനായി. സ്വേച്ഛാധിപത്യ പ്രവണതകളിലേക്കു നീങ്ങിയിരുന്ന ബ്രസീലിൽ ഭരണഘടനാനുസൃതമായ ജനാധിപത്യ സംവിധാനം നടപ്പിൽ വരുത്തണമെന്ന താത്പര്യക്കാരനായിരുന്നു ഇദ്ദേഹം. 1930-ൽ ബ്രസീലിൽ അധികാരം പിടിച്ചെടുത്ത് സ്വേച്ഛാധിപത്യ രീതിയിൽ ഭരണം നടത്തിവന്ന ഗെടൂലിയോ ഡോർനെലസ് വാർഗാസ് ആയിരുന്നു ഡൂത്രയുടെ മുൻഗാമിയായ പ്രസിഡന്റ്. 1945 ഒക്ടോബറിൽ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് തടയാൻ വാർഗാസ് പദ്ധതിയിട്ടു. ഇതോടെ സൈന്യം വാർഗാസിനെ പുറത്താക്കി. തുടർന്ന് 1945 ഡിസംബറിൽ ഡൂത്ര പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യഭരണം കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ബ്രസീലിൽ പൊതുവേ സമാധാനം നിലനിന്നിരുന്നു. ഡൂത്രയുടെ ഭരണം ബ്രസീലിൽ ജനാധിപത്യം നിലനിർത്തുന്നതിനു സഹായകരമായെങ്കിലും ഇദ്ദേഹത്തിന്റെ സാമ്പത്തികനയം വിജയപ്രദമായിരുന്നില്ല. 1951 ജനുവരി വരെ ഡൂത്ര പ്രസിഡന്റു പദവിയിൽ തുടർന്നു. 1974 ജൂൺ 11-ന് റിയോ ഡി ജനിറോയിൽ ഇദ്ദേഹം നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൂത്ര, യൂറിക്കോ ഗാസ്പർ (1885 - 1974) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=യൂറിക്കോ_ഗാസ്പർ_ഡൂത്ര&oldid=1766295" എന്ന താളിൽനിന്ന് ശേഖരിച്ചത്