ബോൾഷെവിക് പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബോൾഷെവിക് വിമതരുടെ സമ്മേളനത്തിൽ നിന്ന്. ഇടത്തുനിന്നും അവൽ എനുകിട്സ്സേ, മിഖൈൽ കളിനിൻ , നികൊലി ബുഖരിൻ ,മിഖൈൽ ടോമ്സ്കി , മിഖൈൽ ലശേവിച് , ലേവ് കമെനെവ്, യെവ്ഗെനി , ളെഒനിദ് സെരെബ്ര്യകൊവ് , വ്ലാദിമിർ ലെനിൻ ആലെക്സൈ ര്യകൊവ്.
ബോറിസ് കുസ്റ്റൊദെവിന്റെ ബോൾഷെവിക് എന്ന പെയിന്റിംഗ് 

ഭൂരിപക്ഷം എന്നർത്ഥം വരുന്ന റഷ്യൻ പദത്തിൽ നിന്നാണ് ബോൾഷെവിക് എന്നാ വാക്ക് ഉണ്ടായത്. 

മാർക്സിസ്റ്റ്‌ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി (RSDLP) എന്ന  സംഘടന 1903ലെ സമ്മളനത്തിൽ(രണ്ടാം പാർട്ടി സമ്മേളനം) പിളർന്നാണ് മെൻഷെവിക് ബോൾഷെവിക് വിമതർ ഉണ്ടായത്.പ്രസ്തുത സമ്മേളനത്തിൽ ബോൾഷെവിക്ക്കളുടെ ആശയങ്ങൾ മേൽകൈ നേടുകയും അവർ പാർടിയിൽ ശക്തരായി തീരുകയും ചെയ്തു.ബോൾഷെവിക് വിമതർ പിന്നീടു റഷ്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആയി രൂപാന്തരപെട്ടു.1917 ഇൽ ഒക്ടോബർ വിപ്ലവത്തിലൂടെ ബോൾഷെവിക്കുകൾ റഷ്യയുടെ അധികാരം പിടിച്ചെടുത്തു.

അലക്സാണ്ടർ ബോഗ്ദാനോവ് ,വ്ലാദിമിർ ലെനിൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് ബോൾഷെവിക് വിമതർ രൂപം കൊണ്ടത്‌. ജനകീയ ജനാതിപത്യ അടിത്തറയിൽ ഒരു കേഡർ രീതിയിലാണ് പാർട്ടിയെ രൂപപ്പെടുത്തിയത്.വിപ്ലവ തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃ സ്ഥാനത്താണ് ബോൾഷെവിക്ക്കളും അവരുടെ ആശയങ്ങളും നിലകൊണ്ടത്.

പിളർപ്പ്[തിരുത്തുക]

റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ രണ്ടാം സമ്മേളനതിൽ പാർട്ടി അംഗത്വത്തെ ചൊല്ലി ലെനിനും ജുലിയെസ് മർറ്റൊവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. പാർട്ടി പരിപാടികൾ മുഴുവനായി അംഗീകരിക്കുകയും അതിന്റെ ഭൗതിക തത്ത്വത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്കു മാത്രം അംഗത്വം നൽകിയാൽ മതിയെന്നു ലെനിൻ വാദിച്ചു.കൃത്യമായ വ്യക്തിഗതമായി നിയന്ത്രിക്കപ്പെടുന്ന അംഗത്വം എന്ന ആശയമാണു ജുലിയെസ് മർറ്റൊവിനു ഉണ്ടായിരുന്നത്.ആംഗങ്ങൾ പാർടി ഘടകങ്ങളുടെ നിർദ്ദേശത്തിലും നിയന്ത്രണത്തിലും ആയിരിക്കും.എന്നാൽ വെറും അംഗത്വ കാർഡു വാഹകരായ പ്രവർത്തന രഹിതരായ ഒരു വലിയ സമൂഹത്തെക്കാൾ കർമോൽസ്സുകരായ പ്രവർത്തന ക്ഷമതയുള്ള ഒരു ചെറിയ സമൂഹമാണു നല്ലത് എന്നു ലെനിൻ വിശ്വസിച്ചു.സ്സാരിസ്റ്റ് എകാതിപത്യത്തിനു എതിരെയുള്ള സമരത്തിൽ അതു കൂടുതൽ ഫലം ചെയ്യും എന്നു ലെനിൻ വാദിച്ചു.1902 ഇൽ പ്രസ്ധീകരിച്ച തന്റെ "എന്താണു നാം ചെയ്യെണ്ടത്" എന്ന പുസ്തകതിൽ ലെനിൻ പറഞ്ഞു. ശക്തനായ ഒരു നേതാവോ അല്ലെങ്കിൽ തിരെഞ്ഞെടുക്കപ്പെട്ട കുറച്ചു ആളുകളോ ഒരു വലിയ സമൂഹത്തെ നിയന്ത്രിക്കുമ്പോൾ മാത്രമാണു വിപ്ലവം സാധ്യമാകുക.1903 മുതൽ ആരഭിച്ച അന്തഃചിധ്രത പാർട്ടി സമ്മേളനത്തൊടെ രൂക്ഷ്മായി.അംഗത്വത്തെ ചൊല്ലിയുള്ള തർകത്തിൽ മർറ്റൊവ് സംഘം വിജയിച്ചെങ്കിലും ലെനിൻ പ്രധിനിധാനം ചെയ്യുന്ന ബൊൾഷെവിക്കുകളും മാർറ്റൊവിന്റെ മെഷെവിക്കുകളുമായി പാർട്ടി രണ്ടു തട്ടിലായി.പാർട്ടിയിൽ ബൊൾഷെവിക്കുകൾ ആധിപത്യം നേടി. 1903 മുതൽ തന്നെ പാർട്ടീ മെമ്പർമാർ അങ്ങോട്ടും ഇങ്ങോട്ടും കൂറുമാറാൻ തുടങ്ങിയിരുന്നു. റഷ്യൻ മാർക്സിസതിന്റെ സ്ഥാപകനായ ജോർജി പ്ലെഖാനോവാണു 1904ൽ ലെനിന്റെ പക്ഷം ചേർന്ന പ്രമുഖൻ. മെൻഷിക്കുകളിലെ പ്രമുഖനായ ലിയോൺ റ്റ്രൊറ്റ്സ്കി 1917ൽ ലെനിനൊപ്പം വന്നു. 1905ൽ ബൊൾഷെക്കുകളുടെ മാത്രമായ ഒരു സമ്മേളനം ലണ്ടനിൽ വച്ചു നടത്തുകയും അത് മൂന്നാം പാർട്ടി കോൺഗ്ഗ്രസ്സ് ആണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.അതെ കാലയളവിൽ മെൻഷവിക്കുകളും വിമതസമ്മേളനം നടത്തി.അങ്ങനെ പിളർപ്പു സമ്പൂർണമായി. 1912ൽ ബൊൾഷെവിക്കുകൾ അവർ ഒരു സ്വതന്ത്ര പർട്ടിയാണെന്നു പ്രഖാപിച്ചു.റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി (ബോൾഷെവിക്)(RSDLP(B)) എന്നു പാർട്ടിക്കു നാമകരണം ചെയ്തു.1918ൽ റഷ്യൻ കമ്യുണിസ്റ്റ് പാർട്ടി (ബോൾഷെവിക്)ഉം പിന്നീടു ആൾ യുണിയൻ കമ്യുനിസ്റ്റ് പാർട്ടിയും(1952) അവസാനം സോവിയെറ്റ് യുണിയൻ കമ്യുണിസ്റ്റ് പാർട്ടിയുമായി അതു മാറി.


ജെർമനിയിലെ ബോൾഷെവിക് വിരുദ്ധ പ്രചാരണ പ്രസ്ഥാനത്തിന്റെ പോസ്റ്റർ(1919)


Bibliography[തിരുത്തുക]

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോൾഷെവിക്_പാർട്ടി&oldid=2677664" എന്ന താളിൽനിന്നു ശേഖരിച്ചത്