അലെക്സാണ്ടർ ബെല്യായെവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അലെക്സാണ്ടർ ബെല്യായെവ്
Alexander Belayev.jpg
അലെക്സാണ്ടർ ബെല്യായെവ്
ജനനം(1884-03-16)16 മാർച്ച് 1884
മരണം6 ജനുവരി 1942(1942-01-06) (പ്രായം 57)
ദേശീയതറഷ്യൻ (USSR)
തൊഴിൽവക്കീൽ, നോവലിസ്റ്റ്
രചനാ സങ്കേതംScience fiction, adventure novel
പ്രധാന കൃതികൾThe Air Seller, Professor Dowell's Head, Amphibian Man, Ariel
സ്വാധീനിച്ചവർH.G. Wells, Jules Verne, Konstantin Tsiolkovsky
സ്വാധീനിക്കപ്പെട്ടവർIvan Yefremov, Strugatsky brothers, Kir Bulychov

ഒരു സോവിയറ്റ് റഷ്യൻ ശാസ്ത്ര നോവലിസ്റ്റായിരുന്നു അലെക്സാണ്ടർ ബെല്യായെവ് (Russian: Алекса́ндр Рома́нович Беля́ев, റഷ്യൻ ഉച്ചാരണം: [ɐlʲɪˈksɑndr rɐˈmɑnəvʲɪt͡ɕ bʲɪlʲæjɪf]; 1884–1942). അദ്ദേഹത്തിന്റെ പല രചനകളും സോവിയറ്റു യൂണിയനിൽ വൻ പ്രചാരം നേടിയിരുന്നു. ഉഭയജീവി മനുസ്യൻ മലയാളത്തിൽ സോവിയറ്റു യൂണിയനിൽ നിന്നും റാദുഗ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിട്ടൂണ്ട്. Professor Dowell's Head, ഏരിയൽ, ദ എയർ സെറ്റിലർ എന്നിവ ഇംഗ്ലിഷിൽ പുസ്തകമായിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

അലെക്സാണ്ടർ ബെല്യായെവ് റഷ്യയിലെ സ്മോളെൻസ്ക് എന്ന പ്രദേശത്തെ ഓർത്തഡോക്സ് പുരോഹിതന്റെ പുത്രനായി ജനിച്ചു. തന്റെ രണ്ടു കുട്ടികൾ നഷ്ടപ്പെട്ടതിനാൽ പുരോഹിതനായ പിതാവ് അദ്ദേഹത്തെ തങ്ങളുടെ പാരമ്പര്യം സംരക്ഷിക്കാനായി സെമിനാരിയിൽ ചേർത്തു. പക്ഷെ ബെല്യായെവിനു മതകാര്യങ്ങളിൽ താത്പര്യമില്ലയിരുന്നു. പകരം ഒരു നിരീശ്വരനായിത്തിരുകയാണുണ്ടായത്. അദ്ദേഹം സെമിനാരിയിലെ തന്റെ ജീവിതം അവസാനിപ്പിച്ച്, നിയമം പഠിക്കാനായി നിയമവിദ്യാലയത്തിൽ ചേർന്നു. ഇതിനിടയിൽ അദ്ദേഹത്തിന്റെ പിതാവു മരിക്കുകയും കുടുംബത്തിന്റെ ഭാരം അദ്ദേഹത്തിന്റെ ചുമലിലാവുകയും ചെയ്തു. ട്യൂഷനെടുത്തും നാടകശാലയ്ക്കായി എഴുതുകയും ചെയ്താണു പണം സമ്പാദിച്ചത്. നിയമപഠനം വിജയകരമായി പുർത്തിയാക്കിയ ശേഷം ബെല്യായെവ്, പ്രശസ്തനായ നിയമജ്ഞനായിത്തീർന്നു.അതോടെ അദ്ദേഹം സാമ്പത്തികമായി നല്ല നിലയിലെത്തി. തന്റെ അവധിക്കാലത്ത് അദ്ദേഹം ലോകത്തെ പല രാജ്യങ്ങളും ചുറ്റിസഞ്ചരിച്ചു. ഈ സമയത്ത് അദ്ദേഹം തന്റെ എഴുത്ത് തുടർന്നു. 30 വയസ്സയപ്പൊഴേയ്ക്കും അദ്ദേഹം ക്ഷയരോഗബധിതനായി.