Jump to content

യുദ്ധകാല കമ്മ്യൂണിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1918 മുതൽ 1921 വരെയുള്ള കാലത്ത് സോവിയറ്റ് റഷ്യയിൽ നടപ്പിലാക്കിയ രാഷ്ട്രീയ സാമ്പത്തിക പദ്ധതി യുദ്ധകാല കമ്മ്യൂണിസം എന്നാണ് അറിയപ്പെടുന്നത്.പട്ടാള കമ്മ്യൂണിസം എന്ന പേരിലും ഇതറിയപ്പെടുന്നു.(റഷ്യൻ: Военный коммунизм, Voyennyy )റഷ്യയിൽ അഭ്യന്തര കലാപം നടക്കുന്ന കാലത്തായിരുന്നു ഈ പദ്ധതി.സോവിയറ്റ് ചരിത്രരചനാ സിദ്ധാന്തപ്രകാരം അക്കാലത്ത് ഭരണം നടത്തിയിരുന്ന ബോൾഷെവിക് ഭരണകൂടമാണ് ഇത്തരത്തിലുള്ള പദ്ധതി ആവിഷ്ക്കരിച്ചത്. നഗരങ്ങളെ പിടിച്ചെടുക്കുക, ചുവപ്പ് പട്ടാളത്തെ ഉപയോഗിച്ച് ഭക്ഷണവും ആയുധങ്ങളും സംഭരിക്കുക എന്നിവ ഇക്കാലത്ത് ചെയ്തിരുന്നു.1918 ജൂൺ മാസത്തിലാണ് യുദ്ധകാല കമ്മ്യൂണിസം തുടങ്ങിയത്.വെസെങ്ക എന്നറിയപ്പെടുന്ന റഷ്യയിലെ പരമോന്നത സാമ്പത്തിക കൗൺസിലാണ് ഈ പദ്ധതി നിർബന്ധിതമായി നടപ്പിലാക്കിയത്.പുതിയ സാമ്പത്തിക നയത്തിൻറെ ഭാഗമായി 1921 മാർച്ച് 21ന് അവസാനിപ്പിക്കുകയും ചെയ്തു.1928 വരെ പുതിയ സാമ്പത്തിക നയം നീണ്ടു നിന്നു.

ഇതുംകൂടി കാണുക

[തിരുത്തുക]
  • Council of Labor and Defense
  • Family in the Soviet Union

അവലംബങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യുദ്ധകാല_കമ്മ്യൂണിസം&oldid=3016433" എന്ന താളിൽനിന്ന് ശേഖരിച്ചത്